yt cover 1

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളെ നിയമിക്കുന്നതിനു പരിധി വേണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രി, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കെല്ലാം പരിധി ബാധകമാക്കണം. നിയമനം സര്‍ക്കാരിന്റെ നയപരമായ തീരുമാനമായതിനാല്‍ മാനദണ്ഡം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. പേഴ്സണല്‍ സ്റ്റാഫിനുള്ള പെന്‍ഷന്‍ റദ്ദാക്കണമെന്ന ആവശ്യവും തള്ളി.

വിഴിഞ്ഞം പോലിസ് സ്റ്റേഷന്‍ ആക്രമിച്ച് പോലീസുകാരെ പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ കണ്ടെത്താന്‍ തെളിവുകള്‍ ശേഖരിക്കുന്നുണ്ടെന്ന് ഡിജിപി അനില്‍കാന്ത്. ഗൂഡാലോചനയിലും അന്വേഷണം നടക്കുന്നു. തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യവും പരിശോധിക്കുമെന്ന് പോലീസ് മേധാവി പറഞ്ഞു.

വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷന്‍ ആക്രമണം സംയമനത്തോടെ കൈകാര്യം ചെയ്ത പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൂഡോദ്ദേശത്തോടെ നാടിന്റെ സൈ്വര്യം തകര്‍ക്കാനായിരുന്നു ശ്രമം. പോലീസിന്റെ ധീരോദാത്തമായ സംയമനമാണ് അക്രമികള്‍ ഉദ്ദേശിച്ച തരത്തില്‍ കാര്യങ്ങള്‍ മാറാത്തതിനു കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

സംസ്ഥാന സര്‍ക്കാരിനു വാറ്റ് നിയമപ്രകാരം മുന്‍കാലങ്ങളിലെ നികുതി ഈടാക്കാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് വിവിധ വ്യാപാര സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച അഞ്ഞൂറോളം അപ്പീലുകള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ചരക്ക് സേവന നികുതി പ്രാബല്യത്തിലായെങ്കിലും 2003 ലെ വാറ്റ് നിയമ പ്രകാരം മുന്‍കാലങ്ങളിലെ നികുതി നിര്‍ണയിച്ച നടപടികള്‍ തുടരാമെന്ന് കോടതി വ്യക്തമാക്കി.

ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഈ മാസം ആറിനു പരിഗണിക്കും. ഇക്കാര്യത്തില്‍ കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടി. പെന്‍ഷന്‍ പ്രായം 56 ല്‍നിന്ന് 58 ആക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു.

മില്‍മ പാലിനും പാല്‍ ഉത്പന്നങ്ങള്‍ക്കും പ്രഖ്യാപിച്ചിരുന്ന വില വര്‍ധന നിലവില്‍ വന്നു. പാലിനു ലിറ്ററിന് ആറു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതില്‍ അഞ്ചു രൂപ കര്‍ഷകനു കിട്ടും. അരലിറ്റര്‍ തൈരിന് 35 രൂപയാകും.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ശനിയാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ പ്രചരണാര്‍ത്ഥം സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ വിളംബര ജാഥകളും ഫ്ളാഷ് മോബുകളും. തിരുവനന്തപുരം കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടന്ന വിളംബര റാലിയില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പങ്കെടുത്തു.

കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയായിരുന്നു കെ.കെ മഹേശന്റെ മരണത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസെടുത്തു. മാനേജര്‍ കെ എല്‍ അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് മറ്റു പ്രതികള്‍. ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉള്‍പ്പടെയുള്ള കുറ്റമാണ് ചുമത്തിയത്.

എസ്എന്‍ഡിപി യോഗം നേത്യത്വത്തില്‍നിന്ന് തന്നെയും മകനെയും മാറ്റണമെന്ന ഗൂഢ ലക്ഷ്യത്തോടെ നല്‍കിയ പരാതിയിലാണ് കേസില്‍ കുടുക്കിയതെന്ന് വെള്ളാപ്പള്ളി നടേശന്‍. കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്റെ മരണത്തില്‍ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടതിയെ തെറ്റിദ്ധരിപ്പിച്ചു നേടിയ ഉത്തരവാണെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖ പദ്ധതി കവാടമായ മുല്ലൂരിലേക്കു മാര്‍ച്ചു നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയ്ക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു. ഗതാഗതം തടസപ്പെടുത്തിയതിനും അനധികൃതമായി സംഘം ചേര്‍ന്നതിനുമാണ് കേസ്. പരിപാടിയില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 700 പേര്‍ക്കെതിരെയും കേസുണ്ട്. ഗതാഗതം ബാരിക്കേടുകള്‍വച്ച് തടസപ്പെടുത്തിയത് പൊലീസാണെന്ന് ജനകീയ സമരസമിതി പ്രതികരിച്ചു.

