എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം. ചെങ്കോട്ടയിൽ നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി  രാജ്യത്തെ അഭിസംബോധന ചെയ്യും. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമ്മു ഇന്ന് വൈകിട്ട് 7 മണിക്ക്  രാജ്യത്തെ അഭിസംബോധന ചെയ്യും. , സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള ‘ഹർ ഘർ തിരംഗ’ പ്രചാരണം ജനങ്ങൾ  അഭിമാനപൂര്‍വ്വം ഏറ്റെടുത്തിരിക്കുകയാണ്.

സോളാർ പീഡന കേസിൽ ഹൈബി ഈഡനെതിരേ തെളിവില്ലെന്ന് സി ബി ഐ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യം ഉണ്ട്,കൂടാതെ തെളിവ് നൽകാനും സാധിച്ചില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. സോളാർ പദ്ധതി നടപ്പാക്കാൻ സഹായം വാഗ്ദാനം ചെയ്ത് എം എൽ എ ഹോസ്റ്റലിലേക്ക് വിളിപ്പിച്ച് പീഡിപ്പിച്ചു എന്നായിരുന്നു കേസ്.

കശ്മീർ പോസ്റ്റിനെ ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെടി ജലീൽ  ദില്ലിയിലെ പരിപാടികൾ റദ്ദാക്കി  കേരളത്തിലേക്ക് മടങ്ങി.. ഇന്ന് ഉച്ചയ്ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ  പുലർച്ചെ മൂന്ന് മണിക്ക് അദ്ദേഹം കേരളത്തിലെത്തുകയും ചെയ്തു. നേരത്തേ തന്റെ ഫേസ്സ്ബുക്ക്  പോസ്റ്റ് പിൻവലിക്കുകയും പിഴവ് പറ്റിയെന്ന്  പറയാതെ പോസ്റ്റ് ദുർവ്യാഖ്യാനം ചെയ്തെന്നും  നാടിന്റെ നന്മയക്കായി  അത് പിൻവലിക്കുന്നു എന്നും അറിയിച്ചു. കൂടാതെ പോസ്റ്റിൽ  കശ്മീരിനെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കി. 1947ൽ പൂർണ്ണമായി ഇന്ത്യയോട് ലയിച്ചു എന്നും തിരുത്തി. ഇതിനിടെ  കെ ടി ജലീലിനെതിരെ ദൽഹി പോലീസിൽ അഭിഭാഷകൻ ജി എസ് മണി പരാതി നൽകി.

കൊച്ചിയിൽ വീണ്ടു കൊലപാതകം. ഇന്ന് പുലർച്ചെ കളത്തിപറമ്പ് റോഡിൽ ഉണ്ടായ സംഘർഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു, രണ്ട്  പേർക്ക് പരിക്കേറ്റു. വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കുത്തേറ്റു മരിച്ചത് . അരുൺ എന്നയാൾക്ക് പരിക്കേറ്റു. കുത്തേറ്റ മൂന്നാമൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മുങ്ങി എന്ന് പറയപ്പെടുന്നു.

കുഴികണ്ട് ബൈക്ക് വെട്ടിക്കവേ ബസ്സിടിച്ച്  യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍  ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. കുഴി മാത്രമല്ല,മതിയായ ലൈറ്റ് ഇല്ലാത്തതും ട്രാഫിക് മാനേജ്മെൻ്റിൻ്റെ അപര്യാപ്തതയും അപകട  കാരണങ്ങളാണ്. അമ്പലപ്പുഴയിലെ ബൈക്ക് അപകടസ്ഥലം ആലപ്പുഴ ജില്ലാ കലക്ടർ സന്ദർശിച്ചു. ദേശീയ പാത്രയിലെ മുഴുവൻ കുഴികളും ഇന്ന് നേരിട്ട് പരിശോധിക്കുമെന്നും കലക്ടർ പറഞ്ഞു.  തഹസീൽദാറോട് അടിയന്തര റിപ്പോർട് തേടിയെന്ന് ജില്ലാ കളക്ടർ.പറഞ്ഞു

ഇന്ത്യൻ ഓഹരി വിപണിയിലെ അതികായനായ രാകേഷ് ജുൻജുൻവാല അന്തരിച്ചു. 62 വയസായിരുന്നു. ഇന്ന് പുലർച്ചെ മുംബൈയിലെ വസതിയിൽ വെച്ച് ആരോഗ്യനില വഷളായി.പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *