രണ്ടാം വരവില്‍ എന്‍ഡവറിനെ എവറസ്റ്റായി അവതരിപ്പിക്കാന്‍ ഫോഡ് ഇന്ത്യ. രാജ്യാന്തര വിപണിയിലുള്ള എവറസ്റ്റിനെയാണ് അതേ പേരില്‍ ഇന്ത്യയില്‍ എത്തിക്കുക. നേരത്തെ ട്രേഡ് മാര്‍ക്ക് ലഭിക്കാത്തതുകൊണ്ട് എവറസ്റ്റിനെ എന്‍ഡവറായാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. മറ്റൊരു കമ്പനിയുടെ ട്രേഡ് മാര്‍ക്കായിരുന്ന എവറസ്റ്റ് എന്ന പേരിന്റെ നിയമപരമായ നൂലാമാലകള്‍ മാറ്റിക്കൊണ്ടാണ് ഫോര്‍ഡിന്റെ ഇപ്പോഴത്തെ വരവ്. എവറസ്റ്റിന്റെ വരവോടെ രാജ്യാന്തര തലത്തില്‍ ഒരേ പേരില്‍ ഉത്പന്നം പുറത്തിറക്കാന്‍ ഫോഡിന് സാധിക്കും. എവറസ്റ്റിന്റെ ഇന്ത്യയിലേക്കുള്ള ഉത്പാദനം എപ്പോള്‍ തുടങ്ങുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഫോഡിന്റെ ഇന്ത്യന്‍ വിപണിയിലേക്കുള്ള തിരിച്ചുവരവിന്റെ ഭാഗമായിട്ടാവും എവറസ്റ്റും എത്തുക. 2026ന് മുന്‍പ് എവറസ്റ്റ് എത്തുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തില്‍ ഇറക്കുമതി ചെയ്തും പിന്നീട് ചെന്നൈ പ്ലാന്റില്‍ നിര്‍മിച്ചുമായിരിക്കും എവറസ്റ്റിനെ ഫോഡ് പുറത്തിറക്കുക. ഇന്ത്യയിലെത്തുന്ന എവറസ്റ്റിന്റെ പവര്‍ട്രെയിന്‍ സംബന്ധിച്ച് ഇപ്പോഴും ഫോര്‍ഡ് ഉറപ്പു നല്‍കിയിട്ടില്ല. സിംഗിള്‍ ടര്‍ബോ അല്ലെങ്കില്‍ ട്വിന്‍ ടര്‍ബോ 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിനോ 3.0 ലീറ്റര്‍ വി6 ഡീസല്‍ എന്‍ജിനോ ആണ് എവറസ്റ്റിന് വിദേശവിപണികളിലുള്ളത്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് നല്‍കുക. ടുവീല്‍ അല്ലെങ്കില്‍ ഫോര്‍വീല്‍ ഡൈവിങ് ഓപ്ഷനുകള്‍.