Posted inസായാഹ്ന വാര്‍ത്തകള്‍

സായാഹ്ന വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. യുഎഇ യാത്രക്കിടെ ബാഗേജ് മറന്നില്ലെന്നും പിഡബ്ള്യുസി ഡയറക്ടര്‍ ജെയിക് ബാലകുമാര്‍ മെന്ററാണെന്ന് മകള്‍ വീണ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ കള്ളം പറഞ്ഞെന്ന് ആരോപിച്ചാണ് നോട്ടീസ്. ക്ലിഫ് ഹൗസില്‍ രഹസ്യചര്‍ച്ചകള്‍ക്കു പോയെന്നും ഷെയ്ഖിനെ ചട്ടം ലംഘിച്ച് ക്ളിഫ് ഹൗസില്‍ എത്തിച്ചെന്നുമുള്ള സ്വപ്ന സുരേഷിന്റെ ആരോപണം അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. ബഫര്‍ സോണ്‍ വിഷയത്തില്‍ നിയമസഭയില്‍ ബഹളം. സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ […]