SUNRISE 1

https://dailynewslive.in/ സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

https://dailynewslive.in/ ഇന്നലെ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കേരളത്തില്‍ ഇന്ന് റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ഇന്നു മുതല്‍ കേരളത്തില്‍ റമദാന്‍ വ്രതാനുഷ്ഠാനം. വെള്ളിയാഴ്ച മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫില്‍ ഇന്നലെ മുതല്‍ റമദാന്‍ വ്രതാനുഷ്ഠാനം ആരംഭിച്ചിരുന്നു.

*കെ.എസ്.എഫ്.ഇ

*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*മാര്‍ച്ച് 1 ലെ വിജയി : ബാബുരാജ്, പെരിങ്ങോട്ടുകര പോസ്റ്റ്, തൃപ്രയാര്‍, തൃശൂര്‍*

https://dailynewslive.in/ സമൂഹത്തിന്റെ നല്ല പാതിയായ സ്ത്രീകളെ മനുഷ്യത്വത്തോടെയും ആദരവോടെയും കാണാനുള്ള മനസ്ഥിതി സമൂഹത്തിലാകെ വളര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തില്‍ വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അതിനുതകുന്ന വിവിധ പദ്ധതികളുമായി സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീയുടെ അവകാശവും മാന്യതയും പലപ്പോഴും എഴുത്തുകളിലും ചര്‍ച്ചകളിലും മാത്രമായി ഒതുങ്ങിപ്പോകുന്നുവെന്നും ഈ കാഴ്ചപ്പാട് തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ക്ക് വേണ്ടി യാചിക്കേണ്ടി വരുന്നത് വേദനാജനകമെന്നും ആശാവര്‍ക്കര്‍മാര്‍ ആത്മാഭിമാനത്തിനായാണ് പോരാടുന്നതെന്നും കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരെ നിശബ്ദമാക്കാന്‍ ശ്രമിക്കുകയാണെന്നും ആശാവര്‍ക്കര്‍മാരുടെ പോരാട്ടം വെറുതെയാകില്ലെന്നും യുഡിഎഫ് അധികാരത്തില്‍ എത്തുമ്പോള്‍ ആശാവര്‍ക്കര്‍മാരുടെ വേതനം വര്‍ദ്ധിപ്പിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

https://dailynewslive.in/ താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട ഷഹബാസിന് കണ്ണീരോടെ വിട. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ഷഹബാസിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം 3 മണിയോടെയാണ് താമരശ്ശേരി ചുങ്കം പാലോറക്കുന്നിലെ തറവാട് വീട്ടില്‍ എത്തിച്ചത്. അവിടെ നിന്നും മൃതദേഹം മയ്യത്ത് നമസ്‌കാരത്തിനായി ചുങ്കം ജുമാ മസ്ജിദിലേക്ക് കൊണ്ടുപോയി. കിടവൂര്‍ മദ്രസയില്‍ പൊതുദര്‍ശനത്തിന് ശേഷമായിരുന്നു ഖബറടക്കം. സുഹൃത്തുക്കളും ബന്ധുക്കളുമുള്‍പ്പെടെ നൂറുകണക്കിന് പേരാണ് ഷഹബാസിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*

നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ കോഴിക്കോട് താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിന് ക്രൂരമായ മര്‍ദ്ദനമേറ്റെന്നത് സ്ഥിരീകരിച്ച് പോസ്റ്റ്മോര്‍ട്ടം പരിശോധന. ഷഹബാസിന്റെ വലതു ചെവിയുടെ മുകളിലായി തലയോട്ടി തകര്‍ന്നു, നെഞ്ചിനേറ്റ മര്‍ദ്ദനത്തില്‍ ആന്തരിക രക്ത സ്രവം ഉണ്ടായി, ചെവിയുടെ പിന്നിലും, കണ്ണിലും മര്‍ദ്ദനമേറ്റതായും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. കട്ടിയേറിയ ആയുധം കൊണ്ടുള്ള ഷഹബാസിന് അടിയേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍.

https://dailynewslive.in/ 2023-24 ലെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ കെഎസ്ഇബിയെ കേന്ദ്ര സ്ഥാപനമായ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ബി ഗ്രേഡിലേക്ക് അപ്ഗ്രേഡ് ചെയ്തതായി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു . സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള 42 വൈദ്യുതി വിതരണ കമ്പനികളുടെയും സ്വകാര്യമേഖലയിലെ 10 കമ്പനികളെയും ഒരുമിച്ചാണ് റാങ്കിങ്ങില്‍ പരിഗണിച്ചത്. പ്രവര്‍ത്തന മികവില്‍ അഖിലേന്ത്യാതലത്തില്‍ 32-ാം സ്ഥാനത്തു നിന്ന് 19 ലേക്കാണ് കെഎസ്ഇബി. ഉയര്‍ന്നത്.

https://dailynewslive.in/ കോഴിക്കോട് നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അടിച്ചേല്‍പ്പിക്കുന്ന അധിക യാത്രാ ചിലവ് പുനപരിശോധിക്കണമെന്നും സാമ്പത്തികമായി പിന്നാക്ക അവസ്ഥയില്‍ ഉള്ള മലബാറില്‍ നിന്നുള്ള മുസ്ലിങ്ങള്‍ക്ക് മതപരമായ കടമ നിര്‍വ്വഹിക്കാന്‍ അവസരം ഒരുക്കണം എന്നും ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. ഉയര്‍ന്ന വിമാന നിരക്ക് ഹജ്ജിന് പോകുന്നവരില്‍ നിന്ന് ഈടാക്കുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശങ്ങളുടെ ലംഘനം ആണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍

◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*

ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്, വിവിധ വകുപ്പുകള്‍ നടത്തിയ മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥതല അവലോകന യോഗം ചേര്‍ന്നു. എല്ലാ വകുപ്പുകളും യോജിച്ച് സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ വി പറഞ്ഞു. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയും അധിക സര്‍വ്വീസുകള്‍ നടത്തും. മാര്‍ച്ച് 13ന് ആണ് ഈ വര്‍ഷത്തെ പൊങ്കാല.

https://dailynewslive.in/ കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ആവര്‍ത്തിച്ച് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാന്റെ പിതാവ് റഹീം. താന്‍ വീടുമായി നിരന്തരം സംസാരിക്കുന്ന ആളാണെന്നും അത്ര വലിയ സാമ്പത്തിക ബുദ്ധിമുട്ടില്ലെന്നും റഹീം മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് വിദേശത്തേക്ക് പണം അയച്ച് കടം വന്നിട്ടില്ലെന്നും എന്താണ് സംഭവിച്ചതെന്ന് പൊലിസ് സത്യം കണ്ടത്തട്ടെയെന്നും മറ്റൊന്നും പറയാന്‍ കഴിയുന്ന സാഹചര്യത്തിലല്ലെന്നും റഹീം മാധ്യമങ്ങളോട് പറഞ്ഞു.

https://dailynewslive.in/ ഡ്രൈ ഡേയില്‍ അനധികൃതമായി മദ്യം വിറ്റ കേസില്‍ ഇടുക്കിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി എക്സൈസ് പിടിയിലായി. ഓടക്ക സിറ്റി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും ഓട്ടോ റിക്ഷാ ഡ്രൈവറുമായ പ്രവീണ്‍ കുര്യാക്കോസാണ് എക്സൈസ് പിടിയിലായത്. ഇയാളുടെ കൈയില്‍ നിന്നും ഒമ്പത് ലിറ്റര്‍ മദ്യം എക്സൈസ് കണ്ടെടുത്തു. പിന്നാലെ സിപിഎം പ്രവീണ്‍ കുര്യാക്കോസിനെ പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന് അറിയിച്ചു.

https://dailynewslive.in/ മണ്‍ട്രോത്തുരുത്തില്‍ ആത്മഹത്യാ ശ്രമത്തില്‍ നിന്ന് രക്ഷിച്ചയാളുടെ ജീവനെടുത്ത പ്രതിയെ റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് മദ്യ ലഹരിയില്‍ ആയിരുന്ന അമ്പാടി നാട്ടുകാരനായ സുരേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. നിരവധി കേസുകളില്‍ പ്രതിയാണ് അമ്പാടി. വെള്ളിയാഴ്ച തന്നെ ഇയാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

https://dailynewslive.in/ പയ്യോളിയില്‍ നവ വധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യം. കോഴിക്കോട് ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണനാണ് മരിച്ചത്. ഫെബ്രുവരി രണ്ടിനായിരുന്നു ആര്‍ദ്രയുടെ വിവാഹം. ഇന്നലെ രാത്രി എട്ടരയോടെയാണ് ആര്‍ദ്രയെ പയ്യോളിയിലെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് വിവരം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പയ്യോളി പോലീസ് കേസെടുത്തിട്ടുണ്ട്.

https://dailynewslive.in/ കോട്ടയം ഗവണ്‍മെന്റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്.പ്രതികളായ സാമൂവല്‍ ജോണ്‍സന്‍ ,എന്‍ എസ് ജീവ, റിജില്‍ ജിത്ത്, രാഹുല്‍ രാജ്,എന്‍ വി വിവേക് എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.

https://dailynewslive.in/ ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്. പാലക്കാട് ഒറ്റപ്പാലം സ്വകാര്യ ഐടിഐ വിദ്യാര്‍ത്ഥി സാജനാണ് (20) മര്‍ദനമേറ്റത്. ക്ലാസ് റൂമില്‍ വെച്ച് യാതൊരു പ്രകോപനവുമില്ലാതെ മ4ദിക്കുകയായിരുന്നുവെന്ന് എഫ്ഐആര്‍ പറയുന്നു. സംഭവത്തില്‍ സഹപാഠിയായ കിഷോറി (20) നെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു.

https://dailynewslive.in/ ഒരു വിവാഹ ബന്ധത്തില്‍ തുടരുന്ന സ്ത്രീക്കു മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി ഉന്നയിക്കാനാകില്ലെന്ന് ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥനായ പാലക്കാട് സ്വദേശി കെ.സി.ശ്രീരാജ് നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്. തൃശൂര്‍ പ്രത്യേക കോടതിയുടെ പരിഗണനയിലുള്ള കേസാണു റദ്ദാക്കിയത്.

https://dailynewslive.in/ കന്യാകുമാരിയില്‍ പള്ളി പെരുന്നാള്‍ അലങ്കാര ക്രമീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് നാല് പേര്‍ മരിച്ചു. പള്ളിപെരുന്നാളുമായി ബന്ധപ്പെട്ട് അലങ്കാര ക്രമീകരണത്തിനിടെ ഇരുമ്പ് ഗോവണി വൈദ്യുത ലൈനില്‍ തട്ടി വന്ന് അപകടം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ നാല് പേരും മരിച്ചു. ഇനയം പുത്തന്‍ തുറ സ്വദേശികളായ നാല് പേരാണ് മരിച്ചത്. കന്യാകുമാരി ജില്ല ഇനം പുത്തന്‍ തുറയില്‍ സെന്റ് ആന്റണീസ് ചര്‍ച്ചിലാണ് സംഭവം.

https://dailynewslive.in/ തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ മലയാളി കൊല്ലപ്പെട്ട നിലയില്‍. കോട്ടയം പൊന്‍കുന്നം കൂരാളി സ്വദേശി സാബു ജോണ്‍ (59) ആണ് കൊല്ലപ്പെട്ടത്. ദിണ്ടിഗലില്‍ മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു. തോട്ടത്തില്‍ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് കുറഞ്ഞത് നാലുദിവസത്തെ പഴക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

https://dailynewslive.in/ മഹാകുംഭമേളക്ക് പിന്നാലെ 15 ദിവസത്തെ പ്രത്യേക ശുചിത്വ ഡ്രൈവ് ആരംഭിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സ്‌പെഷ്യല്‍ ഓഫീസര്‍ ആകാന്‍ക്ഷ റാണയാണ് ശുചീകരണ യജ്ഞത്തിന് നേതൃത്വം നല്‍കുന്നത്. സ്വച്ഛത മിത്രകളും ഗംഗാ സേവാ ദൂത്സും ശുചീകരണത്തില്‍ സജീവമാണ്.

https://dailynewslive.in/ ആശാ വര്‍ക്കര്‍മാരുടെ ആനുകൂല്യം വര്‍ധിപ്പിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. ആശാ വര്‍ക്കര്‍മാരുടെ ഗ്രാറ്റിവിറ്റി, ശമ്പളത്തോടെയുള്ള പ്രസവാവധി, വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കല്‍ എന്നിവക്ക് മുഖ്യമന്ത്രി ചന്ദ്രബാബു നായുഡു അംഗീകാരം നല്‍കി.നിലവില്‍ പ്രതിമാസം 10000 രൂപയാണ് ആന്ധ്രയില്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്ന ശമ്പളം.

https://dailynewslive.in/ മാര്‍ച്ച് എട്ട് മുതല്‍ മണിപ്പുരിലെ എല്ലാ നിരത്തുകളിലും ജനങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കി. റോഡുകളില്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാനും അമിത് ഷാ നിര്‍ദേശിച്ചു.

https://dailynewslive.in/ മലിനീകരണം നിയന്ത്രിക്കുന്നതിനായി മാര്‍ച്ച് 31 ന് ശേഷം 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കില്ലെന്ന് ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം തടയുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഉദ്യോഗസ്ഥരുമായി നടത്തിയ മാരത്തണ്‍ യോഗങ്ങള്‍ക്ക് ശേഷമാണ് ദില്ലി പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിംഗ് സിര്‍സ ഇക്കാര്യം അറിയിച്ചത്.

https://dailynewslive.in/ 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് പിന്തുണ നല്‍കിയത് ശരിയായില്ലെന്ന് ഹമാസ് നേതാവ് മൂസ അബു മര്‍സൂഖ്. ഖത്തറിലെ ഹമാസിന്റെ വിദേശകാര്യ വിഭാഗം തലവനാണ് മര്‍സൂഖ്. ഇത്രയും പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഒക്ടോബര്‍ ഏഴ്ിലെ ആക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കില്ലായിരുന്നുവെന്നാണ് മര്‍സൂഖ് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.

https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയുടെയും കൂടിക്കാഴ്ച രൂക്ഷമായ വാക്പോരില്‍ കലാശിച്ചതിന് ശേഷവും അമേരിക്കക്ക് നന്ദി പറഞ്ഞ്് യുക്രൈന്‍ പ്രസിഡന്റ്. അമേരിക്ക നല്‍കിയ പിന്തുണയ്ക്കും സൈനിക സഹായത്തിനും നന്ദി അറിയിക്കുന്നുവെന്നാണ് സെലന്‍സ്‌കിയുടെ പ്രതികരണം.

https://dailynewslive.in/ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് – ജംഷേദ്പുര്‍ എഫ്.സി. മത്സരം സമനിലയില്‍. ഇരുടീമിനും ഓരോ ഗോള്‍ വീതം ലഭിച്ചു. ആദ്യപകുതിയില്‍ ലീഡ് ചെയ്ത ബ്ലാസ്റ്റേഴ്‌സ് 86-ാം മിനിറ്റിലാണ് സെല്‍ഫ് ഗോള്‍ വഴങ്ങിയത്. ഈ തോല്‍വിയോടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ തീര്‍ത്തും ഇല്ലാതായി,.

https://dailynewslive.in/ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന്റെ രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിനെതിരേ വിദര്‍ഭ മികച്ച ലീഡിലേക്ക്. നാലാം ദിനം അവസാനിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ. അവര്‍ക്കിപ്പോള്‍ 286 റണ്‍സ് ലീഡായി. 132 റണ്‍സോടെ കരുണ്‍ നായരും ക്യാപ്റ്റന്‍ അക്ഷയ് വദ്കറുമാണ് (4) ക്രീസില്‍.

https://dailynewslive.in/ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിന് തുടര്‍ച്ചായ മൂന്നാം മത്സരത്തിലും തോല്‍വി. ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏഴ് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് 38.2 ഓവറില്‍ 179 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് വീതം നേടിയ മാര്‍കോ ജാന്‍സന്‍, വിയാന്‍ മള്‍ഡര്‍ എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 37 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 29.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 72 റണ്‍സ് നേടിയ റാസി വാന്‍ ഡര്‍ ഡസ്സന്‍, ഹെന്റിച്ച് ക്ലാസന്‍ (64) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ ഗ്രൂപ്പ് ചാംപ്യന്മാരായി ദക്ഷിണാഫ്രിക്ക സെമി ഫൈനലിന് യോഗ്യത നേടി.

https://dailynewslive.in/ ചാമ്പ്യന്‍സ് ട്രോഫിയിലെ ഗ്രൂപ്പ്ഘട്ട അവസാന മത്സരത്തില്‍ ഇന്ത്യ ഇന്ന് ന്യൂസീലന്‍ഡിനെ നേരിടും. ഇതിനകംതന്നെ സെമി ഫൈനലില്‍ പ്രവേശിച്ച ഇന്ത്യ മുതിര്‍ന്ന കളിക്കാര്‍ക്ക് വിശ്രമം അനുവദിക്കാന്‍ സാധ്യത. ഉച്ചക്ക് 2.30 ന് മത്സരം ആരംഭിക്കും.

https://dailynewslive.in/ ഇറാഖിലെ സ്വയംഭരണാധികാര മേഖലയായ കുര്‍ദിസ്ഥാനില്‍ നിന്നുള്ള ക്രൂഡ് വരും ദിവസങ്ങളില്‍ വിപണിയിലേക്ക് എത്തിക്കുമെന്ന് ഇറാഖ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാഖ്-തുര്‍ക്കി പൈപ്പ്‌ലൈന്‍ വഴിയാകും എണ്ണ വിതരണം. പ്രതിദിനം 1,85,000 ബാരല്‍ എണ്ണ ഇത്തരത്തില്‍ വിപണിയിലെത്തിക്കുമെന്നാണ് ഇറാഖ് പറയുന്നത്. ഈ എണ്ണകൂടി വരുന്നതോടെ അന്താരാഷ്ട്ര എണ്ണവില ഇനിയും താഴെപോകുമെന്നാണ് വിലയിരുത്തല്‍. ഇറാഖിന്റെ നീക്കത്തെ ഒപെക് പ്ലസും ഗൗരവമായി വീക്ഷിക്കുന്നുണ്ട്. ഒപെക് പ്ലസ് രാജ്യങ്ങള്‍ കഴിഞ്ഞ കുറെ നാളുകളായി എണ്ണ ഉത്പാദനം നിജപ്പെടുത്തിയിരിക്കുകയാണ്. ഡിമാന്‍ഡ് ഉയരാത്തതാണ് കാരണം. ഇറാഖിന് ഒരുദിവസം വിതരണം ചെയ്യാവുന്ന എണ്ണയ്ക്ക് പരിധിയുണ്ട്. ഈ നിയന്ത്രണം കഴിഞ്ഞ് കൂടുതല്‍ എണ്ണവിറ്റാല്‍ ക്രൂഡ് വില 60 ഡോളറിലേക്ക് എത്തപ്പെട്ടേക്കാം. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയെ പോലെ എണ്ണ ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഗുണകരമാകും. നിലവില്‍ ക്രൂഡ് ഓയില്‍ ബാരലിന് 72 ഡോളറിനടുത്താണ്.

https://dailynewslive.in/ മലയാളികളുടെ പ്രിയപ്പെട്ട നടന്‍ സംഗീത് പ്രതാപ് ആദ്യമായി നായകനായെത്തുന്ന ചിത്രം ‘മെഡിക്കല്‍ മിറാക്കിളി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പോസ്റ്ററില്‍ ഒരു ഹോസ്പിറ്റലിന്റെ ചുറ്റുപാട് സൂചിപ്പിക്കുന്ന തരത്തില്‍ ഒരു ഗ്ലാസ്സ് ഡോറിലൂടെ നേരെ നോക്കുന്ന തരത്തില്‍ സംഗീതിന്റെ ഫോട്ടോയാണ് ഉള്ളത്. ഒരു മനുഷ്യനും കുരങ്ങും ചേര്‍ന്ന പോലെയുള്ള വ്യത്യസ്ഥമായ പോസ്റ്റര്‍. മിഡില്‍ ക്ലാസ് മെമ്പേഴ്സ് എന്ന ബാനറില്‍ അനിരുദ്ധ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ശ്യാമിന്‍ ഗിരീഷും, കഥയും തിരക്കഥയും നിര്‍വ്വഹിക്കുന്നത് നിലീന്‍ സാന്ദ്രയാണ്, മലയാളികള്‍ ഈ ഇടെ ഏറെ നെഞ്ചിലേറ്റിയ സാമര്‍ത്ഥ്യ ശാസ്ത്രമെന്ന ഹിറ്റ് വെബ്സീരിന്‍സിന്റെ സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ചതും ഇവര്‍ തന്നെയാണ്. മുജീബ് മജീദാണ് സംഗീത സംവിധാനം. സിനു താഹിറിന്റെയാണ് സിനിമാറ്റോഗ്രാഫി. ചമ്മന്‍ ചാക്കോയുടേതാണ് എഡിറ്റിംഗ്. നിലവില്‍ മുഖ്യധാരയിലെ ഏറ്റവും ഡിമാന്റുള്ള, കഴിവുള്ള ഒരു ടെക്നിക്കല്‍ ടീമാണ് ഈ ചിത്രത്തിന്റെ അണിയറയിലുള്ളത്.

