◾സജി ചെറിയാന്‍ വീണ്ടും പിണറായി മന്ത്രിസഭയിലേക്ക്. സത്യപ്രതിജ്ഞ നാളെ വൈകുന്നേരം നാലിന്. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ രാജിവച്ച സജി ചെറിയാനെതിരായ കേസില്‍ കോടതി കുറ്റമുക്തനാക്കാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ നിയമോപദേശം തേടിയ ശേഷമാണ് സത്യപ്രതിജ്ഞ നടത്താന്‍ സമയം അനുവദിച്ചത്. സജി ചെറിയാനെതിരെ തെളിവില്ലെന്ന പോലീസ് റിപ്പോര്‍ട്ട് തിരുവല്ല കോടതിയുടെ പരിഗണനയിലാണ്.
◾സംസ്ഥാനത്തെ കളേക്ടറേറ്റുകളിലും വകുപ്പു മേധാവിമാരുടെ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിംഗ് പൂര്‍ണമായി നടപ്പാക്കാനായില്ല. ശമ്പള സോഫ്റ്റുവെയറുമായി പഞ്ചിംഗ് ബന്ധിപ്പിക്കുന്ന നടപടി പൂര്‍ത്തിയാകാത്തതാണു കാരണം. പൂര്‍ത്തിയാക്കാന്‍ ഇനിയും ഒരു മാസം വേണമെന്നാണ് റിപ്പോര്‍ട്ട്. ജനുവരി ഒന്നുമുതല്‍ പഞ്ചിംഗ് നിര്‍ബന്ധമാക്കി ചീഫ് സെക്രട്ടറി ഒരു മാസം മുമ്പേ ഉത്തരവിറക്കിയിരുന്നു.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം നേടുന്നതിനേക്കാള്‍ പങ്കാളിയാകുന്നതുതന്നെ വലിയ അംഗീകാരമാണെന്ന സംസ്‌കാരം വളരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അറുപത്തൊന്നാമത് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറുന്ന കാലത്തേക്കു പിടിച്ച കണ്ണാടിയാവുകയാണ് കലോല്‍സവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലോല്‍സവ വേദിയില്‍ എത്തിയ ഓരോ കുട്ടിയും വിജയികളാണെന്ന് മുഖ്യാതിഥിയായ സിനിമാതാരം ആശാ ശരത് പറഞ്ഞു. സാമൂതിരിയുടെ നാട്ടില്‍ ഇനി അഞ്ചു നാള്‍ കലയുടെ ഉല്‍സവം. ഞായറാഴ്ചയാണു സമാപനം.
◾സജി ചെറിയാന്‍ നാളെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ നിയമപരമായ തടസമുണ്ടോയെന്ന ആശങ്ക താന്‍ മുഖ്യമന്ത്രിയെ അറിയിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരു മന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ശുപാര്‍ശ താന്‍ അംഗീകരിച്ചു. സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ നടക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
◾സജി ചെറിയാന്റെ സത്യപതിജ്ഞയ്ക്കു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമപരമായ നടപടി മാത്രം സ്വീകരിച്ചാല്‍ മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സര്‍ക്കാരിനെ അലോസരപ്പെടുത്താനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. ഭരണഘടനയെ വിമര്‍ശിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു പറയാനാവില്ലെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖
◾സജി ചെറിയാനെതിരെ തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിനെതിരെ തടസവാദവുമായി പരാതിക്കാരന്‍ തിരുവല്ല കോടതിയില്‍. പൊലീസ് റിപ്പോര്‍ട്ടിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. സിബിഐ അന്വേഷണം വേണമെന്നാണ് ആവശ്യം. ഹൈക്കോടതി തീരുമാനമെടുക്കുംവരെ പൊലീസിന്റെ റിപ്പോര്‍ട്ട് പരിഗണിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
◾സജി ചെറിയാന്റെ സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭരണഘടനയെ അവഹേളിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് സജി ചെറിയാന്‍ രാജിവച്ച സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സതീശന്‍ പറഞ്ഞു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി കുറ്റമുക്തനാകാതെ സജി ചെറിയാനെ മന്ത്രിയാക്കുന്നതു തെറ്റാണെന്നും സതീശന്‍.
◾പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രസംഗിച്ചാല്‍ മാത്രം പോരാ, പ്രവര്‍ത്തിക്കുകകൂടി വേണമെന്ന് കെ മുരളീധരന്‍ എംപി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനായി സിപിഎമ്മും ബിജെപിയും ഒരുക്കങ്ങള്‍ തുടങ്ങി. സിപിഎമ്മുകാര്‍ വീടുകയറുകയാണ്, ബിജെപിക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് തയാറാക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇപ്പോഴും പുന:സംഘടന ചര്‍ച്ച ചെയ്യുകയാണെന്നും മുരളീധരന്‍ പറഞ്ഞു.
◾പോപ്പുലര്‍ ഫ്രണ്ട് കേസില്‍ അറസ്റ്റിലായ മുഹമ്മദ് മുബാറക്കിനെ അഞ്ചുദിവസം എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു. മുഹമ്മദ് മുബാറക് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകനാണെന്ന് എന്‍ഐഎ കോടതിയില്‍ ആരോപിച്ചു. ആയോധന കലാ പരിശീലന സ്ഥാപനം നടത്തുന്നുണ്ടെന്നും അതിനു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്നും പ്രതിഭാഗം വാദിച്ചു.
◾ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തില്‍ കോട്ടയം സംക്രാന്തിയിലെ പാര്‍ക്ക് മലപ്പുറം കുഴിമന്തി എന്ന ഹോട്ടല്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഹോട്ടലില്‍നിന്ന് അല്‍ഫാം കഴിച്ച് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് രശ്മി രാജ് (33) ആണ് മരിച്ചത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചുമായി എത്തിയാണ് ഹോട്ടലില്‍ അതിക്രമം നടത്തിയത്.
◾കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വിവിധ വകുപ്പുകളിലെ 253 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 87 തസ്തികകളില്‍ നേരിട്ടുള്ള നിയമനമാണ്. അവസാന തീയതി ഫെബ്രുവരി ഒന്ന്.
◾മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് പട്ടാപ്പകല്‍ നടുറോഡില്‍ മധ്യവയസ്‌കനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍. കടയ്ക്കാവൂര്‍ സ്വദേശി സുനില്‍ കുമാറിനാണ് കുത്തേറ്റത്. കടയ്ക്കാവൂര്‍ പഴഞ്ചിറ കാട്ടുവിള വീട്ടില്‍ കുമാര്‍ എന്ന് വിളിക്കുന്ന ചപ്ര കുമാറിനെയാണ് അറസ്റ്റു ചെയ്തത്.
◾പിരിച്ചുവിടാന്‍ നോട്ടീസുള്ള ഇന്‍സ്പെക്ടര്‍ പി.ആര്‍ സുനു ഡിജിപിക്കു മുന്നില്‍ ഹാജരായില്ല. ആരോഗ്യപ്രശ്നങ്ങള്‍മൂലം ചികിത്സയിലാണെന്നും നേരിട്ട് ഹാജരാവാന്‍ സാവകാശം വേണമെന്നും സുനു ഡിജിപിക്ക് മെയില്‍ അയച്ചു.
◾എടപ്പാളില്‍ പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് ലഹരി നല്‍കി മര്‍ദിച്ചെന്നു പരാതി. കോലളമ്പ് സ്വദേശിയായ പണ്ടാരത്തില്‍ റഹ്‌മത്തിന്റെ ഫര്‍ഹല്‍ അസീസ് (23)നെയാണ് മര്‍ദിച്ചത്. പണവും യു.എ.ഇ ഐഡി അടക്കമുള്ള രേഖകളും മൊബൈല്‍ ഫോണും കവര്‍ന്ന് നഗ്‌ന വീഡിയോ പകര്‍ത്തിയാണ് വിട്ടയച്ചതെന്നാണു പരാതി.
◾യുവസംവിധായിക നയനസൂര്യയുടെ മരണത്തില്‍ പൊലീസിനെതിരെ കുടുംബം. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ് ആദ്യമേ പറഞ്ഞു വിശ്വസിപ്പിച്ചെന്നാണ് ആരോപണം. ശരീരത്തിലെ പാടുകളെക്കുറിച്ച് പൊലീസ് അറിയിച്ചിരുന്നില്ല. പുതിയ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും കുടുംബം.
◾ടോറസ് ലോറിക്കു മുകളിലേക്ക് മറ്റൊരു ടോറസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തൃശൂര്‍ നടത്തറ മൂര്‍ക്കിനിക്കര സ്വദേശി സച്ചിന്‍ (28) ആണ് മരിച്ചത്. ആലത്തൂര്‍ വണ്ടാഴി വടക്കുമുറിയിലെ ഇഷ്ടികക്കളത്തില്‍ മണ്ണ് തട്ടുന്നതിനിടെയാണ് അപകടമുണ്ടായത്.
◾തിരുവനന്തപുരം പുളിയറക്കോണം കര്‍മ്മ ബ്യൂട്ടിപാര്‍ലറില്‍ ആയുധവുമായി അതിക്രമിച്ച് കയറി കട ഉടമയെ ആക്രമിച്ച പ്രതികളെ വിളപ്പില്‍ ശാല പൊലീസ് അറസ്റ്റ് ചെയ്തു. കരുവിലാഞ്ചി മണ്ണാത്തിക്കോണം മുക്കംപാലമൂട് ചൈത്രത്തില്‍ മനീഷ് (24), പൂവച്ചല്‍ പുളിങ്കോട് കിഴക്കേകര പുത്തന്‍വീട്ടില്‍ രാജീവ് (23) എന്നിവരാണ് അറസ്റ്റിലായത്. സച്ചു എന്ന വിളിക്കുന്ന കിരണ്‍ ലാല്‍ ആണ് അക്രമത്തിനിരയായത്.
◾അതിരപ്പിള്ളി പെരിങ്ങല്‍കുത്തില്‍ കാട്ടാനയുടെ തുമ്പിക്കൈയില്‍ കമ്പി വള കുടുങ്ങിയ നിലയില്‍. പാലക്കാടുനിന്നുള്ള ഫോട്ടോഗ്രാഫറാണ് തുമ്പിക്കൈയില്‍ കമ്പി ചുറ്റിയ കാട്ടാനയുടെ ചിത്രം പുറത്തുവിട്ടത്. വനം വകുപ്പ് പരിശോധന നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല.
◾വീടിന്റെ മതിലില്‍ കൂറ്റന്‍ മലമ്പാമ്പ്. തൃശൂര്‍ തലോരില്‍ പട്ടത്തുമലയില്‍ നീലകണ്ഠന്‍ നമ്പൂതിരിയുടെ വീടിന്റെ മതിലിലാണ് രാത്രി ഏഴരയോടെ മലമ്പാമ്പ് നീണ്ടു നിവര്‍ന്നു കിടന്നു വിശമിക്കുന്നതായി കണ്ടത്. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി മലമ്പാമ്പിനെ ചാക്കിലാക്കി കൊണ്ടുപോയി.
◾തിരുനെല്ലിയില്‍ കാര്‍ യാത്രികരെ കാട്ടാന ആക്രമിച്ചു. കാര്‍ ഭാഗികമായി തകര്‍ന്നു. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. കാര്‍ തകര്‍ത്തശേഷം ആന സ്വയം പിന്‍മാറി. തൃശ്ശിലേരി മഹാദേവ ക്ഷേത്രത്തിലെ ജീവനക്കാരനായ ശ്രീരാജിന്റെ കാറാണ് തകര്‍ന്നത്.
◾ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിനു തുടക്കമായി. കാഷ്മീരി ഗേറ്റിനു സമീപമുള്ള ഹനുമാന്‍ ക്ഷേത്രത്തിനു മുന്‍പില്‍നിന്ന് രാവിലെ പത്തിനാണ് യാത്ര തുടങ്ങിയത്. ഉച്ചയോടെ ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിയാബാദിലെത്തി. യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലൂടെ യാത്ര കാഷ്മീരില്‍ സമാപിക്കും.
◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 3000 കിലോമീറ്റര്‍ പിന്നിട്ടിരിക്കേ, ആശംസകള്‍ നേര്‍ന്ന് രാമജന്മക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്. രാഹുല്‍ ഗാന്ധിക്ക് ഭഗവാന്‍ ശ്രീരാമന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെയെന്ന് ആശംസിച്ചു. നിങ്ങള്‍ പോരാടുന്ന ദൗത്യം വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു. കത്തില്‍ പറയുന്നു.
◾ഡല്‍ഹിയില്‍ കാറിനടിയില്‍ കുടുങ്ങി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ അപകട സമയത്ത് യുവതിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ പോലീസ് തെരയുന്നു. യുവാക്കളുടെ കാറുമായി കൂട്ടിയിടിച്ചപ്പോള്‍ ചെറിയ പരുക്കേറ്റ പെണ്‍കുട്ടി സംഭവ സ്ഥലത്തുനിന്നും കടന്നു കളഞ്ഞെന്നാണു റിപ്പോര്‍ട്ട്. ഇതേസമയം, മുഖ്യമന്ത്രിയോ ലഫ്റ്റനന്റ് ഗവര്‍ണറോ വീട്ടില്‍ വരാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് കുടുംബം നിലപാടെടുത്തു.
◾ഇന്ത്യന്‍ റെയില്‍വേയുടെ പാസഞ്ചര്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 71 ശതമാനം വര്‍ധിച്ചു. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ റെയില്‍വേയുടെ പാസഞ്ചര്‍ വരുമാനം 48,913 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 28,569 കോടി രൂപയായിരുന്നു.
◾ക്ലാസില്‍ കയറി കോളജ് വിദ്യാര്‍ഥിനിയെ ആണ്‍ സുഹൃത്ത് കൊലപ്പെടുത്തി. ബെംഗളൂരുവിലെ സ്വകാര്യ എന്‍ജിനീറയറിംഗ് കോളേജായ പ്രസിഡന്‍സി യൂണിവേഴ്സിറ്റിയിലെ ബിടെക് വിദ്യാര്‍ഥിനി ലയ സ്മിതയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ കുത്തിയശേഷം ആത്മഹത്യക്കു ശ്രമിച്ച ആണ്‍സുഹൃത്ത് പവന്‍ കല്യാണ്‍ (21) ചികിത്സയിലാണ്.
◾ഇതിഹാസ ഫുട്ബോള്‍ താരം പെലെയുടെ സംസ്‌കാരം ഇന്ന് സാന്റോസില്‍ വെച്ച്. 82 കാരനായ പെലെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ലോകത്തോട് വിടപറഞ്ഞത്. പതിനായിരങ്ങളാണ് അവസാനമായി ഫുട്‌ബോള്‍ ഇതിഹാസത്തെ ഒരുനോക്ക് കാണാനായി സാന്റോസില്‍ തടിച്ചുകൂടിയിരിക്കുന്നത്. പെലെയോടുള്ള ആദരസൂചകമായി ഓരോ രാജ്യത്തെയും ഒരു ഫുട്‌ബോള്‍ സ്റ്റേഡിയത്തിന് ഇതിഹാസതാരം പെലെയുടെ പേരിടണമെന്ന് നിര്‍ദേശിച്ച് ഫിഫ. പെലെയുടെ സംസ്‌കാരച്ചടങ്ങിനായി സാന്റോസിലെത്തിയ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോയാണ് ഇക്കാര്യമറിയിച്ചത്.
◾സ്വര്‍ണത്തിന് വില കുതിച്ചുയരുന്നു. സംസ്ഥാനത്ത് ഇന്നലെ കുറഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് കുതിച്ചുയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 40,360 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 50 രൂപ ഉയര്‍ന്നു. ഇന്നത്തെ വിപണി വില 5095 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 40 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4210 രൂപയാണ്. ഡിസംബര്‍ 31ന് സ്വര്‍ണവില 40,480ലെത്തിയിരുന്നു. 2020 ആഗസ്റ്റ് ഏഴിനായിരുന്നു സ്വര്‍ണത്തിന് സര്‍വകാല റെക്കോര്‍ഡ്. പവന് 42,000 രൂപയും ഗ്രാമിന് 5250 രൂപയുമായിരുന്നു അന്ന് വില. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ വര്‍ദ്ധിച്ചു. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
◾വിവോയുടെ ഏറ്റവും പുതിയ വൈ-സീരീസ് ബജറ്റ് സ്മാര്‍ട് ഫോണ്‍ വിവോ വൈ35എം ചൈനയില്‍ അവതരിപ്പിച്ചു. മീഡിയടെക് ഡൈമെന്‍സിറ്റി 700 ആണ് പ്രോസസര്‍. നിലവില്‍ ചൈനീസ് വിപണിയില്‍ മാത്രമാണ് ഇത് ലഭ്യമാകുക. മൂന്ന് ഇന്റേണല്‍ സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഹാന്‍ഡ്‌സെറ്റ് വരുന്നത്. സ്റ്റാറി ബ്ലാക്ക്, സ്റ്റാര്‍ ഓറഞ്ച് എന്നീ രണ്ട് നിറങ്ങളിലാണ് ഫോണ്‍ വാങ്ങാം. വിവോ വൈ35എം ന്റെ 4ജിബി റാം + 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് മോഡലിന് 1,399 യുവാന്‍ (ഏകദേശം 16,800 രൂപ) ആണ് വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 1,599 യുവാനും (ഏകദേശം 19,800 രൂപ), 8 ജിബി റാം + 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് മോഡലിന്റെ വില 1,699 യുവാനുമാണ് (ഏകദേശം 20,400 രൂപ). വിവോ വൈ35എം ല്‍ മീഡിയടെക് ഡൈമന്‍സിറ്റി 700 ആണ് പ്രോസസര്‍. 8 ജിബി വരെ റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമായാണ് സ്മാര്‍ട് ഫോണ്‍ വരുന്നത്. 15വാട്ട് ഫാസ്റ്റ് ചാര്‍ജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് വിവോ വൈ35എം അവതരിപ്പിക്കുന്നത്.
◾നടന്‍ നിവിന്‍ പോളിയുടെ ട്രാന്‍സ്ഫര്‍മേഷന്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. കുറച്ചു നാളുകളായി ശരീര വണ്ണത്തിന്റെ പേരില്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുന്ന താരത്തിന്റെ തിരിച്ചുവരവ് ആരാധകരും ആഘോഷമാക്കുകയാണ്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിനു വേണ്ടിയാണ് നിവിന്റെ രൂപമാറ്റമെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം രണ്ട് മാസം കൊണ്ടാണ് അദ്ദേഹം വണ്ണം കുറച്ചതെന്നതും പ്രശംസനീയം. ഏറെ നാളുകളായി കുടുംബത്തിനൊപ്പം ദുബായിലായിരുന്ന താരം കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ തിരിച്ചെത്തിയത്. റാമിന്റെ തമിഴ് ചിത്രം യേഴു കടല്‍ യേഴു മലൈ ആണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. വിനയ് ഗോവിന്ദിന്റെ താരം, ഹനീഫ് അദേനി പ്രോജക്ട് എന്നിവയാണ് പുതിയ സിനിമകള്‍. വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 67ലും നിവിന്‍ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ട്.
◾മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്‍ഡോ- അറബിക് ചിത്രം ആയിഷയിലെ രണ്ടാമത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തെത്തി. രാധിക അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റര്‍ ആണ് അണിയറക്കാര്‍ പുറത്തുവിട്ടത്. നിഷ എന്ന കഥാപാത്രം രാധികയെ പുതിയ ഭാവത്തിലും വേഷപ്പകര്‍ച്ചയിലും അവതരിപ്പിക്കുന്ന ഒന്നാണ്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിനു പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് പ്രദര്‍ശനത്തിനെത്തുക. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്. മലയാളത്തില്‍ ഇത്രയും വലിയ കാന്‍വാസില്‍ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ ആദ്യമായി ആവും. സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശതാരങ്ങളും അണിനിരക്കുന്നു.
◾ഒല ഇലക്ട്രിക് 2022 ഡിസംബറില്‍ മാത്രം ഇന്ത്യയില്‍ 25,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റതായി റിപ്പോര്‍ട്ടുകള്‍. ഇത് കമ്പനി രാജ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണയില്‍ 30 ശതമാനത്തിലധികം വിഹിതമുള്ള ഇവി നിര്‍മ്മാതാവാക്കി മാറ്റി. 2023 മാര്‍ച്ച് അവസാനത്തോടെ രാജ്യത്ത് 200 ഔട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള പാതയിലാണ് കമ്പനി, രാജ്യത്തുടനീളം ഇതിനകം ഒലയുടെ 100 എക്‌സ്പീരിയന്‍സ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള മാറ്റം വേഗത്തിലാക്കാന്‍ കമ്പനി ഇലക്ട്രിക് വാഹനങ്ങളുടെ ശക്തമായ റോഡ്മാപ്പ് തയ്യാറാക്കുകയാണ്. നിലവില്‍ 27 ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഒല സ്‌കൂട്ടറുകള്‍ വിതരണം ചെയ്യുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ഉത്പാദനം 2021 ജൂണില്‍ ഉണ്ടായിരുന്ന 4000 യൂണിറ്റില്‍ നിന്ന് വര്‍ഷാവസാനത്തോടെ 80,000 യൂണിറ്റായി വര്‍ധിച്ചതിനാല്‍ 2022ല്‍ ഒല ഇലക്ട്രിക് 20 മടങ്ങ് വളര്‍ച്ച കൈവരിച്ചു.
◾ഒരു തലമുറയിലെ കുട്ടികളെയപ്പാടെ സ്വാധീനിച്ച, ഇന്ത്യയിലെ ആദ്യത്തെ ത്രീഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ നോവല്‍രൂപം. രാരാകു എന്നു വിളിക്കപ്പെടുന്ന രാജു, രാധ, കുഞ്ചു എന്നീ കുട്ടികളും അവരുടെ സുഹൃത്തും സംരക്ഷകനുമായിത്തീരുന്ന കുട്ടിച്ചാത്തനും റിക്ഷാക്കാരന്‍ ചക്രക്കുഞ്ഞും ഈര്‍ക്കിലി ഡൂക്കിലി മന്ത്രവാദിയും ചങ്ങലപ്പാമ്പും വെള്ളരിക്കണ്ണനും മാന്ത്രികവവ്വാലും പുഷ്‌കരന്‍മാസ്റ്ററും മാന്ത്രികപ്പൂട്ടുകുറ്റിയും മിന്നാമിനുങ്ങിന്റെ രഥവും… ഇവര്‍ക്കെല്ലാം പുറമേ ഭൂംമ്പാഭൂ എന്ന മഹാമാന്ത്രികനും ചേര്‍ന്നു സൃഷ്ടിക്കുന്ന വിസ്മയക്കാഴ്ചകള്‍. മലയാളത്തിന്റെ പ്രിയപ്പെട്ട കുട്ടിച്ചാത്തന്‍ നോവല്‍രൂപത്തില്‍. ‘മൈഡിയര്‍ കുട്ടിച്ചാത്തന്‍’. രഘുനാഥ് പലേരി. മാതൃഭൂമി ബുക്സ്. വില 313 രൂപ.
◾പഴകിയ ആഹാരമാണ് പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നത്. ഹോട്ടലിലെ പഴയ ആഹാരം ചൂടാക്കി കഴിക്കുന്നത്, ബിരിയാണി പോലുള്ളവ വൈകി കഴിക്കുന്നത്, ബേക്കറിയിലെ പഴയ സ്നാക്കുകള്‍ കഴിക്കുന്നതെല്ലാം ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കും. ഭക്ഷണം പഴകുന്തോറും അതില്‍ അണുക്കളും വര്‍ദ്ധിച്ചുവരും. ക്ലോസ്ട്രിഡിയം വിഭാഗത്തിലുള്ള ബാക്ടീരിയകളാണ് പ്രധാനമായും ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നത്. ക്ലോസ്ട്രിഡിയം ബോട്ടുലിനം, സാല്‍മണൊല്ല, സ്റ്റെഫൈലോകോക്കസ് എന്നിവയും കാരണക്കാരാണ്. ഇത്തരം ബാക്ടീരിയകളുടെ സാന്നിധ്യമുള്ള ആഹാരം കഴിച്ചാല്‍ ഏകദേശം പന്ത്രണ്ടുമണിക്കൂറിനുള്ളില്‍ ലക്ഷണങ്ങള്‍ ഉണ്ടാകും. സാലഡ്, ചട്നി, തൈരുസാദം എന്നിവ തയാറാക്കിയ ഉടന്‍ കഴിക്കേണ്ടവയാണ്, ഇല്ലെങ്കില്‍ വിഷബാധയുണ്ടാകും. പുറത്തുനിന്ന് ഭക്ഷണം കഴിച്ചാല്‍ പ്രഥമശുശ്രൂഷ എന്ന നിലയില്‍ ശരീരത്തിലെ വിഷാംശം കുറയ്ക്കുന്നതിന് ധാരാളം വെള്ളം കുടിക്കണം. ലക്ഷണങ്ങളെന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ വിഷബാധയെ നിര്‍വീര്യമാക്കുന്ന ഫലപ്രദമായ ആന്റിബയോട്ടിക്കുകള്‍ ലഭിക്കും. പഴകിയ ആഹാരം ഉപയോഗിക്കരുതെന്നതാണ് ഏറ്റവും പ്രധാനം. കഴിക്കാന്‍ വാങ്ങുന്ന വിഭവവും വാങ്ങുന്ന സ്ഥലവും ശ്രദ്ധയോടെ തെരഞ്ഞെടുക്കണം. എത്ര വിലകൂടിയ ആഹാരമായാലും രുചി, മണം, നിറം എന്നിവയില്‍ വ്യത്യാസമനുഭവപ്പെട്ടാല്‍ കഴിക്കരുത്. പാകം ചെയ്ത ആഹാരം ഏറെനേരും പുറത്ത് തുറന്നുവയ്ക്കരുത്. ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. തണുത്ത ഭക്ഷണം നന്നായി ചൂടാക്കിയതിന് ശേഷം മാത്രം കഴിക്കുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ബേക്കറിയില്‍ നിന്ന് വാങ്ങുന്ന പലഹാരങ്ങള്‍ അന്നന്നു പാകപ്പെടുത്തിയവയാണെന്ന് ഉറപ്പാക്കുക. പഴകിയ എണ്ണപ്പലഹാരങ്ങള്‍ കഴിക്കാതിരിക്കുക. പായ്ക്കറ്റ് ഫുഡ് തെരഞ്ഞെടുക്കുമ്പോള്‍ നല്ല ബ്രാന്‍ഡ് നോക്കി വാങ്ങണം. എക്സ്പെയറി ഡേറ്റ് പരിശോധിക്കാന്‍ മറക്കരുത്. പാചകം ചെയ്യാനുള്ള പൊടികളും മറ്റും വാങ്ങുമ്പോള്‍ ഉപയോഗത്തിന് ആവശ്യമായ അളവില്‍ വാങ്ങാന്‍ ശ്രദ്ധിക്കണം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.90, പൗണ്ട് – 99.18, യൂറോ – 87.90, സ്വിസ് ഫ്രാങ്ക് – 89.21, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.10, ബഹറിന്‍ ദിനാര്‍ – 219.94, കുവൈത്ത് ദിനാര്‍ -270.79, ഒമാനി റിയാല്‍ – 215.36, സൗദി റിയാല്‍ – 22.06, യു.എ.ഇ ദിര്‍ഹം – 22.58, ഖത്തര്‍ റിയാല്‍ – 22.77, കനേഡിയന്‍ ഡോളര്‍ – 61.09.