കൊളംബോ, 1990. യുദ്ധ ഫോട്ടോഗ്രാഫറും ചൂതാട്ടക്കാരനും രഹസ്യമായി സ്വവര്‍ഗ്ഗപ്രണയിയുമായ മാലി അല്‍മെയ്ദ ആകാശങ്ങളിലെ വിസ ഓഫീസ് എന്നുതോന്നിച്ച ഒരിടത്ത് മരണത്തിലേക്ക് ഉണരുകയാണ്. അവന്റെ വെട്ടിമുറിച്ച മൃതദേഹം ബെയ്റ തടാകത്തില്‍ മുങ്ങിത്താഴുകയാണ്. ആഭ്യന്തരകലാപങ്ങളുടെ കൊലവെറികള്‍കൊണ്ട് ശ്വാസംമുട്ടുന്ന ശ്രീലങ്കയുടെ പശ്ചാത്തലത്തില്‍ രചിച്ച ചുട്ടുപൊള്ളുന്ന ആക്ഷേപഹാസ്യകൃതി. ശ്രീലങ്കന്‍ സാഹിത്യകാരന്മാരുടെ മുന്‍നിരയിലേക്ക് എത്തിച്ച ചൈനമന്‍ എന്ന സമ്മാനാര്‍ഹമായ കൃതി പുറത്തിറങ്ങി പത്തു വര്‍ഷം കഴിയുമ്പോള്‍ കരുണതിലക മടങ്ങിവന്നിരിക്കുന്നത് തുളച്ചുകയറുന്ന നര്‍മ്മവും അലോസരപ്പെടുത്തുന്ന സത്യങ്ങളും നിറഞ്ഞ ആവേശോജ്ജ്വലമായ ഇതിഹാസവുമായാണ്. ‘മാലി അല്‍മെയ്ദയുടെ ഏഴ് നിലാവുകള്‍’.
ഷെഹാന്‍ കരുണതിലക. വിവര്‍ത്തനം – പ്രസന്ന കെ വര്‍മ്മ. ഡിസി ബുക്‌സ്. വില 522 രൂപ.