ധന്യവും സഫലവുമായ ജീവിതത്തിന് ഒരു ഡോക്ടര്‍ നല്കുന്ന ‘കുറിപ്പടി’യായി മാറുന്ന ഈ പുസ്തകം – രോഗഗ്രസ്തമാകുന്ന ലോകത്തിനും കാലത്തിനുമുള്ള ശമനൗഷധം. അവനവനിലേക്കും അപരനിലേക്കുമുള്ള വഴികളെല്ലാമടച്ചുകെട്ടി ഒറ്റത്തുരുത്തുകളില്‍ പാര്‍പ്പുറപ്പിച്ചിരിക്കുന്ന ഇന്നത്തെ മനുഷ്യരുടെ ക്രമംതെറ്റിയ ഹൃദയമിടിപ്പുകള്‍ ഇവിടെ അളക്കുന്നു; അവ ചിട്ടപ്പെടുത്തുവാനുള്ള ‘ഒറ്റമൂലി’കള്‍ നിര്‍ദേശിക്കുന്നു. ഒരു ചെറുപുഞ്ചിരിയും അല്പം കണ്ണീരുമായല്ലാതെ ആര്‍ക്കും വായിച്ചുമടക്കുവാനാകാത്ത ഈ കുറിപ്പുകളിലാകെ സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മരുന്നുമണം തിങ്ങിനില്‍ക്കുന്നു. ജീവിതത്തിലെ ഒരു പ്രശ്‌നവും ജീവിതത്തേക്കാള്‍ വലുതല്ല എന്ന് ഇതു നമ്മെ സൗമ്യമായി ഓര്‍മപ്പെടുത്തുന്നു. ‘ഞാനും ഞാനും – ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പടികള്‍’. ഡോ. ജയകൃഷ്ണന്‍ ജി. എച്ച് & സി ബുക്‌സ്. വില 160 രൂപ.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan