രാജ്യാന്തര വിപണിയില്‍ എണ്ണവില ഒന്‍പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 73 ഡോളറിലേക്ക് ആണ് താഴ്ന്നത്. ഒക്ടോബറോടെ ഒപ്പെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളും എണ്ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. എണ്ണവില കുറഞ്ഞത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ എണ്ണ വിതരണ കമ്പനികളുടെയും പെയിന്റ് കമ്പനികളുടെയും കുതിപ്പിന് ഇടയാക്കി. എച്ച്പിസിഎല്‍, ബിപിസിഎല്‍, ഐഒസി എന്നി ഓഹരികള്‍ ഒരു ശതമാനം മുതല്‍ 3.5 ശതമാനം വരെയാണ് കുതിച്ചത്. പെയിന്റ് കമ്പനികളില്‍ ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഡിഗോ പെയിന്റ്സ്, ഷാലിമാര്‍ പെയിന്റ് തുടങ്ങിയവയാണ് നേട്ടം ഉണ്ടാക്കിയത്. എണ്ണ വില കുറഞ്ഞത് എണ്ണവിതരണ കമ്പനികളുടെയും പെയിന്റ് കമ്പനികളുടെയും അസംസ്കൃത വസ്തുക്കളുടെ ചെലവ് കുറയ്ക്കുമെന്ന വിലയിരുത്തലാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്.