സ്വപ്ന സുരേഷുമായി വെബ് സീരീസ് നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചയാണു നടത്തിയതെന്ന് വിജേഷ് പിള്ള. വരുമാനത്തിന്റെ 30 ശതമാനം വാഗ്ദാനം ചെയ്തിരുന്നു. 30 കോടി വാഗ്ദാനം ചെയ്‌തെങ്കില്‍ തെളിവ് പുറത്തുവിടട്ടെ. മുഖ്യമന്ത്രിയെ കുറിച്ച് കൂടിക്കാഴ്ചക്കിടെ പരാമര്‍ശിച്ചിട്ടില്ല. എംവി ഗോവിന്ദന്‍ നാട്ടുകാരനെന്നു താന്‍ പറഞ്ഞിരുന്നു. സ്വപ്നക്കെതിരെ മാനനഷ്ടകേസ് കൊടുക്കുമെന്നും വിജേഷ് പറഞ്ഞു. ഇതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് വിജേഷിന്റെ മൊഴിയെടുത്തു.
ഇടനിലക്കാരനായി ചര്‍ച്ച നടത്തിയെന്നു വിജേഷ് പിള്ള അംഗീകരിച്ചതില്‍ സന്തോഷമെന്ന് സ്വപ്ന സുരേഷ്. ആരോപണങ്ങള്‍ തെളിയിക്കാനുള്ള വിജേഷ് പിള്ളയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. വിജേഷ് പിള്ളക്കെതിരെ നിയമ നടപടി സ്വീകരിക്കും. തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിയമനടപടി സ്വീകരിച്ചാല്‍ നേരിടുമെന്നും സ്വപ്ന.
സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ മുഖവിലയ്ക്കു പോലും എടുക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സ്വപ്‌നയ്‌ക്കെതിരേ അപകീര്‍ത്തി കേസ് കൊടുക്കും. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയുള്ള സ്ഥിരം ആരോപണങ്ങളാണ്. ഇതെല്ലാം രാഷ്ട്രീയപ്രേരിതമാണ്. ഗോവിന്ദന്‍ പറഞ്ഞു.
മുസ്ലീം ലീഗ് മതേതര കക്ഷികളുമായുള്ള ചര്‍ച്ചകള്‍ക്കായി പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കാന്‍ പ്ലാറ്റിനം ജൂബിലി സമ്മേളനം തീരുമാനിച്ചു. നവംബറില്‍ മതനിരപേക്ഷ കക്ഷികളുടെ നേതാക്കളെ അണിനിരത്തി ഡല്‍ഹിയില്‍ മഹാസമ്മേളനം നടത്തും. ഇന്നു വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ മുഖ്യപ്രഭാഷണം നടത്തും.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്കു സ്വീകരണം നല്‍കാന്‍ പാലാ നഗരസഭ ബസ് സ്റ്റാന്‍ഡിന്റെ മുക്കാല്‍ ഭാഗും അടച്ചതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. തങ്ങളുടെ അനുമതിയോടുകൂടിയാണ് ബസ് സ്റ്റാന്‍ഡില്‍ പന്തല്‍ വിതാനിച്ചതെന്ന നഗരസഭാ വാദം കോടതി അംഗീകരിച്ചു.
ബ്രഹ്‌മപുരത്തെ തീ 80 ശതമാനമ നിയന്ത്രണ വിധേയമാക്കിയെന്നും ഇന്നത്തോടെ മാലിന്യ നീക്കം പഴയനിലയിലാകുമെന്നും മന്ത്രി പി രാജീവ്. തീ പൂര്‍ണമായി അണയ്ക്കുന്ന കൃത്യ തീയതി പറയാനാകില്ലെന്നും പി രാജീവ് പറഞ്ഞു. തദ്ദേശമന്ത്രി എം.ബി രാജേഷിനൊപ്പം ബ്രഹ്‌മപുരം സന്ദര്‍ശിച്ചു.
ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി മാറ്റിവച്ചു. അഴിമതി നിരോധന നിയമപ്രകാരമുള്ള ഹര്‍ജി മാത്രമേ പരിഗണിക്കാന്‍ കഴിയൂവെന്ന് ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി.
ആലപ്പുഴയില്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായ വനിതാ കൃഷി ഓഫീസര്‍ ജിഷമോളെ പേരൂര്‍ക്കട സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. മാനസികാരോഗ്യ ചികിത്സ വേണമെന്ന ജിഷയുടെ വാദം അംഗീകരിച്ചാണു നടപടി.
ബ്രഹ്‌മപുരത്തെ 110 ഏക്കര്‍ മാലിന്യ പ്ലാന്റിലെ സുരക്ഷയില്‍ കോര്‍പ്പറേഷന്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് അഗ്നിശമന സേന. 110 ഏക്കര്‍ സ്ഥലത്തു ഒരു സുരക്ഷാ ക്രമീകരണവുമില്ല. 50 ഏക്കര്‍ മാലിന്യ ശേഖരത്തില്‍ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്ക് കടക്കാന്‍ പോലും വഴിയില്ല. തീയണയ്ക്കാനുള്ള വെള്ളത്തിനും സൗകര്യമില്ല. പ്ലാന്റില്‍ അഗ്‌നി പ്രതിരോധ സംവിധാനങ്ങളില്ല. മാലിന്യം ഇളക്കി മറിക്കാന്‍ ജെസിബി അടക്കമുള്ള സംവിധാനങ്ങളില്ല. അഗ്നിശമന സേന കുറ്റപ്പെടുത്തി.
തൃശൂര്‍ പെരിങ്ങാവില്‍ ഓസ്‌കര്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഗോഡൗണില്‍ വന്‍ തീപിടുത്തം. അഗ്നിശമന സേന എത്തി തീ അണച്ചു. തീപടര്‍ന്നതോടെ ഇവിടെ ഉണ്ടായിരുന്ന നായ്ക്കുട്ടികള്‍ ചത്തു.
മെഡിക്കല്‍ കോളെജില്‍ മരുന്നുമാറി നല്‍കിയ ചാലക്കുടി സ്വദേശി അമലിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. വെന്റിലേറ്ററില്‍ നിന്ന് അത്യാഹിത വിഭാഗത്തിലേക്കു മാറ്റി. കഴിഞ്ഞ ആറിനാണ് ഹെല്‍ത്ത് ടോണിക്കിനു പകരം അലര്‍ജിയുള്ള ചുമമരുന്ന് യുവാവിന് നല്‍കിയത്.
കെട്ടിടത്തിനു മുകളില്‍നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ച ു. കണ്ണൂര്‍ കടവത്തൂര്‍ സ്വദേശിനി സദാ റഹ്‌മത്ത് ജഹാന്‍ (25) ആണ് മരിച്ചത്. കോഴിക്കോട് മേയര്‍ ഭവനു സമീപത്തുള്ള ലിയോ പാരഡൈസ് അപാര്‍ട്‌മെന്റിന്റെ പന്ത്രണ്ടാം നിലയില്‍ നിന്നാണ് ഇവര്‍ വീണത്.
തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആര്‍എസ് നേതാവുമായ കെ കവിത ഡല്‍ഹി ജന്തര്‍ മന്ദിറില്‍ നിരാഹാര സമരത്തില്‍. നാളെ എന്‍ഫോഴ്‌സ്‌മെന്റിനു മുന്നില്‍ ഹാജരാവാന്‍ നോട്ടീസ് നല്‍കിയിരിക്കേയാണ് സമരം. വനിതാ സംവരണ ബില്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് കവിതയുടെ സമരം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. 18 രാഷ്ട്രീയ പാര്‍ട്ടികളെ സമരത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്.
ഹോളി ആഘോഷത്തിനിടെ ഡല്‍ഹി റെക്കോര്‍ഡ് മദ്യ വില്‍പന. മാര്‍ച്ച് ആറിനു മാത്രം 26 ലക്ഷം കുപ്പി മദ്യം വിറ്റു. ഹോളി ആഘോഷ ദിവസം മാത്രം 58.8 കോടി രൂപയുടെ മദ്യം കുടിച്ചു. പുതുവര്‍ഷ തലേന്ന് വിറ്റഴിച്ച 20 ലക്ഷത്തിന്റെ ഇരട്ടിയിലേറെ മദ്യമാണ് ഹോളിക്കായി കുടിച്ചുതീര്‍ത്തത്.
ചില വിദേശ മാധ്യമങ്ങള്‍ക്ക് ഇന്ത്യയോടും പ്രധാനമന്ത്രിയോടും പകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. ഇന്ത്യയിലെ ജനാധിപത്യത്തെയും ബഹുസ്വര സമൂഹത്തെയുംകുറിച്ച് നുണകള്‍ പ്രചരിപ്പിക്കുന്നു. ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം മൗലികാവകാശം പോലെ പവിത്രമാണെന്നും അനുരാഗ് ഠാക്കൂര്‍.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പു കമ്മീഷന്‍ തെരഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപിച്ചാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുമെന്ന് കോണ്‍ഗ്രസ് പറയുന്നു.
അദാനിയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ വിമര്‍ശനങ്ങളില്‍ ലോക്‌സഭ അവകാശ സമിതി തുടര്‍ നടപടികള്‍ സ്വീകരിക്കും. പരാതിക്കാരനായ നിഷികാന്ത് ദുബെ എംപിയുടെ മൊഴി സമിതി നേരിട്ടെടുക്കും. സമിതിക്കു മുന്‍പാകെ തനിക്കു പറയാനുള്ള കാര്യങ്ങള്‍ രാഹുല്‍ ഗാന്ധി എഴുതി നല്‍കിയിരുന്നു.
നേപ്പാള്‍ പ്രസിഡന്റായി റാം ചന്ദ്ര പൗഡലിനെ തെരഞ്ഞെടുത്തു. ഈ മാസം 12 ന് ചുമതലയേല്‍ക്കും. നേപ്പാളി കോണ്‍ഗ്രസും സിപിഎന്‍ (മാവോയിസ്റ്റ് സെന്റര്‍) ഉള്‍പ്പെടുന്ന എട്ട് കക്ഷി സഖ്യത്തിന്റെ പൊതു സ്ഥാനാര്‍ത്ഥിയായിരുന്നു പൗഡല്‍. 214 പാര്‍ലമെന്റംഗങ്ങളുടെയും 352 പ്രവിശ്യാ അസംബ്ലി അംഗങ്ങളുടെയും വോട്ട് ഇദ്ദേഹം നേടി.