നിവിന്‍ പോളി നായകനായെത്തുന്ന ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രത്തിലെ പുതിയഗാനം പ്രേക്ഷകര്‍ക്കരികില്‍. ‘വേള്‍ഡ് മലയാളി ആന്തം’ എന്ന പേരിലൊരുക്കിയ പാട്ടിനു വരികള്‍ കുറിച്ചത് ഷാരിസ് മുഹമ്മദ്, സുഹൈല്‍ കോയ എന്നിവര്‍ ചേര്‍ന്നാണ്. ജേക്‌സ് ബിജോയ് ഈണമൊരുക്കിയ ഗാനം അക്ഷയ് ഉണ്ണികൃഷ്ണനും ജേക്‌സും ചേര്‍ന്നാലപിച്ചു. ഇതിനകം ശ്രദ്ധേയമായ പാട്ട് മികച്ച പ്രതികരണങ്ങളോടെ ട്രെന്‍ഡിങ്ങിലും മുന്‍നിരയിലെത്തി. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘കൃഷ്ണ’ എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ചിത്രം നിര്‍മിക്കുന്നു. ചിത്രത്തിന്റെ പ്രമോ വിഡിയോയും ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. ‘ജനഗണമന’ എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, അനശ്വര രാജന്‍, സെന്തില്‍ കൃഷ്ണ എന്നിവരും ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.