ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റ്ന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. അയക്കുന്ന ചിത്രങ്ങള്‍ക്ക് തെളിച്ചം പോരാ എന്ന വ്യാപക പരാതിക്ക് ഇപ്പോള്‍ വാട്സ്ആപ്പ് പരിഹാരം കണ്ടിരിക്കുകയാണ്. ഉയര്‍ന്ന റെസല്യൂഷനില്‍ ചിത്രങ്ങള്‍ അയക്കാന്‍ കഴിയുന്ന സംവിധാനമാണ് വാട്സ്ആപ്പില്‍ ഒരുക്കിയിരിക്കുന്നത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. ചിത്രത്തിന്റെ മുകളില്‍ എച്ച്ഡി ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ഇതോടെ 4,096 x 2,692 റെസല്യൂഷനില്‍ ചിത്രങ്ങള്‍ അയക്കാന്‍ സാധിക്കും. നിലവില്‍ 1,600 x 1,052 റെസല്യൂഷനില്‍ ചിത്രങ്ങള്‍ അയക്കാനുള്ള സംവിധാനമാണ് വാട്സ്ആപ്പിലുള്ളത്. ഉയര്‍ന്ന ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ അയക്കാന്‍ കഴിയുന്നത് ഉപയോക്താക്കള്‍ക്ക് ഏറെ ഗുണം ചെയ്യും. ചാറ്റില്‍ നിന്ന് കൊണ്ട് തന്നെ മറ്റൊരു സംവിധാനത്തെ ആശ്രയിക്കാതെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാന്‍ ഇതുവഴി സാധിക്കും. സമാനമായ നിലയില്‍ വീഡിയോകളും ഉയര്‍ന്ന റെസല്യൂഷനില്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന സംവിധാനം വാട്സ്ആപ്പ് അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.