Dharmendra Hmemamalini
പ്രഭാത വാര്‍ത്തകള്‍
പീഡന പരാതിക്കേസില്‍ അറസ്റ്റിലായ ജനപക്ഷം നേതാവ് പി.സി ജോര്‍ജിന് ജാമ്യം. കലാപമുണ്ടാക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനു പിറകേയാണ് സോളാര്‍ തട്ടിപ്പുകാരിയുടെ പീഡനക്കേസില്‍ പോലീസ് അറസ്റ്റു ചെയ്തത്. ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്തായിരുന്നു അറസ്റ്റ്. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെയാണു ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെയോ മൂന്നു മാസം വരെയോ എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം, പരാതിക്കാരിയേയോ സാക്ഷികളെയോ സ്വാധീനിക്കരുത് തുടങ്ങിയവയാണ് ഉപാധികള്‍. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണെന്നും ഹൃദ്രോഗം […]
സായാഹ്ന വാര്‍ത്തകള്‍
◼️സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ ആസ്ഥാനങ്ങളില്‍ യുഡിഎഫ് മാര്‍ച്ച്. ഹൈക്കോടതി മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് ആവശ്യം. സെക്രട്ടറിയേറ്റിലേക്കും കളക്ടറേറ്റിലേക്കും നടന്ന പ്രതിഷേധ മാര്‍ച്ചുകള്‍ പലയിടത്തും അക്രമാസക്തമായി. പോലീസ് ലാത്തിയടിക്കുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിര്‍വഹിച്ചു. ◼️പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന ജനപക്ഷം നേതാവ് പി.സി ജോര്‍ജിനെ ഇന്ന് അറസ്റ്റ് ചെയ്യും. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയില്‍ മ്യൂസിയം […]
പ്രഭാത വാര്‍ത്തകള്‍
രാജ്യത്ത് വിദ്വേഷ അന്തരീക്ഷം സൃഷ്ടിച്ചതിനു പിന്നില്‍ സുപ്രീം കോടതി വിമര്‍ശിച്ച നൂപുര്‍ ശര്‍മ്മ മാത്രമല്ല, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ളവരാണെന്നു രാഹുല്‍ ഗാന്ധി എംപി. വിദ്വേഷത്തിന്റേയും വെറുപ്പിന്റേയും അന്തരീക്ഷം സൃഷ്ടിക്കുന്നത് രാജ്യവിരുദ്ധ നടപടിയാണെന്നും രാഹുല്‍ പറഞ്ഞു. എസ്എഫ്ഐക്കാര്‍ ആക്രമിച്ച എംപി ഓഫീസ് തന്റേതല്ല, ജനങ്ങളുടേതാണെന്ന് രാഹുല്‍ഗാന്ധി എംപി. അക്രമം നടത്തിയത് കുട്ടികളാണ്. കുട്ടികളോടു പരിഭവമില്ല. ദേഷ്യവുമില്ല. കുട്ടികളുടെ ഈ പ്രവര്‍ത്തി മറക്കാവുന്നതേയുള്ളു. പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് ഇവര്‍ തിരിച്ചറിയണം. രാഹുല്‍ഗാന്ധി പറഞ്ഞു. എസ്എഫ്ഐക്കാര്‍ വച്ച വാഴ […]
സായാഹ്ന വാര്‍ത്തകള്‍
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ അഞ്ചു ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ ഇറക്കുമതി തീരുവ ഏഴര ശതമാനത്തില്‍നിന്ന് പന്ത്രണ്ടര ശതമാനമായി. ഇറക്കുമതി തീരുവയ്ക്ക് പുറമെ മൂന്ന് ശതമാനം ജി എസ് ടിയും ഇടാക്കുന്നുണ്ട്. ഒരു കിലോ സ്വര്‍ണത്തിന് രണ്ടര ലക്ഷം രൂപ വര്‍ധിക്കും. ഇതോടെ സ്വര്‍ണത്തിന്റെ മൊത്തം ഡ്യൂട്ടി 15.75 ശതമാനമാകും. നബി വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മ രാജ്യത്തോടു മാപ്പ് പറയണമെന്ന് സുപ്രീംകോടതി. ഉദയ്പൂര്‍ സംഭവത്തിന് ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണ്. കോടതിയുടെ പരിഗണനയിലുള്ള […]
മഹാരാഷ്ട്രയില്‍ ഏകനാഥ് ഷിന്‍ഡേ മുഖ്യമന്ത്രി.
മഹാരാഷ്ട്രയില്‍ വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ മുഖ്യമന്ത്രി. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. നാളെ വിശ്വാസവോട്ടു നേടുമെന്നു ഷിന്‍ഡെ അറിയിച്ചു. നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഏകനാഥ് ഷിന്‍ഡേയുടെ മന്ത്രിസഭയില്‍ ചേരില്ലെന്നു നിലപാടെടുത്ത ഫഡ്നാവിസ്, പിന്നീട് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശാനുസരണം ഉപമുഖ്യമന്ത്രിയാകുകയായിരുന്നു.
എ.കെ.ജി സെന്ററില്‍ ബോംബേറ്.
എ.കെ.ജി സെന്ററില്‍ ബോംബേറ്. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ തിരുവനന്തപുരത്തെ എകെജി സെന്ററിന്റെ ഹാളിലേക്കുള്ള ഗേറ്റില്‍ രാത്രി പതിനൊന്നരയോടെയാണ് ബോംബ് എറിഞ്ഞത്. കുന്നുകുഴി ഭാഗത്തേക്കുള്ള റോഡില്‍നിന്നു സ്‌കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുകയായിരുന്നു. സ്ഥലത്തെത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഫോറന്‍സിക് പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുതിര്‍ന്ന സിപിഎം നേതാക്കളും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
പ്രഭാതവാർത്തകൾ
മഹാരാഷ്ട്രയില്‍ വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ മുഖ്യമന്ത്രി. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. നാളെ വിശ്വാസവോട്ടു നേടുമെന്നു ഷിന്‍ഡെ അറിയിച്ചു. നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഏകനാഥ് ഷിന്‍ഡേയുടെ മന്ത്രിസഭയില്‍ ചേരില്ലെന്നു നിലപാടെടുത്ത ഫഡ്നാവിസ്, പിന്നീട് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശാനുസരണം ഉപമുഖ്യമന്ത്രിയാകുകയായിരുന്നു. എ.കെ.ജി സെന്ററില്‍ ബോംബേറ്. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ തിരുവനന്തപുരത്തെ എകെജി സെന്ററിന്റെ ഹാളിലേക്കുള്ള ഗേറ്റില്‍ രാത്രി പതിനൊന്നരയോടെയാണ് ബോംബ് എറിഞ്ഞത്. കുന്നുകുഴി […]
Kalamandalam Kshemavathy – Episode 1
പ്രശസ്ത മോഹിനിയാട്ടം കലാകാരിയും പത്മശ്രീ പുരസ്കാരിതയുമായ കലാമണ്ഡലം ക്ഷേമാവതി തന്റെ കലാമണ്ഡലം ജീവിതത്തെ കുറിച്ച് പറയുന്നു