ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ബാഡ് ബോയ്സി’ലെ മെലഡി വീഡിയോ ഗാനം റിലീസ് ചെയ്തു. അകമേ തനിയെ.. എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയത് വില്യം ഫ്രാന്‍സിസ് ആണ്. അദ്ദേഹം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. ചിത്രത്തില്‍ സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിന്‍ ജോര്‍ജ്, അജു വര്‍ഗീസ്, ബാല, ആന്‍സണ്‍ പോള്‍, സെന്തില്‍ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകന്, രമേഷ് പിഷാരടി, ഡ്രാക്കുള സുധീര്‍, സോഹന്‍ സീനുലാല്‍, മൊട്ട രാജേന്ദ്രന്, സജിന്‍ ചെറുകയില്‍, അജയ് വാസുദേവ്, ആരാധ്യ ആന്‍, മല്ലിക സുകുമാരന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഒമറിന്റേതായിരുന്നു കഥ.