6 4

ദഹനം, മലവിസര്‍ജ്ജനം, പ്രതിരോധശേഷി, ആരോഗ്യം, സന്തോഷം എന്നിവയെല്ലാം നിയന്ത്രിക്കുന്നത് ദഹനവ്യവസ്ഥയാണ്. ഗ്യാസ്‌ട്രോഎന്ററോളജി ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും മെയ് 29ന് ലോക ദഹനാരോഗ്യ ദിനമായി ആചരിക്കുന്നു. ദഹനവ്യവസ്ഥ ശരീരത്തെ എങ്ങനെ പിന്തുണയ്ക്കുന്നുവെന്ന് മനസിലാക്കുന്നതിലൂടെയും പോഷകസമൃദ്ധമായ ഭക്ഷണക്രമങ്ങള്‍ കഴിക്കുന്നതിലൂടെയും ഉന്മേഷവും ജീവിത നിലവാരവും വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് ഗ്യാസ്‌ട്രോഎന്ററോളജി ഓര്‍ഗനൈസേഷന്‍ പറയുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മലവിസര്‍ജ്ജനം സാധാരണമാക്കുന്നതിനും, ആരോഗ്യകരമായ കുടല്‍ ബാക്ടീരിയകളെ പോഷിപ്പിക്കുന്നതിനും, മലബന്ധവും വയറു വീര്‍ക്കുന്നതും തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. തൈര്, കെഫീര്‍ പോലെ പുളിപ്പിച്ച ഭക്ഷണങ്ങളില്‍ അടങ്ങിയ പ്രോബയോട്ടിക്‌സ് കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കാന്‍ സഹായിക്കുന്നു. പുളിപ്പിച്ച മാവ് കൊണ്ടുണ്ടാക്കുന്ന ദോശയും ഇഡലിയുമൊക്കെ രാവിലെ ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. യഥാര്‍ഥത്തില്‍ ദഹനം ആരംഭിക്കുന്ന കുടലില്‍ നിന്നല്ല, വായില്‍ നിന്നാണ്. ഭക്ഷണം ചവയ്ക്കുമ്പോള്‍ ഉമിനീരിലെ ദഹന എന്‍സൈമുകള്‍ ഇതിനൊപ്പം കലരുകയും ദഹനത്തിന് തുടക്കം കുറിക്കുകയും ചെയ്യുന്നു. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ഭക്ഷണം ദഹിപ്പിക്കാനും, പോഷകങ്ങള്‍ ആഗിരണം ചെയ്യാനും, ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കുന്നു. മാനസിക സമ്മര്‍ദം ദഹനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ഉദര സംബന്ധമായ രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ 50-60 ശതമാനം ആളുകള്‍ക്കും ഉത്കണ്ഠ, വിഷാദം പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *