ഇടുക്കിയുടെ മലനിരകളിലേക്ക് കുടിയേറിയവര്‍ക്ക് ഒരേ ഒരു ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത് – അതിജീവനം. അതിനെതിരേ നില്‍ക്കുന്നത് മണ്ണായാലും മഴയായാലും വെയിലായാലും മഞ്ഞായാലും കല്ലായാലും മരമായാലും അവര്‍ തിരിച്ചടിക്കും. വന്യത സ്വന്തം ആത്മാവിലേക്ക് വലിച്ചെടുത്താണ് അവര്‍ കാടിനെ മെരുക്കിയതെന്ന് ചിലപ്പോള്‍ തോന്നാം. ഹൈറേഞ്ചിലെ കൃഷിക്കാരെ കാലാവസ്ഥ ചതിച്ച കാലത്ത് നിയമങ്ങളെപ്പോലും വെല്ലുവിളിച്ച് അവര്‍ നടത്തിയ ചെറുത്തുനില്‍പ്പിന്റെയും അതില്‍ സ്വയം നഷ്ടപ്പെട്ടുപോയവരുടെയും ചരിത്രം ലോകത്തിന് ഇന്നും അന്യമാണ്. അവരുടെയും അതേകാലത്ത് അധികാരത്തിന്റെ ഹുങ്കിനെ വെല്ലുവിളിച്ച തങ്കമണി എന്ന മലയോരഗ്രാമത്തിലെ ജനങ്ങളെ നിയമം ചവിട്ടിയരച്ചതിന്റെയും കഥ ഈ നോവല്‍ പറയുന്നു. ‘ഞാറ്റില’. ഷെല്ലി മാത്യു. ഡിസി ബുക്‌സ്. വില 198 രൂപ.