രണ്ടു ഭാഗങ്ങളിലായി പന്ത്രണ്ട് പഠനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. ഒന്നാം ഭാഗത്തില്‍ ആറ് ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നമ്മുടെ സാമൂഹ്യജീവിതത്തെ സംബന്ധിച്ചിടത്തോളം സവിശേഷപ്രാധാന്യമുള്ള ചില പ്രമേയങ്ങളെ സൂക്ഷ്മമായി പിന്തുടര്ന്നുചെന്നു നോക്കാനുള്ള ശ്രമങ്ങളാണ് അവയിലുള്ളത്. തര്‍ക്കവും സംവാദവും, കലയിലെ രാഷ്ട്രീയശരികള്‍, സംസ്കാരത്തിന്റെ പ്രക്രിയാപരത, സാഹിത്യത്തിന്റെ നൈതികമാനങ്ങള്‍, വിമര്‍ശനാത്മക ആത്മീയത, അറിവിന്റെ പ്രക്രിയാപരത തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് അവ ചര്‍ച്ചചെയ്യുന്നത്. രണ്ടാം ഭാഗത്തും ആറു ലേഖനങ്ങളാണുള്ളത്. ഗാന്ധിയുടെ മത-രാഷ്ട്ര ദര്‍ശനം, ഗുരുവിന്റെ ദൈവഭാവന, അംബേദ്കറുടെ ഭരണഘടനാദര്‍ശനം, കുറ്റിപ്പുഴയുടെ യുക്തിദര്‍ശനം, സ്കറിയാ സക്കറിയയുടെ ജ്ഞാനദര്‍ശനം, പ്രദീപന് പാമ്പിരികുന്നിന്റെ വൈജ്ഞാനിക ജീവിതം എന്നിവയെക്കുറിച്ചുള്ള ആലോചനകളാണ് അവയുടെ ഉള്ളടക്കം. സാഹോദര്യം, മൈത്രി എന്നീ ആശയങ്ങളെ നമ്മുടെ സാമൂഹ്യ-ചരിത്ര-വിചാരജീവിതത്തിന്റെ വിവിധ സന്ദര്‍ഭങ്ങളെ മുന്‍നിര്‍ത്തി വിലയിരുത്താനുള്ള ശ്രമങ്ങളാണ് ഈ ലേഖനങ്ങളിലുള്ളത്. ‘മൈത്രിയുടെ ലോകജീവിതം’. സുനില്‍ പി ഇളയിടം. ഡിസി ബുക്സ്. വില 315 രൂപ.