മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാര്‍ 2025-ല്‍ എത്തും. 2025 ലെ ഭാരത് മൊബിലിറ്റി എക്സ്പോയില്‍ കമ്പനി അതിന്റെ ആദ്യത്തെ പ്രൊഡക്ഷന്‍-സ്‌പെക്ക് ഇലക്ട്രിക് എസ്യുവി അവതരിപ്പിക്കും. ഈ പുതിയ ഓള്‍-ഇലക്ട്രിക് എസ്യുവിയുടെ പേര് ഇ-വിറ്റാര എന്നാണ്. നേരത്തെ ഇത് ഇവിഎക്സ് എന്നറിയപ്പെട്ടിരുന്നു. ഈ വര്‍ഷം ആദ്യമാണ് ഇവിഎക്‌സ് വിപണിയില്‍ അവതരിപ്പിച്ചത്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് മാരുതി ഇ-വിറ്റാര വരുന്നത്. ഇതില്‍ ഒരു 49 കിലോവാട്ട്അവര്‍ പാക്കും മറ്റൊന്ന് 61 കിലോവാട്ട്അവര്‍ പാക്കും ലഭിക്കും. ആദ്യത്തേത് 2 ഡബ്‌ളിയുഡി കോണ്‍ഫിഗറേഷനില്‍ മാത്രമേ നല്‍കൂ. രണ്ടാമത്തേതിന് 2ഡബ്‌ളിയുഡി, 4ഡബ്‌ളിയുഡി എന്നീ രണ്ട് ഡ്രൈവ്‌ട്രെയിനുകള്‍ ലഭിക്കും.