മീര ജാസ്മിന്, അശ്വിന് ജോസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പാലും പഴവും’. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മീരയുടെ പിറന്നാള്‍ ദിനത്തില്‍ അണിയറക്കാര്‍ പുറത്തിറക്കി. 2 ക്രിയേറ്റീവ് മൈന്‍ഡ്സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കോമഡി എന്റര്‍ടെയ്നറാണ് ചിത്രം. മീര ജാസ്മിന് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. ശാന്തി കൃഷ്ണ, അശോകന്, മണിയന്‍പിള്ള രാജു, നിഷ സാരംഗ്, മിഥുന് രമേഷ്, സുമേഷ് ചന്ദ്രന്, ആദില്‍ ഇബ്രാഹിം, രചന നാരായണന്‍കുട്ടി, ഷിനു ശ്യാമളന്, തുഷാര, ഷമീര്‍ ഖാന്, ഫ്രാങ്കോ ഫ്രാന്‍സിസ്, വിനീത് രാമചന്ദ്രന്, രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുല്‍ റാം കുമാര്‍, പ്രണവ് യേശുദാസ്, ആര് ജെ സൂരജ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിഷ് രജനി ഉണ്ണികൃഷ്ണന്.