◾മന്ത്രി എം.വി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയാക്കിയതോടെ മന്ത്രിസഭ പുന:സംഘടിപ്പിക്കും. സിപിഎം രണ്ടു പേരെ മന്ത്രിസഭയിലേക്കു കൊണ്ടുവരും. സാംസ്‌കാരിക മന്ത്രിയായിരുന്ന സജി ചെറിയാന്‍, തദ്ദേശ, എക്സൈസ് മന്ത്രി എംവി ഗോവിന്ദന്‍ എന്നിവര്‍ക്കു പകരം ആരെ കൊണ്ടുവരണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചര്‍ച്ച ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശമനുസരിച്ചാകും തീരുമാനം.
◾കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17 ന്. ഒക്ടോബര്‍ എട്ടിന് സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. വോട്ടെണ്ണല്‍ 19 നാണ്. നേരത്തെ സെപ്റ്റംബര്‍ 20 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പു നടത്താനായിരുന്നു തീരുമാനം. വിദേശത്തുള്ള സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ വര്‍ച്വലായി ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിലാണ് തെരഞ്ഞെടുപ്പു തിയ്യതി നീട്ടാന്‍ തീരുമാനിച്ചത്. പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരും വിദേശത്തുനിന്ന് യോഗത്തില്‍ പങ്കെടുത്തു.
*
class="selectable-text copyable-text nbipi2bn">പൈലറ്റ് ഉറങ്ങിപ്പോയ വിമാനം, ചക്കപ്രേമികളുടെ വാട്സ്ആപ് ഗ്രൂപ്പ് ചക്കക്കമ്പനിയായി: ഡെയ്ലി ന്യൂസ് സ്വീറ്റ് ബോക്സ് – https://dailynewslive.in/sweet-box-28-08/*◾കണ്ണൂര്‍ ഏലപ്പീടികയ്ക്കു സമീപം വനത്തില്‍ ഉരുള്‍ പൊട്ടി. നെടുമ്പോയില്‍ ചുരത്തില്‍ മലവെള്ളപ്പാച്ചില്‍. കാഞ്ഞിരപ്പുഴ ഏതു നിമിഷവും കവിഞ്ഞൊഴുകും. പുഴയോരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. വെള്ളറ പ്രദേശത്തുള്ളവരെ ഫയര്‍ ഫോഴ്സ് സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. വയനാട്ടിലെ വിവിധ പ്രദേശങ്ങളിലും മലവെള്ളപ്പാച്ചിലില്‍ വന്‍ നാശം.
◾കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴയ്ക്കു സാധ്യത. മലവെള്ളപ്പാച്ചിലും ഉരുള്‍പ്പൊട്ടലും ഉണ്ടാകാം. ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയുള്ളതിനാല്‍ നാളേയും ബുധനാഴ്ചയും മഴ ശക്തമാകുമെന്നു മുന്നറിയിപ്പ്.
◾വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരേ പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്നു ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ വിഴിഞ്ഞം, വെങ്ങന്നൂര്‍, കോട്ടുകാല്‍ വില്ലേജുകളില്‍ കടകമ്പോളങ്ങള്‍ അടച്ചു കരിദിനം ആചരിക്കാനാണു തീരുമാനം. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെടുത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് അവശ്യപെട്ടാണ് ഈ സമരം.
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾വിഴിഞ്ഞം സമരം ചര്‍ച്ചക്കു ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ എത്തിയില്ല. അറിഞ്ഞില്ലെന്നാണ് ലത്തീന്‍ അതിരൂപതയുടെ വിശദീകരണം. എന്നാല്‍ അറിയിച്ചിരുന്നെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മന്ത്രിസഭാ ഉപസമിതിയുമായി ഇന്നു ചര്‍ച്ച നടക്കും. ഇതേസമയം, ഇന്നു കരയും കടലും ഉപരോധിക്കും. അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന് അതിരുപത ആവശ്യപ്പെടും.
◾സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണ കേസില്‍ രണ്ട് എബിവിപി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. സന്ദീപ്, സെഫിന്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേരും സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
◾മന്ത്രിസഭാ പുന:സംഘടന പാര്‍ട്ടി ആലോചിച്ചു തീരുമാനമെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പാര്‍ട്ടി സെക്രട്ടറിക്കു പ്രത്യേക വെല്ലുവിളിയില്ല. മന്ത്രിസ്ഥാനം രാജിവക്കുന്ന കാര്യവും പാര്‍ട്ടി തീരുമാനിക്കും. മന്ത്രിസഭയിലേക്കു മുന്‍മന്ത്രിമാര്‍ തിരിച്ചെത്തുമെന്നത് മാധ്യമങ്ങളുടെ ഭാവനാസൃഷ്ടിയെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾പാര്‍ട്ടിയിലെ സ്റ്റഡി ക്ലാസുകള്‍ക്കു നേതൃത്വം നല്‍കിയ എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത് മുതിര്‍ന്ന അര ഡസനോളം നേതാക്കളെ മറികടന്ന്. എ. വിജയരാഘവന്‍, ഇ.പി. ജയരാജന്‍, എ.കെ. ബാലന്‍ തുടങ്ങിയ നേതാക്കളേക്കാള്‍ സ്വീകാര്യത ഗോവിന്ദനാണു ലഭിച്ചത്. പാര്‍ട്ടിയെ ചട്ടക്കൂടില്‍നിന്നു നയിക്കാനുള്ള പ്രാപ്തിയും പക്വമായ ഇടപെടലുകളും ദര്‍ശനങ്ങളും ഗോവിന്ദനു തുണയായി. പിണറായി മന്ത്രിസഭയില്‍ രണ്ടാം സ്ഥാനക്കാരനായിരുന്നു ഗോവിന്ദന്‍ മാസ്റ്റര്‍.
◾
കാഷ്മീര്‍ പരാമര്‍ശമുള്ള ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ.ടി ജലീലിനെതിരായ ഹര്‍ജി ഇന്നു ഡല്‍ഹി കോടതിയില്‍. രാജ്യദ്രോഹ കേസ് ചുമത്തി ജലീലിനെ അറസ്റ്റു ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേരളത്തിലെ നിയമനടപടികളില്‍ വിശ്വാസമില്ലെന്നും ഹര്‍ജിക്കാരന്‍ വിശദീകരിച്ചിട്ടുണ്ട്. അഭിഭാഷകന്‍ ജി.എസ് മണിയാണ് ഹര്‍ജി നല്‍കിയത്.◾നാളെ അത്തം. കോവിഡ് തളര്‍ത്തിയ രണ്ടു വര്‍ഷത്തിനുശേഷമാണ് മലയാളികള്‍ ഓണാഘോഷത്തിലേക്കു പ്രവേശിക്കുന്നത്. ഓണത്തോടനുബന്ധിച്ചു സംഘടിപ്പിക്കാറുള്ള കലാ സാംസ്‌കാരിക പരിപാടികളെല്ലാം ഇത്തവണ ഒരുക്കുന്നുണ്ട്. ഓണക്കോടി വാങ്ങാന്‍ ടെക്സ്റ്റൈല്‍സ് ഷോറുമൂകളില്‍ തിരക്ക്. ഓണച്ചന്തകള്‍ക്കും തുടക്കമായി. വിപണിയിലും റോഡിലുമെല്ലാം ഓണത്തിരക്കു തുടങ്ങി.
◾അപക്വമായ പ്രായത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കേണ്ടതില്ലെന്നും അത് അപകടമാണെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യുജിസി പട്ടികയില്‍ ഹിന്ദു വിഭാഗം നടത്തുന്ന കോളേജുകള്‍ക്കൊന്നും റാങ്കില്ലെന്നും അവിടെയൊന്നും അച്ചടക്കമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
◾അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ ആരോപണ വിധേയയായ ആളെ ബാലാവകാശ കമ്മീഷന്‍ അംഗമാക്കി നിയമിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍. സുനന്ദയെയാണ് ബാലാവകാശ കമ്മീഷന്‍ അംഗമാക്കിയത്. അനുപമയുടെ കുഞ്ഞിനെ ദത്തു നല്‍കാന്‍ കൂട്ടുനിന്നത് വിവാദമായിരുന്നു.
◾കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടിയോളം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം കൊളത്തൂര്‍ സ്വദേശിയെ കസ്റ്റംസ് പിടിച്ചു. ദുബായില്‍നിന്നു വന്ന മുഹമ്മദ് യാസറാണ് അടിവസ്ത്രത്തിനുള്ളിലും ഷൂവിനടിയിലുമായി ഒളിപ്പിച്ച സ്വര്‍ണവുമായി പിടിയിലായത്.
◾ആധാറും വോട്ടര്‍ പട്ടികയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലേക്കെത്തുന്നു. ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കാന്‍ സാധിക്കാത്തവര്‍ക്കു ബിഎല്‍ഒമാര്‍ സഹായം നല്‍കും. ബന്ധിപ്പിക്കലിനായി ആധാര്‍ നമ്പറും വോട്ടര്‍ ഐഡി നമ്പറും വേണം. ബിഎല്‍ഒമാര്‍ക്ക് രണ്ടു കാര്‍ഡുകളും ലഭ്യമാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടു.
◾സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബസമേതം ബസില്‍ സഞ്ചരിച്ച് കഞ്ചാവു കടത്തിയ ഇതരസംസ്ഥാന തൊഴിലാളി സംഘം പിടിയില്‍ ഏഴു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി ദാമന്ത്രി നായിക്കിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് വാളയാര്‍ അതിര്‍ത്തിയില്‍ പിടികൂടിയത്.
◾തിരുവല്ല കാരയ്ക്കലില്‍ വെള്ളം എടുക്കുന്നതിനെച്ചൊല്ലിയുണ്ടായ വഴക്കിനെത്തുടര്‍ന്ന് കൊലക്കേസ് പ്രതി സ്ത്രീയെ കുത്തിപരിക്കേല്‍പ്പിച്ചു. കാരയ്ക്ക്ല്‍ സ്വദേശി അമ്മിണിയ്ക്കാണ് കുത്തേറ്റത്. 68 വയസായിരുന്നു. അമ്മിണിയെ കുത്തിയ സജിയെ പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വന്തം പിതാവിനെ കൊന്ന കേസില്‍ 16 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് സജി.
◾ഖാദിക്കുവേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഖാദി രാജ്യത്തിന്റെ വികസനത്തിനും ആത്മനിര്‍ഭര്‍ ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കാനുമുള്ള പ്രചോദനവുമാണെന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നു. എന്നാല്‍ ദേശീയ പതാക നിര്‍മ്മിക്കാന്‍ ചൈനീസ് പോളീസ്റ്ററാണ് ഉപയോഗിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
◾കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യം പരിഗണിക്കുന്ന പേര് രാഹുല്‍ഗാന്ധിയുടേതുതന്നെയാണെന്ന് മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. വിദേശത്തുനിന്നു മടങ്ങിയെത്തിയാല്‍ രാഹുലിനെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾മന്‍ കി ബാത്തില്‍ ഓണാശംസയുമായി പ്രധാനമന്ത്രി. ഓണം സമാധാനത്തിന്റേയും സമൃദ്ധിയുടേയും ഉല്‍സവമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ദിവസങ്ങളിലായി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വിനായക ചതുര്‍ത്ഥി പോലുള്ള ദേശീയോല്‍സവങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നു.
◾ഉള്ളിക്കും വെളുത്തുള്ളിക്കും കിലോയ്ക്ക് അമ്പതു പൈസ മാത്രം. വിലത്തകര്‍ച്ചമൂലം പൊറുതിമുട്ടിയ കര്‍ഷകര്‍ ഉള്ളിയും വെളുത്തുള്ളിയും നദിയിലൊഴുക്കി. റോഡരികില്‍ ഉപേക്ഷിച്ചും കര്‍ഷകര്‍ പ്രതിഷേധിച്ചു. വിളകള്‍ക്ക് മിനിമം താങ്ങുവില വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
◾നോയിഡയിലെ ഇരട്ട ഫ്ളാറ്റ് സമുച്ചയം നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു. ദശാബ്ദത്തോളം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് 29 നിലയും 32 നിലയുമുള്ള ഇരട്ടക്കെട്ടിടം തകര്‍ത്തത്. 80,000 ടണ്‍ കോണ്‍ക്രീറ്റ് മാലിന്യമാണ് സ്ഫോടനത്തിലൂടെ സൃഷ്ടിക്കപ്പെട്ടത്. നാലു മാസം കൊണ്ട് ഈ മാലിന്യം നീക്കംചെയ്യുമെന്നാണു തകര്‍ക്കാന്‍ കരാറെടുത്ത ആഫ്രിക്കന്‍ കമ്പനി പറയുന്നത്.
◾കത്തോലിക്കാ സഭയ്ക്ക് ഇന്ത്യയില്‍ ഒരു കര്‍ദിനാള്‍കൂടി. ഹൈദരാബാദ് ആര്‍ച്ച്ബിഷപ് പൂല അന്തോണിയെയാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാളായി ഉയര്‍ത്തിയത്. ഇതോടെ ഇന്ത്യയില്‍നിന്നുള്ള കര്‍ദിനാള്‍മാരുടെ എണ്ണം ആറായി. മാര്‍പാപ്പയെ തെരഞ്ഞെടക്കാന്‍ വോട്ടാവകാശമുള്ളവരാണ് കര്‍ദിനാള്‍മാര്‍.
◾മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ പഴയ വീട് പൊളിക്കുന്നതിനിടെ കണ്ടെത്തിയ 86 സ്വര്‍ണനാണയങ്ങള്‍ മോഷ്ടിച്ച് തൊഴിലാളികള്‍. 60 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണനാണയങ്ങള്‍ കൈക്കലാക്കിയ എട്ടു തൊഴിലാളികളേയും പോലീസ് പിടികൂടി. സ്വര്‍ണനാണയങ്ങളെല്ലാം വീണ്ടെടത്തു.
◾യുഎഇയില്‍ പുതിയ അധ്യയന വര്‍ഷത്തിന് ഇന്നു തുടക്കം. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയ ശേഷമുള്ള അക്കാദമിക് വര്‍ഷത്തിനാണ് ഇന്നു തുടക്കമിടുന്നത്. പത്ത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലെത്തും.
◾ഏഷ്യാ കപ്പ് പോരാട്ടത്തില്‍ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് കീഴടക്കിയ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. പാകിസ്താന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ശേഷിക്കേയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ സിക്സറിലൂടെ ഇന്ത്യ മറികടന്നത്. 29 പന്തില്‍ 35 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയും 17 പന്തില്‍ 33 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
◾മള്‍ട്ടിപ്ളക്‌സുകളെ വിഴുങ്ങാനെന്നോണം ഓവര്‍ – ദ – ടോപ്പ് (ഒ.ടി.ടി) പ്ളാറ്റ്‌ഫോമുകള്‍ അതിവേഗം വളരുകയാണെന്ന് എസ്.ബി.ഐ റിസര്‍ച്ച് റിപ്പോര്‍ട്ട്. 2018ല്‍ ഒ.ടി.ടി പ്ളാറ്റ്‌ഫോമുകളുടെ വിപണിമൂല്യം 2,590 കോടി രൂപയായിരുന്നത് 2023 ഓടെ 11,944 കോടി രൂപയാകുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. പ്രതിവര്‍ഷ ശരാശരി വളര്‍ച്ച 36 ശതമാനമാണ്. ഇന്ത്യന്‍ വിനോദമേഖലയുടെ പ്രേക്ഷക, വരുമാനവിഹിതങ്ങളില്‍ 7-9 ശതമാനം ഇതിനകം ഒ.ടി.ടി സ്വന്തമാക്കി കഴിഞ്ഞു. ഇംഗ്ളീഷിന് പുറമേ പ്രാദേശിക ഭാഷകളുടെ ഉള്ളടക്കങ്ങളുമായി 40ലേറെ ഒ.ടി.ടി കമ്പനികളാണ് ഇന്ത്യയിലുള്ളത്. നിലവില്‍ 45 കോടി ഒ.ടി.ടി വരിക്കാരാണ് ഇന്ത്യയിലുള്ളത്. 2023ല്‍ ഇത് 50 കോടി കടക്കും. 14 കോടി വരിക്കാരുമായി ഡിസ്‌നി പ്ളസ് ഹോട്ട് സ്റ്റാറാണ് മുന്നില്‍. ആമസോണ്‍ പ്രൈം (6 കോടി), നെറ്റ്ഫ്ളിക്‌സ് (4 കോടി), സീ5 (3.7 കോടി), സോണിലിവ് (2.5 കോടി) എന്നിങ്ങനെയും വരിക്കാരുണ്ട്. 50 ശതമാനം വരിക്കാരും ഒ.ടി.ടിയില്‍ പ്രതിമാസം 5 മണിക്കൂറിലേറെ ചെലവിടുന്നു എന്നാണ് റിപ്പോര്‍ട്ട്.
