വിശ്വാസത്തിന്റെ വകയില്‍ ദരിദ്രരും നിരക്ഷരരും ആയ പാവങ്ങളെ, വിശേഷിച്ച് സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെതിരില്‍ ഉയര്‍ത്തപ്പെടുന്ന പ്രതിഷേധത്തിന്റെ പതാകയാണ് ‘മതപ്പാടുകള്‍’. ആചാരങ്ങളുടെ ജീര്‍ണത ഇന്ത്യയില്‍ എല്ലാ സമൂഹത്തിലും എല്ലാ പ്രദേശത്തും ഉണ്ട് എന്നതിന് ഈ ഗ്രന്ഥം അടിവരയിടുന്നു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ മികവുറ്റ മാതൃകകളില്‍ ഒന്നായിത്തീരുന്നു ഈ പുസ്തകം. സാധാരണ വായനക്കാര്‍ക്ക് ഇത് നല്ലൊരു വായനാവിഭവമാണ്. യുവപത്രപ്രവര്‍ത്തകര്‍ക്ക് നല്ലൊരു പാഠപുസ്തകവും. ‘മതപ്പാടുകള്‍’. അരുണ്‍ എഴുത്തച്ഛന്‍. നിധി ബുക്‌സ്. വില 269 രൂപ.