വിഴിഞ്ഞം സമരത്തിനു പിന്നില്‍ തീവ്രവാദികളെന്ന് അധിക്ഷേപിച്ച മന്ത്രി അബ്ദുറഹമാന്റെ പേരില്‍തന്നെ വര്‍ഗീയതയുണ്ടെന്നു വിമര്‍ശിച്ച വിഴിഞ്ഞം സമര സമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വര്‍ഗീയ കലാപത്തിനു വഴിവയ്ക്കുന്ന പ്രസ്താവന നടത്തിയെന്ന് ആരോപിച്ചാണു കേസ്.

വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്റെ മാപ്പ് അംഗീകരിക്കില്ലെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. വികസനത്തിന് തടസം നില്‍ക്കുന്നതു ദേശദ്രോഹമെന്നാണ് താന്‍ പറഞ്ഞത്. നാവിന് എല്ലില്ലെന്നുവച്ച് ഒന്നും പറയണ്ടെന്നും അബ്ദുറഹമാന്‍ പറഞ്ഞു.

വിഴിഞ്ഞം വിഷയത്തില്‍ സിപിഎം മലക്കം മറിയുകയാണെന്നും യുഡിഎഫ് കാലത്ത് മത്സ്യത്തൊഴിലാളികളെ പിന്തുണച്ചവര്‍ ഇന്ന് അവരെ രാജ്യദ്രോഹികളായി മുദ്രകുത്തുകയാണെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. വിഴിഞ്ഞം തുറമുഖം നേരിട്ട് കാണാത്ത ആളാണ് തുറമുഖ വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. പൊലീസ് സ്റ്റേഷന്‍ അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും മുരളീധരന്‍ പറഞ്ഞു.

വിഴിഞ്ഞം സമരത്തിനു പിന്നിലെ രാജ്യദ്രോഹ ശക്തികള്‍ ആരെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എം.ടി രമേശ്. സിപിഎം സംസ്ഥാന സെക്രട്ടറിയല്ല മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും രമേശ് പറഞ്ഞു.

മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് അറസ്റ്റിലായ പ്രതികള്‍ മലയന്‍കീഴ് പൊലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു. കാറിലുണ്ടായിരുന്ന നെയ്യാറ്റിന്‍കര സ്വദേശി എം അരുണ്‍ (30), മാറനല്ലൂര്‍ സ്വദേശി ഹരീഷ് (26), കാര്‍ ഓടിച്ചിരുന്ന കാരാംകോട് സ്വദേശി ഷിജു (37) എന്നവരാണ് അക്രമം നടത്തിയ പ്രതികള്‍.

മദ്യലഹരിയില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ക്കു പരിക്കേല്‍ക്കുകയും മാഹി പന്തോക്കാവില്‍ റോഡിലിറങ്ങി അക്രമാസക്തയുമായ സംഭവത്തില്‍ വടക്കുമ്പാട് കൂളിബസാറിലെ റസീന (29) എന്ന യുവതി അറസ്റ്റിലായി.

ഭര്‍ത്താവിനെ കാമുകനുമൊത്തു കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി സൗജത്തിന്റെ മരണകാരണം കഴുത്തില്‍ ഷാള്‍ മുറുകിയതുകൊണ്ടല്ല, വലതു നെറ്റിക്കുള്ളില്‍ ചതവുമൂലമുള്ള രക്തസ്രാവമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സൗജത്ത് കിടന്നിരുന്ന മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വിഷം കഴിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന കാമുകന്‍ ബഷീറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും.

ഇടുക്കി വണ്ടിപ്പെരിയാര്‍ സത്രം എയര്‍ സ്ട്രിപ്പില്‍ വിമാനമിറങ്ങി. രണ്ടു പേര്‍ക്കു സഞ്ചരിക്കാവുന്ന വൈറസ് എസ് ഡബ്ള്യു എന്ന ചെറുവിമാനാണ് ലാന്‍ഡു ചെയ്തത്.

കോഴിക്കോട് കോര്‍പറേഷന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് രണ്ടരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ റിജിലിനെ സസ്പെന്റ് ചെയ്തു. ടൗണ്‍ പൊലീസ് ബാങ്ക് അക്കൗണ്ട് പരിശോധിക്കും. ലിങ്ക് റോഡ് ശാഖയിലെ 13 അക്കൗണ്ടില്‍നിന്നാണ് തുക നഷ്ടപ്പെട്ടത്. റിജില്‍ ഒളിവിലാണ്.

സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട കന്യാകുമാരി സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റിലായി. കോഴിക്കോട് കൊളത്തറ ചെറുവണ്ണൂര്‍ കോട്ടാലട എ കെ നിഹാദ് ഷാന്‍ (24), സഹൃത്ത് മലപ്പുറം വാഴയൂര്‍ മാങ്ങോട്ട് പുറത്ത് മുഹമ്മദ് ജുനൈദ് (26) എന്നിവരെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് പിടികൂടിയത്.

സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിലെ വിചാരണ നടപടികളില്‍നിന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ ഒഴിവാക്കിയതിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചു. പതിനഞ്ചു മാസത്തിനു ശേഷമാണ് ഡല്‍ഹി പൊലീസിന്റെ നടപടി. കേസ് ഫെബ്രുവരി ഏഴിനു പരിഗണിക്കും.

ജി 20 പ്രസിഡന്റ് സ്ഥാനം ഏറ്റടുക്കുന്ന ഇന്ത്യ ആഗോള നന്മയ്ക്കായി പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലാണ് ഈ വരികള്‍ അദ്ദേഹം കുറിച്ചത്. രണ്ടാഴ്ച മുമ്പ് ഇന്ത്യോനേഷ്യന്‍ തലസ്ഥാനമായ ബാലിയില്‍ ചേര്‍ന്ന ജി 20 ഉച്ചകോടിയിലാണ് അടുത്ത ഗ്രൂപ്പ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യയെ തെരഞ്ഞെടുത്തത്.

യുഎഇ 51-ാമത് ദേശീയ ദിനത്തിന്റെ ഭാഗമായി സ്വദേശികളുടെ കടം എഴുതിത്തള്ളുന്നു. 1,214 എമിറാത്തികളുടെ 53.62 കോടി ദിര്‍ഹത്തിന്റെ കടം എഴുതിത്തള്ളാനാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടത്.

ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് എഫില്‍ ക്രൊയേഷ്യ ബെല്‍ജിയവുമായും മൊറോക്കോ കാനഡയുമായും ഇന്ന് രാത്രി 8.30 ന് ഏറ്റുമുട്ടും. ഗ്രൂപ്പ് ഇയില്‍ സ്പെയിന്‍ ജപ്പാനുമായും കോസ്റ്റാറിക്ക ജര്‍മനിയുമായും ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 ന് ഏറ്റുമുട്ടും.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,000 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 4875 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 37,280 രൂപയായിരുന്നു സ്വര്‍ണവില. നാലിന് 36,880 രൂപയായി കുറഞ്ഞ് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. നവംബര്‍ 17ന് 39,000 രൂപയിലേക്ക് എത്തി ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നു. 24ന് വില ഉയര്‍ന്ന ശേഷം തുടര്‍ന്നുള്ള അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്നു. കഴിഞ്ഞദിവസം വീണ്ടും വില താഴ്ന്ന ശേഷം പിന്നീടുള്ള രണ്ടു ദിവസം വില ഉയരുന്നതാണ് കണ്ടത്.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് അക്കൗണ്ട് ഉടമ പണം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ ഇന്നുമുതല്‍ മാറ്റം. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് വണ്‍ ടൈം പാസ് വേര്‍ഡ് വേണം. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ വണ്‍ ടൈം പാസ് വേര്‍ഡ് ലഭിക്കും. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറിലേക്കാണ് ഒടിപി എത്തുക. ഒടിപി നല്‍കിയ ശേഷമാണ് എടിഎം പിന്‍ ആവശ്യപ്പെടുക. പിന്‍ നമ്പര്‍ നല്‍കിയ ശേഷം ഇടപാട് നടത്താന്‍ കഴിയുംവിധമാണ് പിഎന്‍ബി എടിഎമ്മുകളില്‍ ക്രമീകരണം നടത്തിയിരിക്കുന്നത്. ഒറ്റത്തവണയായി പതിനായിരം രൂപയിലധികം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോഴാണ് സുരക്ഷയുടെ ഭാഗമായി ഒടിപി സംവിധാനം ഒരുക്കിയത്.

