ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഒകായ അവതരിപ്പിച്ച ഒരു കിടിലന്‍ സ്‌കൂട്ടറാണ് ഫാസ്റ്റ് എഫ്2ടി. ഒരിക്കല്‍ ഫുള്‍ ചാര്‍ജ് ചെയ്താല്‍ ഏകദേശം 80 കിലോമീറ്റര്‍ ഓടും ഈ സ്‌കൂട്ടര്‍. 85,008 ആയിരം രൂപ എക്സ്ഷോറൂം വിലയില്‍ ഈ സ്‌കൂട്ടര്‍ വിപണിയില്‍ ലഭ്യമാണ്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ ആണ് സ്‌കൂട്ടറിന്റെ പരമാവധി വേഗത. സ്‌കൂട്ടറിന്റെ ബാറ്ററി ഫുള്‍ ചാര്‍ജ് ആകാന്‍ ഏകദേശം അഞ്ച് മണിക്കൂര്‍ എടുക്കും. ഏകദേശം 2,000 വാട്ട് പീക്ക് പവര്‍ പുറപ്പെടുവിക്കുന്ന 1200 വാട്ട് മോട്ടോറാണ് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. സുരക്ഷയ്ക്കായി ഈ സ്‌കൂട്ടറില്‍ ഡ്രം ബ്രേക്കുകള്‍ നല്‍കിയിട്ടുണ്ട്. സംയോജിത ബ്രേക്കിംഗ് സംവിധാനമാണ് ഇതിനുള്ളത്. ഈ ബ്രേക്കിംഗ് സിസ്റ്റത്തില്‍, ഇടത് വശത്തെ ബ്രേക്ക് പ്രയോഗിക്കുമ്പോള്‍, പിന്‍ ചക്രം പൂട്ടാനോ തെന്നി വീഴാനോ സാധ്യതയില്ല. അത്തരമൊരു സാഹചര്യത്തില്‍, ഡ്രൈവര്‍ക്ക് റോഡപകടത്തിന് ഇരയാകുന്നത് ഒഴിവാക്കാനാകും. അതേസമയം ബ്രേക്കിംഗ് ദൂരവും ഇതുവഴി കുറയ്ക്കാനാകും. വിന്ററി വൈറ്റ്, സില്‍ക്കി സില്‍വര്‍, ഗ്രന്‍ജി ഗ്രീന്‍സ്, ഗ്രൂവി ഗ്രേ, കാറ്റ് സിയാന്‍, ബോള്‍ഡി ബ്ലാക്ക് എന്നിങ്ങനെ ആറു നിറങ്ങളില്‍ ഈ സ്‌കൂട്ടര്‍ ലഭിക്കും.