ഒരു നല്ല കാലത്തിന്റെ സ്‌നേഹവായ്പുകള്‍ക്ക് കടലോളം സ്‌നേഹം നല്‍കി നെഞ്ചോട് ചേര്‍ക്കുന്ന അസുലഭ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച ഈ നാടകം നന്മ നിറഞ്ഞ കാലത്തെ മടക്കിവിളിക്കാനുള്ള ശംഖൊലിയായി മാറുന്നുമുണ്ട്. നിയമലംഘനത്തിലൂടെ നടന്ന ഒരു നിര്‍മ്മിതിയെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലൂടെ ഒരു യുവാവ് തകര്‍ത്തെറിയുന്ന ഒരു ഗംഭീര ചിത്രമാണ് ഈ നാടകം വരച്ചു കാണിക്കുന്നത്. രസകരവും ഹൃദ്യവുമായ ആഖ്യാനശൈലി, ചടുലമായ സംഭാഷണം, ശക്തമായ കഥാപാത്രങ്ങളിലൂടെ ഇതള്‍ വിടരുന്ന കഥ, നമ്മെ ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന അസുലഭ മുഹൂര്‍ത്തങ്ങള്‍, ആസ്വാദ്യമധുരമായ ഗാനങ്ങള്‍ എന്നിവയാണ് ഈ നാടകം വ്യത്യസ്തവും സര്‍ഗ്ഗാത്മകവുമാക്കുന്ന പ്രധാന ഘടകങ്ങള്‍. ‘ഒലിവുമലയുടെ താഴ്വരയില്‍’. കോന്നിയൂര്‍ എം.എം.പി. ഗ്രീന്‍ ബുക്‌സ്. വില 119 രൂപ.