പുതിയ റേഞ്ച് റോവര്‍ ഗാരിജിലെത്തിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍താരം മഹേഷ് ബാബു. ഇന്ത്യയില്‍ ഇന്നു വാങ്ങാന്‍ കഴിയുന്ന ഏറ്റവും വിലയേറിയ റേഞ്ച് റോവറുകളിലൊന്നാണ് മഹേഷ് ബാബു സ്വന്തമാക്കിയത്. 5.4 കോടി രൂപ റേഞ്ച് റോവറിന്റെ വില. സ്വര്‍ണ നിറത്തിലുള്ളതാണ് മഹേഷ് ബാബുവിന്റെ റേഞ്ച് റോവര്‍. ഹൈദരാബാദില്‍ സ്വര്‍ണ നിറത്തിലുള്ള റേഞ്ച് റോവറുള്ള ഏക വ്യക്തിയും മഹേഷ് ബാബുവാണ്. ആഡംബരത്തിനൊപ്പം സുരക്ഷയും നല്‍കുന്ന വാഹനമാണ് റേഞ്ച് റോവര്‍. ലാന്‍ഡ് റോവറിന്റെ എംഎല്‍എ ഫ്ളക്സ് ആര്‍ക്കിടെക്ച്ചര്‍ അടിസ്ഥാനമാക്കിയാണ് ഈ റേഞ്ച് റോവര്‍ നിര്‍മിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേഡ്, ലോങ് വില്‍ ബേസുകളില്‍ ലഭ്യമായ റേഞ്ച് റോവറിന് ഏഴ് സീറ്റ് വാഹനവുമുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ക്കൊപ്പം പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനും കമ്പനി പുറത്തിറക്കുന്നുണ്ട്. അപകട സമയങ്ങളില്‍ മികച്ച സുരക്ഷയും അനാവശ്യ ശബ്ദങ്ങളില്‍ നിന്നുള്ള രക്ഷയും 80 അലൂമിനിയം കൊണ്ടു നിര്‍മിച്ച ഷാസി നല്‍കും. ഉപയോഗിക്കാത്തപ്പോള്‍ ഗ്ലാസ് പാനലില്‍ മറഞ്ഞിരിക്കും വിധമാണ് ബ്രേക്ക് ലൈറ്റുകളും ഇന്‍ഡിക്കേറ്ററുകളും നിര്‍മിച്ചിരിക്കുന്നത്. റോള്‍സ് റോയ്സ് ഗോസ്റ്റ്, റേഞ്ച് റോവര്‍ വോഗ്, ഔഡി എ7, ബിഎംഡബ്ല്യു 7 സീരീസ്, മെഴ്സിഡീസ് ബെന്‍സ് എസ് ക്ലാസ് എന്നിവയാണ് മഹേഷ് ബാബു നേരത്തെ സ്വന്തമാക്കിയ ആഡംബര കാറുകള്‍.