വ്യക്തമായ ജീവിത മൂല്യവിശ്വാസങ്ങളുടെ അടിത്തറയില്‍ പണിതുയര്‍ത്തപ്പെട്ടവയാണ് ഈ കഥാസൗധങ്ങള്‍. ഈ അടിസ്ഥാന മൂല്യവിചാരങ്ങള്‍ അവയെ ബലിഷ്ഠമാക്കുന്നു. കഥയുടെ അസ്ഥിവാരങ്ങളില്‍ സഹാനുഭൂതി, നീതിബോധം, സ്ത്രീജന്മങ്ങളുടെ ഏകാന്തത അഥവാ ഒറ്റപ്പെടല്‍, സ്വാര്‍ത്ഥങ്ങളുടെ പരിണതി എന്നിങ്ങനെയുള്ള ആശയശിലകള്‍ പാകിയിരിക്കുന്നത് കാണാന്‍ വിഷമമില്ല. മാറുന്ന മൂല്യ വ്യവസ്ഥിതിയോട് പൊരുത്തപ്പെടാന്‍ സാധിക്കാത്ത നീതിബോധമുള്ള സ്ത്രീകളാണ് ഈ അഞ്ചു കഥകളിലെയും നായികമാര്‍. ‘നക്ഷത്രങ്ങള്‍ പറയാതിരുന്നത്’. ഡോ ശ്രീരേഖ പണിക്കര്‍. സൈന്‍ ബുക്‌സ്. വില 133 രൂപ.