ഉപഭോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമായ ഗൂഗിള്‍ മീറ്റ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഗൂഗിള്‍ മീറ്റില്‍ 1080 റെസൊലൂഷനില്‍ വീഡിയോ കോള്‍ ചെയ്യാനുള്ള അവസരമാണ് ഗൂഗിള്‍ മീറ്റ് ഒരുക്കുന്നത്. അതേസമയം, ഗൂഗിള്‍ വര്‍ക്ക് സ്‌പേസ്, ഗൂഗിള്‍ വണ്‍ തുടങ്ങിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ എടുക്കുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുക. ആദ്യ ഘട്ടത്തില്‍ ഗൂഗിള്‍ മീറ്റിന്റെ വെബ് വേര്‍ഷനില്‍ മാത്രമേ 1080 പിക്‌സല്‍ റെസൊലൂഷനിലുള്ള വീഡിയോ കോളുകള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇതിനോടൊപ്പം തന്നെ വെബ്കാം ക്വാളിറ്റിയും പരിഗണിക്കപ്പെടുന്നതാണ്. ഗൂഗിള്‍ മീറ്റില്‍ നല്‍കിയ പ്രത്യേക ടോഗിള്‍ ബട്ടണ്‍ ഇനേബിള്‍ ചെയ്താല്‍ റെസൊലൂഷനില്‍ ക്രമീകരണങ്ങള്‍ വരുത്താന്‍ സാധിക്കും. ഇതുവരെ, 720 പിക്‌സല്‍ വീഡിയോ കോള്‍ മാത്രമാണ് ഗൂഗിള്‍ മീറ്റ് പിന്തുണച്ചിരുന്നത്.