കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖർഗെക്ക് ആശംസകളുമായി മുതിർന്ന നേതാക്കൾ ഖാർഗെയുടെ വസതിയിലെത്തി. ആശംസകൾ അറിയിച്ച കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, ഖർഗെയുടെ താഴേ തട്ടിൽ പ്രവർത്തിച്ചുള്ള പരിചയം, ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് കരുതുന്നതായി ട്വീറ്റ് ചെയ്തു.കോൺഗ്രസ് പാർട്ടിയിൽ അന്തിമാധികാരം അധ്യക്ഷനായിരിക്കുമെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കി. എതിർ സ്ഥാനാർത്ഥിയായിരുന്ന ശശി തരൂരും ഖർഗെയെ വസതിയിലെത്തി അഭിനന്ദിച്ചു.ജയറാം രമേശ്, സച്ചിൻ പൈലറ്റ് എന്നിവരും ആശംസകൾ അറിയിച്ചു.
മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വിജയം കോൺഗ്രസ് പാർട്ടിയുടെ വിജയമെന്ന് ശശി തരൂർ. കോണ്‍ഗ്രസ് പാർട്ടി ശക്തമായി മുന്നോട്ട് പോകുമെന്നും അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടി വലിയ വിജയം നേടുമെന്നും തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. വിമതനായിട്ടല്ല താന്‍ മത്സരിച്ചത്. താൻ പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചുവെന്നും പദവികൾ ആഗ്രഹിക്കുന്നില്ല എന്നും തരൂർ പറഞ്ഞു.
കേരള സർവകലാശാല സെനറ്റിലെ 15 അംഗങ്ങളെ പിൻവലിക്കാൻ ഉത്തരവിറക്കികൊണ്ട് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും മത്സരം കടുപ്പിക്കുന്നു. നേരത്തേ സെനറ്റ് അംഗങ്ങളെ പിൻവലിക്കണമെന്ന് കേരള വിസിക്ക് അന്ത്യശാസനം നൽകിയിരുന്നു. ഇത് വിസി തള്ളി. അതിന് പിന്നാലെ ഗസറ്റ് വിജ്ഞാപനം ഇറക്കി ഇക്കാര്യം വൈസ് ചാൻസലറെ അറിയിച്ചു. സെനറ്റ് യോഗത്തിൽ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് ചാൻസലർ അയോഗ്യരാക്കിയത്.
ശ്രീറാം വെങ്കിട്ടരാമനെതിരെ കൊലക്കുറ്റം ഒഴിവാക്കിയ കോടതി വിധിക്ക് കാരണം അന്വേഷണത്തിലെ പാളിച്ചയെന്ന് കെ.എം.ബഷീറിന്റെ കുടുംബം. കുറ്റപത്രത്തിൽ പാളിച്ചകളുണ്ട്. സർക്കാർ വേണ്ട രീതിയിൽ കേസ് അന്വേഷിച്ചില്ല എന്നും പുനരന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.ബഷീറിന്റെ ഫോൺ കണ്ടെത്തണമെന്നും സഹോദരൻ പറഞ്ഞു. പൊലീസും സർക്കാരും ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആരോപിച്ചു.
18 ദിവസമായി നടത്തിവന്നിരുന്ന സമരം സാമൂഹ്യ പ്രവർത്തക ദയാബായി അവസാനിപ്പിച്ചു. സര്‍ക്കാര്‍ ഉറപ്പുകളില്‍ വ്യക്തത വരുത്തുകയും .സമരസമിതി ആവശ്യപ്പെട്ട മാറ്റങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തതിനാലാണ് സമരം അവസാനിപ്പിച്ചത് . എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി നടത്തി വന്നിരുന്ന നിരാഹാരം മാത്രമാണ് അവസാനിപ്പിച്ചതെന്നും പോരാട്ടം തുടരുമെന്നും ദയാബായി പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിൻ്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തു. ബസിൽ അഞ്ച് തരം നിയമലംഘനങ്ങൾ കണ്ടെത്തിയെന്നാണ് സസ്പെൻഷന് കാരണമായി മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്. ബസ്സിൻ്റെ ടയറുകൾ അപകടാവസ്ഥയിൽ ആയിരുന്നു. റിയർ വ്യൂ മിറർ തകർന്ന നിലയിലായിരുന്നു. ഫസ്റ്റ് എയ്ഡ് ബോക്സിൽ മരുന്നുകളുണ്ടായിരുന്നില്ല തുടങ്ങിയ കാരണങ്ങളും വണ്ടിയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാൻ കാരണമായി പറയുന്നു. വണ്ടിയുടെ ടയര്‍ പൊട്ടി ട്യൂബ് കാണുന്ന നിലയിലാണെന്നും ബോണറ്റ് തകര്‍ന്നിട്ടുണ്ടെന്നും പറയുന്നു. അപകടകരമായ നിലയിൽ സ്റ്റിക്കര്‍ പതിച്ചതും ഫിറ്റ്നസ് റദ്ദാക്കാൻ കാരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
https://youtu.be/RCOaMtof4o8