ഇലക്ട്രിക് വാഹനം ശീലമാക്കിയ അവതാരകയും നടിയുമായ മന്ദിര ബേദി പഴയ നെക്സോണ്‍ ഇ വി യില്‍ നിന്നും പുതു വാഹനത്തിലേക്ക് ചുവടുമാറ്റിയിരിക്കുന്നു. വോള്‍വോ സി 40 റീചാര്‍ജ് ഇവിയാണ് താരത്തിന്റെ ഗാരിജിലേക്കു എത്തിയിരിക്കുന്നത്. 2020 ല്‍ ടാറ്റയില്‍ നിന്നും ആദ്യ ഇലക്ട്രിക് വാഹനം സ്വന്തമാക്കിയ മന്ദിര ബേദി, നാലു വര്‍ഷങ്ങള്‍ക്കിപ്പുറവും തിരഞ്ഞെടുത്തത് മറ്റൊരു ഇലക്ട്രിക് എസ്യുവി. 62.95 ലക്ഷം രൂപയാണ് വോള്‍വോയുടെ ഈ വാഹനത്തിനു എക്‌സ് ഷോറൂം വില. ഇന്ത്യന്‍ വിപണിയില്‍ സി 40 റീചാര്‍ജ് ഇവി എത്തിയത് കഴിഞ്ഞ വര്‍ഷമാണ്. വോള്‍വോയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് എസ്യുവിയാണിത്. ആദ്യനോട്ടത്തില്‍ എക്‌സ് സി 40 യോട് സമാനമാണ് വാഹനത്തിന്റെ മുന്‍ഭാഗം. റിയറിന്റെ കൂപ്പെ ഡിസൈന്‍ സ്ലിം ആയ ടെയില്‍ ലാമ്പുകള്‍ നല്‍കി റീഡിസൈന്‍ ചെയ്തിട്ടുണ്ട്. ഡ്യൂവല്‍ മോട്ടോറാണ് വാഹനത്തില്‍. ഒന്ന് മുന്‍ ആക്‌സിലിലും രണ്ടാമത്തേത് റിയറിലുമാണ്. 78 കിലോവാട്ട്അവര്‍ ബാറ്ററിയാണ് വാഹനത്തിനു കരുത്ത് നല്‍കുന്നത്. 530 കിലോമീറ്ററാണ് റേഞ്ച്. ഇരു മോട്ടോറുകളില്‍ നിന്നുമാണ് നാലു ടയറുകളിലേക്കും പവര്‍ എത്തുന്നത്. ഈ ഇലക്ട്രിക് മോട്ടോര്‍ 408 പി എസ്, 660 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കും. സി 40 റീചാര്‍ജിനു 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.7 സെക്കന്‍ഡ് മതിയാകും.