yt cover 1

വാണിജ്യാവശ്യത്തിനുള്ള 19 കിലോയുടെ പാചക വാതക സിലിണ്ടറിന് 25 രൂപ വില വര്‍ധിപ്പിച്ചു. സിലിണ്ടറിനു വില 1,768 രൂപയായി. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിനു വില വര്‍ധിപ്പിച്ചിട്ടില്ല.

പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ തുടരവേ, പരാതി നല്‍കാന്‍ ഇനി ഒരാഴ്ച മാത്രം. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മൂന്നു ഭൂപടങ്ങളും ആശയക്കുഴപ്പമുള്ളവയാണ്. ബഫര്‍സോണ്‍ പ്രശ്നമുള്ള 84 പഞ്ചായത്തുകളിലെ ജനവാസ പ്രദേശങ്ങള്‍ രേഖപ്പെടുത്താനുള്ള നേരിട്ടുള്ള പരിശോധനകള്‍ ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്. 22,000 പരാതികളാണ് ഇതുവരെ ലഭിച്ചതെന്നാണു റിപ്പോര്‍ട്ട്.

സജി ചെറിയാനെ മന്ത്രിയാക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാര്‍ശ തള്ളാനാകില്ലെന്നു ഗവര്‍ണര്‍ക്കു നിയമോപദേശം. ബുധനാഴ്ച സത്യപ്രതിജ്ഞ നടത്താന്‍ ഗവര്‍ണറോടുകൂടി ആലോചിച്ചാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ കോടതിയില്‍ കേസുള്ളതിനാല്‍ നിയമതടസമുണ്ടോയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്റ്റാന്‍ഡിംഗ് കോണ്‍സിലിനോട് നിയമോപദേശം തേടുകയായിരുന്നു. ഗവര്‍ണര്‍ നാളെ വൈകീട്ട് തിരുവനന്തപുരത്ത് എത്തും.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

പുതുവല്‍സരം പ്രതീക്ഷകളുടേതാണ്. ലോകമെങ്ങും മാന്ദ്യത്തിന്റെ പിടിയിലാണെങ്കിലും ഇന്ത്യ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന സൂചനകളാണ് യുവതലമുറയുടെ ഏറ്റവും വലിയ പ്രതീക്ഷ. ഈ വര്‍ഷം സെപ്റ്റംബറില്‍ ജി 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യമേകും. അടുത്ത വര്‍ഷാരംഭത്തില്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഒമ്പതു സംസ്ഥാന നിയമസഭകളിലേക്ക് ഈ വര്‍ഷം തെരഞ്ഞെടുപ്പു നടക്കും. രാജസ്ഥാന്‍, ഛത്തിസ്ഗഡ്, മധ്യപ്രദേശ്, കര്‍ണാടക, തെലുങ്കാന, നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണു തെരഞ്ഞെടുപ്പു നടക്കുക. അടുത്ത മാസം രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കും.

ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നൊരുക്കമായി സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടി ആരംഭിച്ചു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന ലഘു ലേഖകളുമായി പൊളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും ഉള്‍പ്പടെയുള്ള നേതാക്കള്‍ 21 വരെ ഗൃഹസന്ദര്‍ശനം നടത്തും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തിരുവനന്തപുരത്തെ പരിപാടിയില്‍ പങ്കെടുക്കും.

ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പിടിച്ച് ബൈക്കു യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഡിസിആര്‍ബി ഡിവൈഎസ്പിയുടെ വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

തിരുവല്ല ബൈപാസ് ചിലങ്ക ജംഗ്ഷനില്‍ ടാങ്കര്‍ ലോറിക്കു പിറകില്‍ ബൈക്കിടിച്ച് രണ്ടു ബൈക്കു യാത്രക്കാര്‍ മരിച്ചു. കുന്നന്താനം അരുണ്‍ നിവാസില്‍ അരുണ്‍ (29), ചിങ്ങവനം പുലരിക്കുന്നു വീട്ടില്‍ ശ്യാം (28) എന്നിവരാണു മരിച്ചത്. അര്‍ധരാത്രിയോടെയായിരുന്നു അപകടം.

സിപിഎം മതത്തിന് എതിരല്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വിശ്വാസവിരുദ്ധമായി ഒന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ആശങ്ക വേണ്ടന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു 61 കലാകാരന്മാരുടെ ചിത്രാവിഷ്‌ക്കാരം. 61-ാം കേരളാ സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് 61 പ്രഗല്‍ഭ ചിത്രകാരന്മാരാണ് ചിത്രങ്ങള്‍ രചിച്ചത്. കേരള ലളിതകലാ അക്കാദമിയും കലോത്സവ സാംസ്‌കാരിക കമ്മിറ്റിയും സംയുക്തമായി കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറിലെ ആംഫി തിയേറ്ററില്‍ സംഘടിപ്പിച്ച ചിത്രോത്സവം ചിത്രകാരനും ശില്പിയുമായ വല്‍സന്‍ കൂര്‍മ്മകൊല്ലേരി ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.

പുതുവത്സരാഘോഷത്തിനു സമാപനം കുറിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ഇന്നു കാര്‍ണിവല്‍ റാലി. വൈകുന്നേരം മൂന്നിന് പരേഡ് മൈതാനത്തുനടക്കുന്ന റാലിയില്‍ സ്വദേശികളും വിദേശികളുമടക്കം നിരവധി പേര്‍ പങ്കെടുക്കും. കലാരൂപങ്ങളുടെ അകമ്പടിയോടെ നീങ്ങുന്ന റാലിയില്‍ നിശ്ചല ദൃശ്യങ്ങളും ഉണ്ടാവും. ഇന്നലെ രാത്രി ഭീമന്‍ പാപ്പാഞ്ഞി കത്തിച്ച് പുതുവര്‍ഷത്തെ കൊച്ചി വരവേറ്റിരുന്നു.

അരിയില്‍ ഷുക്കൂര്‍ വധക്കേസ് അന്വേഷണം അട്ടിമറിച്ചത് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് അഡ്വ. ടിപി ഹരീന്ദ്രന്‍. കേസ് അട്ടിമറിച്ചെങ്കില്‍ അവരെക്കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ക്കണം. സിപിഎം നേതാവ് ജയരാജനെ കേസില്‍നിന്നു മാറ്റാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണത്തിലെ നിജസ്ഥിതി വെളിപ്പെടാന്‍ സിബിഐ അന്വേഷണം ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റു ചെയ്യുന്നതില്‍ വിജിലന്‍സ് പോലീസ് സര്‍വ്വകാല റിക്കാര്‍ഡിട്ടു. കഴിഞ്ഞ വര്‍ഷം 47 കേസുകളിലായി 56 ഉദ്യോഗസ്ഥരാണ് കൈക്കൂലിയുമായി പിടിയിലായത്. പിടിക്കപ്പെട്ടവരില്‍ കൂടുതല്‍ വനംവകുപ്പിലെ ഉദ്യോഗസ്ഥരാണ്.

സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മന്നം ജയന്തിയോടനുബന്ധിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവണ്മെന്റുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം മത -സമുദായിക സംഘടനകള്‍ക്കുണ്ട്. ജാതിയുടെയും മതത്തിന്റേയും ചേരിതിരിവുണ്ടാക്കി മതേതരത്വവും ജനാധിപത്യവും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അപലപനിയമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

കോഴിക്കോട് കക്കട്ടിലിനടുത്ത് അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍. കക്കട്ടില്‍ മണ്ണിയൂര്‍ താഴെ നെടുവിലക്കണ്ടി ഷിബുവിന്റെ ഭാര്യ വിസ്മയ(25) എട്ട് മാസം പ്രായമുളള പെണ്‍കുഞ്ഞ് എന്നിവരുടെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്.

പുതുവര്‍ഷാഘോഷത്തിനിടെ കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാലുമൂട് കാഞ്ഞിരംകുഴി സ്വദേശി അഖില്‍ രാജേന്ദ്രനെയാണ് (26) കാണാതായത്. രാത്രി പന്ത്രണ്ടരയോടെയാണു സംഭവം.

മലപ്പുറം തിരൂരിലുള്ള ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അടിമാലിക്കടുത്ത തിങ്കള്‍കാടിനു സമീപം മറിഞ്ഞ് ഒരാള്‍ മരിച്ചു. വളാഞ്ചേരി സ്വദേശിയും തിരൂര്‍ റീജ്യണല്‍ ഐടിഐയിലെ വിദ്യാര്‍ത്ഥിയുമായ മിന്‍ഹാജ് ആണ് മരിച്ചത്. 43 പേക്കു പരുക്കേറ്റു. കൊടൈക്കനാലും രാമക്കല്‍മേടും സന്ദശിച്ച് മടങ്ങുന്നതിനിടെയാണ് അപകടം.

വയനാട് മേപ്പാടിയില്‍ ബൈക്ക് പാര്‍ക്കു ചെയ്യുന്നതു സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് കുത്തേറ്റ കുന്നമംഗലംവയല്‍ സ്വദേശി മുര്‍ഷിദ് മരിച്ചു. സംഭവത്തില്‍ രൂപേഷ് എന്നയാളെ കസ്റ്റഡിയിലെടുത്തു.

പെരിന്തല്‍മണ്ണയില്‍ നാലര കോടി രൂപയുടെ കുഴല്‍പണം പിടികൂടി. താമരശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവരെ അറസ്റ്റു ചെയ്തു.

ഇരിങ്ങാലക്കുട നടവരമ്പില്‍ വെളിച്ചെണ്ണ ഫാക്ടറിയില്‍ തീപിടിത്തം. കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്ക് സ്ഥാപിച്ച കല്‍പകശ്രീ വെളിച്ചെണ്ണ ഫാക്ടറിയിലാണ് തിപിടിത്തമുണ്ടായത്. നാലു ടണ്‍ വെളിച്ചെണ്ണ ഫാക്ടറിയില്‍ ഉണ്ടായിരുന്നു. നാലിടത്തുനിന്ന് അഗ്‌നിശമന സേന എത്തിയാണു തീയണച്ചത്.

തമിഴ്നാട്ടിലെ നാമക്കല്‍ മോഹന്നൂരില്‍ വീട്ടില്‍ സൂക്ഷിച്ച പടക്കത്തിനു തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പെടെ നാലു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്കു പൊള്ളലേറ്റു. വീട്ടില്‍ ഒരു ടണ്‍ പടക്കവും സ്ഫോടക വസ്തുക്കളുമാണു സൂക്ഷിച്ചിരുന്നത്. പടക്കക്കടയുടേയും വീടിന്റെയും ഉടമ തില്ലൈകുമാറും കുടുംബവുമാണ് മരിച്ചത്.

യുവ അത്ലറ്റിക്സ് പരിശീലക ലൈംഗീക ആരോപണം ഉന്നയിച്ചതോടെ ഹരിയാന സ്പോര്‍ട്സ് മന്ത്രി സന്ദീപ് സിംഗ് രാജിവച്ചു. മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനായിരുന്ന മന്ത്രി സന്ദീപ് സിംഗ് നാഷണല്‍ ഗെയിംസ് സര്‍ട്ടിഫിക്കറ്റ് തരാമെന്നു പറഞ്ഞ് മന്ത്രിയുടെ വസതിയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.

പുതുവല്‍സരം പ്രചോദനാത്മകവും നേട്ടങ്ങള്‍ നിറഞ്ഞതുമാകട്ടെയെന്ന് രാഷ്ട്രപതി ദൗപതി മുര്‍മു. പ്രതീക്ഷയും സന്തോഷവും വിജയവും നിറയട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്റു ചെയ്തു.

ജി 20 ഉച്ചകോടിയില്‍ സൈബര്‍ ഹാക്കിംഗിനു സാധ്യതയെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സംശയമുളള ഇമെയിലുകള്‍ തുറക്കരുതെന്നും ഉച്ചകോടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കരുതലോടെ കൈകാര്യം ചെയ്യണമെന്നും നിര്‍ദേശം.

ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷില്‍ നഴ്സിംഗ് ഹോമില്‍ തീപിടിത്തം. രണ്ടു പേര്‍ മരിച്ചു. ആറു പേരെ രക്ഷപ്പെടുത്തി. പുലര്‍ച്ചെ അഞ്ചേകാലിനാണു തീപിടിത്തമുണ്ടായത്.

കോവിഡ് മൂലമുള്ള കടുത്ത പ്രതിസന്ധിയിലൂടെയാണു കടന്നു പോകുന്നതെന്നും പ്രതീക്ഷ കൈവിടരുതെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ്. പുതുവല്‍സര സന്ദേശത്തിലാണ് ഇങ്ങനെ ആശംസിച്ചത്.

ഫോര്‍ഡ് ഇന്ത്യയുടെ ഗുജറാത്തിലെ വാഹന നിര്‍മ്മാണ പ്ലാന്റിനെ ഏറ്റെടുത്ത് ടാറ്റ മോട്ടോഴ്സിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 725.7 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. നിര്‍മ്മാണ യൂണിറ്റ് നില്‍ക്കുന്ന ഭൂമി, മെഷീനുകള്‍ ഉള്‍പ്പെടെയുള്ള ആസ്തികള്‍ ഏറ്റെടുക്കുന്നതാണ് കരാര്‍. പ്രതിവര്‍ഷം 3 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയാണ് ഗുജറാത്തിലെ പ്ലാന്റിന് ഉള്ളത്. ഇവ 4.2 ലക്ഷം യൂണിറ്റ് വരെ ഉയര്‍ത്താന്‍ സാധിക്കുന്നതാണ്. ഏറ്റെടുക്കല്‍ നടപടികള്‍ വിജയകരമായതോടെ, ജോലി വാഗ്ദാനം സ്വീകരിച്ചിട്ടുള്ള എല്ലാ ജീവനക്കാരും 2023 ജനുവരി 10 മുതല്‍ ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയിലെ ജീവനക്കാരായി മാറും. കഴിഞ്ഞ സെപ്തംബറിലാണ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ടുള്ള സൂചനകള്‍ ഫോര്‍ഡ് നല്‍കിയത്.

ഇനി മുതല്‍ അഞ്ച് ചാറ്റുകള്‍ വാട്സ്ആപ്പില്‍ പിന്‍ ചെയ്യാം. നിലവില്‍ മൂന്ന് ചാറ്റുകള്‍ മാത്രമാണ് യൂസര്‍മാര്‍ക്ക് പിന്‍ ചെയ്ത് സൂക്ഷിക്കാന്‍ കഴിയുക. വാട്സ്ആപ്പ് തുറന്ന്, അപ്രധാനമായ ഗ്രൂപ്പുകളും മറ്റും സ്‌ക്രോള്‍ ചെയ്ത് താഴെ പോകാതെ തന്നെ അഞ്ച് പ്രധാനപ്പെട്ട ചാറ്റുകളും ആപ്പിന്റെ ഏറ്റവും മുകളില്‍ നിന്ന് യൂസര്‍മാര്‍ക്ക് ആക്സസ് ചെയ്യാം. ആന്‍ഡ്രോയ്ഡില്‍ വാട്സ്ആപ്പ് തുറന്ന് ഏതെങ്കിലും ഗ്രൂപ്പോ ചാറ്റോ തെരഞ്ഞെടുത്ത് അതില്‍ പ്രസ് ചെയ്ത് പിടിക്കുക. ആ ചാറ്റ് സെലക്ടായതായി കാണാന്‍ സാധിക്കും (ചാറ്റ് ഐക്കണില്‍ ഒരു ‘ഗ്രീന്‍ ടിക്’ ദൃശ്യമാകും).ശേഷം ആപ്പിന്റെ ഏറ്റവും മുകളിലായി കാണുന്ന മൂന്ന് ഓപ്ഷനുകളില്‍ ഇടത് ഭാഗത്തെ ‘പിന്‍’ രൂപത്തിലുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അതില്‍ ക്ലിക്ക് ചെയ്താല്‍, ആ ചാറ്റ് ‘പിന്‍’ ചെയ്യപ്പെട്ടതായി കാണാം. ഐ.ഒ.എസില്‍ വാട്ട്‌സ്ആപ്പ് തുറന്ന് നിങ്ങള്‍ പിന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ചാറ്റ് വലത്തേക്ക് സൈ്വപ്പ് ചെയ്യുക. അവിടെ അതിനുള്ള ഓപ്ഷന്‍ കാണാന്‍ സാധിക്കും. ഡെസ്‌ക്ടോപ്പില്‍ ചാറ്റിന്റെ മുകളില്‍ മൗസ് വെച്ച് റൈറ്റ് ക്ലിക്ക് ചെയ്താല്‍ പിന്‍ ചെയ്യാനുള്ള ഓപ്ഷന്‍ തെളിഞ്ഞുവരും.

അജിത് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘തുനിവി’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു ബാങ്ക് കൊള്ളയടിക്കുന്നതോടെ ആരംഭിക്കുന്ന ട്രെയിലര്‍, അജിത് പൊലീസാണോ കൊള്ളക്കാരനാണോ എന്ന ചോദ്യം ബാക്കിയാക്കുന്നുണ്ട്. പൊങ്കലിനാണ് റിലീസ്. അജിത്തിനൊപ്പം ഇതുവരെ കാണാത്ത ബോള്‍ഡ് ഗെറ്റപ്പില്‍ മഞ്ജു വാര്യരും ഉണ്ട്. എച്ച് വിനോദിന്റെ സംവിധാനത്തില്‍ അജിത് നായകനായി എത്തുന്ന ചിത്രം പൊങ്കല്‍ റിലീസ് ആയി തിയറ്ററുകളില്‍ എത്തും. കണ്‍മണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.

ചിരഞ്ജീവി നായകനാകുന്ന ‘വാള്‍ട്ടര്‍ വീരയ്യ’ ചിത്രത്തിലെ ഗാനമാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ‘പൂനക്കാലു ലോഡിംഗ്’ എന്ന ഗാനത്തില്‍ തകര്‍പ്പന്‍ ഡാന്‍സുമായാണ് ചിരഞ്ജീവി എത്തുന്നത്. കെ.എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി കൊല്ലിയുടേത് തന്നെ ചിത്രത്തിന്റെ കഥയും സംഭാഷണവും. ഗാന രംഗത്ത് ചിരഞ്ജീവിക്കൊപ്പം രവി തേജയുമുണ്ട്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ‘വാള്‍ട്ടര്‍ വീരയ്യ’ ജനുവരി 13നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. ആര്‍തര്‍ എ വില്‍സണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നിരഞ്ജന്‍ ദേവറാമണെ ചിത്രസംയോജനം നിര്‍വഹിക്കുന്ന വാള്‍ട്ടര്‍ വീരയ്യയുടെ സഘട്ടനം റാം ലക്ഷ്മണാണ്. കോന വെങ്കട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രമാണ് ഇത്.

നവംബറിലെ ആഗോള വാഹന ഉല്‍പ്പാദനത്തില്‍ 1.5 ശതമാനം വര്‍ധനവുണ്ടായതായി ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍. ആകെ ഉല്‍പ്പാദനം 833,104 എന്ന പുതിയ റെക്കോര്‍ഡിലെത്തി. എന്നാല്‍ ആഭ്യന്തര ഉല്‍പ്പാദനം 3.3 ശതമാനം ഇടിഞ്ഞ് 266,174 വാഹനങ്ങളിലേക്കും, വിദേശ ഉല്‍പ്പാദനം 3.8 ശതമാനം ഉയര്‍ന്ന് 566,930 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലുമെത്തി. നവംബറിലെ ആഗോള വില്‍പ്പനയും, ഉല്‍പ്പാദനവും കഴിഞ്ഞ വര്‍ഷം നടന്നതിനേക്കാള്‍ വളരെ കൂടുതലാണ്. നവംബറിലെ ആഗോള വില്‍പ്പനയും, ഉല്‍പ്പാദനവും കഴിഞ്ഞ വര്‍ഷം നടന്നതിനേക്കാള്‍ വളരെ കൂടുതലാണ്. വരുന്ന ജനുവരിയില്‍ 7,00,000 വാഹനങ്ങള്‍ നിര്‍മ്മിക്കുമെന്ന് ടൊയോട്ട ഈ മാസമാദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാര്‍ച്ച് വരെയുള്ള കാലയളവിലെ ഉല്‍പ്പാദന ലക്ഷ്യം കമ്പനി 9.2 ദശലക്ഷമായി കുറയ്ക്കുകയും ചെയ്തു. ഈ സാമ്പത്തിക വര്‍ഷം 9.7 ദശലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കുമെന്ന് ടൊയോട്ട മുമ്പ് പറഞ്ഞിരുന്നു, എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന മെറ്റീരിയലുകളുടെ വിലയും, ചിപ്പ് ക്ഷാമവും കാരണം നവംബറില്‍ ഈ ലക്ഷ്യം കുറയ്ക്കാന്‍ തീരുമാനം എടുക്കുകയായിരുന്നു.

രണ്ടുപതിറ്റാണ്ടായി അസീം താന്നിമൂട് മലയാള കവിതയുടെ ഭൂപ്രകൃതിയിലുണ്ട്, സമകാലികതയില്‍ സ്വയം സ്ഥാനപ്പെടുത്തിക്കൊണ്ട്. ഏകാന്തമായൊരു ഭാഷണംപോലെ സവിശേഷമായൊരു താനത്തില്‍ നീങ്ങുന്ന കാവ്യഭാഷയില്‍ നിര്‍മ്മിക്കപ്പെട്ട അസീമിന്റെ കവിത ഏതെങ്കിലുമൊരു പ്രസ്ഥാനത്തിന്റെയോ പ്രവണതയുടെയോ ഭാഗമാകാതെയാണ് സമകാലികമാവുന്നത്. നക്ഷത്രങ്ങളുടെ എണ്ണം, അണ്ടിക്കഞ്ഞി, ഇല്ലാമ മണിയന്‍, അന്നു കണ്ട കിളിയുടെ മട്ട്, വിത്തുകള്‍, റാന്തല്‍, മഴയുടെ കൃതികള്‍, ചിലന്തിവല, ഒരാള്‍, ചാലിയാര്‍ തുടങ്ങിയ 50 കവിതകള്‍. അവതാരിക: പി.കെ. രാജശേഖരന്‍ പഠനം: പി.എന്‍. ഗോപീകൃഷ്ണന്‍ നക്ഷത്രങ്ങളുടെ എണ്ണം, അണ്ടിക്കഞ്ഞി ഇല്ലാ മണിയന്‍. അന്നു കണ്ട കിളിയുടെ കട്ട് വിത്തുകള്‍, റാന്തല്‍, മഴയുടെ കൃതികള്‍, ചിലന്തിവല , ഒരാള്‍. ചാലിയാര്‍ തുടങ്ങിയ 50 കവിതകള്‍. ‘അന്നുകണ്ട കിളിയുടെ മട്ട്’. അസിം താന്നിമൂട്. ഡിസി ബുക്സ്. വില 180 രൂപ.

ശരീരഭാരം നിയന്ത്രിക്കുമ്പോള്‍ എന്ത് കഴിക്കുന്നു എന്നതുപോലെ പ്രധാനമാണ് എപ്പോള്‍ കഴിക്കുന്നു എന്നതും. ഏത് സമയത്ത് ഭക്ഷണം കഴിക്കുന്നു എന്നത് ശരീരത്തിന്റെ ഊര്‍ജ്ജവിനിയോഗത്തെയും വിശപ്പിനെയും കൊഴുപ്പ് ശേഖരിക്കുന്ന രീതിയെയുമൊക്കെ സ്വാധീനിക്കുമെന്നാണ് പുതിയ പഠനങ്ങളില്‍ പറയുന്നത്. പ്രഭാതഭക്ഷണം കഴിച്ചതിന് ശേഷം പരമാവധി 10 മണിക്കൂറിനുള്ളില്‍ ആ ദിവസത്തേക്ക് ആവശ്യമായ ഭക്ഷണമെല്ലാം കഴിക്കുന്നതാണ് ശരീരത്തിന് കൂടുതല്‍ ആരോഗ്യകരമെന്നാണ് ബ്രിഗ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറഞ്ഞിരിക്കുന്നത്. അതായത് രാവിലെ എട്ട് മണിക്ക് പ്രഭാതഭക്ഷണം കഴിച്ചാല്‍ വൈകുന്നേരം ആറ് മണിക്കെങ്കിലും രാത്രി ഭക്ഷണം കഴിച്ചിരിക്കണം. നാലു മണിക്കൂര്‍ വൈകി ഭക്ഷണം കഴിക്കുന്നവര്‍ക്ക് കൂടുതല്‍ വിശപ്പുണ്ടാകും. ഇവരുടെ ശരീരം കലോറി ദഹിപ്പിക്കുന്നതിന്റെ നിരക്ക് കുറവായിരിക്കുമെന്നും കൊഴുപ്പ് കെട്ടിക്കിടക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു. ദിവസത്തില്‍ നേരത്തെ ഭക്ഷണം കഴിക്കുകയും വൈകി ഭക്ഷണം കഴിക്കുകയും ചെയ്യുന്ന രണ്ട് ഷെഡ്യൂള്‍ അനുസരിച്ച് അമിതഭാരമുള്ള 16 പേരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇവരുടെ രക്തസാംപിളുകളും ശരീരോഷ്മാവും ഊര്‍ജ്ജവിനിയോഗവും ശരീരത്തിലെ കൊഴുപ്പ് കോശങ്ങളുടെ സാംപിളുകളും ശേഖരിച്ചിയിരുന്നു പഠനം. വൈകി കഴിക്കുന്നവരില്‍ നേരത്തെ കഴിച്ചവരെ അപേക്ഷിച്ച് 60 കാലറി കുറവാണ് ദഹിപ്പിക്കപ്പെട്ടതെന്നാണ് കണ്ടെത്തല്‍. ഇവരില്‍ ലെപ്റ്റിന്‍ എന്ന ഹോര്‍മോണ്‍ താഴ്ന്ന തോതിലാണ് ഉണ്ടായിരുന്നത്. 10 മണിക്കൂര്‍ ദൈര്‍ഘ്യത്തിനുള്ളില്‍ ദിവസത്തിലെ എല്ലാ ഭക്ഷണവും കഴിക്കുന്നവരില്‍ ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറവായിരിക്കുമെന്നും മാനസികാരോഗ്യം കൂടുതല്‍ മെച്ചപ്പെട്ടതായിരിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *