◾https://dailynewslive.in/ സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴക്ക് സാധ്യത. നാളെ ആറ് ജില്ലകളിലും 10ന് നാല് ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും മറ്റന്നാള്‍ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
◾https://dailynewslive.in/ പൊലീസ് മര്‍ദനങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളിലൂടെ സെക്രട്ടേറിയറ്റിന് അകത്തേക്ക് കടക്കാന്‍ ശ്രമിച്ചു. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ സ്ഥലത്ത് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റിന് മുന്നിലും അകത്തും വന്‍പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
◾https://dailynewslive.in/ ക്ലിഫ് ഹൗസിലും തിരുവനന്തപുരം ജില്ലാ കോടതിയിലും ബോംബ് ഭീഷണി. ബോംബ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി. ജില്ല കോടതിയിലെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയിരിക്കുന്നത്.
◾https://dailynewslive.in/ ടെറ്റ് യോഗ്യത നേടാത്തവര്‍ അധ്യാപക ജോലി അവസാനിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ ഹര്‍ജി നല്‍കാന്‍ കേരളം. പുനപരിശോധനയ്ക്കോ വ്യക്തത തേടിയോ ഹര്‍ജി നല്‍കാനാണ് തീരുമാനമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കേന്ദ്രം നിയമനിര്‍മ്മാണം നടത്തണമെന്നാണ് ആവശ്യം. നിലവില്‍ അരലക്ഷത്തിലേറെ അധ്യാപകരെ കോടതിവിധി ബാധിക്കും.
*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*
*Unskippable Onam Collections*
*വെറും 299 രൂപ മുതല്‍*
പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*101 വര്‍ഷത്തെ വിശ്വാസ്യത*
◾https://dailynewslive.in/ ബീഡിയും ബീഹാറും’ വിവാദ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കെപിസിസി നേതൃയോഗത്തില്‍ നിലപാട് വിശദീകരിച്ച് വി ടി ബല്‍റാം. തന്റെ അറിവോടെയല്ല പോസ്റ്റെന്നും വിവാദങ്ങള്‍ അനാവശ്യമാണെന്നും വി ടി ബല്‍റാം പറഞ്ഞു. സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ടീമിന് പറ്റിയ വീഴ്ചയാണ് അതെന്നും പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ തിരുത്തിച്ചത് താനാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട് തനിക്ക് ഒരു സംഘടനാ ചുമതല മാത്രമാണ് ഉണ്ടായിരുന്നതെന്നും ബല്‍റാം പറഞ്ഞു. അതില്‍ നിന്ന് തന്നെ പുറത്താക്കുകയോ ഞാന്‍ രാജിവെക്കുകയോ ചെയ്തിട്ടില്ലെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ വിവാദ ബീഡി ബിഹാര്‍ പോസ്റ്റ് വിഷയത്തില്‍ വി ടി ബല്‍റാമിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ബല്‍റാം രാജിവെച്ചിട്ടില്ലെന്നും പാര്‍ട്ടി നടപടി എടുത്തിട്ടില്ലെന്നും സണ്ണി ജോസഫ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പോസ്റ്റിന്റെ പേരില്‍ ബല്‍റാമിനെ തേജോവധം ചെയ്യാന്‍ ശ്രമം നടക്കുന്നുവെന്നും കെപിസിസി അധ്യക്ഷന്‍ ആരോപിച്ചു.
◾https://dailynewslive.in/ കോഴിക്കോട് മടവൂരില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനത്തില്‍ സംസാരിക്കവെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി സമസ്ത നേതാവ് ഡോ.ബഹാവുദ്ദീന്‍ നദ്വി. പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഭാര്യക്കു പുറമേ ഇന്‍ ചാര്‍ജ് ഭാര്യമാരുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. ഇങ്ങനെ ഇല്ലാത്തവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ ആരും ഉണ്ടാവില്ലെന്നും ബഹുഭാര്യത്വത്തെ എതിര്‍ത്ത് ഇവരൊക്കെ സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയാണെന്നും ഡോ. ബഹാവുദ്ദീന്‍ നദ്വി പറഞ്ഞു.
◾https://dailynewslive.in/ കല്‍പ്പറ്റ എംഎല്‍എയായ ടി സിദ്ധീഖിനെതിരെ ആരോപണവുമായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിലും കല്‍പ്പറ്റയിലെ ഓണിവയലിലുമായി ഇരട്ട വോട്ടുണ്ടെന്നാണ് ആരോപണം. ഫേസ്ബുക്ക് പേജിലൂടെയാണ് ആരോപണം ഉന്നയിച്ചത്. വോട്ടര്‍ പട്ടികയുടെ ചിത്രങ്ങള്‍ സഹിതമാണ് ഫെയ്‌സ്ബുക്കില്‍ ആരോപണം ഉന്നയിച്ചത്.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*
class="selectable-text copyable-text xkrh14z x117nqv4">TOLL FREE HELPLINE : 1800-425-3455*◾https://dailynewslive.in/ ഇരട്ട വോട്ട് ആരോപണത്തില്‍ പ്രതികരണവുമായി ടി സിദ്ദിഖ് എംഎല്‍എ. ബിജെപിക്ക് ആയുധം കൊടുക്കാനാണ് സിപിഎം ശ്രമമെന്ന് ടി സിദ്ധിഖ് ആരോപിച്ചു. കെ റഫീഖ് ബിജെപിയുടെ നാവാകുന്നത് അപമാനകരമാണെന്നും നിയമപരമായാണ് വോട്ട് കല്‍പറ്റയിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കിയതെന്നും ടി സിദ്ധിഖ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.
◾https://dailynewslive.in/ ആഗോള അയ്യപ്പ സംഗമം ശബരിമലയുടെ ഭാവി വികസനത്തിനുള്ള പദ്ധതിയാണെന്ന് എഡിജിപി എസ് ശ്രീജിത്ത്. ശബരിമലയില്‍ ഇനി എന്തൊക്കെ സൗകര്യങ്ങള്‍ ഉണ്ടാകണം എന്നത് ചര്‍ച്ച ചെയ്യുന്നതിനാണ് അയ്യപ്പ സംഗമം. എല്ലാ സംഘടനകളുടെയും പിന്തുണയുണ്ടാവണമെന്നും എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്റെ ചതയ ദിന പരിപാടിയില്‍ ശ്രീജിത്ത് പറഞ്ഞു.
◾https://dailynewslive.in/ പീച്ചി പൊലീസ് സ്റ്റേഷന്‍ മര്‍ദനത്തില്‍ കടവന്ത്ര സിഐ പി വി രതീഷിന് കാരണം കാണിക്കല്‍ നോട്ടീസ്. രതീഷ് പീച്ചി എസ് ഐ ആയിരുന്നപ്പോഴാണ് സംഭവം. നടപടിയെടുക്കാതിരിക്കാന്‍ 15 ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. മറുപടി കിട്ടിയാലുടന്‍ രതീഷിനെതിരെ നടപടിയെടുക്കും. അഡീഷണല്‍ എസ്പി ശശിധരന്റെ അന്വേഷണത്തില്‍ രതീഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.
◾https://dailynewslive.in/ പത്തനംതിട്ട മുന്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്‍ തണ്ണിത്തോടിനെ കസ്റ്റഡിയില്‍ മര്‍ദിച്ച സംഭവത്തില്‍ കോന്നി സിഐയായിരുന്ന മധുബാബുവിനെതിരെ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. മുന്‍ എസ്പി ഹരിശങ്കറാണ് റിപ്പോര്‍ട്ട് നല്‍കിയത്. 2016ലാണ് ഡിജിപിക്ക് മധുബാബുവിനെതിരെ നടപടി ശുപാര്‍ശ ചെയ്തത്. സ്ഥിരമായി കസ്റ്റഡി മര്‍ദ്ദനം നടത്തുവെന്നായിരുന്നു റിപ്പോര്‍ട്ട്. കൂടാതെ ക്രമസമാധന ചുമതലയില്‍ വയ്ക്കരുതെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ അടൂര്‍ പൊലീസിനെതിരെ കൂടുതല്‍ ആരോപണം. ഡിവൈഎഫ്ഐ അടൂര്‍ ടൗണ്‍ മേഖലാ സെക്രട്ടറി ഹാഷിം മുഹമ്മദാണ് തന്നെ കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ചെന്ന് ആരോപിച്ചത് . 2020 മാര്‍ച്ചില്‍ നടന്ന സംഭവത്തില്‍ ഇതുവരെ നീതി കിട്ടിയിട്ടില്ലെന്നും അടൂര്‍ പോലീസിന്റെ ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടി വന്നുവെന്നും തന്നെയും സഹോദരനെയും മര്‍ദ്ദിച്ചുവെന്നും ഹാഷിം പറഞ്ഞു.
◾https://dailynewslive.in/ പത്തനംതിട്ട അടൂര്‍ പോലീസ് സ്റ്റേഷനുള്ളില്‍ വച്ച് അകാരണമായി മര്‍ദിച്ചെന്ന പരാതിയുമായി റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്‍. സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന അനൂപ് ചന്ദ്രനെതിരെയാണ് പരാതി. മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും നീതി കിട്ടുന്നില്ലെന്ന് പള്ളിക്കല്‍ സ്വദേശി ബാബു പറയുന്നു.
◾https://dailynewslive.in/ കണ്ണൂര്‍ കണ്ണപുരം സ്ഫോടന കേസ് പ്രതി അനുമാലിക്കിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. മൂന്നുദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നല്‍കിയിരിക്കുന്നത്. സ്ഫോടനം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. കണ്ണപുരം കീഴറയിലെ വാടകക്കെടുത്ത വീട്ടിലാണ് കഴിഞ്ഞ ഓഗസ്റ്റ് 30 പുലര്‍ച്ചെ രണ്ട് മണിയോടെ സ്ഫോടനം നടന്നത്.
◾https://dailynewslive.in/ തൃശൂരില്‍ ഇന്ന് പുലിക്കൂട്ടമിറങ്ങും. 9 സംഘങ്ങളിലായി 459 പുലികളാണ് ഉച്ച തിരിഞ്ഞ് സ്വരാജ് റൗണ്ടില്‍ ഇറങ്ങുന്നത്. ഒന്‍പതു പുലിക്കളിസംഘങ്ങളാണ് ഇക്കുറിയുള്ളത്. വൈകീട്ട് നാലരയോടെ ഓരോ സംഘവും റൗണ്ടില്‍ പ്രവേശിക്കും. ഓരോ സംഘത്തിലും 51 വരെ പുലികളുണ്ടാകും. നിശ്ചലദൃശ്യങ്ങളും പുലിവണ്ടിയുമെല്ലാമുണ്ടാകും.രാത്രി 10-ന് നടക്കുന്ന സമാപനച്ചടങ്ങോടെയാണ് പുലിക്കളി പൂര്‍ണമാകുക.
◾https://dailynewslive.in/ പ്രശസ്തമായ ആറന്‍മുള ഉത്രട്ടാതി വള്ളംകളി നാളെ. വള്ളംകളി പ്രമാണിച്ച് ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ പ്രാദേശിക അവധി. പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും. വള്ളം കളി ഇന്നാണെന്ന് പ്രഭാത വാര്‍ത്തയില്‍ തെറ്റായി പ്രസിദ്ധീകരിച്ചതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.
◾https://dailynewslive.in/ ഓണം വാരാഘോഷ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. നഗരത്തില്‍ വിപുലമായ ഗതാഗത നിയന്ത്രണങ്ങളും പാര്‍ക്കിങ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഘോഷയാത്ര ആരംഭിക്കുന്ന കവടിയാര്‍ മുതല്‍ കിഴക്കേകോട്ട, ഈഞ്ചക്കല്‍ വരെയുള്ള റോഡിലും നഗരത്തിലെ പ്രധാന റോഡുകളില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നിയന്ത്രണം ഉണ്ടാവും.
◾https://dailynewslive.in/ വയനാട് മാനന്തവാടി നഗരസഭയില്‍ ഒരു പാലത്തിന് രണ്ടു ഉദ്ഘാടനം. ചോയിമൂല – കല്ലിയോട് വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന പാലമാണ് രണ്ട് ഉദ്ഘാടനത്തിന് വേദിയായത്. ഇന്നലെ വൈകിട്ട് നാലുമണിക്ക് യുഡിഎഫ് ഭരിക്കുന്ന നഗരസഭ പാലത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നു. എന്നാല്‍ സംഘാടകസമിതിയോ ആലോചനാ യോഗമോ ചേരാതെയാണ് ഉദ്ഘാടനം നടത്തുന്നതെന്ന് ആരോപിച്ച എല്‍ഡിഎഫ് രാവിലെ 11 മണിക്ക് പാലത്തിന്റെ ഉദ്ഘാടനം നടത്തുകയായിരുന്നു. എന്നാല്‍ പാലത്തിന്റെ പണി മുഴുവന്‍ പൂര്‍ത്തിയാകാതെയാണ് ഉദ്ഘാടനങ്ങള്‍ എന്നാണ് നാട്ടുകാരുടെ ആക്ഷേപം.
◾https://dailynewslive.in/ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 56കാരി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലപ്പുറം വണ്ടൂര്‍ സ്വദേശിനി ശോഭനയാണ് മരിച്ചത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 12 പേരായിരുന്നു ചികിത്സയില്‍ ഉണ്ടായിരുന്നത്. ഒരു മാസത്തിനിടെ അഞ്ച് പേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്.
◾https://dailynewslive.in/ കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. കോട്ടയം പെരുമ്പായിക്കാട് സ്വദേശിയാണ്. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങുന്നതിനിടെ ട്രെയിനില്‍ വെച്ചാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്.
◾https://dailynewslive.in/ അരമങ്ങാനത്ത് നവവധു നന്ദന (21) ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ മേല്‍പ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. നന്ദനയെ ഇന്നലെയാണ് ഭര്‍തൃ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ രവിയുടെയും സീനയുടെയും ഏക മകളാണ്.പെട്ടെന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിക്കാന്‍ പോവുകയാണെന്ന് അമ്മയ്ക്ക് സന്ദേശം അയച്ച ശേഷമാണ് നന്ദന ജീവനൊടുക്കിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
◾https://dailynewslive.in/ ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ജെഡിഎസ് നേതാവും മുന്‍ എംപിയുമായ പ്രജ്ജ്വല്‍ രേവണ്ണയ്ക്ക് ജയിലില്‍ ലൈബ്രറി ക്ലര്‍ക്കായി നിയമനം. 522 രൂപ ദിവസക്കൂലിയിലാണ് ജോലിക്ക് നിയമിച്ചത്. ജയിലില്‍ തടവില്‍ കഴിയുന്ന പ്രതികള്‍ എന്തെങ്കിലും ജോലി ചെയ്യണമെന്ന ജയില്‍ ചട്ടങ്ങളുടെ ഭാഗമായാണ് നിയമനം നല്‍കിയത്. ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് ദിവസവും മാസം കുറഞ്ഞത് 12 ദിവസവും ഇദ്ദേഹം ജോലി ചെയ്യണം.
◾https://dailynewslive.in/ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ പ്രതിപക്ഷ എംപിമാര്‍ ഇന്ന് യോഗം ചേരും. വോട്ടു ചെയ്യേണ്ട വിധം അടക്കം നേതാക്കള്‍ എംപിമാരോട് വിശദീകരിക്കും. ഇന്ത്യ സഖ്യം എംപിമാര്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വീട്ടില്‍ രാത്രി അത്താഴ വിരുന്നും ഒരുക്കുന്നുണ്ട്. അതേസമയം എന്‍ഡിഎ എംപിമാരും ഇന്ന് യോഗം ചേര്‍ന്നേക്കും.
◾https://dailynewslive.in/ ക്രിമിനല്‍ കേസുകളില്‍ സെഷന്‍സ് കോടതിയെ സമീപിക്കാതെ നേരിട്ട് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ പരിഗണിക്കുന്ന കേരള ഹൈക്കോടതി നടപടിയെ സുപ്രീം കോടതി വിമര്‍ശിച്ചു. രാജ്യത്തെ മറ്റൊരു ഹൈക്കോടതിയിലും സമാനമായ നടപടി നിലനില്‍ക്കുന്നില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
◾https://dailynewslive.in/ കര്‍ണാടകയിലെ മാണ്ഡ്യയില്‍ വര്‍ഗീയ സംഘര്‍ഷം. ചില ആരാധനാലയങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായി. ഇന്നലെ വൈകിട്ട് ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി. പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചു. സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ് റൂട്ട് മാര്‍ച്ചും നടത്തി.
◾https://dailynewslive.in/ അജിത് കുമാര്‍ നായകനായ ചിത്രത്തിലെ പാട്ടുകള്‍ക്ക് എതിരായി ഇളയരാജ നല്‍കിയ ഹര്‍ജിയില്‍ ഗാനങ്ങള്‍ ചിത്രത്തില്‍ ഉപയോഗിക്കാന്‍ ആകില്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പകര്‍പ്പവകാശ ലംഘന പരാതിയിലാണ് ഇടക്കാല ഉത്തരവ്. തന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ സിനിമയില്‍ ഉപയോഗിച്ചുവെന്നും ഇത് പകര്‍പ്പവകാശ നിയമ ലംഘനമാണെന്നും ഇളയരാജ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
◾https://dailynewslive.in/ എന്‍ഡിഎ എംപിമാര്‍ക്കായുള്ള പരിശീലന പരിപാടി ദില്ലിയില്‍ തുടരുന്നു. ഇന്നലെ എത്താതിരുന്ന എംപിമാരോടടക്കം ഇന്ന് പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വലിയ പ്രാധാന്യമാണ് ഇന്നത്തെ പരിശീലന പരിപാടിക്കുള്ളത്.ഇന്നലെ പരിപാടിയില്‍ പങ്കെടുക്കാതിരുന്ന കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയെയും ദില്ലിക്ക് വിളിപ്പിച്ചിരുന്നു. അദ്ദേഹവും ഇന്ന് പരിപാടിയില്‍ പങ്കെടുക്കും.
◾https://dailynewslive.in/ ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലുള്ള ഗുദ്ദാര്‍ വനമേഖലയില്‍ സൈന്യവും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍. ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായും ഒരു സൈനികന് പരിക്കേറ്റുവെന്നുമാണ് പുറത്ത് വരുന്ന വിവരം. ഇന്ന് രാവിലെയാണ് ഇവിടെ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ജമ്മു കശ്മീര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
◾https://dailynewslive.in/ രാജ്യസുരക്ഷയുടെ പേരില്‍ സോഷ്യല്‍ മീഡിയ കൂട്ടത്തോടെ നിരോധിച്ചതോടെ നേപ്പാളിലുണ്ടായ പ്രക്ഷോഭത്തില്‍ ഒരാള്‍ മരിച്ചു. സംഘര്‍ഷത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. കാഠ്മണ്ഡുവില്‍ അടക്കം പ്രധാന നഗരങ്ങളില്‍ ജന ജീവിതം സ്തംഭിച്ചു. അഴിമതിയും ദുര്‍ഭരണവും മൂടി വെയ്ക്കാനാണ് സോഷ്യല്‍ മീഡിയ നിരോധനമെന്ന് ചെറുപ്പക്കാര്‍ പറയുന്നു. പലയിടത്തും ലാത്തിചാര്‍ജും വെടിവെപ്പും നടന്നു. വെടിവെപ്പിലാണ് ഒരാള്‍ മരിച്ചത്.
◾https://dailynewslive.in/ പലസ്തീന്‍ തടവുകാര്‍ക്ക് ആവശ്യത്തിന് ഭക്ഷണം നല്‍കുന്നില്ലെന്ന രൂക്ഷ വിമര്‍ശനവുമായി ഇസ്രയേല്‍ സര്‍ക്കാരിനെതിരെ ഇസ്രയേല്‍ സുപ്രീം കോടതി. പലസ്തീന്‍ തടവുകാര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ളവ എത്തിക്കുന്നതിന് ഇസ്രയേല്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് സുപ്രീം കോടതി ഞായറാഴ്ച വിശദമാക്കിയത്.
◾https://dailynewslive.in/ ജനസംഖ്യാ ഇടിവ് അപകടകരമായ നിലയിലേക്ക് താഴ്ന്ന് തുടങ്ങിയതോടെ വന്‍ നികുതി ഇളവുകളും സാമ്പത്തിക പ്രോത്സാഹനവുമായി ഗ്രീസ്. യൂറോപ്പിലെ ഏറ്റവും പഴയ രാജ്യങ്ങളിലൊന്നായ ഗ്രീസില്‍ വലിയ രീതിയിലുള്ള ജനസംഖ്യാ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. ഇത് പരിഹരിക്കുന്നതിനായുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി 1.6 ബില്യണ്‍ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചത്.
◾https://dailynewslive.in/ ഇന്ത്യയ്ക്കെതിരെ അധിക തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പിന്തുണച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കെതിരെ ട്രംപ് എടുത്ത തീരുമാനം ശരിയാണെന്നായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം.
◾https://dailynewslive.in/ കേരളത്തില്‍ മദ്യ വില്പനയില്‍ റെക്കോഡിട്ട് ഓണക്കാലം. ഓണക്കാല വില്പനയില്‍ വെറും 12 ദിവസം കൊണ്ട് 920.74 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ 824.07 കോടി രൂപയെ അപേക്ഷിച്ച് 9.34 ശതമാനത്തിന്റെ വര്‍ധന. ഉത്രാടദിനം മാത്രം 137.64 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷത്തെ 126.01 കോടിയുമായി തട്ടിച്ചുനോക്കുമ്പോള്‍ 11 കോടി രൂപയ്ക്ക് മുകളിലാണ് വര്‍ധന. അവിട്ടം ദിനത്തിലെ വില്പന 94.36 കോടി രൂപയാണ്. മുന്‍വര്‍ഷം ഇത് 65.25 കോടി രൂപയായിരുന്നു. ഓണത്തോട് അടുത്ത അഞ്ചുദിവസം കൊണ്ട് 500 കോടി രൂപയ്ക്കടുത്താണ് വില്പന നടന്നത്. ഉത്രാടം നാളില്‍ ഒരു കോടിയിലധികം രൂപയുടെ വില്‍പന നടന്ന ആറ് ഔട്ട്‌ലെറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ മൂന്നും കൊല്ലം ജില്ലയിലാണ് കരുനാഗപ്പള്ളി ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്, 1.46 കോടി രൂപ. കാവനാട് (ആശ്രാമം) ഔട്ട്ലെറ്റില്‍ 1.24 കോടി രൂപയുടെ മദ്യം വിറ്റു. മലപ്പുറം എടപ്പാള്‍ കുറ്റിപ്പാല ഔട്ട്ലെറ്റില്‍ 1.11 കോടി രൂപയുടെയും തൃശ്ശൂര്‍ ചാലക്കുടി ഔട്ട്ലെറ്റില്‍ 1.07 കോടി രൂപയുടെയും ഇരിങ്ങാലക്കുട ഔട്ട്ലെറ്റില്‍ 1.03 കോടി രൂപയുടെയും കൊല്ലം കുണ്ടറയില്‍ ഒരു കോടി രൂപയുടെയും മദ്യം വിറ്റഴിച്ചു.
◾https://dailynewslive.in/ ഇന്‍സ്റ്റഗ്രാം ഐപാഡ് ഫ്രണ്ട്ലി ഡിസൈനുമായി എത്തുന്നു. ഐപാഡ് സ്‌ക്രീനുകള്‍ക്ക് അനുയോജ്യമായ ഇന്‍സ്റ്റഗ്രാം ആപ്ലിക്കേഷന്‍ ഇനി മുതല്‍ ലഭ്യമാകും. ഇന്‍സ്റ്റഗ്രാമിന്റെ രീതിയും ശൈലികളും നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് ഐപാഡ് ആപ് രൂപകല്‍പന ചെയ്തിട്ടുളളത്. ഐഫോണ്‍ സ്‌ക്രീനുകളില്‍ എന്ന പോലെ തന്നെ സമാനമാണ് മറ്റ് ഫീച്ചറുകളും. നേരിട്ട് റീല്‍സ് ഫീഡിലേക്ക് എത്തുന്ന ആപ് വെര്‍ട്ടിക്കല്‍ വീഡിയോയും വിശാലമായ സൈ്വപ്പിങ് സ്‌ക്രീനും നല്‍കുന്നു. സ്‌ക്രീനിന്റെ മുകള്‍ ഭാഗത്തായി നിരത്തിവെച്ചിരിക്കുന്ന സ്റ്റോറി ബാര്‍, അതോടൊപ്പം ഇടതുഭാഗത്തായി സൈഡ് ബാറില്‍ നിരത്തിവെച്ചിരിക്കുന്ന ഫോളോവിങ് ഫീഡും മെസേജ് ഓപ്ഷനും എക്സ്പ്ലോറും, സെര്‍ച്ച്, നോട്ടിഫിക്കേഷന്‍ ഐകണ്‍സ് കാണാന്‍ സാധിക്കും. അല്‍ഗോരിതം വഴി എത്തുന്ന നമ്മള്‍ ഫോളോ ചെയ്യുന്ന അക്കൗണ്ടിലേതുള്‍പ്പടെ കണ്ടന്റുകളും ഫീഡുകളുമായി ‘ഓള്‍’, മ്യൂച്ചല്‍ ഫ്രണ്ട്സിന്റെ ഇടപടലുകള്‍ പ്രതിഫലിക്കുന്ന ‘ഫ്രണ്ട്സ്’, ‘ലേറ്റസ്റ്റ്’ എന്ന പേരില്‍ പുതിയ അപ്ഡേറ്റുകള്‍ കാണിക്കല്‍ എന്നിങ്ങനെ മൂന്നു തരത്തിലാണ് ഫീഡ് ഒരുക്കിയിട്ടളളത്. ഇനി മുതല്‍ റീല്‍സ് കാണുമ്പോള്‍ മുഴുവന്‍ സ്‌ക്രീനിനെ അപഹരിക്കാതെ ഒരു ഭാഗത്തേക്ക് മാറി നില്‍ക്കുന്ന കമന്റ് ബോക്സ് ഉപയോഗം കൂടുതല്‍ സുഖമമാകും.
◾https://dailynewslive.in/ 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചെത്തിയ ‘ഹൃദയപൂര്‍വ്വം’ സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു. വെണ്‍മതി എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം മാളവിക മോഹനനെയും വീഡിയോയില്‍ കാണാം. ജസ്റ്റിന്‍ പ്രഭാകര്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മനു മഞ്ജിത്ത് എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് സിദ്ധ് ശ്രീറാം ആണ്. അതേസമയം, ഹൃദയപൂര്‍വ്വം റിലീസ് ചെയ്ത് രണ്ടാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെ 50 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. റിലീസ് ചെയ്ത് ഏഴ് ദിവത്തെ ആഗോള ബോക്സ് ഓഫീസ് കളക്ഷനാണിത്. ഓഗസ്റ്റ് 28ന് ആയിരുന്നു ഹൃദയപൂര്‍വ്വത്തിന്റെ തിയറ്റര്‍ റിലീസ്. ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനന്‍, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ ഒരുമിച്ചിരുന്നു.
◾https://dailynewslive.in/ ‘ലോക ചാപ്റ്റര്‍ 1 ചന്ദ്ര’ തിയറ്ററുകളില്‍ എത്തി പതിനൊന്ന് ദിവസം പിന്നിടുമ്പോള്‍ ആഗോള തലത്തില്‍ ഇതുവരെ ചിത്രം നേടിയ കണക്കുകള്‍ പുറത്തുവരികയാണ്. വൈകാതെ തന്നെ ലോക 200 കോടി ക്ലബ്ബിലെത്തുമെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ട്രാക്കിംഗ് സൈറ്റായ സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 168.25 കോടിയാണ് ലോക ആഗോള തലത്തില്‍ നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് പത്ത് ദിവസത്തെ കളക്ഷനാണിത്. ഇന്ത്യ നെറ്റ് കളക്ഷന്‍ 72.35 കോടിയും ഗ്രോസ് കളക്ഷന്‍ 84.55 കോടിയുമാണ്. ഓവര്‍സീസില്‍ നിന്നും 83.70 കോടി രൂപയാണ് ലോക നേടിയിരിക്കുന്നത്. കേരളത്തില്‍ 51.75 കോടിയാണ് പത്ത് ദിവസത്തെ ലോകയുടെ കളക്ഷന്‍. കര്‍ണാടക- 7.88 കോടി, തെലങ്കാന, ആന്ധ്രാപ്രദേശ്- 10.1 കോടി, തമിഴ്നാട്- 10.85 കോടി എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍. രണ്ടാം ശനിയാഴ്ച 10 കോടി രൂപയായിരുന്നു ലോക നേടിയത്. ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റുപോകുന്ന സിനിമയും ലോകയാണ്.
◾https://dailynewslive.in/ ജിഎസ്ടി ഇളവ് പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ മെഴ്‌സിഡീസ് ബെന്‍സ്. ഇ-ക്ലാസ് എല്‍ഡബ്ല്യുബിയുടെ ആദ്യ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി പുതിയൊരു വെര്‍ഡെ സില്‍വര്‍ കളര്‍ ഓപ്ഷന്‍ കൂടി മെഴ്‌സിഡീസ് ബെന്‍സ് അവതരിപ്പിച്ചിട്ടുണ്ട്. വെള്ളി നിറത്തിലുള്ള ഇ-ക്ലാസ് എല്‍ഡബ്ല്യുബി ഇ200, ഇ220ഡി, ഇ450 എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലും ലഭ്യമാണ്. ഇന്ത്യയില്‍ 83-96.9 ലക്ഷം രൂപ വരെയാണ് ഇ-ക്ലാസ് എല്‍ഡബ്ല്യുബിയുടെ എക്‌സ് ഷോറൂം വില. സി ക്ലാസില്‍ 5-6 ലക്ഷം, ജിഎല്‍സി എസ് യുവി വിഭാഗത്തില്‍ ആറു മുതല്‍ ഏഴു ലക്ഷം, ജിഎല്‍ഇ, 450 4 മാറ്റിക് മോഡലുകള്‍ക്ക് എട്ടു ലക്ഷം, ജിഎല്‍ഇ 300 4മാറ്റിക് എഎംജി ആറു ലക്ഷം എന്നിങ്ങനെയാണ് കുറയുക. 78.5 ലക്ഷം രൂപയുള്ള ഇ200 പെട്രോളിന്റെ വില 6.2 ലക്ഷമായി കുറയും. 80.5 ലക്ഷമുള്ള ഇ220ഡി ഡീസലിന്റെ വിലയില്‍ അഞ്ചര ലക്ഷം രൂപ കുറയും. 91.7 ലക്ഷം രൂപയുള്ള ഇ450 4മാറ്റിക് എഎംജിയുടെ വിലയില്‍ 6.2 ലക്ഷം രൂപ കുറയുക. എസ് 450 4മാറ്റിക്കിന്റെ വില 11 ലക്ഷം രൂപയോളം കുറഞ്ഞ് 1.88 കോടി രൂപയിലേക്കെത്തും. ജിഎല്‍എസ് 450ഡി എഎംജിയുടെ വില പത്തുലക്ഷം രൂപയോളം കുറഞ്ഞ് 1.34 കോടിയിലേക്കുമെത്തും.
◾https://dailynewslive.in/ അഭിഭാഷകനും നിയമവിദഗ്ദ്ധനുമായ കാളീശ്വരം രാജിന്റെ ആത്മകഥ. വ്യക്തിജീവിതവും തൊഴില്‍ജീവിതവും ഇടകലര്‍ന്നു സമ്മാനിച്ച ആശയങ്ങളും വികാരവിചാരങ്ങളും സമ്പന്നമാക്കുന്ന സ്മരണകളിലൂടെ ഹൃദ്യമായി വെളിവാകുന്ന ജീവിതകഥയാണിത്. കേരളത്തിലെ ഗ്രാമീണപശ്ചാത്തലത്തില്‍ ആരംഭിച്ച് ഇന്നത്തെ വികസിതലോകത്തിലെത്തിനില്‍ക്കുന്ന അനുഭവങ്ങളുടെ സമ്പന്നത ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു. ‘ഓര്‍മ്മയിലെ ഋതുഭേദങ്ങള്‍’. അഡ്വ. കാളീശ്വരം രാജ്. മാതൃഭൂമി. വില 263 രൂപ.
◾https://dailynewslive.in/ കഞ്ഞിവെള്ളം മാത്രം ഉപയോഗിച്ച് ചര്‍മത്തിലെ ടാന്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് പഠനം. സൗന്ദര്യസംരക്ഷണത്തിനും മികച്ചതാണ് കഞ്ഞിവെള്ളം. എത്ര സൂക്ഷിച്ചാലും വളരെ പെട്ടെന്നാണ് ചര്‍മത്തില്‍ ടാന്‍ അടിക്കുന്നത്. ചര്‍മത്തിലെ കരിവാളിപ്പ് ഒഴിവാക്കാന്‍ കുളിക്കുന്നതിന് മുന്‍ കഞ്ഞിവെള്ളം ശരീരത്തിലും മുഖത്തിലും കോരിയൊഴിച്ച ശേഷം 15 മിനിറ്റ് കഴിഞ്ഞ് കഴുകികളയാവുന്നതാണ്. കഞ്ഞിവെള്ളം ഉപയോഗിച്ച് പതിവായി മുഖം കഴുകുന്നത് ചര്‍മത്തെ തിളക്കമുള്ളതും മൃദുലവുമാക്കും. മുഖത്തെ അടഞ്ഞ ചര്‍മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. ഇത് ചര്‍മത്തില്‍ അടഞ്ഞുകൂടിയ അഴുക്കും മാലിന്യവും പെട്ടെന്ന് നീക്കം ചെയ്യാന്‍ സഹായിക്കും. മുഖക്കുരുവിനെ തടയാനും ഈ ശീലം സഹായിക്കും. ചര്‍മത്തിന് മാത്രമല്ല, മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും കഞ്ഞിവെള്ളം നല്ലതാണ്. ഒരു കപ്പ് കഞ്ഞിവെള്ളത്തിന് 20 ഗ്രാം എന്ന അളവില്‍ ഉലുവ എടുക്കണം. ഇത് രാത്രി മുഴുവന്‍ കഞ്ഞിവെള്ളത്തിലിട്ട് വച്ചശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ വെള്ളം നനഞ്ഞ മുടിയില്‍ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. തിരക്കുള്ള ദിവസങ്ങളില്‍ കഞ്ഞിവെള്ളം വെറുതേ തലയില്‍ പുരട്ടുന്നതും മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും.
◾https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 87.99, പൗണ്ട് – 118.92, യൂറോ – 103.23, സ്വിസ് ഫ്രാങ്ക് – 110.56, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.94, ബഹറിന്‍ ദിനാര്‍ – 233.42, കുവൈത്ത് ദിനാര്‍ -288.09, ഒമാനി റിയാല്‍ – 228.84, സൗദി റിയാല്‍ – 23.45, യു.എ.ഇ ദിര്‍ഹം – 24.01, ഖത്തര്‍ റിയാല്‍ – 24.17, കനേഡിയന്‍ ഡോളര്‍ – 63.68.
*സെന്റ് പീറ്റേഴ്സ്ബര്‍ഗ്*
*ഡെസ്റ്റിനേഷന്‍ ഡയറീസ് -46*
റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമാണ് സെന്റ്പീറ്റേഴ്സ്ബര്‍ഗ് . ബാള്‍ട്ടിക് കടലിലെ ഫിന്‍ലാന്‍ഡ് ഉള്‍ക്കടലിന്റെ തീരത്ത് നെവാ നദിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് . നഗരത്തിന്റെ മറ്റു നാമങ്ങള്‍ പെട്രോഗാര്‍ഡ് , ലെനിന്‍ഗ്രാഡ് എന്നിവയാണ്.റഷ്യയിലെ ഏറ്റവും പാശ്ചാത്യവത്കരിക്കപ്പെട്ട നഗരമായാണ് പൊതുവേ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് അറിയപ്പെടുന്നത്.പ്രശസ്തമായ വൈറ്റ് നൈറ്റ്സ് (ഏകദേശം ജൂണ്‍ 11-ജൂലൈ 2) സമയത്ത് വിനോദസഞ്ചാരികളുടെ തിരക്ക് കൂടുതലാണ് . സൂര്യന്‍ ഒരു ചെറിയ സന്ധ്യാസമയം മാത്രമേ അസ്തമിക്കുന്നുള്ളൂ, തെരുവുകള്‍ മുഴുവന്‍ സമയവും സജീവമായിരിക്കും.36 ചരിത്രപരമായ വാസ്തുവിദ്യാ സമുച്ചയങ്ങളും വാസ്തുവിദ്യ, ചരിത്രം, സംസ്‌കാരം എന്നിവയുടെ ഏകദേശം 4000 വ്യക്തിഗത സ്മാരകങ്ങളും ഉള്ള ഒരു പ്രദേശമായി സെന്റ് പീറ്റേഴ്സ്ബര്‍ഗ് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തില്‍ 221 മ്യൂസിയങ്ങള്‍, 2,000 ലൈബ്രറികള്‍, 80-ലധികം തിയേറ്ററുകള്‍, 100 കച്ചേരി സംഘടനകള്‍, 45 ഗാലറികള്‍, പ്രദര്‍ശന ഹാളുകള്‍, 62 സിനിമാശാലകള്‍, 80 മറ്റ് സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവയുണ്ട്. എല്ലാ വര്‍ഷവും, നഗരം ഏകദേശം 100 ഉത്സവങ്ങളും കലാ-സാംസ്‌കാരിക മത്സരങ്ങളും നടത്തുന്നു,വൈവിധ്യപൂര്‍ണ്ണമാണ്. ലോകപ്രശസ്തമായഹെര്‍മിറ്റേജ് മ്യൂസിയവും റഷ്യന്‍ കലയുടെ സമ്പന്നമായ ശേഖരമുള്ള റഷ്യന്‍മ്യൂസിയവുംമാത്രമല്ല, സെന്റ് പീറ്റേഴ്സ്ബര്‍ഗിലെയും അതിന്റെ പ്രാന്തപ്രദേശങ്ങളിലെയും കൊട്ടാരങ്ങളും, ചെറിയ പട്ടണ മ്യൂസിയങ്ങളും എന്നും അറിയപ്പെടുന്നവയും, പ്രശസ്ത റഷ്യന്‍ എഴുത്തുകാരനായ ദസ്തയേവ്സ്‌കി മ്യൂസിയം ; മ്യൂസിക്കല്‍സ്ട്രുമെന്റ്‌സ് മ്യൂസിയം, അലങ്കാര കലകളുടെ മ്യൂസിയം, പ്രൊഫഷണല്‍ ഓറിയന്റേഷന്‍ മ്യൂസിയം എന്നിവയും ഈ നഗരത്തിലുണ്ട്.സെന്റ് പീറ്റേഴ്സ്ബര്‍ഗിന് സാഹിത്യത്തില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്നതും ലോകപ്രശസ്തവുമായ ഒരു പാരമ്പര്യമുണ്ട്.
*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*