അധിർ രഞ്ജന്‍ ചൗധരി,രാഷ്ട്രപതിയെ രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചത് തന്റെ നാക്കു പിഴവെന്ന് കാണിച്ച് മാപ്പ് പറഞ്ഞുകൊണ്ട് രാഷ്ട്രപതിക്ക് ദ്രൗപദി മുർമുവിന് കത്തയച്ചു.പിഴവ് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രഞ്ജന്‍ ചൗധരി കത്തില്‍ പറയുന്നുണ്ട്. രാഷ്ട്രപതിയുടെ പദവിയേയും ആദിവാസി പാരമ്പര്യത്തെയും അപമാനിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവന്നാരോപിച്ച് മന്ത്രിമാരായ നിര്‍മല സീതാരാമനും സ്‍മൃതി ഇറാനിയും പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാനാകുന്നില്ല എന്ന പരാതി ഉടൻ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.ഒരുപാട് വിദ്യാർത്ഥികൾ ഒന്നിച്ച് സൈറ്റിൽ കയറിയതിനാൽ പോർട്ടൽ ഹാങ് ആയതാണ് കാരണമെന്നും ട്രയൽ അലോട്ട്മെന്റിൽ തിരുത്തലുകൾ വരുത്താൻ നൽകിയ സമയപരിധി നീട്ടേണ്ടി വരില്ല എന്നും മന്ത്രി പറഞ്ഞു.
സ്വന്തം പാർട്ടി ഓഫീസ് ആക്രമിച്ചവരെ പിടിക്കാൻ പറ്റാത്തത് മുഖ്യമന്ത്രിക്ക് നാണക്കേടെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എകെജി സെന്റർ ആക്രമണത്തിൽ പ്രതികളെ പിടിക്കാത്തത് അന്വേഷണം സിപിഎമ്മിൽ എത്തിച്ചേരുമെന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ പടക്കമേറ്, പ്രതീകാത്മകമായി ചിത്രീകരിച്ചുള്ള അന്വേഷണത്തിന് ക്രൈംബ്രാഞ്ച് തയ്യാറെടുക്കുകയാണ്.
മങ്കിപോക്സിന് തീവ്ര വ്യാപനശേഷി ഇല്ല . കേരളത്തില്‍ നിന്നുള്ള മങ്കിപോക്സിന്റെ രണ്ട് സാമ്പിളുകളുടെ പരിശോധനാഫലം പൂര്‍ത്തിയായപ്പോൾ മങ്കിപോക്സിന് കാരണമായ എ. 2 വൈറസ് വകഭേദത്തിന് വ്യാപനശേഷി കുറവാണ് എന്ന് റിപ്പോർട്ട് . മങ്കിപോക്സ് വാക്സീൻ വികസിപ്പിക്കുന്നതിനായി കേന്ദ്രം മരുന്ന് കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. പരിശോധനാ കിറ്റ് വികസിപ്പിക്കാനും താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്.
കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ തുടർന്ന് വീണ്ടുമൊരു ബാങ്ക് തട്ടിപ്പ് വാർത്ത കൂടി ഉയർന്നു വരുന്നു. പത്ത് കൊല്ലം മുമ്പ് 12 കോടി രൂപയുടെ തട്ടിപ്പ് നടന്ന കൊല്ലം താമരക്കുടി സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചവര്‍ക്കാർക്കും ഇതുവരെ തിരികെ കിട്ടിയില്ല. ബാങ്കിൽ പണംനിക്ഷേപിച്ചവർ അധികാരികളുടെ മുന്നിൽ നിരവധി തവണ എത്തിയിട്ടും അവഗണിക്കുക മാത്രമാണ് ചെയ്തതെന്ന പരാതിയാണ് നിക്ഷേപകർ പറയുന്നത്.
എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരെയുള്ള പീഡന പരാതിയിൽ ഇന്ന് വിധി പറയാനിരിക്കെ വീണ്ടും പീഡനക്കേസ്. കോഴിക്കോട് സ്വദേശിയായ യുവ എഴുത്തുകാരിയെ 2020ൽ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്.