ഭക്ഷണത്തിലൂടെ മാത്രമല്ല പ്രകൃതിയിലെ ശുദ്ധമായ വായുവിലൂടെയും മനുഷ്യര്‍ക്ക് പോഷകങ്ങളെ ആഗിരണം ചെയ്യാനാകുമെന്ന് അഡ്വാന്‍സ് ന്യൂട്രിഷനില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ഓക്സിജന്‍ അതിനൊരു ഉദാഹരണമാണ്. സങ്കേതികമായി ഒരു പോഷകമാണെങ്കിലും ഭക്ഷണത്തിലൂടെ ലഭ്യമാകാത്തതിനാല്‍ ഓക്‌സിജനെ അത്തരത്തില്‍ വിലയിരുത്താറില്ല. ശ്വസിക്കുന്നതിലൂടെ ശരീരത്തിലെത്തുന്ന പോഷകങ്ങളെ എയറോന്യൂട്രിയന്റുകള്‍ എന്നാണ് ഗവേഷകര്‍ വിളിക്കുന്നത്. നമ്മള്‍ എടുക്കുന്ന ഓരോ ശ്വാസത്തിലും ചെറിയ അളവില്‍ അയഡിന്‍, സിങ്ക്, മാംഗനീസ് തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതുവരെ നടന്ന എല്ലാ ഗവേഷണങ്ങളും വായുവില്‍ അടങ്ങിയ മലിനീകരണത്തെ കേന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളത്. ഭക്ഷണത്തിനൊപ്പം ശുദ്ധമായ വായുവില്‍ അടങ്ങിയ പോഷകങ്ങളും ശരീരത്തിന് ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു. ഒരു ദിവസം ഏതാണ്ട് 9,000 ലിറ്റര്‍ വായു നമ്മള്‍ ശ്വസിക്കുന്നു. വളരെ ചെറിയ സാന്ദ്രതയില്‍ പോലും വായുവിന്റെ ഘടകങ്ങളോടുള്ള നമ്മുടെ സമ്പര്‍ക്കം കാലക്രമേണ വര്‍ധിച്ചു വരുന്നുണ്ട്. നൂറ്റാണ്ടുകളായി വ്യത്യസ്ത സംസ്‌കാരങ്ങള്‍ പ്രകൃതിയെയും ശുദ്ധവായുവിനെയും ആരോഗ്യകരമാണെന്ന് വിലയിരുത്തിയിരുന്നു. മൂക്ക്, ശ്വാസകോശം, ഘ്രാണ എപിത്തീലിയം (ഗന്ധം കണ്ടെത്തുന്ന പ്രദേശം), ഓറോഫറിന്‍ക്‌സ് (തൊണ്ടയുടെ പിന്‍ഭാഗം) എന്നിവയുടെ ചെറിയ രക്തക്കുഴലുകളുടെ ശൃംഖലകളിലൂടെ ആഗിരണം ചെയ്യപ്പെടുന്ന ഈ പോഷകങ്ങള്‍ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്നു. അവ രക്തപ്രവാഹത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍, കരള്‍ അവയെ വിഷവിമുക്തമാക്കും. ശ്വാസകോശത്തിന് കുടലിനെക്കാള്‍ വളരെ വലിയ തന്മാത്രകളെ ആഗിരണം ചെയ്യാന്‍ കഴിയും. കൃത്യമായി പറഞ്ഞാല്‍ 260 മടങ്ങ് വലുപ്പതില്‍ ഉള്ളത്. ഈ തന്മാത്രകള്‍ രക്തപ്രവാഹത്തിലെക്കും തലച്ചോറിലെക്കും നേരിട്ട് ആഗിരണം ചെയ്യപ്പെടുന്നു. എന്നാല്‍ മേഖലയില്‍ പഠനം വലിയതോതില്‍ പുരോഗമിക്കേണ്ടതുണ്ട് ഗവേഷകര്‍ പറയുന്നു.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan