◾സംസ്ഥാനത്തെ എല്ലാ പൊലീസ് ഓഫീസുകളും പരിശോധിക്കാന്‍ ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആറംഗ സമിതിയെ നിയോഗിച്ചു. ഓഫീസുകള്‍ പരിശോധിച്ച് അപര്യാപത്തകളും ഭരണപരമായ കാര്യങ്ങളും റിപ്പോര്‍ട്ടു ചെയ്യും. ആദ്യഘട്ടത്തില്‍ ബറ്റാലിയനുകളാണ് പരിശോധിക്കുക.
◾സിപിഎം സംസ്ഥാന സമിതിയുടെ അടിയന്തരയോഗം നാളേയും തിങ്കളാഴ്ചയും. നാളെ രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്ന് സംസ്ഥാനസമിതിയും ചേരും. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരും പങ്കെടുക്കും. വിഴിഞ്ഞം സമരം, ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കം എന്നീ വിഷയങ്ങള്‍ക്കു പുറമേ, ആരോഗ്യപ്രശ്നങ്ങളുള്ള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പകരക്കാരനെ കണ്ടെത്താനുള്ള ആലോചനയും ഉണ്ടാകും.
◾ദേശീയ അധ്യാപക അവാര്‍ഡ് 46 അധ്യാപകര്‍ക്ക്. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള തൃശൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ ജയ്നസ് ജേക്കബാണു കേരളത്തില്‍നിന്നു ദേശീയ അധ്യാപക അവാര്‍ഡു നേടിയത്. ദേശീയ അധ്യാപക അവാര്‍ഡില്‍ കേരളത്തെ ഇത്തവണ കേന്ദ്രം തഴഞ്ഞെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന സിലബസ് പഠിപ്പിക്കുന്ന ആറ് അധ്യാപകരുടെ വിവരങ്ങള്‍ അവാര്‍ഡ് നിര്‍ണയ സമിതിക്കു മുന്നില്‍ ഉണ്ടായിരുന്നു.
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളും പ്രാര്‍ത്ഥന ഹാളുകളും അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. ഉചിതമായ അപേക്ഷകളില്‍ മാത്രമേ പുതിയ ആരാധനാലയങ്ങള്‍ക്കും പ്രാര്‍ഥനാ ഹാളുകള്‍ക്കും അനുമതി നല്‍കാവൂ. സമാന ആരാധനാലയങ്ങള്‍ തമ്മിലുള്ള അകലം മാനദണ്ഡമാക്കണം. നിലവിലുള്ള കെട്ടിടങ്ങള്‍ ആരാധനാലയങ്ങളാക്കി മാറ്റാന്‍ അനുവദിക്കരുതെന്നും ഉത്തരവിട്ടു.
◾സംസ്ഥാനത്തെ 208 അങ്കണവാടികളെ സ്മാര്‍ട്ടാക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാതിരപ്പള്ളി കുന്നുംപുറത്ത് പുതുതായി നിര്‍മിച്ച പവിഴമല്ലി അംഗന്‍വാടിയും സാംസ്‌കാരിക കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രണ്ടെണ്ണം സ്മാര്‍ട്ടാക്കിയെന്നും മന്ത്രി പറഞ്ഞു.
◾രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ പട്ടികയില്‍ പത്തനംതിട്ടയിലെ സ്ഥാപനവും. കിശനറ്റം സെന്റ് ജോണ്‍സ് സര്‍വകലാശാലയാണ് കേരളത്തില്‍നിന്നുള്ള വ്യാജന്‍. രാജ്യത്ത് 21 വ്യാജ സര്‍വകലാശാലകളുടെ പേരുകളാണു യുജിസി പുറത്തുവിട്ടത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖
◾മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീലങ്കന്‍ ആരോഗ്യമന്ത്രി ഡോ. കെഹേലിയ റംബൂക് വെല്ലയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറി വി.പി. ജോയി ഉള്‍പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
◾കോട്ടയത്തെ ആകാശപാത പൊളിച്ചുനീക്കണമെന്ന ഹര്‍ജി അനുവദിക്കരുതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഹൈക്കോടതിയില്‍. അപകടഭീഷണിയെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് തിരുവഞ്ചൂര്‍ ഹര്‍ജി നല്‍കിയത്. കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമാണ് ഫ്ളൈഓവര്‍ നിര്‍മിക്കുന്നതെന്നും പദ്ധതി നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും തിരുവഞ്ചൂര്‍ കോടതിയെ അറിയിച്ചു.
◾മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി ദളിത് ആക്റ്റിവിസ്റ്റ് രേഖ രാജിനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പന്‍ നായരാണ് ഹൈക്കോടതിയെ സമീപിച്ചത്. പിഎച്ച്ഡിയുടെ മാര്‍ക്ക് ചേര്‍ത്തില്ലെന്നും റിസര്‍ച്ച് പേപ്പറുകള്‍ക്ക് അര്‍ഹതയുള്ളതിലധികം മാര്‍ക്ക് രേഖ രാജിനു നല്‍കിയെന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ വാദം.
◾കോണ്‍ഗ്രസിലെ ജി 23 സജീവമായിരുന്ന നാളുകളില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ നിര്‍ദേശം ഉണ്ടായിരുന്നെന്ന് ജി 23 നേതാക്കളിലൊരാളായ പി.ജെ കുര്യന്‍. ജി 23 നേതാവായിരുന്ന ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടതിനു പിറകേയാണ് ഈ വെളിപ്പെടുത്തല്‍. ജി 23 യോഗത്തില്‍ ശശി തരൂരും താനുമാണ് ആ നിര്‍ദേശത്തെ എതിര്‍ത്തതെന്നും കുര്യന്‍ വെളിപ്പെടുത്തി. ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടതിനോടു യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
◾കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍. സഹകരണ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി നീട്ടിയാണ് പ്രതിസന്ധി പരിഹരിച്ചത്. ജൂണ്‍ 30 ന് അവസാനിച്ച കരാര്‍ അടുത്ത വര്‍ഷം ജൂണ്‍ വരെ പുതുക്കി ഒപ്പിടാത്തതിനാല്‍ രണ്ടുമാസത്തെ പെന്‍ഷന്‍ മുടങ്ങിയിരുന്നു.
◾കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്ഐയെ ആക്രമിച്ച കേസിലെ പ്രതികളെ കോടതി റിമാന്‍ഡു ചെയ്തു. ചവറ സ്വദേശി വിഷ്ണു, വിഗ്നേഷ് എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തത്. പരിക്കേറ്റ എ എസ് ഐ പ്രകാശ് ചന്ദ്രന്‍ ആശുപത്രയില്‍ ചികിത്സയിലാണ്..
◾പട്ടാമ്പിയില്‍ എസ്ഐക്ക് വെട്ടേറ്റു. പട്ടാമ്പി ടൗണില്‍ പട്രോളിങ് നടത്തുന്നതിനിടെ എസ്ഐ സുബാഷ് മോഹനനെ വെട്ടിയ മഞ്ഞളുങ്ങള്‍ സ്വദേശി മടാള്‍ മുജീബ് പിടിയിലായി. ഇയാള്‍ ലഹരിയിലായിരുന്നു.
◾അടൂരില്‍ കളക്ഷന്‍ ഏജന്റ് അശ്വതിയെ അക്രമിച്ച് ഒന്നേമുക്കല്‍ ലക്ഷം രൂപ കവര്‍ന്ന് തീ കൊളുത്തി കൊല്ലാന്‍ ശ്രമം. പിണങ്ങിക്കഴിയുന്ന ഭര്‍ത്താവ് കൃഷ്ണകുമാറിനേയും സുഹൃത്തുക്കളേയും പോലീസ് തെരയുന്നു. പണമിടപാട് സ്ഥാപനത്തിന്റെ വായ്പ തിരിച്ചടവു തുക പിരിച്ചെടുത്ത് സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന അശ്വതിയെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. മര്‍ദിച്ചശേഷം പണം അപഹരിക്കുകയും വലിച്ചിഴച്ച് ശരീരത്തില്‍ പെട്രോള്‍ ഒഴിക്കുകയും ചെയ്തപ്പോഴേക്കും നാട്ടുകാര്‍ ഓടിക്കൂടി. ഇതോടെ അക്രമിസംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
◾തിരുവനന്തപുരം വഞ്ചിയൂരില്‍ എല്‍ഡിഎഫ്, എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ കല്ലേറുണ്ടായി. എല്‍ഡിഎഫ് മേഖലാ ജാഥക്കിടെ സിപിഎം കൗണ്‍സിലര്‍ ഗായത്രി ബാബുവിന് എംബിവിപിക്കാര്‍ നിവേദനം നല്‍കിയതാണു സംഘര്‍ഷത്തിന് ഇടയാക്കിയത്. പത്ത് എബിവിപി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വഞ്ചിയൂര്‍ സ്റ്റേഷന് മുന്നിലും ബിജെപി പ്രതിഷേധ പരിപാടി നടത്തി.
◾നെടുമ്പാശേരിയില്‍ ഒരു കിലോ സ്വര്‍ണവുമായി രണ്ടു യാത്രക്കാരെ പിടികൂടി. തിരൂര്‍ തേവര്‍ കടപ്പുറം സ്വദേശി ഫൈസല്‍, വടകര മുട്ടുങ്ങല്‍ മുനീര്‍ എന്‍ കെ എന്നിവരാണ് പിടിയിലായത്.
◾ബാറിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനു വെട്ടേറ്റു. തൃശൂര്‍ കയ്പമംഗലം കാക്കാത്തിരുത്തി പള്ളി വളവ് സ്വദേശി ആലക്കോട്ട് വീട്ടില്‍ അബ്ദുള്ള (42) ക്കാണ് വെട്ടേറ്റത്. മാരുതി കാറിലെത്തിയ സംഘം ഇയാളെ വെട്ടിയ ശേഷം കടന്നു കളയുകയായിരുന്നു.
◾ഗ്യാസ്‌കുറ്റികൊണ്ടു തലയ്ക്കടിച്ച് അമ്മയെ കൊന്ന മകന്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കോടാലി സ്വദേശി ശോഭന (54) ആണ് കൊല്ലപ്പെട്ടത്. മകന്‍ വിഷ്ണുവിനെ (24) അറസ്റ്റ് ചെയ്തു.
◾മഞ്ചേരി പന്തല്ലൂരില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. വെള്ളുവങ്ങാട് സ്വദേശി അമീന്‍ (20), കിഴാറ്റൂര്‍ സ്വദേശി ഇഹ്സാന്‍ (17) എന്നിവരാണ് മരിച്ചത്. പാണ്ടിക്കാട് അന്‍സാര്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ്.
◾എറണാകുളത്ത് എടിഎമ്മില്‍ കൃത്രിമം നടത്തി 25,000 രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍. യുപി സ്വദേശി മുബാറക് ആണ് പിടിയിലായത്. കൃത്രിമം നടത്താന്‍ ഉപയോഗിച്ച ഉപകരണവും പിടികൂടി. 11 എടിഎമ്മുകളില്‍ ഇത്തരം തട്ടിപ്പു നടത്തിയെന്നാണ് പൊലീസ് പറയുന്നത്.
◾ഗുലാംനബി ആസാദിനു പിറകേ, കാഷ്മീരിലെ അഞ്ചു നേതാക്കള്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു. മുന്‍ മന്ത്രി ജിഎം സരുരി, അബ്ദുള്‍ റാഷിദ്, അമിന്‍ ഭട്ട്, അഹമ്മദ് വാനി, എംഡി അക്രം എന്നിവരാണ് രാജി പ്രഖ്യാപിച്ചത്.
◾കോണ്‍ഗ്രസില്‍ അധികാരം ആവോളം ആസ്വദിച്ച് പാര്‍ട്ടി വിഷമഘട്ടത്തിലായപ്പോള്‍ രാജിവച്ചു പുറത്തുപോയ ഗുലാം നബി ആസാദിന്റെ നിയന്ത്രണം നരേന്ദ്രമോദിയുടെ കൈയിലാണെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. പാര്‍ട്ടിയുടെ സുപ്രധാന കോര്‍ ഗ്രൂപ്പില്‍ ഒരുപാടുകാലം ഉണ്ടായിരുന്ന അദ്ദേഹം പുതുതലമുറ വരുന്നതിനെ വിമര്‍ശിച്ചാണ് പുറത്തുപോയതെന്നും പവന്‍ ഖേര കുറ്റപ്പെടുത്തി.
◾ബിജെപി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ വിവിധ സംസ്ഥാനങ്ങളിലായി 277 എംഎല്‍എ മാരെ പണം കൊടുത്തു സ്വന്തമാക്കിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഇതിനു ചെലവാക്കിയ 800 കോടി രൂപ ബിജെപിക്ക് എങ്ങിനെ ലഭിച്ചു. ആം ആദ്മി സര്‍ക്കാരിനെ അട്ടിമറിക്കാനും എം എല്‍ എ മാര്‍ക്ക് പണം വാഗ്ദാനം ചെയ്തു. ഇതിനു പിന്നില്‍ ഒരു സീരിയല്‍ കില്ലറാണെന്നും കെജ്രിവാള്‍ ആരോപിച്ചു.
◾2007 ലെ വിദ്വേഷ പ്രസംഗക്കേസില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ടു ചെയ്യാന്‍ യുപി സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസറ്റീസ് എന്‍.വി. രണണ അധ്യക്ഷനായുള്ള ബഞ്ചാണ് കേസ് തള്ളിയത്.
◾ഖനി അഴിമതിക്കേസില്‍ ജാര്‍ക്കണ്ഡ് മുഖ്യമന്ത്രി ഹേമന്ത്ര സോറന്‍ കുറ്റക്കാരനെന്നു കണ്ട് എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയെന്ന് മുതിര്‍ന്ന നേതാവും സ്വതന്ത്ര എംഎല്‍എയുമായ സരയു റോയിയുടെ ട്വിറ്റ്. തെരഞ്ഞെടുപ്പു കമ്മീഷന്റെ ശുപാര്‍ശയനുസരിച്ച് ഗവര്‍ണര്‍ അയോഗ്യനാക്കിയ ഉത്തരവ് മണിക്കൂറുകള്‍ക്കകം പുറത്തിറങ്ങുമെന്നാണ് സരയു വെളിപെടുത്തിയത്.
◾നിയമ സംവിധാനങ്ങള്‍ ഭാരതീയവത്കരിക്കണമെന്ന് ജസ്റ്റിസ് എന്‍ വി രമണ വിരമിക്കല്‍ പ്രസംഗത്തില്‍. സുപ്രീം കോടതിയില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷ നഷ്ടപ്പെടരുത്. തെറ്റായുള്ള വിധികളെല്ലാം തിരുത്തിയ ചരിത്രമാണ് സുപ്രീം കോടതിക്കെന്നും ജസ്റ്റിസ് രമണ പറഞ്ഞു.
◾പാക്കിസ്ഥാനില്‍ പ്രളയം. 937 പേര്‍ മരിച്ചു. പ്രളയക്കെടുതി നേരിടാന്‍ പാക്കിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരിച്ചവരില്‍ മുന്നൂറ്റമ്പതോളം പേര്‍ കുട്ടികളാണ്. മൂന്നു കോടി ജനങ്ങള്‍ക്കു വീടു നഷ്ടമായി.
യുകെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഋഷി സുനക് ഭാര്യ അക്ഷതാ മൂര്‍ത്തിക്കൊപ്പം ലണ്ടനില്‍ ഗോപൂജ നടത്തി. ചടങ്ങിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. പശുവിനെ ആരാധിക്കുന്നതും ആരതി നടത്തുന്നതും വീഡിയോയില്‍ കാണാം.
◾ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് ലോക ഫുട്ബോള്‍ സംഘടനയായ ഫിഫ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ബാഹ്യ ഇടപെടലുകള്‍ ആരോപിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇടപെടല്‍ ഇല്ലെന്നു ബോധ്യപ്പെടുത്തിയതിനാലാണ് വിലക്ക് നീക്കിയതെന്ന് ഫിഫ. സെപ്റ്റംബര്‍ രണ്ടിനു നടക്കുന്ന ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് ഫിഫ നിരീക്ഷിക്കും. വിലക്ക് നീക്കിയതോടെ ഒക്ടോബറില്‍ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍ നടക്കും.
◾ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവും ജാവലിന്‍ ത്രോ താരവുമായ നീരജ് ചോപ്രയ്ക്ക് ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സില്‍ ഒന്നാം സ്ഥാനം. ആദ്യശ്രമത്തില്‍ തന്നെ 89.09 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജിന് ഈ വിജയത്തോടെ ഡയമണ്ട് ലീഗ് ഫൈനലിലേക്ക് യോഗ്യത നേടാന്‍ സാധിച്ചു. ഡയമണ്ട് ലീഗ് ഫൈനലിലേക്ക് പ്രവേശനം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് നീരജ് ചോപ്ര.
◾പ്രമുഖ സ്വകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്‌സി ബാങ്ക് ടാറ്റ നിയൂവുമായി സഹകരിച്ച് പുതിയ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. രണ്ടു വേരിയന്റുകളിലാണ് കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചത്. ടാറ്റ നിയൂ പ്ലസ് എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡും ടാറ്റ നിയൂ ഇന്‍ഫിനിറ്റി എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡുമാണ് പുറത്തിറക്കിയത്. ഓണ്‍ലൈന്‍ വഴിയും ഷോപ്പുകളില്‍ നിന്നും പുതിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പ് ചെയ്യുന്നവര്‍ക്ക് റിവാര്‍ഡ് കിട്ടുന്ന തരത്തിലാണ് പദ്ധതി. ടാറ്റ നിയൂ പ്ലസ് എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് രണ്ടു ശതമാനം നിയൂ കോയ്ന്‍സ് ലഭിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. ടാറ്റ നിയൂ ഇന്‍ഫിനിറ്റി എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് അഞ്ചുശതമാനം നിയൂ കോയ്ന്‍സ് ആണ് ലഭിക്കുക. ടാറ്റ ബ്രാന്‍ഡിന്റെ കീഴിലുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് കൂടുതല്‍ മെച്ചപ്പെട്ട ആനുകൂല്യം ലഭിക്കുക.
◾സ്വകാര്യമേഖലയിലെ വായ്പാദാതാക്കളായ ഐസിഐസിഐ ബാങ്ക്, 2 കോടിയില്‍ കൂടുതലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയര്‍ത്തി. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം 2022 ഓഗസ്റ്റ് 26 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഇന്നലെ മുതല്‍, 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.50 ശതമാനം മുതല്‍ 5.90 ശതമാനം വരെ പലിശ നിരക്ക് ലഭിക്കും. 7 ദിവസം മുതല്‍ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക്, ഐസിഐസിഐ ബാങ്ക് ഇപ്പോള്‍ 3.50% പലിശനിരക്കും 30 ദിവസം മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകള്‍ക്ക്, ഇപ്പോള്‍ 3.60% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 46 ദിവസം മുതല്‍ 60 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.% പലിശയും 61 ദിവസം മുതല്‍ 90 ദിവസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകള്‍ക്ക് 4.75% പലിശ നിരക്കും ലഭിക്കും.
◾ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘പാല്‍തു ജാന്‍വറി’ലെ ‘അമ്പിളി രാവ്’ എന്ന പാട്ടിറങ്ങി. നാടന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയ ആണ്. സംഗീതം ഒരുക്കിയത് ജസ്റ്റിന്‍ വര്‍ഗീസ്. പാടിയിരിക്കുന്നത് അരുണ്‍ അശോക്. നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ് ആണ് നായകനാവുന്നത്. ചിത്രം ഓണത്തിന് തിയേറ്ററുകളില്‍ എത്തും. ബേസില്‍ ജോസഫിന് പുറമെ ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, ്രെസ്രഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന.
◾കിച്ച സുദീപ് നായകനായി ഒരുങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘വിക്രാന്ത് റോണ’ ഇനി ഒടിടിയിലേക്ക്. അനൂപ് ഭണ്ഡാരി സംവിധാനം ചെയ്ത ഈ സിനിമയുടെ ഡിജിറ്റല്‍ അവകാശം സീ5 ആണ് സ്വന്തമാക്കിയിരിക്കുന്നത്. സെപ്തംബര്‍ രണ്ടിന് ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. ശാലിനി ജാക്ക് മഞ്ജുവും അലങ്കാര്‍ പാണ്ഡ്യനും ചേര്‍ന്നാണ് നിര്‍മ്മാണം. സുദീപിന്റെ കിച്ച ക്രിയേഷന്‍സും നിര്‍മ്മാണത്തില്‍ പങ്കാളിയാണ്. ബി അജിനേഷ് ലോകനാഥ് ആണ് സംഗീത സംവിധായകന്‍. ചിത്രം കേരളത്തിലെത്തിച്ചത് ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസാണ്. ലോകമെമ്പാടും 6000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. 95 കോടി ബജറ്റിലാണ് ചിത്രം നിര്‍മിച്ചത്. ഇരുന്നൂറ് കോടിയിലധികം ചിത്രം ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയിട്ടുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുമാരുടെ കണക്കുകൂട്ടല്‍.
◾ജിംനിയുടെയും ഥാറിന്റെയും കൂടുതല്‍ പ്രായോഗികവും വലുതുമായ ഡോര്‍ പതിപ്പുകള്‍ 2023 ല്‍ ഇന്ത്യന് വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇരു വാഹന നിര്‍മ്മാതാക്കളും. മഹീന്ദ്ര ഇന്ത്യന്‍ നിരത്തുകളില്‍ പുതിയ 5-ഡോര്‍ ഥാറിന്റെ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. മറുവശത്ത്, ജിംനിയുടെ ലോംഗ്-വീല്‍ബേസ് 5-ഡോര്‍ പതിപ്പ് യൂറോപ്പില്‍ സുസുക്കി പരീക്ഷിക്കുന്നു. 5-വാതിലുകളുള്ള ജിംനി ഈ വര്‍ഷം അവസാനത്തോടെ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുമെന്ന് അഭ്യൂഹമുണ്ട്, അതേസമയം 2023 ഓട്ടോ എക്‌സ്‌പോയില്‍ ഇന്ത്യയുടെ അരങ്ങേറ്റം പ്രതീക്ഷിക്കുന്നു. ജനുവരിയില്‍ നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയില്‍ 5 ഡോറുള്ള മഹീന്ദ്ര ഥാറും അരങ്ങേറ്റം കുറിക്കും. മൂന്ന് ഡോര്‍ ഥാറിന് കരുത്ത് പകരുന്ന അതേ 2.0 എല്‍ ടര്‍ബോ പെട്രോള്‍, 2.2 എല്‍ ടര്‍ബോ ഡീസല്‍ എഞ്ചിനുകള്‍ക്കൊപ്പം 5-ഡോര്‍ മഹീന്ദ്ര ഥാറും വാഗ്ദാനം ചെയ്യും.
◾പെന്‍സില്‍. റബ്ബര്‍, പുസ്തകങ്ങള്‍, ഏട്ടന്‍, മിന്നാമിനുങ്ങ്. പുച്ചക്കുറിഞ്ഞി, പക്ഷികള്‍ എന്നിങ്ങനെ ഒട്ടേറെ കൂട്ടരാണ് പെണ്‍കുട്ടിയുടെ ലോകത്തുള്ളത് . കഥയ്ക്കുള്ളില്‍ത്തന്നെ കൗതുകമുണര്‍ത്തുന്ന കഥകളുമുണ്ട്. കൊച്ച് കൊച്ച് അനുഭവങ്ങളിലൂടെ ബാല്യകാലത്തിന്റെ വിസ്മയത്തിലേക്കിറങ്ങിച്ചെല്ലാന്‍ ഈ നോവല്‍ കുട്ടികളെ പ്രചോദിപ്പിക്കുകതന്നെ ചെയ്യും. എഴുത്തുകാരിയായ ഗ്രേസി കഥപറയുന്ന രീതിയാകട്ടെ കുട്ടികള്‍ക്ക് അതീവഹൃദ്യമായി അനുഭവപ്പെടും. മികച്ച വായനാനുഭവം നല്‍കുന്ന ഈ നോവല്‍ കുട്ടികളുടെ ഓര്‍മ്മയില്‍ നിന്ന് അത്രയെളുപ്പമൊന്നും മാഞ്ഞുപോവുകയില്ല. ‘പെണ്‍കുട്ടിയും കൂട്ടരും’. ഗ്രേസി. ഡിസി ബുക്സ്. വില 133 രൂപ.
◾പ്രമേഹമുള്ള ഒരു വ്യക്തി അവരുടെ ഭക്ഷണക്രമത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക. കാരണം അനിയന്ത്രിതമായ പ്രമേഹം ആത്യന്തികമായി ഹൃദയത്തിനും വൃക്കകള്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഹൃദയാഘാതം, പക്ഷാഘാതം, കാന്‍സര്‍, പ്രമേഹം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവ ലോകമെമ്പാടുമുള്ള മരണങ്ങളില്‍ 70 ശതമാനം വരുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. വര്‍ധിച്ച ഫാസ്റ്റ് ഫുഡ്, മോശം ശാരീരിക വ്യായാമം, അമിതമായ മദ്യപാനം, അമിതമായ പുകയില ഉപയോഗം എന്നിവയാണ് ഈ രോഗങ്ങളുടെ വര്‍ദ്ധനവിന് കാരണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ജീവിതശൈലി രോഗങ്ങള്‍ തടയുന്നതിന് പ്രധാനമായി നാല് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിദിനം 5 ഗ്രാമില്‍ കൂടുതല്‍ ഉപ്പ് കഴിക്കാന്‍ പാടില്ലെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ഉപ്പിന് പകരം പുതിയതും ഉണങ്ങിയതുമായ പച്ച ഇലകളും പുതിയ സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിക്കുക. ഉപ്പിട്ട മസാലകള്‍, സോയ സോസ് എന്നിവ മിതമായി ഉപയോഗിക്കുക. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ ഭക്ഷണത്തില്‍ ഉപ്പും പഞ്ചസാരയും ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മറ്റൊരു നിര്‍ദ്ദേശം. സോസേജ്, ബേക്കണ്‍ തുടങ്ങിയ മാംസ ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുക. കൂടാതെ, ചൂടാക്കിയതോ വറുത്തതോ ആയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. തവിട്ട് അരിയും തവിടുള്ള ധാന്യങ്ങള്‍, അത്തരം ഭക്ഷണങ്ങള്‍ ദിവസവും കഴിക്കണം. നിങ്ങളുടെ ഭക്ഷണത്തില്‍ പച്ചനിറത്തിലുള്ളതും പുതിയതുമായ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുക. മുട്ട, മത്സ്യം, പാല്‍, മാംസം എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പഞ്ചസാര കൂടുതലുള്ള ശീതളപാനീയങ്ങള്‍, എരിവുള്ള പാനീയങ്ങള്‍, കാപ്പി എന്നിവ ഒഴിവാക്കണമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
അന്ന് രാജാവും രാജ്ഞിയും നാടുകാണാന്‍ ഇറങ്ങി. യാത്രകഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് രാജ്ഞിയുടെ കയ്യിലെ സ്വര്‍ണ്ണവള കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. ഒരു വയോധികനാണ് ആ വള കളഞ്ഞുകിട്ടിയത്. മുപ്പതു ദിവസത്തിനുള്ളില്‍ കളഞ്ഞു കിട്ടിയ വള ഏല്‍പ്പിക്കുന്നവര്‍ക്ക് സമ്മാനം നല്‍കുമെന്നും അതു കഴിഞ്ഞ് ആരുടെയെങ്കിലും കയ്യില്‍ ആ വള കണ്ടാല്‍ അയാളുടെ തലകൊയ്യുമെന്നും കൊട്ടാരത്തില്‍ നിന്നും ഒരറിയിപ്പുണ്ടായി. മുപ്പത്തിയൊന്നാം ദിവസം അയാള്‍ ആ വള കൊട്ടാരത്തിലേല്‍പ്പിച്ചു. രാജ്ഞി ചോദിച്ചു: എന്നാണ് ഇതു കിട്ടിയത്. അയാള്‍ പറഞ്ഞു: ആദ്യ ദിനം തന്നെ. പിന്നെന്താണ് ഇത്രയും താമസിച്ചത്? ഞാന്‍ നേരത്തേ തന്നാല്‍ അതു താങ്കളുടെ സമ്മാനത്തിനുവേണ്ടിയോ താങ്കളെ ഭയന്നിട്ടോ ആണെന്നുവരും. എന്റേതല്ലാത്ത ഒന്നും ഞാന്‍ സ്വന്തമാക്കാറില്ല എന്നതുകൊണ്ടാണ് ഞാന്‍ ഇത് തിരിച്ചേല്‍പ്പിക്കുന്നത്! എന്തു ചെയ്യുന്നു എന്നതിനേക്കാള്‍ പ്രധാനമാണ് എന്തുകൊണ്ട് ചെയ്യുന്നു എന്നത്. സ്വന്തമായ വിശ്വാസപ്രമാണങ്ങളില്ലാതെ ചെയ്യുന്ന ഒരു കര്‍മ്മത്തിനും സ്ഥിരതയോ നൈതികതയോ ഉണ്ടാകില്ല. സ്വന്തമായി കാഴ്ചപ്പാടുകളുള്ളവരെ പ്രലോഭനങ്ങളില്‍ വീഴ്ത്താനോ ഭയപ്പെടുത്താനോ സാധിക്കുകയില്ല. ഇരുളോ വെളിച്ചമോ അവരുടെ പ്രവര്‍ത്തനശൈലിയെ ബാധിക്കുന്നില്ല. അവര്‍ രഹസ്യമായും പരസ്യമായും ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ഒരേ നിലവാരമായിരിക്കും. ഒരു കാര്യലാഭവുമില്ലാതെ ഒരാള്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ ആകെത്തുകയാണ് അയാളുടെ സ്വഭാവം. അവരാണ് പ്രലോഭനങ്ങളില്‍ വീഴാത്തവര്‍… അവരെയാണ് നമുക്ക് കണ്ണടച്ചു വിശ്വസിക്കാനാവുക – ശുഭദിനം.