കഥകളുടെ ഗന്ധര്‍വ്വന്‍ പി. പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി നവാസ് അലി രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രം ‘പ്രാവ് ‘ന്റെ ടൈറ്റില്‍ പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രകാശനം നിര്‍വഹിച്ചു. സെറ്റ് സിനിമയുടെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ സോഷ്യല്‍ മീഡിയാ പേജിലൂടെയാണ് ‘പ്രാവ്’ ന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. ‘പ്രാവിലെ’ പ്രധാന കഥാപാത്രങ്ങളായി അമിത് ചക്കാലക്കല്‍, സാബുമോന്‍ അബ്ദുസമദ്, മനോജ്.കെ.യു., ആദര്‍ശ് രാജ ,അജയന്‍ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയല്‍ ,ടീന സുനില്‍ ,ഗായത്രി നമ്പ്യാര്‍, അലീന എന്നിവര്‍ അഭിനയിക്കുന്നു. പ്രാവിന്റെ ചിത്രീകരണം ഡിസംബര്‍ ഒന്നാം തീയതി മുതല്‍ തിരുവനന്തപുരം വിതുരയില്‍ ആരംഭിച്ചു.

അപര്‍ണ ബാലമുരളി നായികയായ തമിഴ് ചിത്രമാണ് ‘നിതം ഒരു വാന’ത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. നെറ്റ്ഫ്ലിക്സില്‍ ഡിസംബര്‍ രണ്ട് മുതലാണ് സ്ട്രീം ചെയ്യുക. ശിവാത്മീക, റിതു വര്‍മ എന്നീ നായികമാരും ചിത്രത്തിലുണ്ട്. ര കാര്‍ത്തിക് ആണ് സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധാനം. അശോക് സെല്‍വന്‍ നായകനാകുന്ന ചിത്രം നവംബര്‍ നാലിനാണ് റിലീസ് ചെയ്തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് പ്രീമിയം എസ്യുവിയായ മഹീന്ദ്ര അല്‍ടുറാസ് ജി4 വില്‍പ്പന അവസാനിപ്പിക്കുന്നു. മഹീന്ദ്രയുടെ വെബ്‌സൈറ്റില്‍ നിന്ന് വാഹനത്തെ ഒഴിവാക്കി. ഡീലര്‍മാര്‍ ഇതിനായുള്ള ബുക്കിംഗും സ്വീകരിക്കുന്നത് നിര്‍ത്തി. ഇതോടെ ഫോര്‍ഡ് എന്‍ഡവറിനുശേഷം മറ്റൊരു ഫുള്‍ സൈസ് എസ്യുവി കൂടി ഇന്ത്യന്‍ വാഹന വിപണിയില്‍ നിന്നും വിട പറയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അള്‍ടുറാസ് ജി4ന് ഉടനൊരു പകരക്കാരനെ മഹീന്ദ്ര ഇറക്കാന്‍ സാധ്യതയില്ല. അതിനാല്‍ എക്സ്.യു.വി 700 ആയിരിക്കും മഹീന്ദ്രയുടെ ഇനിമുതല്‍ ഫ്ലാഗ്ഷിപ്പ് മോഡല്‍.

മലയാളലിപിയുടെ ആദ്യകാല സവിശേഷതകള്‍, ലിപി പരിഷ്‌കരണകാലഘട്ടം, ഭാഷാകമ്പ്യൂട്ടിങ്ങും അതിലെ പ്രശ്‌നങ്ങളും, മലയാളഭാഷയില്‍ നിലവിലുള്ള ലിപിവ്യവസ്ഥ ഭാഷാകമ്പ്യൂട്ടിങ്ങിന് അനുയോജ്യമാണോ എന്ന അന്വേഷണം, ഭാഷാകമ്പ്യൂട്ടിങ്ങിന് അവശ്യംവേണ്ട പ്രായോഗികനിര്‍ദേശങ്ങള്‍ തുടങ്ങിയവയുടെ അടുക്കും ചിട്ടയുമാര്‍ന്ന രചനാരൂപം. ‘ലിപി കമ്പ്യൂട്ടിങ്’്. ഡോ. നിസാര്‍ അഹമ്മദ്. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 152 രൂപ.

ഡിസംബര്‍ 1-ന് ലോക എയ്ഡ്സ് ദിനം. ‘തുല്യമാക്കുക’ എന്നതാണ് 2022 ലെ എയ്ഡ്‌സ് ദിനത്തിന്റെ തീം. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം മൂലവും, രോഗിയുടെ ശരീരത്തില്‍ ഉപയോഗിക്കുന്ന കുത്തിവയ്പ്പ് മറ്റൊരാള്‍ക്ക് ഉപയോഗിക്കുന്നതിലൂടെയും, രോഗിയുടെ രക്തം മറ്റൊരാള്‍ക്ക് കൈമാറുന്നതിലൂടെയും, എച്ച് ഐ വി ബാധിതയായ ഗര്‍ഭിണിയുടെ ശരീരത്തില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിന്റെ ശരീരത്തിലേക്കും വൈറസ് പകരാം. ബോധവല്‍ക്കരണമാണ് ഈ രോഗം തടയാനുള്ള ഏക പോംവഴി. എച്ച്‌ഐവി ബാധിതനായ ഒരാള്‍ ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവും പിന്തുടരുകയാണെങ്കില്‍, അവന്റെ ജീവിതം സാധാരണ നിലയിലാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എയ്ഡ്‌സിന്റെ ആദ്യ നാളുകളില്‍ ഒരു തരത്തിലുമുള്ള ലക്ഷണങ്ങളും ഉണ്ടാകാറില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ അതിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയുള്ളൂ. പനി, ക്ഷീണം, വരണ്ട ചുമ, ശരീരഭാരം കുറയല്‍, ചര്‍മ്മത്തില്‍, വായ, കണ്ണ് അല്ലെങ്കില്‍ മൂക്ക് എന്നിവയ്ക്ക് ചുറ്റുമുള്ള പാടുകള്‍, കാലക്രമേണ ഓര്‍മ്മക്കുറവ്, ശരീരവേദന എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. തൊണ്ടവേദനയോ വീര്‍ത്ത ഗ്രന്ഥികളോ അവഗണിക്കരുത്. ചര്‍മ്മത്തിലെ ചുണങ്ങ്, പേശി വേദന എന്നിവ എച്ച്‌ഐവി അണുബാധയുടെ ലക്ഷണങ്ങളായിരിക്കാം. തൊണ്ടയിലോ വായിലോ ജനനേന്ദ്രിയത്തിലോ ഉണ്ടാകുന്ന വ്രണങ്ങള്‍ എച്ച്‌ഐവി അണുബാധയുടെ ലക്ഷണമാണ്. എയ്ഡ്സ് രോഗികളില്‍ രാത്രി വിയര്‍പ്പ് കൂടുതലാണ്. വയറിളക്കം പോലെയുള്ള പ്രശ്‌നങ്ങളും കണ്ടുവരാം. ആന്റി ഓക്‌സിഡന്റുകള്‍ എന്ന് വിളിക്കപ്പെടുന്ന പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന പോഷകാഹാരം പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു. വ്യത്യസ്ത തരം പഴങ്ങളും പച്ചക്കറികളും കഴിക്കുക, അതിലൂടെ ശരീരത്തിന് വിവിധ തരത്തിലുള്ള വിറ്റാമിനുകളും ധാതുക്കളും ലഭിക്കും. ഫ്രഷ് ചിക്കന്‍, മീന്‍, മുട്ട, പയര്‍വര്‍ഗ്ഗങ്ങള്‍, ബദാം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. അസുഖം മൂലം ആളുകള്‍ക്ക് പലപ്പോഴും ദാഹം അനുഭവപ്പെടില്ല. എന്നാല്‍ എച്ച്ഐവി പോലുള്ള മാരക രോഗങ്ങളില്‍ ശരീരത്തിന് പ്രതിദിനം 8-10 കപ്പ് വെള്ളമോ മറ്റേതെങ്കിലും ദ്രാവകമോ ആവശ്യമാണ്. ഈ വെള്ളം ശരീരത്തില്‍ നിന്ന് പോഷകങ്ങളും മരുന്നുകളും പുറന്തള്ളുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.28, പൗണ്ട് – 98.28, യൂറോ – 84.71, സ്വിസ് ഫ്രാങ്ക് – 86.18, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.35, ബഹറിന്‍ ദിനാര്‍ – 215.61, കുവൈത്ത് ദിനാര്‍ -264.57, ഒമാനി റിയാല്‍ – 211.15, സൗദി റിയാല്‍ – 21.63, യു.എ.ഇ ദിര്‍ഹം – 22.13, ഖത്തര്‍ റിയാല്‍ – 22.33, കനേഡിയന്‍ ഡോളര്‍ – 60.61.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *