നിലവില്‍ ടാറ്റ ടിയാഗോ ഇവി ആധിപത്യം പുലര്‍ത്തുന്ന രാജ്യത്തെ ചെറു ഇലക്ട്രിക്ക് കാര്‍ വിഭാഗത്തിലേക്ക് കടക്കാന്‍ എംജി മോട്ടോര്‍ ഇന്ത്യ പദ്ധതിയിടുന്നു. അടുത്തിടെ, എംജി ബിംഗോ ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ പേറ്റന്റ് ചിത്രം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ എംജി മോട്ടോര്‍ ഇന്ത്യയില്‍ ബിംഗോ എന്ന ഈ പുതിയ എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാറിന് പേറ്റന്റ് ഫയല്‍ ചെയ്തു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ മോഡല്‍ 2025-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ സാധ്യതയുണ്ട്. ബിങ്കോ ഇവി നിലവില്‍ ഇന്തോനേഷ്യയിലും ചൈനയിലും വുളിംഗ് ബ്രാന്‍ഡിന് കീഴില്‍ വില്‍പ്പനയ്ക്കുണ്ട്. പുതിയ എംജി ഇലക്ട്രിക് ഹാച്ച്ബാക്ക് അതിന്റെ പ്ലാറ്റ്‌ഫോം കോമറ്റ്, വരാനിരിക്കുന്ന എംജി ക്ലൗഡ് ഇവി എന്നിവയുമായി പങ്കിടും. ഈ രണ്ട് മോഡലുകളും ജിഎസ്ഇവി ബോണ്‍ ഇലക്ട്രിക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ബിംഗോ ഇവി ഗ്ലോബല്‍-സ്‌പെക്ക് മോഡല്‍ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത് – 41 ബിഎച്പി ഇലക്ട്രിക് മോട്ടോറിനൊപ്പം 17.3 കിലോവാട്ട്അവര്‍ 68 ബിഎച്പി ഇലക്ട്രിക് മോട്ടോറിനൊപ്പം 31.9 കിലോവാട്ട്അവര്‍. ആദ്യത്തേത് 203 കിമീ ക്ലെയിം ചെയ്ത ശ്രേണി നല്‍കുന്നു, രണ്ടാമത്തേത് 333 കിമീ പരിധി വാഗ്ദാനം ചെയ്യുന്നു.