7 6

ടോയ്ലറ്റിലേക്ക് മൊബൈല്‍ മാത്രമല്ല പുസ്തകവും പത്രവും കൊണ്ട് പോകുന്നത് അത്ര നല്ല ശീലമല്ലെന്ന് പഠനം. ഫോണും പുസ്തകവുമൊക്കെ പിടിച്ചു കൊണ്ട് ടോയ്ലറ്റില്‍ അര മുക്കാല്‍ മണിക്കൂറും അതിലധികവും ചെലവഴിക്കുന്നവരെ കാത്തിരിക്കുന്നത് ടൈഫോയ്ഡ്, ഹെപറ്റൈറ്റിസ് പോലുള്ള പലവിധ രോഗങ്ങളാണ്. ശാരീരികവും മാനസികവുമായ പല തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് ഈ ദുശീലം കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഏഴ് മിനിറ്റില്‍ കൂടുതല്‍ ഒരാള്‍ ടോയ്ലറ്റില്‍ ചെലവഴിക്കാന്‍ പാടില്ല. മലാശയത്തിന് താഴെയും മലദ്വാരത്തിന് ചുറ്റുമുള്ള രക്തക്കുഴലുകള്‍ നീര് വയ്ക്കുന്നതിനെയാണ് ഹെമറോയ്ഡ് എന്ന് വിളിക്കുന്നത്. ഇത് വേദനയ്ക്കും അസ്വസ്ഥതയ്ക്കും രക്തസ്രാവത്തിനും കാരണമാകാം. ദീര്‍ഘനേരമുള്ള ടോയ്ലറ്റില്‍ ഇരുപ്പ് ഹെമറോയ്ഡിലേക്ക് നയിക്കാറുണ്ട്. രക്തചംക്രമണം ഇല്ലാതെയുള്ള ദീര്‍ഘനേരത്തെ ഇരുപ്പ് കസേരയിലെന്ന പോലെ ടോയ്ലറ്റ് സീറ്റിലും ആരോഗ്യ പ്രശ്നമുണ്ടാക്കാം. മലബന്ധം പോലുള്ള പ്രശ്നങ്ങളും ഇത് മൂലം ചിലര്‍ക്കുണ്ടാകാറുണ്ട്. മലബന്ധമുള്ളവര്‍ ദീര്‍ഘനേരം ടോയ്ലറ്റില്‍ ഇരിക്കാതെ പരമാവധി അഞ്ച് മിനിട്ട് ഇരുന്ന ശേഷം ഇറങ്ങി പിന്നീട് ശ്രമിക്കേണ്ടതാണ്. അമിതമായ സമ്മര്‍ദ്ദവും വയറ്റില്‍ നിന്ന് പോകാനായി നല്‍കുന്നത് നല്ലതല്ല. ടോയ്ലറ്റില്‍ ഇരിക്കുമ്പോള്‍ കാലുയര്‍ത്തി വയ്ക്കാനായി ഫൂട് സ്റ്റൂള്‍ ഉപയോഗിക്കുന്നത് വിസര്‍ജ്ജ്യം ശരിയായി രീതിയില്‍ പുറന്തള്ളാന്‍ സഹായകമാണ്. അണുക്കള്‍ അധികമുള്ള ടോയ്ലറ്റ് പോലുള്ള ഇടങ്ങളിലേക്ക് ഫോണുമായി പോകുന്നത് അണുക്കള്‍ ഫോണിലും പിന്നീട് നമ്മുടെ കൈകളിലും കൈകള്‍ വഴി വയറ്റിനുള്ളിലേക്കും പകരാനും കാരണമാകാം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *