ഈ ലോകത്തിലെ ഏറ്റവും വലിയ ദാരിദ്ര്യം ഒറ്റപ്പെടലാണ്. ആളും അര്‍ത്ഥവും നിറഞ്ഞ പ്രവാസകാലം പിന്നിട്ട് തിരികെ ജന്മനാട്ടിലെത്തുമ്പോള്‍ അന്നോളം പരിചിതമല്ലാത്ത ജീവിതപരിസരങ്ങളാകും അവരെ കാത്തിരിക്കുന്നത്.പ്രണയവും സൗഹൃദവും കുടുംബബന്ധങ്ങളും ഇഴചേര്‍ന്ന കണ്ണിയില്‍ താനാടിയ വേഷം അപ്രസക്തമായിരുന്നു എന്ന തിരിച്ചറിവ് ഏകാന്തതയുടെ ഉള്‍ക്കനം നിറഞ്ഞ വഴികളിലേക്കുള്ള തുടക്കമാണ്. ഇന്നലെകള്‍ക്ക് വിളനിലം നല്‍കിയ മണ്ണിലേക്കുതന്നെ വീണ്ടും മടങ്ങിപ്പോകാന്‍ നിര്‍ബന്ധിതരാകുന്ന ഓരോ പ്രവാസിക്കും വേണ്ടി സമര്‍പ്പിക്കുന്ന നോവല്‍. ‘മാന്ത്രിക കുതിര’. ഇന്ദുലേഖ. ഗ്രീന്‍ ബുക്‌സ്. വില 190 രൂപ.