ഭൂമിയിലെ ദുഃഖദുരിതങ്ങള്‍ക്ക് അറുതിവരുത്താനെത്തുന്ന ആര്യഗുരു. ഏതുവിധേനയും അത് തടയാന്‍ ശ്രമിക്കുന്ന ആത്മനാഥന്‍. പ്രഹേളികാ സമാനമായ പ്രതീകദ്വന്ദ്വങ്ങള്‍. അവരുടെ നിഗൂഢ സമസ്യാതന്ത്രങ്ങളില്‍ കുരുങ്ങിയുഴലുന്ന നിസ്സഹായരായ മനുഷ്യരുടെ മുക്തിമോഹങ്ങള്‍; ആത്മസംഘര്‍ഷങ്ങള്‍. മാജിക്കല്‍ റിയലിസത്തിന്റെ സൈക്കഡലിക് വിഭ്രാമകതകളിലൂടെ ഇവ അനാവരണം ചെയ്യുകയാണ് ഈ നോവല്‍. അതുകൊണ്ടുതന്നെ ഭൂത, വര്‍ത്തമാന, ഭാവികാലങ്ങളുടെ നേര്‍ക്കുപിടിച്ച കണ്ണാടികൂടിയാവുന്നു ദാര്‍ശനിക മാനങ്ങളുള്ള ഈ കൃതി. ആകാശവും അഗ്നിയും സൂര്യനും ഭൂമിയും പ്രധാന കഥാപാത്രങ്ങളാകുന്ന ഈ നോവലില്‍ അമര്‍ന്ന കാമത്തിന്റെ വിസ്ഫോടനമായി ഗായത്രിയും ആര്‍ദ്രപ്രണയപ്രതീകങ്ങളായി മേഘരൂപസാത്യകദ്വയവും ജ്വലിച്ചു നില്‍ക്കുന്നു. പ്രകൃതിയുടെ പശ്ചാത്തലം ഈ കൃതിക്ക് അസുലഭമായ ചാരുത പകരുന്നു. ‘മൃത്യുസൂത്രം’. എസ്. മഹാദേവന്‍ തമ്പി. ഗ്രീന്‍ ബുക്‌സ്. വില 128 രൂപ.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan