◾https://dailynewslive.in/ പാകിസ്താന്റെ നിരന്തരപ്രകോപനത്തിന് പിന്നാലെ പ്രതിരോധ സെക്രട്ടറിയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തിയെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
◾https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്താന് കനത്ത തിരിച്ചടി നല്‍കാന്‍ വ്യോമ, നാവിക സേനകള്‍ സജ്ജമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചാലുടന്‍ പാകിസ്താന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
*മൊറോക്കോ യാത്ര ഫോര്‍ച്ചൂണിനൊപ്പം*
ജിബ്രാള്‍ട്ടര്‍ കടലിടുക്കിനും അപ്പുറം മെഡിറ്ററേനിയന്‍ കടല്‍ വരെ നീണ്ടു കിടക്കുന്ന, വടക്കന്‍ ആഫ്രിക്കയിലെ ഒരു രാജ്യമായ മൊറോക്കയിലേക്ക് 8 ദിവസം നീണ്ടു നില്‍ക്കുന്ന, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7510911777* എന്ന നമ്പറില്‍ ബന്ധപ്പെടുക.
◾https://dailynewslive.in/ പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം വഷളായ സാഹചര്യത്തില്‍ പാക് തീരത്ത് തുര്‍ക്കി യുദ്ധകപ്പല്‍. ഇന്നലെയാണ് പാകിസ്ഥാനിലെ കറാച്ചി തുറമുഖത്ത് തുര്‍ക്കി നാവിക കപ്പല്‍ എത്തിയത്. കപ്പലിനെ പാകിസ്ഥാന്‍ നാവിക ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. സൗഹൃദ സന്ദര്‍ശനത്തിനാണ് നാവിക കപ്പല്‍ എത്തിയതെന്ന് പാകിസ്ഥാന്‍ വിശദീകരിച്ചു
◾https://dailynewslive.in/ വിഴിഞ്ഞം ചടങ്ങിന് ശേഷം യാത്രയാക്കുമ്പോള്‍ പ്രധാനമന്ത്രി മോദിയോട് പറഞ്ഞത് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് മുന്നോട്ട് പോകാമെന്ന് മോദി പറഞ്ഞിരുന്നു. വന്നതിന് നന്ദിയെന്നും അവസാനം പറഞ്ഞ വാചകത്തിനും നന്ദി എന്നും പ്രധാനമന്ത്രിയോട് പറഞ്ഞുവെന്നും പ്രധാനമന്ത്രി മറുപടി ചിരിയിലൊതുക്കിയെന്നും എന്തുകൊണ്ട് ചിരിയിലൊതുക്കിയെന്ന് എല്ലാവര്‍ക്കുമറിയാമെന്നും പിണറായി വിജയന്‍ പറഞ്ഞു. സഹായിക്കേണ്ടവര്‍ നമ്മെ ദ്രോഹിക്കുന്ന സാഹചര്യമാണുളളതെന്നും എന്നിട്ടും നടക്കില്ല എന്ന് കരുതിയ പലതും കണ്‍മുന്നില്‍ യാഥാര്‍ത്ഥ്യമായിയെന്നും സംയുക്ത പദ്ധതികളില്‍ കേന്ദ്രവിഹിതം ചുരുങ്ങുന്ന സാഹചര്യമാണുള്ളതെന്നും 70 ശതമാനവും സംസ്ഥാനം വഹിക്കേണ്ട സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾https://dailynewslive.in/ സമരം കടുപ്പിച്ച് ആശാ വര്‍ക്കര്‍മാര്‍. 45 ദിവസം നീളുന്ന രാപ്പകല്‍ സമര യാത്ര കാസര്‍കോട് നിന്ന് ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പര്യടനം നടത്തും. ഫെബ്രുവരി 10ന് സെക്രട്ടറിയേറ്റിന് മുന്നില്‍ തുടങ്ങിയ ആശാവര്‍ക്കര്‍മാരുടെ സമരമാണ് അടുത്ത ഘട്ടത്തിലേക്ക് കടന്നത്. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന രാപ്പകല്‍ സമര യാത്രയാണ് കാസര്‍കോട് നിന്ന് ആരംഭിച്ചത്.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ വിവാദങ്ങള്‍ക്കിടെ റാപ്പര്‍ വേടന്‍ ഇടുക്കിയിലെ സര്‍ക്കാര്‍ വാര്‍ഷിക ആഘോഷ പരിപാടിയില്‍ ഇന്ന് പാടും. വൈകീട്ട് 7 മണിക്ക് വാഴത്തോപ്പ് സ്‌കൂള്‍ മൈതാനത്തില്‍ നടക്കുന്ന സംഗീതനിശയിലേക്ക് പരമാവധി 8000 പേര്‍ക്ക് മാത്രമാണ് പ്രവേശനം. സ്ഥല പരിമിതി മൂലമാണ് തീരുമാനം. കൂടുതല്‍ പേര്‍ എത്തുന്ന സാഹചര്യം ഉണ്ടായാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ പേര്‍ എത്തിയാല്‍ വേദിയിലേക്കുള്ള റോഡുകള്‍ ബ്ലോക്ക് ചെയ്യും. അനിയന്ത്രിതമായ സാഹചര്യം ഉണ്ടായാല്‍ പരിപാടി റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.
◾https://dailynewslive.in/ കെ പി സി സി അധ്യക്ഷ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല. കൂടുതല്‍ ‘ചര്‍ച്ച വേണ്ടി വരുമെന്ന് നേതാക്കള്‍ അറിയിച്ചതിനെത്തുടര്‍ന്നാണിത്. കേരളത്തില്‍ നിന്ന് മടങ്ങിയെത്തുന്ന കെ.സി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയേയും, ഖര്‍ഗയേയും വിവരം ധരിപ്പിക്കും. സുധാകരന്റെ പരസ്യ പ്രസ്താവനയില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തിയെന്നും സൂചനയുണ്ട്.
◾https://dailynewslive.in/ കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരന്‍ തുടരുന്നതിനെ അനുകൂലിച്ച് പോസ്റ്ററുകള്‍. പാലക്കാട് ഡി.സി.സി ഓഫിസ് പരിസരത്താണ് സുധാകരന്‍ തുടരണമെന്നാവശ്യപ്പെടുന്ന പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ‘പിണറായിയെ അടിച്ചിടാന്‍ ഒരാള്‍ മാത്രം കെ.സുധാകരന്‍’, കെ.സുധാകരന്‍ ഇല്ലെങ്കില്‍ മേഞ്ഞു നടക്കും സി.പി.എം’, ‘കെ.സുധാകരനെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ എല്‍.ഡി.എഫ് ഏജന്റുമാര്‍’ തുടങ്ങിയ പരാമര്‍ശങ്ങളാണ് പോസ്റ്ററിലുള്ളത്. കോണ്‍ഗ്രസ് രക്ഷാ വേദിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
◾
◾https://dailynewslive.in/ തെരുവുനായ ആക്രമണത്തില്‍ സംസ്ഥാനത്ത് ഒരാഴ്ച്ചക്കിടെ 3 കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ പ്രതികരിച്ച് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കേന്ദ്ര നിയമങ്ങളില്‍ മാറ്റം വരണമെന്നും തെരുവ് നായ്ക്കളെ പിടിച്ച് വന്ധ്യംകരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കേന്ദ്രം ലഘൂകരിക്കണമെന്നും മന്ത്രി പ്രതികരിച്ചു. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒറ്റയടിക്ക് പൂട്ടേണ്ടി വന്നതാണെന്നും സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പരിമിതിയുണ്ടെന്നും വന്ധ്യംകരണം മാത്രമാണ് തെരുവു നായ ആക്രമണത്തിന് ഏക പരിഹാരമെന്നും എം.ബി.രാജേഷ് പറഞ്ഞു.
◾https://dailynewslive.in/ കണ്ണൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിചാരണ നടപടികള്‍ക്കായി പി ജയരാജനുള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയിലെത്തി. ജയരാജനൊപ്പം ടിവി രാജേഷ്ടക്കമുള്ള പ്രതികളാണ് കോടതിയിലെത്തിയത്. എറണാകുളം സിബിഐ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. പറയാന്‍ ഉള്ളതെല്ലാം കോടതിയില്‍ പറയുമെന്നായിരുന്നു പി ജയരാജന്റെ പ്രതികരണം.
◾https://dailynewslive.in/ കൈക്കൂലി കേസില്‍ അറസ്റ്റിലായ കൊച്ചി കോര്‍പ്പറേഷന്‍ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ എ. സ്വപ്നയെ കസ്റ്റഡിയില്‍ വേണമെന്ന് വിജിലന്‍സ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ അന്വേഷണസംഘത്തിന്റെ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. സ്വപ്ന വന്‍തോതില്‍ കൈക്കൂലി വാങ്ങിയെന്നാണ് വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
◾https://dailynewslive.in/ പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാള്‍ ടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെന്റര്‍ ജീവനക്കാരി പൊലീസ് കസ്റ്റഡിയില്‍. അക്ഷയ സെന്റര്‍ ജീവനക്കാരിയായ ഗ്രീഷ്മ പൊലീസിനോട് കുറ്റം സമ്മതിച്ചു. വിദ്യാര്‍ത്ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നല്‍കാന്‍ ഏല്‍പ്പിച്ചിരുന്നുവെന്നും എന്നാല്‍ അപേക്ഷിക്കാന്‍ താന്‍ മറന്നുപോയിയെന്നും പിന്നീട് വ്യാജ ഹാള്‍ടിക്കറ്റ് തയ്യാറാക്കി നല്‍കുകയായിരുന്നു എന്നുമാണ് ഗ്രീഷ്മയുടെ മൊഴി. പത്തനംതിട്ട പൊലീസാണ് നെയ്യാറ്റിന്‍കര സ്വദേശിയെ കസ്റ്റഡിയിലെടുത്തത്.
◾https://dailynewslive.in/ നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിക്ക് വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മിച്ച് നല്‍കിയ സംഭവത്തില്‍ അക്ഷയ സെന്ററില്‍നിന്ന് ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെയുള്ളവ കസ്റ്റഡിയിലെടുത്ത് പോലീസ്. വ്യാജ ഹാള്‍ടിക്കറ്റ് ചമച്ച അക്ഷയ സെന്ററിലെ ജീവനക്കാരിയായ ഗ്രീഷ്മ നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. ഗ്രീഷ്മയുമായി എത്തിയ പപോലീസ് സംഘം അക്ഷയ സെന്ററില്‍നിന്ന് തെളിവുകള്‍ ശേഖരിച്ചു.
◾https://dailynewslive.in/ താനുള്‍പ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി ചലച്ചിത്ര നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. താന്‍ ഒരു നടന്റേയും പേര് പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ ലിസ്റ്റിന്‍ സ്റ്റീഫന്‍ നടന്റെ ആരാധകര്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ചു. മലയാള സിനിമയിലെ ഒരു നടന്‍ വലിയ തെറ്റിന് തിരികൊളുത്തിയെന്നും ഇനിയും ആവര്‍ത്തിച്ചാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും നേരത്തേ ലിസ്റ്റിന്‍ പറഞ്ഞിരുന്നു..
◾https://dailynewslive.in/ നിര്‍ജ്ജീവമായിരിക്കാനില്ലെന്നും കഠിനാധ്വാനം തുടരുമെന്നും സിപിഎം മുതിര്‍ന്ന നേതാവ് പികെ ശ്രീമതി. കുടുംബകാര്യം നോക്കാന്‍ ഇന്നേവരെ സാധിച്ചിട്ടില്ല. പ്രായപരിധി നിശ്ചയിച്ചത് മൂലക്കിരുത്തലായി കരുതുന്നില്ലെന്നും ശ്രീമതി പറഞ്ഞു. സെക്രട്ടറിയേറ്റ് വിവാദം ജനറല്‍ സെക്രട്ടറി വിശദീകരിച്ചതോടെ അവസാനിച്ചു. അനുഭവ പരിചയം എറെയുള്ളയാളാണെന്നും ഏത് ഉത്തരവാദിത്തം ഏല്‍പ്പിച്ചാലും ഭംഗിയായി നിറവേറ്റുമെന്നും പി.കെ ശ്രീമതി വ്യക്തമാക്കി.
◾https://dailynewslive.in/ വീടിനു സമീപം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പേവിഷബാധയെ തുടര്‍ന്ന് മരിച്ച നിയയുടെ മാതാവ് ഹബീറ. വീടിനടുത്ത് മാലിന്യം തള്ളുന്നത് പതിവ് കാഴ്ച്ചയാണെന്നും നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായില്ലെന്നും എല്ലാവരും കൂടി കുഞ്ഞിനെ കടിച്ചു കീറി കൊന്നെന്നും മാതാവ് ഹബീറ പറഞ്ഞു.
◾https://dailynewslive.in/ പേവിഷബാധയേറ്റ് മരിച്ച ഏഴു വയസുകാരി നിയയുടെ ഖബറടക്കം പൂര്‍ത്തിയായി. കൊല്ലത്തെ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയിലായിരുന്നു ഖബറടക്കം. പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നു സംസ്‌കാര ചടങ്ങുകള്‍. കൂടുതല്‍ പേര്‍ക്ക് കാണാനുള്ള അവസരം ഇല്ലായിരുന്നു. പൊതുദര്‍ശനം ഒഴിവാക്കി മൃതദേഹം ആശുപത്രിയില്‍ നിന്നും നേരെ പളളിയിലേക്കാണ് കൊണ്ടുപോയത്.
◾https://dailynewslive.in/ കന്നഡ ഭാഷാവാദത്തെ പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെടുത്തിയെന്ന ആരോപണത്തില്‍ ഗായകന്‍ സോനു നിഗത്തിന് ബെംഗളുരു പൊലീസിന്റെ നോട്ടീസ്. ബെംഗളുരുവിലെ ഷോയ്ക്കിടെ സോനുവിനോട് കന്നഡ ഭാഷയിലെ പാട്ട് പാടിയേ തീരൂ എന്ന് ഒരാള്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരം നിര്‍ബന്ധങ്ങളാണ് പിന്നീട് പഹല്‍ഗാം പോലുള്ള ആക്രമണങ്ങളിലേക്ക് വഴി വയ്ക്കുന്നത് എന്നായിരുന്നു ഇതിന് സോനു നിഗം നല്‍കിയ മറുപടി. താന്‍ പാടിയവയില്‍ ഏറ്റവും നല്ല പാട്ടുകള്‍ കന്നഡയിലേതാണ്. എന്നാല്‍ ഇത്തരത്തില്‍ ഭീഷണി ഉയരുന്നത് വേദനാജനകമെന്നും സോനു പറഞ്ഞിരുന്നു.
◾https://dailynewslive.in/ സിന്ധു നദീജല കരാറില്‍ കൂടുതല്‍ നടപടികളുമായി ഇന്ത്യ. ബാഗ്ലിഹാര്‍ ഡാമില്‍ നിന്ന് ജലമൊഴുക്ക് താല്‍ക്കാലികമായി നിറുത്താനാണ് ഇന്ത്യയുടെ തീരുമാനം. ഇന്നലെ ജലമൊഴുക്ക് കുറച്ചിരുന്നു. കിഷന്‍ഗംഗ ഡാമില്‍ നിന്ന് ജലമൊഴുക്ക് തടയുന്നതിന് ഉടന്‍ നടപടിയെടുക്കുമെന്നാണ് സൂചന. വുളര്‍ തടാക സംരക്ഷണ പദ്ധതി പുനരുജ്ജീവിപ്പിക്കാനും തുല്‍ബുല്‍ തടയണ നിര്‍മ്മാണം വേഗത്തില്‍ തുടങ്ങാനും ആലോചനയുണ്ട്.
◾https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരരെ സഹായിക്കുന്നവര്‍ക്കെതിരെ നടപടികള്‍ കടുപ്പിച്ച് ജമ്മു കാശ്മീര്‍ പൊലീസ്. 2800 പേരെ കസ്റ്റഡിയിലെടുത്തെന്ന് കാശ്മീര്‍ ഐജി വികെ ബിര്‍ദി അറിയിച്ചു. 90 പേര്‍ക്കെതിരെ പി എസ് എ നിയമപ്രകാരം കേസെടുത്തു. സംസ്ഥാന വ്യാപകമായി തെരച്ചില്‍ നടപടികള്‍ തുടരുകയാണെന്നും ഐജി അറിയിച്ചു. സെന്‍സിറ്റീവ് മേഖലകളില്‍ സുരക്ഷാ വിന്യാസം ശക്തമാക്കിയിട്ടുണ്ട്.
◾https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാളിനെതിരെ സൈബര്‍ ആക്രമണം രൂക്ഷം. സംഭവത്തില്‍ പ്രതികരണവുമായി ദേശീയ വനിതാ കമ്മീഷന്‍ രംഗത്തെത്തി. മുസ്ലീങ്ങളോടോ കശ്മീരികളോടോ ശത്രുത പുലര്‍ത്തരുതെന്നായിരുന്നു ഹിമാന്‍ഷിയുടെ പ്രതികരണം. അഭിപ്രായങ്ങളുടെ പേരില്‍ ഹിമാന്‍ഷിയെ ലക്ഷ്യമിടുന്നത് അപലപനീയവും നിര്‍ഭാഗ്യകരവുമാണെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു.
◾https://dailynewslive.in/ നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിയുടെ പൂണൂല്‍ അഴിപ്പിച്ചതില്‍ പ്രതിഷേധം. കര്‍ണാടകയിലെ കലബുറഗിയില്‍ വിദ്യാര്‍ത്ഥിയെ മുന്നില്‍ നിര്‍ത്തി സമുദായ സംഘടനകള്‍ പ്രതിഷേധിച്ചു. കര്‍ണാടക കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന്റെ ഡ്രസ് കോഡില്‍ ദേഹത്ത് ചരടുകള്‍ പാടില്ല എന്ന് പറഞ്ഞത് വിവാദമായിരുന്നു. സമാനമായ ചട്ടങ്ങള്‍ നീറ്റിനും ഉണ്ട്. ദേഹത്ത് ചരടോ നൂലോ പാടില്ല എന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് പൂണൂല്‍ നീക്കം ചെയ്യാന്‍ പറഞ്ഞത്.
◾https://dailynewslive.in/ രാജസ്ഥാന്‍ നിയമസഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ കൈക്കൂലി വാങ്ങിയ എംഎല്‍എ അറസ്റ്റില്‍. ഭാരത് ആദിവാസി പാര്‍ട്ടി എംഎല്‍എ ജയ്കൃഷന്‍ പട്ടേലിനെയാണ് ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റുചെയ്തത്. എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍വെച്ച് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങി നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു റെയ്ഡ്.
◾https://dailynewslive.in/ ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്ക് ഭക്ഷണവും മറ്റു സഹായങ്ങളും നല്‍കിയ യുവാവ് സുരക്ഷാസേനയുടെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നദിയില്‍ മുങ്ങിമരിച്ചു. ലഷ്‌കറെ തോയ്ബ സംഘാംഗമെന്ന് സംശയിക്കുന്ന ഇംതിയാസ് അഹമ്മദ് മാഗ്രേയ് (23) ആണ് മരിച്ചത്.
◾https://dailynewslive.in/ മുസ്ലീം സ്ത്രീകള്‍ക്ക് തുല്യ സ്വത്തവകാശമുള്‍പ്പെടെ തുല്യാവകാശങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ശുപാര്‍ശകളെ എതിര്‍ത്ത് ആയിരക്കണക്കിന് ബംഗ്ലാദേശികള്‍ ധാക്കയിലെ തെരുവിലിറങ്ങി. ബംഗ്ലാദേശിലെ സ്വാധീനമുള്ള ഇസ്ലാമിക ഗ്രൂപ്പായ ഹെഫാസത്ത്-ഇ-ഇസ്ലാമാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. നിര്‍ദ്ദിഷ്ട ശുപാര്‍ശകളില്‍ ചിലത് ഭൂരിപക്ഷം ജനങ്ങളുടെയും വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് എന്നാരോപിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
◾https://dailynewslive.in/ ഇന്ത്യക്ക് പങ്കാളികളെ മതിയെന്നും ഉപദേശകരുടെ ആവശ്യമില്ലെന്നും യൂറോപ്യന്‍ രാജ്യങ്ങളോട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് യുറോപ്യന്‍ യൂണിയന്‍ വിദേശ നയവിഭാഗം മേധാവി കയ കലാസ് നടത്തിയ പരാമര്‍ശത്തിന് മറുടി നല്‍കുകയായിരുന്നു മന്ത്രി. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നും, സ്ഥിതി ഗുരുതരമാണെന്നുമായിരുന്നു കയയുടെ പ്രസ്താവന. സ്വന്തം രാജ്യത്ത് നടപ്പാക്കാത്ത നയങ്ങളാണ് മറ്റുള്ള രാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് ജയശങ്കര്‍ കുറ്റപ്പെടുത്തി.
◾https://dailynewslive.in/ മറ്റ് രാജ്യങ്ങള്‍ ഹോളിവുഡിനെ ദുര്‍ബലപ്പെടുത്തുകയും സിനിമയെ പ്രചാരണ ഉപകരണമായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച്, എല്ലാ വിദേശ നിര്‍മ്മിത സിനിമകള്‍ക്കും 100% തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കയിലെ സിനിമാ വ്യവസായം വളരെ വേഗത്തില്‍ മരണത്തിലേക്ക് നീങ്ങുകയാണെന്നും ട്രംപ് കുറിച്ചു.
◾https://dailynewslive.in/ ഡൊണാള്‍ഡ് ട്രംപ് എത്തിയതോടെ യുഎസ് വിടുന്നവരുടെ എണ്ണം കൂടുന്നു. അയര്‍ലന്‍ഡാണ് ഇവരില്‍ കൂടുതല്‍പ്പേരുടെയും ഇഷ്ടനാട്. ഒരുപതിറ്റാണ്ടിനിടെ ഐറിഷ് വിസയ്ക്ക് അപേക്ഷിച്ചവരുടെ എണ്ണം ഏറ്റവും കൂടുതലുണ്ടായത് ജനുവരിമുതലുള്ള മാസങ്ങളിലാണ്.
◾https://dailynewslive.in/ പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെടാനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ ഉടലെടുത്ത സംഘര്‍ഷ സാഹചര്യം ചര്‍ച്ചചെയ്യാന്‍ ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി. ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ സാഹചര്യം ഇന്ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
◾https://dailynewslive.in/ കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പോപ്‌മൊബീല്‍ എന്നറിയപ്പെടുന്ന ഔദ്യോഗിക വാഹനം ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ ഗാസയിലെ കുഞ്ഞുങ്ങള്‍ക്കുള്ള മൊബൈല്‍ ഹെല്‍ത്ത് .ക്ലിനിക്കാകും. മാര്‍പാപ്പയുടെ അന്ത്യാഭിലാഷമായിരുന്നു ഇതെന്ന് വത്തിക്കാന്‍ അറിയിച്ചു.
◾https://dailynewslive.in/ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 8,775 രൂപയിലാണ് ഇന്നത്തെ വ്യാപാരം. പവന് 160 രൂപ വര്‍ധിച്ച് 70,200 രൂപയിലെത്തി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,200 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 15 രൂപ വര്‍ധിച്ചു. വെള്ളി ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 107 രൂപയിലെത്തി. യു.എസ് ചൈന വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഫലം കാണുന്നില്ലെന്ന റിപ്പോര്‍ട്ടുകളും യു.എസ് ഡോളര്‍ വിനിമയ നിരക്ക് ഇടിയുന്നതും ആഗോള വിപണിയില്‍ സ്വര്‍ണ വിലയെ ഉയര്‍ത്തിയെന്നാണ് വിലയിരുത്തല്‍. ഇന്ന് നിലവില്‍ 3,258.13 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഏപ്രിലില്‍ ഔണ്‍സിന് 3,500 ഡോളര്‍ എന്ന റെക്കോര്‍ഡ് വിലയിലെത്തിയ ശേഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില താഴോട്ടാണ്. കഴിഞ്ഞ കൊല്ലം ഔണ്‍സിന് 2,500 ഡോളര്‍ എന്ന വിലയില്‍ നിന്നായിരുന്നു സ്വര്‍ണക്കുതിപ്പ്. ട്രംപ് ഉയര്‍ത്തി വിട്ട തീരുവ യുദ്ധമാണ് വിലയെ റെക്കോഡിലെത്തിച്ചത്. ചൈന അടക്കമുള്ള രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതും മിഡില്‍ ഈസ്റ്റ് പ്രതിസന്ധിയുമൊക്കെ വില കൂടാന്‍ കാരണമായി.
◾https://dailynewslive.in/ ആഗോള വിപണിയിലുടനീളം ഹോം വിഡിയോ ഗെയിം കണ്‍സോള്‍ ആയ എക്‌സ്‌ബോക്‌സ് കണ്‍സോളിന്റെയും ആക്‌സസറികളുടെയും വില വര്‍ധിപ്പിച്ച് പ്രമുഖ ഐടി കമ്പനിയായ മൈക്രോസോഫ്റ്റ്. വര്‍ദ്ധിച്ചുവരുന്ന വ്യാപാര സംഘര്‍ഷങ്ങളുടെയും ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ദ്ധിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് വില വര്‍ധിപ്പിക്കാനുള്ള മൈക്രോസോഫ്റ്റിന്റെ തീരുമാനം. അമേരിക്കയില്‍ എക്‌സ്‌ബോക്‌സ് സീരീസ് എസിന്റെ വില 379.99 ഡോളറായാണ് വര്‍ധിക്കുക. എക്‌സ്‌ബോക്‌സ് സീരീസ് എസ് ഇറങ്ങിയ സമയത്തെ വിലയായ 299.99 ഡോളറില്‍ നിന്ന് 80 ഡോളറാണ് അധികമായി കൂടുക. സീരീസ് എക്‌സിന്റെ വില 599.99 ഡോളറായും ഉയരും. നൂറ് ഡോളറിന്റെ വര്‍ധനയാണ് വരുത്തിയത്. ആക്സസറികളെയും ഒഴിവാക്കിയിട്ടില്ല. വയര്‍ലെസ് കണ്‍ട്രോളറുകള്‍ക്കും ഹെഡ്സെറ്റുകള്‍ക്കും യുഎസിലും കാനഡയിലും വില വര്‍ധിക്കും. യൂറോപ്പ്, യുകെ, ഓസ്ട്രേലിയ എന്നിവയുള്‍പ്പെടെയുള്ള വിപണികളിലും എക്‌സ്‌ബോക്‌സ് വിലയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവതരിപ്പിച്ച യുഎസ് താരിഫ് മൂലം വിതരണ ശൃംഖലയില്‍ ഉണ്ടായ മാറ്റം കണക്കിലെടുത്താണ് ആഗോള ടെക്, ഗെയിമിംഗ് കമ്പനികള്‍ പുതിയ ക്രമീകരണങ്ങള്‍ വരുത്തുന്നത്.
◾https://dailynewslive.in/ വിജയ് സേതുപതിയും നിത്യ മേനോനും ഒന്നിച്ചെത്തിയ മലയാള ചിത്രമായിരുന്നു ആര്‍ട്ടിക്കിള്‍ 19 എ. ഇപ്പോഴിതാ മറ്റൊരു ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചെത്തുകയാണ്. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ‘തലൈവന്‍ തലൈവി’ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്. പസങ്ക, കേഡി ബില്ല കില്ലാഡി രംഗ, കടയ്ക്കുട്ടി സിങ്കം തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ഒരുക്കിയ സംവിധായകനാണ് പാണ്ഡിരാജ്. തലൈവന്‍ തലൈവിയുടെ അനൗണ്‍സ്‌മെന്റ് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു പൊറോട്ട കടയുടെ പശ്ചാത്തലത്തില്‍ വിജയ് സേതുപതിയുടെയും നിത്യ മേനന്റെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തരത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ഒരു ആക്ഷന്‍ റൊമാന്റിക് കോമഡി ഴോണറിലാണ് സിനിമ ഒരുങ്ങുന്നതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. യോഗി ബാബുവിനെയും ടീസറില്‍ കാണാം. സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ ടി ജി ത്യാഗരാജന്‍ ആണ് സിനിമ നിര്‍മിക്കുന്നത്. സന്തോഷ് നാരായണന്‍ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
◾https://dailynewslive.in/ സൂരിയുടെ പുതിയ ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി നായികയാകുന്നു. ‘മാമന്‍’ എന്നാണ് സിനിമയുടെ പേരിട്ടിരിക്കുന്നത്. പ്രശാന്ത് പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ജി.വി. പ്രകാശ് ചിത്രം ‘ബ്രൂസ്ലീ’, വിലങ്ങ്(വെബ് സീരിസ്) എന്നിവയുടെ സംവിധായകനാണ് പ്രശാന്ത് പാണ്ഡിരാജ്. രാജ്കിരണ്‍, സ്വാസിക, ബാബാ ഭാസ്‌കര്‍, മാസ്റ്റര്‍ പ്രഗീത് ശിവന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഹിഷാം അബ്ദുള്‍ വഹാബ് ആണ് മാമന്‍ സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം ദിനേശ് പുരുഷോത്തമന്‍. എഡിറ്റിങ് ഗണേഷ് ശിവ.
◾https://dailynewslive.in/ ഇന്നോവ ഹൈക്രോസിന്റെ എക്‌സ്‌ക്ലുസീവ് എഡിഷന്‍ പുറത്തിറക്കി ടൊയോട്ട. ഏറ്റവും ഉയര്‍ന്ന വകഭേദമായ ഇസെഡ്എക്സ്(ഒ) അടിസ്ഥാനമാക്കിയുള്ള ഇന്നോവ ഹൈക്രോസിന്റെ എക്‌സ്‌ക്ലുസീവ് എഡിഷന്‍ പരിമിതമായ എണ്ണം മാത്രമേ ടൊയോട്ട വിപണിയിലെത്തിക്കുന്നുള്ളൂ. വയര്‍ലെസ് ചാര്‍ജറും എയര്‍ പ്യുരിഫെയറും ഫൂട്ട് വെല്‍ ലാംപും അടക്കമുള്ള അധിക ഫീച്ചറുകള്‍ എക്‌സ്‌ക്ലുസീവ് എഡിഷനിലുണ്ടാവും. ടൊയോട്ട ഡീലര്‍ഷിപ്പുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ഇന്നോവ ഹൈക്രോസ് എക്‌സ്‌ക്ലുസീവ് എഡിഷന്‍ ബുക്ക് ചെയ്യാനാവും. ഇന്നോവ ഹൈക്രോസിന്റെ ഇസെഡ്എക്സ്(ഒ) വകഭേദത്തേക്കാള്‍ 1.24 ലക്ഷം രൂപ അധികം വിലയിലാണ് എക്‌സ്‌ക്ലുസീവിന്. 32.58 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കും. ഇന്നോവ ഹൈക്രോസ് സ്റ്റാന്‍ഡേഡ് ഹൈബ്രിഡ് വകഭേദങ്ങളുടെ വില 26.31 ലക്ഷം മുതല്‍ 31.34 ലക്ഷം രൂപ വരെയാണ്. ഇന്നോവ ഹൈക്രോസിന്റെ സ്റ്റാന്‍ഡേഡ് പെട്രോള്‍ പവര്‍ ട്രെയിന്റെ വില 19.09 ലക്ഷം മുതല്‍ 21.30 ലക്ഷം രൂപ വരെയാണ്. അഞ്ചാം തലമുറ സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിനാണ് നല്‍കിയിട്ടുള്ളത്. 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍, ഇന്‍ലൈന്‍, 16 വാല്‍വ്, ഡിഒഎച്ച്‌സി, വിവിടിഐ പെട്രോള്‍ എന്‍ജിന്‍. 168 സെല്‍ നിക്കല്‍ മെറ്റല്‍ ഹൈബ്രിഡ് ബാറ്ററി പാക്കും ചേരുന്നതോടെ 186പിഎസ് കരുത്തും പരമാവധി 206എന്‍എം ടോര്‍ക്കും പുറത്തെടുക്കും.
◾https://dailynewslive.in/ സ്വന്തം പ്രലോഭനങ്ങള്‍ക്ക് വഴങ്ങി ജീവന്റെ സ്വാതികരഥ്യങ്ങള്‍ കാണാതെ കഴിയുന്ന മനുഷ്യ വര്‍ഗ്ഗത്തിന്റെ പതനവും മോചനവുമാണ് മധുരം ഗായതിയുടെ പ്രമേയം. പൗരാണിക കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും പുരാണങ്ങളില്‍ നിന്ന് സ്വതന്ത്രമായാണ് ഇതില്‍ പ്രത്യക്ഷപ്പെടുന്നത്. കണ്ടും കേട്ടും പേടിച്ചും സൗമ്യമായി പോരാടിയും ആകാശമാര്‍ഗങ്ങളില്‍ സഞ്ചരിക്കുന്ന ഒരാല്‍മരമാണ് കഥാനായകന്‍. നായിക സുകന്യ എന്ന വനകന്യകയും. അവരുടെ പ്രണയം ജൈവസിദ്ധിയുടെ സ്വാന്തനമായ മാറുന്നു. മനുഷ്യാത്മാവിന്റെ സ്നേഹസൗന്ദര്യത്തെ പുല്‍കിയുണര്‍ത്തുന്ന അതീന്ദ്രിയസംഗീതമാണ് ഈ പുസ്തകം. ‘മധുരം ഗായതി’. 11-ാം പതിപ്പ്. ഒ.വി വിജയന്‍. ഡിസി ബുക്സ്. വില 123 രൂപ.
◾https://dailynewslive.in/ എപ്പോള്‍ നടക്കുന്നുവെന്നത് ആരോഗ്യത്തെ വ്യത്യസ്ത രീതിയില്‍ ബാധിക്കാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് ഭക്ഷണത്തിന് മുന്‍പും ശേഷവും. ഭക്ഷണത്തിന് മുന്‍പ് നടന്നാല്‍ കൊഴുപ്പ് കത്തിച്ച് മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ഭക്ഷണം കഴിച്ച ഉടനെ നടക്കുന്നത് ശരീരഭാരം കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും കൂടുതല്‍ ഉപയോഗപ്രദമാകുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. രാവിലെ വെറും വയറ്റില്‍ നടക്കുമ്പോള്‍ അല്ലെങ്കില്‍ ഭക്ഷണം കഴിച്ച് മൂന്ന് നാല് മണിക്കൂര്‍ കഴിഞ്ഞ് നടക്കുമ്പോള്‍, അത് നിങ്ങളുടെ മെറ്റബോളിസം വര്‍ധിപ്പിക്കുകയും കലോറികള്‍ക്ക് പകരം കൊഴുപ്പ് കത്തിക്കാന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാനും ഇത് നിങ്ങളെ സഹായിക്കും. ഭക്ഷണം കഴിച്ച് കഴിഞ്ഞ് വ്യായാമം ചെയ്തവരെ അപേക്ഷിച്ച് ഒഴിഞ്ഞ വയറ്റില്‍ വ്യായാമം ചെയ്തവരില്‍ 70% കൂടുതല്‍ കൊഴുപ്പ് കത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണം കഴിച്ചതിനുശേഷം നടക്കുന്നത് ദഹനം മെച്ചപ്പെടുത്താനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഭക്ഷണത്തിനു ശേഷം നടക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിനൊപ്പം വയറു വീര്‍ക്കുന്നത് കുറയ്ക്കുമെന്നും ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഗ്യാസ്, വയറു വീര്‍ക്കല്‍ പോലുള്ള പ്രശ്നങ്ങള്‍ ഉള്ളവര്‍ ഓരോ ഭക്ഷണത്തിനും ശേഷം 10-15 മിനിറ്റ് നടക്കുന്നത് ദഹന പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഭക്ഷണത്തിനു ശേഷം നടക്കുന്നത് ഗ്ലൂക്കോസ് കത്തിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. പ്രമേഹം ഉള്ളവര്‍ ഭക്ഷണത്തിന് ശേഷം നടക്കുന്നത് ഫലപ്രദമാണ്. ഭക്ഷണ ശേഷം രണ്ട് മുതല്‍ അഞ്ച് മിനിറ്റ് വരെ നടക്കുന്നത് പോലും സഹായകരമാകും. ഭക്ഷണം കഴിച്ചതിനു ശേഷം 30 മിനിറ്റ് വേഗത്തിലുള്ള നടത്തം ശരീരഭാരം കുറയ്ക്കാന്‍ ഒരു മണിക്കൂര്‍ സാധാരണ നടക്കുന്നതിനെക്കാള്‍ ശരീരഭാരം കുറയ്ക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 84.29, പൗണ്ട് – 111.96, യൂറോ – 95.38, സ്വിസ് ഫ്രാങ്ക് – 101.97, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.52, ബഹറിന്‍ ദിനാര്‍ – 223.63, കുവൈത്ത് ദിനാര്‍ -274.84, ഒമാനി റിയാല്‍ – 218.96, സൗദി റിയാല്‍ – 22.48, യു.എ.ഇ ദിര്‍ഹം – 22.95, ഖത്തര്‍ റിയാല്‍ – 23.05, കനേഡിയന്‍ ഡോളര്‍ – 61.02.