ഭൂസ്ഥലികളുടെ അന്തര്യാമിയായ ഉറവകള്‍ ഒരു ആത്മാന്വേഷിയിലൂടെ തുറക്കപ്പെടുകയാണ്. ഹിമയാത്രകളുടെ അപൂര്‍വ്വാനുഭവങ്ങളെ വായനക്കാരില്‍ ഭാഷാഭംഗിയോടെ മുദ്രിതമാക്കുന്ന എഴുത്തിന്റെ ലോകം. ചില്ലകള്‍ നീട്ടി ധ്യാനിക്കുന്ന ഏകാന്ത പര്‍വ്വതവൃക്ഷങ്ങളോട് കാറ്റ് കഥകള്‍ പറയുന്നു. ഉള്ളിലും പുറത്തുമുള്ള ആത്മീയ ശിഖരങ്ങളില്‍ ജ്ഞാനത്തിന്റെ സൂര്യോദയം. യാത്രാനുഭവങ്ങളുടെ അത്യുദാത്തമായ ലാവണ്യസൗന്ദര്യത്തിന്റെ പ്രകാശം ഈ കൃതിക്കുണ്ട്. ‘മലകളിലെ കാറ്റ് പറയുന്നത്’. കെ ബി പ്രസന്നകുമാര്‍. എന്‍ബിഎസ്. വില 247 രൂപ.