ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡിന്റെ സഹായമില്ലാതെയും യു.പി.ഐ ഇടപാടുകള്‍ നടത്താനുള്ള പുതിയ സംവിധാനം അവതരിപ്പിച്ച് ആര്‍.ബി.ഐ. കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളില്‍ നിന്നും വിഭിന്നമായി ബാങ്കുകള്‍ അനുവദിക്കുന്ന പ്രത്യേക വായ്പതുക ഉപയോഗിച്ചും (ക്രെഡിറ്റ് ലൈന്‍) ഇനി യു.പി.ഐ സേവനം ആസ്വദിക്കാം. നിലവില്‍ ഡിപ്പോസിറ്റ് അക്കൗണ്ട് ഉപയോഗിച്ചാണ് യു.പി.ഐ സേവനങ്ങള്‍ ലഭ്യമാകുന്നത്. ഇതിനൊപ്പം സേവനത്തിനായി പ്രീ-പെയ്ഡ് വാലറ്റുകളുമുണ്ട്. ഇതിന് പുറമേ ബാങ്കുകള്‍ നല്‍കുന്ന വായ്പയും ഇനി യു.പി.ഐ സേവനങ്ങള്‍ക്കായി ഉപയോഗിക്കാം. ഉപഭോക്താക്കള്‍ക്ക് കടമായി നല്‍കുന്ന നിശ്ചിത തുകയെയാണ് ക്രെഡിറ്റ് ലൈന്‍ എന്ന് പറയുന്നത്. ഇതില്‍ നിന്നും ഇഷ്ടമുള്ള തുക അവര്‍ക്ക് പിന്‍വലിക്കാം. ഇതിന് യു.പി.ഐയെയും ഉപയോഗിക്കാം. പിന്‍വലിക്കുന്ന തുകക്ക് മാത്രം പലിശ നല്‍കിയാല്‍ മതിയാകും. നിലവില്‍ ഡെബിറ്റ് അക്കൗണ്ടുകളുമായും റുപേ ക്രെഡിറ്റ് കാര്‍ഡുമായിട്ടാണ് യു.പി.ഐ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്. ആര്‍.ബി.ഐയുടെ പുതിയ പ്രഖ്യാപനം അനുസരിച്ച് ക്രെഡിറ്റ് അക്കൗണ്ടുകളും യു.പി.ഐയുമായി ബന്ധിപ്പിക്കാം. ഇതില്‍ വായ്പ അക്കൗണ്ടുകളും ഉള്‍പ്പെടും.