◾കേന്ദ്രസര്‍ക്കാരിന്റെ അറ്റ നികുതിവരുമാനം നടപ്പുവര്‍ഷം ഇതുവരെ മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 38 ശതമാനം ഉയര്‍ന്ന് 4.80 ലക്ഷം കോടി രൂപയിലെത്തിയെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്‌സസ് (സി.ബി.ഡി.ടി). 14.20 ലക്ഷം കോടി രൂപയാണ് നടപ്പുവര്‍ഷത്തെ ലക്ഷ്യം. നിലവിലെ ട്രെന്‍ഡനുസരിച്ച് ഇതു നേടാനാകും. 6 കോടി ആദായനികുതി റിട്ടേണുകള്‍ കഴിഞ്ഞവര്‍ഷത്തേക്കായി സമര്‍പ്പിക്കപ്പെട്ടു. ജൂലായ് 31 ആയിരുന്നു അവസാന തീയതി. 93,000 കോടി രൂപ നികുതി റീഫണ്ട് അനുവദിച്ചു. കഴിഞ്ഞവര്‍ഷത്തെ 52,000 കോടി രൂപയേക്കാള്‍ 68 ശതമാനം അധികമാണിത്.
◾കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം ഒറ്റ് സെപ്റ്റംബര്‍ 2ന് ചിത്രം തമിഴ് മലയാളം ഭാഷകളില്‍ തിയറ്ററുകളില്‍ എത്തും. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘ഇരവേ വെള്ളിനിലവേ…’ എന്നു തുടങ്ങുന്ന വിനായക് ശശികുമാര്‍ എഴുതിയ പ്രണയഗാനത്തിന് സംഗീതം നല്‍കിയത് അരുള്‍ രാജ് ആണ്. കെ എസ് ഹരിശങ്കറാണ് ആലാപനം. ഒറ്റിന്റെ സംവിധായകന്‍ ടിപി ഫെല്ലിനിയാണ്. തമിഴില്‍ രണ്ടകം എന്ന പേരിലാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.
◾പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ‘ബറോസ്’. മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നത് തന്നെയാണ് അതിന് കാരണം. ചിത്രം പോര്‍ച്ചുഗീസ്, ചൈനീസ് ഉള്‍പ്പെടെ 15 മുതല്‍ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടുകൂടി പുറത്തുവരുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 400 വര്‍ഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു.
◾ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ബിവൈഡി 2017-ല്‍ ആണ് ഇലക്ട്രിക് ബസുകളുമായി വാണിജ്യ വിഭാഗത്തില്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്. 2021 നവംബര്‍ മുതല്‍ കമ്പനി ഓള്‍-ഇലക്ട്രിക് ബിവൈഡി ഇ6 ഇലക്ട്രിക് എംപിവി വില്‍ക്കുന്നു. 520 കിലോമീറ്റര്‍ റേഞ്ചാണ് ഈ വാഹനത്തിന്. ഇപ്പോഴിതാ അറ്റൊ 3 ഇലക്ട്രിക് എസ്യുവിയുമായി പാസഞ്ചര്‍ വാഹന ഇലക്ട്രിക് സെഗ്മെന്റിലേക്ക് പ്രവേശിക്കാന്‍ ചൈനീസ് കമ്പനി തയ്യാറാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബിവൈഡി അറ്റോ 3 ഇലക്ട്രിക് എസ്യുവി ദീപാവലിക്ക് മുമ്പ് ഉത്സവ സീസണില്‍ അവതരിപ്പിക്കാനാണ് പദ്ധതി. ഇന്ത്യയില്‍ അസംബിള്‍ ചെയ്ത 10000 വാഹനങ്ങള്‍ വില്‍ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വില ഏകദേശം 25-30 ലക്ഷം രൂപയായിരിക്കും.
◾നീലിമയുടെ സ്വപ്ന സഞ്ചാരത്തിന്റെ കഥയാണിത്. ആകാശത്തില്‍ പറവയും കടലില്‍ മത്സ്യവും ഭൂമിയില്‍ ശലഭവുമായി മാറി അവള്‍ കാണുന്ന സ്വപ്നദൃശ്യങ്ങള്‍. മാലാഖക്കുഞ്ഞിനോടൊപ്പമുള്ള അവളുടെ കാഴ്ചകള്‍ കുഞ്ഞു വായനക്കാരില്‍ വിസ്മയം വിടര്‍ത്താതിരിക്കില്ല. ഫാത്തിമയും മുരുകനും മുത്തശ്ശിയും വായനയ്ക്ക് ശേഷവും അവരുടെ മനസ്സില്‍ ബാക്കിയാവും. ‘നീലിമയുടെ യാത്രകള്‍’. രാധാകൃഷ്ണന്‍ എടച്ചേരി. ഒലീവ് പബ്ളിക്കേഷന്‍സ്. വില 85 രൂപ.
◾കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഒരല്‍പ്പം ശ്രദ്ധയുണ്ടെങ്കില്‍ പലവിധ ആരോഗ്യപ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. കഴുത്ത് നേരെ ഇരിക്കുന്നതോടൊപ്പം കമ്പ്യൂട്ടറിന്റെ മദ്ധ്യഭാഗത്ത് നോട്ടം കിട്ടുന്ന വിധത്തില്‍ ഇരിപ്പ് ക്രമീകരിക്കുകയും ചെയ്യണം. ഇരിപ്പ് ശരിയല്ലെങ്കില്‍ കഴുത്തുവേദനയും നടുവേദനയുമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പതുക്കെ തലപൊക്കും. പ്രശ്‌നങ്ങളുണ്ടാകുന്നതിന് മുമ്പ് കഴുത്തിന് വേണ്ടിയുള്ള കുഞ്ഞുകുഞ്ഞു വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം (സി.വി.എസ്) അഥവാ ഇലക്ട്രോണിക് ഐ പെയിനാണ് ഇതില്‍ പ്രധാനം. തുടര്‍ച്ചയായ തലവേദന, മോണിറ്ററില്‍ നോക്കുമ്പോള്‍ കൂടുതല്‍ സമ്മര്‍ദ്ദം തോന്നുക, വസ്തുക്കളിലേക്ക് സൂക്ഷ്മമായി നോക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. മാത്രമല്ല കണ്ണുകള്‍ക്ക് ആയാസം, വരള്‍ച്ച, ചൊറിച്ചില്‍ എന്നിവയുമുണ്ടാകും. ദീര്‍ഘനേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഇടയ്ക്കിടെ കണ്ണ് ചിമ്മി തുറക്കാന്‍ ശ്രദ്ധിക്കണം.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ ഗുരു ശിഷ്യന് ഒരു പാത്രം കൊടുത്തിട്ട് പറഞ്ഞു: ഈ പാത്രം വെള്ളത്തിലിടണം പക്ഷേ, ചെരിഞ്ഞു പോകരുത്. ഗുരുവിന്റെ ശിഷ്യരില്‍ ഏറ്റവും ബുദ്ധിമാനും മിടുക്കനും താനാണ് എന്നൊരു അഹങ്കാരം അവനുണ്ടായിരുന്നു. അയാള്‍ പാത്രം വെള്ളത്തിലിട്ടു. പക്ഷേ, പാത്രം ചെരിഞ്ഞു. ആ പാത്രത്തിന്റെ മൂടിക്ക് പാത്രത്തിനേക്കാള്‍ ഭാരം ഉണ്ടായിരുന്നു. ആ പാത്രത്തില്‍ കുറച്ച് കല്ലുകള്‍ പെറുക്കിയിടാന്‍ ഗുരു ആവശ്യപ്പെട്ടു. അയാള്‍ ആ പാത്രം എടുത്ത് കുറച്ച് കല്ലുകള്‍ പെറുക്കി അതിലിട്ടു. അതോടെ പാത്രത്തിനകത്ത് അടപ്പിനേക്കാള്‍ ഭാരമായി. പിന്നീട് വെള്ളത്തിലിട്ടപ്പോള്‍ പാത്രം ചെരിയാതെ തന്നെ നിന്നു. അപ്പോള്‍ ഗുരു പറഞ്ഞു: തലയ്ക്ക് മാത്രം കനമുളള അഹങ്കാരികള്‍ ഈ പാത്രം പോലെ ചെരിഞ്ഞു വീഴും. ഗുരു എന്താണ് വ്യക്തിമാക്കിയത് എന്ന് ശിഷ്യന് മനസ്സിലായി. അതിനുശേഷം അഹങ്കാരമില്ലാത്ത നല്ലൊരു ശിഷ്യനായി അയാള്‍ മാറി. ഈ ഗുരു പഠിപ്പിച്ച പാഠം നമുക്കും പ്രാവര്‍ത്തികമാക്കാം.. തലക്കനമില്ലാത്തവരായി ജീവിക്കാം – ശുഭദിനം.