പ്രവാസജീവിതത്തിന്റെ വിഹ്വലതകളും ദുരിതങ്ങളും സമകാല അവസ്ഥാന്തരങ്ങളും വൈയക്തികാനുഭവങ്ങളും അനാവരണം ചെയ്യുന്ന കാവ്യസമാഹാരം. ഒരു രാജ്യത്തിനുമേല്‍ മറ്റൊരു രാജ്യം നടത്തിയ അതിക്രമണത്തില്‍ ജീവനും ജീവിതവും നഷ്ടപ്പെട്ടവരുടെ മാനസിക വ്യാപാരങ്ങളിലൂടെ സഞ്ചരിക്കുന്ന കവിതകള്‍. ആയുധങ്ങളുടെ ശീല്‍ക്കാരങ്ങളും കബന്ധങ്ങള്‍ കുന്നുകൂടിയ തെരുവുകളും ആശുപത്രിക്കിടക്കയിലെ വിലാപങ്ങളും പലായനങ്ങളും സങ്കടങ്ങളും വിതയ്ക്കുന്ന അവസ്ഥകള്‍ക്കൊപ്പം അതിജീവനത്തിന്റെ നുറുങ്ങുവെട്ടങ്ങളും കാത്തുസൂക്ഷിക്കുന്ന അക്ഷരക്കൂട്ട്. ‘ഒലീവ് മരമേ, ജലം തേടിപ്പോയ വേരെവിടെ?’. കെ.എം.അബ്ബാസ്. ഗ്രീന്‍ ബുക്‌സ്. വില 102 രൂപ.