yt cover 27

https://dailynewslive.in/ സംസ്ഥാനത്ത് കനത്ത മഴ. വിവിധ ജില്ലകളിലുള്ള 9 പുഴകളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. കോട്ടയം ജില്ലയിലെ മീനച്ചില്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, മണിമല എന്നീ നദികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂര്‍ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസറഗോഡ് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളില്‍ മഞ്ഞ അലര്‍ട്ടും നിലനില്‍ക്കുന്നുണ്ട്. പുഴയോട് ചേര്‍ന്ന് താമസിക്കുന്ന പ്രദേശവാസികള്‍ ജാഗ്രത പാലിക്കമെന്ന് സംസ്ഥാ ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

https://dailynewslive.in/ ദേശീയപാത നിര്‍മ്മാണ മേഖലയായ കണ്ണൂര്‍ കുപ്പം കപ്പണത്തട്ടില്‍ ഇന്ന് രാവിലെ വീണ്ടും മണ്ണിടിച്ചില്‍. ദേശീയപാതക്ക് മുകളിലായി നിര്‍മ്മിച്ച കോണ്‍ഗ്രീറ്റ് ഭിത്തിയാണ് ഇടിഞ്ഞത്. സമീപ പ്രദേശത്തെ വീടുകള്‍ അടക്കം കെട്ടിടങ്ങള്‍ക്ക് ഭീഷണിയുണ്ടാകുന്ന രീതിയിലാണ് ഇപ്പോള്‍ കുപ്പത്ത് മണ്ണിടിയുന്നത്. ദേശീയ പാതാ നിര്‍മ്മാണത്തിന്റെ ഭാഗമായി കുന്നിടിച്ച് മണ്ണ് മാറ്റി നിര്‍മ്മാണം നടത്തിയ ഭാഗമാണിത്. മണ്ണിടിഞ്ഞതോടെ ദേശീയ പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ കോഴിക്കോട് അരീക്കാട് റെയില്‍വേ ട്രാക്കിലെ ഇലക്ട്രിക് ലൈനിന്റെ മുകളില്‍ വീണ്ടും മരം വീണതോടെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇന്നലെ മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിലച്ചിരുന്നതിന് സമീപത്താണ് വീണ്ടും അപകടമുണ്ടായത്. ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവച്ചു. ഇതേ തുടര്‍ന്ന് മംഗലാപുരം തിരുവനന്തപുരം വന്ദേ ഭാരത് 2 മണിക്കൂര്‍ വൈകി ഓടുകയാണ്.

https://dailynewslive.in/ അന്‍വറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കുമെന്നും യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധമാണെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. അന്‍വറിന്റെ പ്രസ്താവനകള്‍ ഒന്നും തെരഞ്ഞെടുപ്പില്‍ വിഷയമാകില്ലെന്ന് പറഞ്ഞ സാദിഖലി തങ്ങള്‍ നിലമ്പൂരില്‍ യുഡിഎഫ് ഒറ്റക്കെട്ടാണെന്നും കൂട്ടിച്ചേര്‍ത്തു. അന്‍വറിന്റെ അതൃപ്തി യുഡിഎഫ് തന്നെ പരിഹരിക്കുമെന്നും അതില്‍ ലീഗ് കോണ്‍ഗ്രസ് എന്നില്ലെന്നും ഏതു പ്രതിസന്ധി ഉണ്ടെങ്കിലും ചര്‍ച്ചകളും കൂടിയാലോചനകളും നടത്തി പരിഹരിക്കുമെന്നും ഒരു വോട്ടു കൂടുതല്‍ ചേര്‍ക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ഇന്ത്യയിലെ മറ്റ് ഏത് സര്‍ക്കാരിനെക്കാളും വ്യത്യസ്തമായ സര്‍ക്കാരാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരെന്നും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തല്‍ ആണെന്ന് പറയാന്‍ ഒരു ഭയപ്പാടും ഇല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പി വി അന്‍വര്‍ ഒരു സോപ്പു കുമിളയാണ്. അന്‍വറിനെ പണ്ടേ സിപിഐ തിരിച്ചറിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തെ യുഡിഎഫിലെടുത്തില്ലെങ്കില്‍ നിലമ്പൂരില്‍ പിവി അന്‍വര്‍ മത്സരിക്കുമെന്ന് സൂചന. ഇന്ന് ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലംകമ്മറ്റി യോഗത്തിന് ശേഷം, നേതാക്കളാണ് മുന്നണിയിലെടുത്തില്ലെങ്കില്‍ അന്‍വര്‍ മത്സരിക്കുമെന്ന് അറിയിച്ചത്. തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന് രണ്ട് ദിവസത്തെ സമയം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.

https://dailynewslive.in/ മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തി പി വി അന്‍വര്‍. നിലവിലെ സാഹചര്യങ്ങള്‍ ലീഗിനെ ബോധ്യപ്പെടുത്തിയെന്ന് പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ മത്സരിക്കുമോ എന്നതില്‍ ഇപ്പോള്‍ തീരുമാനം പറയുന്നില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ മുന്നണി പ്രവേശനത്തില്‍ കോണ്‍ഗ്രസ് തീരുമാനം പറയട്ടെയെന്നും പി വി അന്‍വര്‍ പ്രതികരിച്ചു.

https://dailynewslive.in/ ആര്യാടന്‍ മുഹമ്മദിനോടുള്ള പാര്‍ട്ടിയുടെ ബഹുമാനമാണ് ആര്യാടന്‍ ഷൗക്കത്തിന് സ്ഥാനാര്‍ഥിയാക്കാനുള്ള പാര്‍ട്ടി തീരുമാനമെന്ന് കെ. സുധാകരന്‍ എം.പി. അതേസമയം അന്‍വറുമായി പാര്‍ട്ടി നല്ല രീതിയിലുള്ള ബന്ധമുണ്ടാക്കാനാണ് ആഗ്രഹിക്കുന്നതെന്നും അന്‍വറിനെ പാര്‍ട്ടി ഒപ്പം നിര്‍ത്തുമെന്നും സുധാകരന്‍ പ്രതികരിച്ചു.

https://dailynewslive.in/ സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതില്‍ തനിക്ക് ഒരു മോഹഭംഗവും ഇല്ലെന്ന് വിഎസ് ജോയി. സ്ഥാനാര്‍ത്ഥിയെ ഒരു ഫോണ്‍ കോളില്‍ അറിയിച്ചാല്‍ ഉള്‍ക്കൊള്ളുന്ന ആളാണ് താനെന്നും പാര്‍ട്ടിക്ക് ഒരു പ്രതിസന്ധിയും പ്രയാസവും ഉണ്ടാക്കില്ലെന്നും ജോയ് പറഞ്ഞു. കോണ്‍ഗ്രസിനോട് കൈ കോര്‍ത്ത പിവി അന്‍വര്‍ സ്ഥാനാര്‍ത്ഥിയായി ജോയിയെ നിര്‍ദ്ദേശിച്ചിരുന്നു.

https://dailynewslive.in/ കേരളത്തിലെ ദേശീയപാതാ നിര്‍മ്മാണ തകരാറുമായി ബന്ധപ്പെട്ട് കേന്ദ്ര ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി നിര്‍ദ്ദേശം. ട്രാന്‍സ്പോര്‍ട്ട് സെക്രട്ടിക്കൊപ്പം ദേശീയ പാത അതോരിറ്റി ചെയര്‍മാനും നോട്ടീസ് നല്‍കി. പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി അദ്ധ്യക്ഷന്‍ കെസി വേണുഗോപാല്‍ കൂരിയാട് റോഡ് ഇടിഞ്ഞ സ്ഥലത്ത് നേരിട്ടെത്തി സ്ഥിതി മനസ്സിലാക്കും.

https://dailynewslive.in/ ഡോക്ടര്‍ സിസ തോമസിന്റെ പെന്‍ഷന്‍ ആനുകൂല്യം തടഞ്ഞ നടപടിയില്‍ അംഗീകരിക്കാനാവില്ലെന്നും അനുചിതമെന്നും ഹൈക്കോടതി വിമര്‍ശിച്ചു. അച്ചടക്ക നടപടി നിലനില്‍ക്കുന്നുന്നതിനാലാണ് ആനുകൂല്യം തടഞ്ഞതെന്നാണ് സര്‍ക്കാര്‍ വാദം. അച്ചടക്ക നടപടിയിലെ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതല്ലേയെന്നും കോടതി ചോദിച്ചു.

https://dailynewslive.in/ നടന്‍ ഉണ്ണി മുകുന്ദന്റെ മാനേജര്‍ വിപിന്‍ കുമാര്‍ നല്‍കിയ പരാതി പരിശോധിക്കാന്‍ സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ വര്‍ക്കിംഗ് സെക്രട്ടറി സോഹന്‍ സീനുലാലിനെ ചുമതലപ്പെടുത്തി. ഈ പരിശോധനയ്ക്ക് ശേഷം തുടര്‍നടപടി എടുക്കും എന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു. അതോടൊപ്പം മാനേജറുടെ പരാതിയില്‍ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസ് എടുത്തു.

https://dailynewslive.in/ പിണറായി വിജയനെകുറിച്ചുള്ള ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്തിറക്കി ഇടത് സംഘടന, സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷനാണ് പിണറായി ദി ലെജന്റ് നിര്‍മ്മിച്ചത്.മൂന്നാമതും പിണറായി എന്ന് പറഞ്ഞാണ് ടീസര്‍ അവസാനിക്കുന്നത്.ആദ്യമായാണ് ഒരു സര്‍വ്വീസ് സംഘടന പിണറായിയെ കുറിച്ച് ഡോക്യുമെന്ററി നിര്‍മിക്കുന്നത്. നാളെ കമലാഹസനാണ് ഡോക്യുമെന്ററി പ്രകാശനം ചെയ്യുന്നത്.

https://dailynewslive.in/ അറബിക്കടലില്‍ മുങ്ങിയ ചരക്കുകപ്പലില്‍ നിന്നുള്ള കൂടുതല്‍ കണ്ടെയ്നറുകള്‍ തിരുവനന്തപുരം ജില്ലയുടെ തീര പ്രദേശങ്ങളിലടക്കം അടിയുന്നതിനിടെ വര്‍ക്കല പാപനാശം തീരത്ത് ബലിതര്‍പ്പണം നടത്തുന്നതില്‍ ആശങ്ക. രാവിലെ മുതല്‍ പാപനാശത്ത് ബലിതര്‍പ്പണത്തിന് ക്രമാതീതമായ തിരക്കാണുണ്ടാകുന്നത്. കണ്ടെയ്നര്‍ ഭീഷണി നിലനില്‍ക്കെയാണ് വര്‍ക്കല പാപനാശം തീരത്ത് ബലിതര്‍പ്പണം നടത്തുന്നതെന്നതാണ് ആശങ്കക്ക് കാരണം.

https://dailynewslive.in/ നിലവിലെ കോവിഡ് കേസുകളുടെ വര്‍ദ്ധനവില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വിലയിരുത്തല്‍. രാജ്യത്തെ കൊവിഡ് കേസുകള്‍,എത്ര വേഗത്തില്‍ എവിടേക്കൊക്കെ വര്‍ദ്ധിക്കുന്നുവെന്ന് കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. സ്വാഭാവിക പ്രതിരോധ ശേഷിയും, വാക്സിനിലൂടെയുള്ള പ്രതിരോധശേഷിയും പുതിയ വൈറസ് മറികടക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. നിലവില്‍ ഗുരുതരമാകുന്ന കേസുകള്‍ വളരെ കുറവാണെന്നാണ് വിവരം.

https://dailynewslive.in/ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാര സമരത്തിലിരിക്കുന്ന മാവോയിസ്റ്റ് രൂപേഷിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ‘ബന്ധിതരുടെ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന നോവലിന് പ്രസിദ്ധീകരണ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുദിവസമായി രൂപേഷ് നിരാഹാര സമരത്തിലായിരുന്നു. ജയില്‍ ഡോക്ടര്‍ രാവിലെ നടത്തിയ പരിശോധനയിലാണ് ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയത്.

https://dailynewslive.in/ തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാലു പേരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ദമ്പതികളെയും മക്കളെയുമാണ് വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അനില്‍കുമാര്‍, ഭാര്യ ഷീജ, മക്കളായ ആകാശ്, അശ്വിന്‍ എന്നിവരാണ് മരിച്ചത്. വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപമാണ് വീട്. കടബാധ്യതയാണ് ഇവര്‍ ജീവനൊടുക്കാനുള്ള കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

https://dailynewslive.in/ ഹരിയാനയില്‍ ഒരു കുടുംബത്തിലെ 7 പേര്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ച്കുലയിലെ സെക്ടര്‍ 27ലാണ് ഡെറാഡൂണ്‍ സ്വദേശികളുടെ കാര്‍ ഇന്നലെ രാത്രി കണ്ടെത്തിയത്. പ്രവീണ്‍ മിത്തല്‍, മാതാപിതാക്കള്‍, ഭാര്യ, മൂന്ന് കുട്ടികള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധി കാരണം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

https://dailynewslive.in/ അമേരിക്കയിലെ ഫിലാഡെല്‍ഫിയയിലെ പാര്‍ക്കില്‍ ഇന്നലെ നടന്ന വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 9 പേര്‍ക്ക് അക്രമിയുടെ വെടിവയ്പില്‍ പരിക്കേറ്റതായാണ് പൊലീസ് വിശദമാക്കുന്നത്, ഫിലാഡെല്‍ഫിയയിലെ ഫെയര്‍മൌണ്ട് പാര്‍ക്കില്‍ ഇന്നലെ രാത്രിയാണ് വെടിവയ്പ് നടന്നത്. സൈനിക സേവനത്തിനിടെ മരണമടഞ്ഞ സൈനികര്‍ക്ക് ആദരമര്‍പ്പിക്കാനുള്ള അനുസ്മരണ ദിനത്തിലാണ് വെടിവയ്പ് നടന്നിട്ടുള്ളത്.

https://dailynewslive.in/ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണത്തിന് നിര്‍ണ്ണായക ചുവടുവെപ്പുമായി ഇന്ത്യ. അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് പ്രോഗ്രാമിന്റെ ഭാഗമായി നിര്‍മ്മിച്ച മോഡലിന് അംഗീകാരം നല്‍കിയ പ്രതിരോധമന്ത്രാലയം പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മാണം നടപ്പാക്കാന്‍ തീരുമാനിച്ചു. യുദ്ധവിമാന നിര്‍മാണ രംഗത്ത് സ്വയം പര്യാപ്തതയിലേക്കുള്ള സുപ്രധാന നീക്കമാണിതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു

https://dailynewslive.in/ ദുബൈ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയായി. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി ശൈഖ് ഹംദാന്‍ കൂടിക്കാഴ്ച നടത്തി. അല്‍ ബര്‍ക്ക കൊട്ടാരത്തില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനും ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതും സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചയായി.

https://dailynewslive.in/ സൗദി അറേബ്യയില്‍ അടുത്ത വര്‍ഷം മുതല്‍ മദ്യ വില്‍പ്പനക്ക് ലൈസന്‍സ് നല്‍കാന്‍ പദ്ധതിയിടുന്നെന്ന തരത്തില്‍ നിരവധി വിദേശ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ബന്ധപ്പെട്ട സൗദി അധികാരികളില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണമില്ലാത്തതും തീര്‍ത്തും അവാസ്തവമായ വാര്‍ത്തകളാണ് ഇതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

https://dailynewslive.in/ ആള്‍ക്കൂട്ടങ്ങള്‍ക്ക് നേരെയുണ്ടാവുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചതിന് പിന്നാലെ വടിവാള്‍ വില്‍പനയ്ക്ക് വിലക്കുമായി ഓസ്ട്രേലിയ. ഞായറാഴ്ച നോര്‍ത്ത്ലാന്‍ഡ് ഷോപ്പിംഗ് സെന്ററില്‍ രണ്ട് സംഘങ്ങള്‍ വടിവാളുകളുമായി ചേരി തിരിഞ്ഞ് ആക്രമിച്ചതിന് പിന്നാലെയാണ് വിലക്ക് ഉടനടി ഏര്‍പ്പെടുത്തിയത്.

https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ മൂന്നിന് നടക്കുന്ന ഐപിഎല്‍ ഫൈനലിന് മുന്നോടിയായി നടക്കുന്ന സമാപനച്ചടങ്ങില്‍ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്ക് ആദരമൊരുക്കാന്‍ ബിസിസിഐ. ഇതിന്റെ ഭാഗമായി ഉന്നത സൈനിക ഉദ്യോഗസ്ഥരെ ചടങ്ങില്‍ പങ്കെടുക്കാന്‍ ബിസിസിഐ ക്ഷണിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

https://dailynewslive.in/ ദക്ഷിണകൊറിയിലെ ഗുമിയില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷന്മാരുടെ 10,000 മീറ്ററില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഗുല്‍വീര്‍ സിങ്ങാണ് സ്വര്‍ണം നേടിയത്.

https://dailynewslive.in/ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 8,995 രൂപയായി. പവന് 360 രൂപ വര്‍ധിച്ച് 71,960 രൂപയിലാണ് ഇന്നത്തെ വ്യാപാരം. കനംകുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 7,385 രൂപയായി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 110 രൂപ. സംസ്ഥാനത്ത് പവന് 73,040 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വില. പവന് 68,880 രൂപ വരെ താഴ്ന്നിരുന്നു. ആഗോള വ്യാപാര സൂചനകളും യു.എസ് ഡോളറിന്റെ വിനിമയ നിരക്ക് കുറഞ്ഞതുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണ വില കുറഞ്ഞിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പവന് 77,878 രൂപയെങ്കിലും വേണം. സ്വര്‍ണ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിലും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് സ്വര്‍ണത്തിന്റെ വ്യാപാര വില നിശ്ചയിക്കുന്നത്. സ്വര്‍ണാഭരണത്തിന്റെ ഡിസൈനും മോഡലും അനുസരിച്ച് ഈ വിലയിലും മാറ്റം വരാം.

https://dailynewslive.in/ വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒ, പുതിയ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മിഡ്- റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കണ്ണുവെച്ച് ഐക്യൂഒഒ നിയോ 10 എന്ന മോഡലാണ് ലോഞ്ച് ചെയ്തത്. സ്നാപ്ഡ്രാഗണ്‍ 8 െജെന്‍ 4 ചിപ്സെറ്റ് ആണ് ഇതിന് കരുത്തുപകരുക. ഗെയിമിങ്ങിന് കൂടുതല്‍ പ്രാധാന്യം നല്‍കി ഉയര്‍ന്ന റിഫ്രഷ് റേറ്റോടു കൂടിയ സ്‌ക്രീനും വലിയ ഫാസ്റ്റ് ചാര്‍ജിങ് ബാറ്ററിയുമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 8 ജിബി + 128 ജിബി വേരിയന്റിന് 31,999 രൂപ മുതലാണ് വില ആരംഭിക്കുക. 8 ജിബി + 256 ജിബി മോഡലിന് 33,999 രൂപയും 12 ജിബി + 256 ജിബി പതിപ്പിന് 35,999 രൂപയുമാണ് വില വരിക. കൂടാതെ, 40,999 രൂപയ്ക്ക് 16 ജിബി + 512 ജിബി വേരിയന്റും ലഭ്യമാണ്. വിവിധ ബാങ്ക് ഓഫറുകളും കിഴിവുകളും ലഭ്യമാണ്. ഇന്‍ഫെര്‍ണോ റെഡ്, ടൈറ്റാനിയം ക്രോം എന്നി നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

https://dailynewslive.in/ ധനുഷ് നായകനായെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘കുബേര’ ട്രെയിലര്‍ എത്തി. ‘ഹാപ്പി ഡെയ്‌സ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശേഖര്‍ കമ്മുലയാണ് സംവിധാനം. ധനുഷ്, നാഗാര്‍ജുന, രശ്മിക മന്ദാന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. രണ്ട് ഗെറ്റപ്പില്‍ ധനുഷ് എത്തുന്ന ചിത്രം ഒരു ഇന്റെന്‍സ് ഡ്രാമയായിട്ടാണ് ഒരുങ്ങുന്നതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഭിക്ഷാടനം നടത്തി ജീവിതം മുന്നോട്ടുപോകുന്ന മനുഷ്യന്‍ പെട്ടന്നൊരു സാഹചര്യത്തില്‍ കോടീശ്വരനായി മാറുന്നതാണ് കഥ. ‘മേഡ് ഇന്‍ ഹെവന്‍’, ‘സഞ്ജു’, ‘പദ്മാവത്’ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ജിം സര്‍ഭും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. ചിത്രം ജൂണ്‍ 20ന് തിയറ്ററുകളിലെത്തും.

https://dailynewslive.in/ സണ്ണി വെയ്ന്‍, സൈജു കുറുപ്പ്, അപര്‍ണ ദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘റിട്ടണ്‍ ആന്‍ഡ് ഡയറക്ടഡ് ബൈ ഗോഡ്’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. ക്രഷാണേ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. ഷാന്‍ റഹ്‌മാന്‍ സംഗീതം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ ആണ്. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ചിത്രം ടി ജെ പ്രൊഡക്ഷന്‍സ്, നെട്ടൂരാന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ തോമസ് ജോസ്, സനൂബ് കെ യൂസഫ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഫെബി ജോര്‍ജ് ആണ് സംവിധാനം. ജൂണ്‍ അഞ്ചിന് ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്സ് പ്രദര്‍ശനത്തിനെത്തിക്കുന്ന ഈ ചിത്രത്തില്‍ അഭിഷേക് രവീന്ദ്രന്‍, വൈശാഖ് വിജയന്‍, ശ്രീലക്ഷ്മി സന്തോഷ്, ചെമ്പില്‍ അശോകന്‍, നീന കുറുപ്പ്, മണികണ്ഠന്‍ പട്ടാമ്പി, ജോളി ചിറയത്, ബാബു ജോസ്, ഓസ്റ്റിന്‍ ഡാന്‍, ദിനേശ് പ്രഭാകര്‍, ബാലാജി ശര്‍മ്മ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

https://dailynewslive.in/ വാഹന പ്രേമികള്‍ കാത്തിരുന്ന ഗോള്‍ഫ് ജി ടി ഐ യെ ഇന്ത്യയില്‍ പുറത്തിറക്കി ഫോക്‌സ്വാഗന്‍. 52.99 ലക്ഷമാണ് പുത്തന്‍ കാറിന്റെ വില. ഇതോടെ നിലവില്‍ ഇന്ത്യയില്‍ വില്‍പനയിലുള്ള ഫോക്‌സ്വാഗന്റെ ഏറ്റവും വിലകൂടിയ മോഡലായി ഗോള്‍ഫ് ജി ടി ഐ .വില പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ വാഹനത്തിന് വലിയ ഡിമാന്‍ഡായിരുന്നു. മെയ് 5 നാണ് ഓണ്‍ലൈന്‍ ആയി വാഹനത്തിന്റെ ബുക്കിങ് തുടങ്ങിയത്. സിബിയു ആയി ഇന്ത്യയിലെത്തിക്കുന്ന ഗോള്‍ഫ് ജി ടി ഐ യുടെ ആദ്യ ബാച്ചില്‍ 150 വാഹനങ്ങളാണ് ഉണ്ടാവുക. 2.0 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഗോള്‍ഫ് ജിടിഐയുടെ കരുത്ത്. 265 പിഎസ് കരുത്തു പരമാവധി 370എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 7 സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷനുമായി എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കാന്‍ വെറും 5.9 സെക്കന്‍ഡ് മതി. പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്റര്‍.

https://dailynewslive.in/ അപ്രിയസത്യങ്ങളുടെ ഉണര്‍ത്തുപാട്ടുകളും ഗാര്‍ഹികചരിതങ്ങളും നാടിന്റെ മനോഹാരിതയും തെളിവാര്‍ന്ന ശൈലിയില്‍ വരച്ചിടുന്നവയാണ് ഹരിപ്പാട് ഭാസ്‌കരന്‍ നായരുടെ കവിതകള്‍. പാരമ്പര്യവും ആധുനികതയും സമ്മേളിക്കുന്ന ഈ കവിതകള്‍, സ്വന്തം മണ്ണില്‍ കാലുറപ്പിച്ചു നിന്ന് ഭാവിയെ നോക്കിക്കാണുന്നവയാണ്. മോഹവും മോഹഭംഗങ്ങളും ധര്‍മ്മസങ്കടങ്ങളും ഭക്തിയും ഇതള്‍ വിടര്‍ത്തുന്ന കാവ്യലോകം. ‘നന്മമരങ്ങള്‍’. ഹരിപ്പാട് ഭാസ്‌കരന്‍ നായര്‍. മാതൃഭൂമി ബുക്സ്. വില 306 രൂപ.

https://dailynewslive.in/ പതിവായി രാവിലെ നടക്കുന്നത് ശാരീരികവും മാനസികവുമായും ഗുണം ചെയ്യും. നടത്തം നിങ്ങളുടെ ഹൃദയാരോഗ്യം, ശരീരഭാരം നിയന്ത്രിക്കല്‍, പേശികളുടെയും അസ്ഥികളുടെയും ബലം മെച്ചപ്പെടുത്തല്‍, സന്ധി വേദന ശമിപ്പിക്കല്‍, മെച്ചപ്പെട്ട സ്റ്റാമിന, വഴക്കം എന്നിവ മെച്ചപ്പെടുത്തും. മാത്രമല്ല, സമ്മര്‍ദം കുറയ്ല്‍, മെച്ചപ്പെട്ട മാനസികാവസ്ഥ, മെച്ചപ്പെട്ട വൈജ്ഞാനിക പ്രവര്‍ത്തനം, മികച്ച ഉറക്കം എന്നിവയ്ക്കും ഗുണകരമാണ്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. കുറഞ്ഞത് 30 മിനിറ്റെങ്കിലും വേഗത്തിലുള്ള നടത്തം മികച്ച ഫിറ്റ്നസിന് സഹായിക്കും. ഇത് ഒറ്റനേരം ചെയ്യണമെന്നില്ല. ദിവസത്തില്‍ 15 അല്ലെങ്കില്‍ 10 മിനിറ്റുകളാണ് വിഭജിച്ചു ചെയ്യാവുന്നതാണ്. ഫിറ്റ്നസ് നിലനിര്‍ത്താന്‍ നടത്തം പോരെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഒരു മികച്ച ദിനചര്യ വികസിപ്പിക്കുന്നതിന്, ശക്തി പരിശീലനം, വഴക്കം, സന്തുലിതാവസ്ഥ എന്നിവ ഉള്‍ക്കൊള്ളുന്ന മറ്റ് വ്യായാമങ്ങളും ചേര്‍ക്കണം. കൂടുതല്‍ തീവ്രമായ വ്യായാമങ്ങള്‍ ശാരീരികക്ഷമത, പേശികളുടെ ശക്തി, ശരീരഭാരം കുറയ്ക്കല്‍ എന്നിവയില്‍ മികച്ച പുരോഗതിയിലേക്ക് നയിക്കും. നടത്തം ദൈനംദിന ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താന്‍ എളുപ്പമാണ് എന്നാല്‍ സാധാരണയായി നടത്തം ഉയര്‍ന്ന തീവ്രതയുള്ള വ്യായാമങ്ങളുമായി ചേര്‍ന്നു ചെയ്യുന്നത് മികച്ച ഫലം നല്‍കും. നടത്തം പതിവാക്കുന്നതോടെ ഇത് നിങ്ങളുടെ ശീലമാകും. മോശം കാലാവസ്ഥയില്‍ ട്രെഡ്മില്ലില്‍ നടക്കുക, ഇന്‍ഡോര്‍ ട്രാക്ക് അല്ലെങ്കില്‍ സൈക്ലിങ് പോലുള്ള ഇതര ഇന്‍ഡോര്‍ കാര്‍ഡിയോ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുക.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 85.41, പൗണ്ട് – 115.63, യൂറോ – 96.90, സ്വിസ് ഫ്രാങ്ക് – 103.43, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.08, ബഹറിന്‍ ദിനാര്‍ – 226.55, കുവൈത്ത് ദിനാര്‍ -278.54, ഒമാനി റിയാല്‍ – 221.85, സൗദി റിയാല്‍ – 22.77, യു.എ.ഇ ദിര്‍ഹം – 23.25, ഖത്തര്‍ റിയാല്‍ – 23.46, കനേഡിയന്‍ ഡോളര്‍ – 62.05.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *