മാത്യു തോമസ് പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ‘കപ്പ്’ പ്രദര്‍ശനത്തിനെത്തുക ഈ മാസം 27ന്. ബേസില്‍ ജോസഫും മാത്യുവിനൊപ്പം ചിത്രത്തിലുണ്ട്. സംവിധാനം സഞ്ജു വി സാമുവേലാണ്. തിരക്കഥ എഴുതിയിരിക്കുന്നത് അഖിലേഷ് ലതാരാജും ഡെന്‍സണുമാണ്. ഷാന്‍ റഹ്മാനാണ് മാത്യു ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. സ്‌പോര്‍ട്‌സിന് പ്രാധാന്യമുള്ളതാണ് ചിത്രം. ബാഡ്മിന്റണാണ് കേന്ദ്ര പ്രമേയമാകുന്നത്. നിധിന്‍ എന്ന നായകനായി മാത്യു ചിത്രത്തില്‍ വേഷമിടുമ്പോള്‍, ബാബു എന്ന അച്ഛന്‍ കഥാപാത്രത്തെ ഗുരു സോമസുന്ദരവും അമ്മയായി തുഷാര പിള്ളയും, ചേച്ചി ആയി മൃണാളിനി സൂസ്സന്‍ ജോര്‍ജ്ജും എത്തുന്നു. കഥയില്‍ നിധിന് വേണ്ടപ്പെട്ടയാള്‍ റനീഷാണ്. ബേസിലാണ് റനീഷിന്റെ അവതരിപ്പിക്കുന്നത്. പ്രധാപ്പെട്ട വ്യത്യസ്തമായ ഒരു റോളില്‍ ചിത്രത്തില്‍ നമിത പ്രമോദും ഉണ്ട്. അനിഖ സുരേന്ദ്രനും റിയാ ഷിബുവുമാണ് ചിത്രത്തിലെ നായികമാര്‍.