ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്കായുള്ളതാണ് സംസ്ഥാന ബജറ്റെന്ന് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ മേഖലയ്ക്ക് 10,431.73 കോടി രൂപയാണ് വകയിരുത്തിയത്. ക്യാന്‍സര്‍ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ എന്ന പേരില്‍ ഒരു വര്‍ഷം നീണ്ട ജനകീയ ക്യാന്‍സര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ച് വരികയാണ്. അതിന് സഹായകരമാണ് ഈ ബജറ്റെന്നും മന്ത്രി പറഞ്ഞു.
മുസ്ലിം വിദ്വേഷ പരാമർശ കേസിൽ പി സി ജോര്‍ജ് നൽകിയ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അനുവദിച്ചു. പിസി ജോര്‍ജ് മുതിര്‍ന്ന രാഷ്ട്രീയ നേതാവാണെന്നും ശ്രദ്ധ പുലര്‍ത്തണമെന്നും കോടതി വ്യക്തമാക്കി. കേസ് ഇനി പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചത്. ഹര്‍ജിയിൽ പൊലീസിനോട് കോടതി വിശദീകരണം തേടി.ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെ ഈരാറ്റുപേട്ട പൊലീസ് ആണ് കേസെടുത്തത്.
പാലക്കാട് എലപ്പുള്ളി മദ്യ നിർമ്മാണ ശാലയ്ക്കായി ഭൂമി തരം മാറ്റത്തിന് ഒയാസിസ് കമ്പനി നൽകിയ അപേക്ഷ തള്ളി. എലപ്പുള്ളിയിലെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയെ തരം മാറ്റാനുള്ള അപേക്ഷയാണ് പാലക്കാട് ആര്‍ഡിഒ തള്ളിയത്. നാല് ഏക്കറിൽ നിർമ്മാണ പ്രവർത്തനത്തിന് ഇളവ് വേണമെന്നും ഭൂവിനിയോഗ നിയമത്തിൽ ഇളവ് വേണമെന്നുമായിരുന്നു ആവശ്യം.
വഴിതടസ്സപ്പെടുത്തി രാഷ്ട്രീയപാര്‍ട്ടികള്‍ പരിപാടികള്‍ സംഘടിപ്പിച്ചതിലുള്ള കോടതിയലക്ഷ്യ കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഫെബ്രുവരി 12-ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശം.തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് തടസപ്പെടുത്തി സി.പി.എം. സമ്മേളനം സംഘടിപ്പിച്ചതിലാണ് എം.വി.ഗോവിന്ദന്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത്.
വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് സിബിഐ. ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയന്നും കുറ്റപത്രത്തിൽ അന്വേഷണ സംഘം വ്യക്തമാക്കി. സംസ്ഥാന പൊലീസ് അന്വേഷണത്തിനെതിരെ കുട്ടിയുടെ അമ്മ നൽകിയ ഹർജിയിൽ അന്വേഷണം ഏറ്റെടുത്ത സിബിഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം നൽകിയത്. 13ഉം, 9ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളെ 52 ദിവസത്തിന്റെ ഇടവേളയിൽ വീട്ടിലെ ഒറ്റമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിലായിരുന്നു സിബിഐ അന്വേഷണം.
പ്രമുഖ ശീതളപാനീയത്തിന്റെയും, മൊബൈല്‍ നിര്‍മ്മാണ കമ്പനിയുടെയും പേരില്‍ വൻ നിക്ഷേപക തട്ടിപ്പ്. കമ്പനികളുടെ യഥാര്‍ത്ഥ പേരും ലോഗോയുമാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. തട്ടിപ്പുകാര്‍ ആപ്പ് മുഖാന്തിരം നിക്ഷേപം നടത്തുന്നതിന് പുറമെ കൂടുതല്‍ ആളുകളെ ചേര്‍ക്കുന്നതിലൂടെ ഒരു നിശ്ചിത ശതമാനം ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിക്കുന്നു. മണി ചെയിന്‍ മാതൃകയിലാണ് തട്ടിപ്പ് നടത്തുന്നത്. പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പകുതി വിലയ്ക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും നൽകാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കേസിൽ അറസ്റ്റിലായ അനന്തുകൃഷ്ണനെ ചോദ്യം ചെയ്തതിലാണ് കൂടുതൽ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. സമാഹരിച്ച പണത്തിൽ നിന്ന് രണ്ടു കോടി സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയര്‍മാൻ ആനന്ദകുമാറിന് നൽകിയെന്ന് അനന്തു മൊഴി നൽകി. അനന്തുകൃഷ്ണന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതിൽ നിന്ന് ഇക്കാര്യം വ്യക്തമായെന്നും പൊലീസ് അറിയിച്ചു.കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റിന് 46 ലക്ഷം രൂപ കൈമാറിയതിന്‍റെ തെളിവുകളും കിട്ടിയെന്ന് പൊലീസ് അറിയിച്ചു.
പതിവിലക്ക് സ്കൂട്ടറും ലാപ്ടോപ്പുമടക്കമുള്ളവ നൽകുമെന്ന തരത്തിൽ നടത്തിയ തട്ടിപ്പിൽ ഭാഗവാക്കായ അക്ഷയ കേന്ദ്രങ്ങളുടെ അനുമതി റദ്ദാക്കണമെന്ന് ഇൻറർനെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് യൂണിയൻ. തട്ടിപ്പ് കമ്പനികൾക്ക് പണം കൈമാറിയിട്ടുള്ളത് ഏതാനും അക്ഷയ കേന്ദ്രങ്ങൾ വഴിയാണ്. അതിനാൽ അത്തരം അക്ഷയ കേന്ദ്രങ്ങളുടെ ലൈസൻസ് റദ്ദാക്കി ഇതിൻറെ ഉടമകൾക്ക് എതിരെ നടപടിയെടുക്കണമെന്നും സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു.
പകുതി വില’ തട്ടിപ്പിൽ നജീബ് കാന്തപുരം എംഎൽഎക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. പുലാമന്തോൾ സ്വദേശിനി അനുപമയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വഞ്ചനക്കുറ്റത്തിനുള്ള വകുപ്പുകളാണ് എംഎൽഎയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്.450 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് നിലവിലെ നിഗമനം.പണം എവിടേക്ക് പോയി എന്നതില്‍ പൊലീസിന് ഇതുവരെ വ്യക്തത വന്നിട്ടില്ല.
സംസ്ഥാന ബജറ്റ് ജനങ്ങള്‍ക്ക് നിരാശയാണ് സമ്മാനിച്ചതെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ. മുരളീധരന്‍. ജനങ്ങള്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച ക്ഷേമ പെന്‍ഷനില്‍ വര്‍ധന ഉണ്ടായില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. അടുക്കും ചിട്ടയും ഇല്ലാത്ത ബജറ്റ് പ്രസംഗം ആയിരുന്നു ധനമന്ത്രി നടത്തിയതെന്നും കേരളം കടക്കെണിയില്‍ ആണെന്ന യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊണ്ടുള്ള ബജറ്റാണിതെന്നും മുരളീധരന്‍ പറഞ്ഞു.
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. കൽപ്പറ്റ യൂണിറ്റിലെ ഡ്രൈവറായ എച്ച് സിയാദിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മൊബൈൽ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവർക്കെതിരെ നടപടിയുണ്ടായത്.
ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകവുമായും കുടുംബവുമായി ബന്ധപ്പെട്ടുമുള്ള ദുരൂഹത നീങ്ങുന്നില്ല. സാമ്പത്തിക തട്ടിപ്പിൽ പ്രതിയായ കുട്ടിയുടെ അമ്മ ശ്രീതു ദേവസ്വം ബോർഡിന് കീഴിൽ ജോലി ചെയ്തിട്ടില്ലെന്ന് തിരുവനന്തപുരം ദേവസ്വം ബോർഡ് പൊലീസിനെ രേഖാമൂലം അറിയിച്ചു.തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് സെക്ഷൻ ഓഫീസർ എന്ന പേരിൽ വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയ ശ്രീതു, നിയമന ഉത്തരവ് അച്ചടിച്ചുണ്ടാക്കിയത് എവിടെവെച്ചാണെന്ന് പറയാൻ ഇതുവരെ തയ്യാറായിട്ടില്ല. പല തന്ത്രങ്ങൾ പ്രയോഗിച്ചിട്ടും പ്രതി അനങ്ങാതായതോടെ തെളിവെടുപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്.
കാരണവർ കൊലക്കേസ് പ്രതി ഷെറിന്റെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി സഹതടവുകാർ . ജയിലിൽ ഷെറിന് വഴിവിട്ട സഹായങ്ങൾ ലഭിച്ചു. ജയിലിൽ ഷെറിന് വിഐപി പരിഗണനയായിരുന്നുവെന്നും ഉന്നത ബന്ധങ്ങൾ മൂലം പരോളുകൾ അധികം ലഭിച്ചുവെന്നും ആരോപണമുയർന്നിരുന്നു. അന്നത്തെ ജയിൽ ഡിഐജിയുമായി ഷെറിന് വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്ന് സഹ തടവുകാരി പറഞ്ഞു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ് രാജസ്ഥാൻ സ്വദേശിയായ മൂന്ന് വയസ്സുകാരൻ റിദാൻ ജാജു . ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു .ഡൊമസ്റ്റിക് ആഗമന ടെര്‍മിനലിനടുത്ത് വെച്ച് ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്ത് വെച്ചാണ് അപകടം നടന്നതെന്നാണ് സിയാൽ വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നാളെ രാവിലെ 8 മണിക്ക് തുടങ്ങും. പതിനൊന്ന് മണിയോടെ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. ആകെ 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. അതേസമയം, എക്സിറ്റ്പോൾ പ്രവചനങ്ങൾ നൽകിയ ആത്മവിശ്വാസത്തിലാണ് ബിജെപി.എക്സിറ്റ് പോളുകളിൽ ഭൂരിഭാഗവും ബിജെപിക്ക് വിജയം പ്രഖ്യാപിച്ചതോടെ വലിയ ആശങ്കയിലാണ് ആംആദ്മി പാർട്ടി ക്യാമ്പ്.
മഹാകുംഭമേളയിൽ വിദേശികളായ സന്ദര്‍ശകര്‍ക്ക് ഇതുവരെ 10000-ത്തോളം സുവനീറുകളും ചെടികളും പ്രസാദമായി വിതരണം ചെയ്തതായി യുപി സര്‍ക്കാര്‍.റഷ്യ, ജർമ്മനി, ഫ്രാൻസ്, ഇസ്രായേൽ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ത്രിവേണി സംഗമത്തിലെത്തിയ 10,000-ത്തിലധികം സന്ദര്‍ശകര്‍ക്കാണ് സുവനീറും തൈകളും നൽകിയത്. മഹാകുംഭമേളയുടെ ആത്മീയമായ അനുഭവത്തിനൊപ്പം സാംസ്കാരിക അന്തസത്ത കൂടി സന്ദര്‍ശകര്‍ക്ക് പകര്‍ന്ന് നൽകുകയാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറയുന്നു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ക്രമേക്കേട് നടന്നുവെന്ന് ആരോപണമുയര്‍ത്തി രാഹുല്‍ ഗാന്ധി. ആകെ വോട്ടര്‍മാരുടെ എണ്ണം 9.5 കോടിയാണെന്നിരിക്കേ 9.7 കോടി പേര്‍ വോട്ട് ചെയ്തെന്നാണ് കണക്കെന്ന് ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിനും നിയമസഭ തെരഞ്ഞെടുപ്പിനും ഇടയിലുള്ള അഞ്ച് മാസത്തില്‍ 32 ലക്ഷം പേരെ പുതുതായി വോട്ടര്‍പട്ടികയില്‍ ചേർത്തെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. തങ്ങളുടെ ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
അമേരിക്കയില്‍ കഴിയുന്ന 487 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെക്കൂടി തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ തിരിച്ചയക്കുമെന്നും യു.എസ്. അധികൃതര്‍ അറിയിച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
ഇന്ത്യക്കാരുടെ നാടുകടത്തലിനെ ന്യായീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിർസി. തിരിച്ചയക്കുന്നവരോട് മോശം പെരുമാറ്റം പാടില്ലെന്ന് അമേരിക്കയെ അറിയിക്കും. സൈനിക വിമാനം ഇറങ്ങാൻ അനുമതി നൽകിയത് നിലവിലെ ചട്ടപ്രകാരമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. നിയമ വിരുദ്ധപ്രവർത്തനങ്ങൾ അംഗീകരിക്കാൻ ആവില്ലെന്നും അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നത് ആദ്യമായല്ലെന്നുമായിരുന്നു വിദേശകാര്യ മന്ത്രി എസ് ജയശങ്കറിൻ്റെ പ്രതികരണം.
കഴിഞ്ഞ 15 വർഷത്തിനിടെ അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ കണക്ക് പുറത്തുവിട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യുഎസ് ആദ്യമായല്ല ഇന്ത്യക്കാരെ തിരിച്ചയക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2009 മുതൽ 15,756 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയതായി മന്ത്രി രാജ്യസഭയിൽ പറഞ്ഞു.
തമിഴ് നാട്ടില്‍ സ്ത്രീകള്‍ തുടര്‍ച്ചയായി അക്രമിക്കപ്പെടുന്നതില്‍ പ്രതികരിച്ച് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി. ഡിഎംകെ യുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റാഗിങ് തടയുന്നതിന് വേണ്ടിയുള്ള നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച പറ്റിയ മെഡിക്കൽ കോളേജുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ. നോട്ടീസ് നൽകിയ 18 മെഡിക്കൽ കോളേജുകളുടെ പട്ടികയും യുജിസി പുറത്തിറക്കി.സ്ഥാപനങ്ങളിൽ എന്തുകൊണ്ടാണ് നടപടികൾ കൈകൊള്ളാത്തതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് യുജിസി മെഡിക്കൽ കോളേജുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
നിയന്ത്രണരേഖയ്ക്ക് സമീപത്തുകൂടി ഇന്ത്യയിലേക്ക് കടക്കാനുള്ള പാകിസ്താനി നുഴഞ്ഞുകയറ്റക്കാരുടെ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍സൈന്യം. ഏഴ് നുഴഞ്ഞുകയറ്റക്കാരെ സൈന്യം വധിച്ചു. ഇവരില്‍ രണ്ടോ മൂന്നോ പേര്‍ പാകിസ്താന്‍ സൈനികരാണ്.കൊല്ലപ്പെട്ട ഭീകരവാദികള്‍ അല്‍ ബദര്‍ എന്ന എന്ന സംഘടനയില്‍പ്പെട്ടവരാണെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഫെബ്രുവരി 12, 13 തീയതികളില്‍. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് മോദിയുടെ ദ്വിദിന സന്ദര്‍ശനത്തിന്റെ തീയതി പുറത്തുവിട്ടത്. ഡൊണാള്‍ഡ് ട്രംപ് രണ്ടാംതവണയും യു.എസ്. പ്രസിഡന്റായ ശേഷം മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്.
എ.എ.പി. സ്ഥാനാര്‍ഥികളെ ബി.ജെ.പി. വലവീശിപ്പിടിക്കാന്‍ ശ്രമിക്കുന്നെന്ന അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണത്തിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന.ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് എ.സി.ബി. കെജ്‌രിവാളിന് നോട്ടീസ് നല്‍കി.
ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളത്തിന് സ്വര്‍ണം. ഫൈനലില്‍ ആതിഥേയരായ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരുഗോളിനാണ് കേരളം തോല്‍പ്പിച്ചത്. ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളത്തിന്റെ മൂന്നാംസ്വര്‍ണമാണിത്.