https://dailynewslive.in/ ദുല്‍ഖര്‍ സല്‍മാന്റെ പുതിയ മലയാള ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. ‘ഐ ആം ഗെയിം’ എന്നാണ് ചിത്രത്തിന്റെ പേര്. മുറിവേറ്റ ഒരു കൈയില്‍ ബോളും മറു കൈയില്‍ ചീട്ടും പിടിച്ചു നില്‍ക്കുന്ന ദുല്‍ഖറിനെയാണ് പോസ്റ്ററില്‍ കാണാനാവുക. നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖറിന്റെ കരിയറിലെ 40-ാമത്തെ ചിത്രം കൂടിയാണിത്. ദുല്‍ഖറും ജോം വര്‍ഗീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ആര്‍ഡിഎക്സ് എന്ന ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് ഒരുക്കുന്ന ചിത്രം കൂടിയാണിത്. സജീര്‍ ബാബ, ബിലാല്‍ മൊയ്തു, ഇസ്മയില്‍ അബൂബക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

https://dailynewslive.in/ വിവിധ സെഗ്മെന്റുകളില്‍ കിടിലന്‍ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്ക് നിര്‍മാതാക്കളായ അള്‍ട്രാവയലറ്റ്. ചലച്ചിത്ര താരം ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിക്ഷേപമുള്ള കമ്പനിയാണിത്. നിലവില്‍ എഫ്77 മാക്ക് 2, എഫ്77 സൂപ്പര്‍ സ്ട്രീറ്റ് എന്നീ മോഡലുകളാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. നേക്കഡ് സ്ട്രീറ്റ്, അഡ്വഞ്ചര്‍, സ്‌കൂട്ടര്‍, ക്രൂസര്‍ എന്നിങ്ങനെ വിവിധ ശ്രേണികളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കാനാണ് കമ്പനിയുടെ അടുത്ത പ്ലാന്‍. വാഹനങ്ങള്‍ മാര്‍ച്ച് അഞ്ചിന് വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവില്‍ വിപണിയിലുള്ള 150-350 സിസി ബൈക്കുകളോടാണ് അള്‍ട്രാവയലറ്റ് മോഡലുകളുടെ മത്സരം. അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കാനും പ്രവര്‍ത്തനം വിപുലീകരിക്കാനുമാണ് അള്‍ട്രാവയലറ്റിന് പദ്ധതിയുണ്ട്. ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ എന്ന ഖ്യാതി കമ്പനി പുറത്തിറക്കുന്ന എഫ്77 മാക് 2ന് അവകാശപ്പെട്ടതായിരുന്നു. എന്നാല്‍ ഈ ബഹുമതി അള്‍ട്രാവയലറ്റിന്റെ തന്നെ എഫ്99 റേസിംഗ് പ്രോട്ടോടൈപ്പ് വാഹനം അടുത്തിടെ സ്വന്തമാക്കി. മണിക്കൂറില്‍ 258 കിലോമീറ്റര്‍ വേഗതയാണ് വാഹനം കൈവരിച്ചത്.

https://dailynewslive.in/ അമേരിക്കന്‍ കുടിയേറ്റ മലയാളിയുടെ നിത്യജീവിതത്തിലെ സംഭവങ്ങളെ നേര്‍ത്ത നര്‍മ്മത്തിന്റെ മേമ്പൊടി ചാലിച്ച് നമുക്ക് പകര്‍ന്നുതരികയാണ് ഷാജന്‍ ആനിത്തോട്ടം ഈ കഥകളിലൂടെ ചെയ്യുന്നത്. അമേരിക്കയിലും കേരളത്തിലും ഒരേപോലെ കാലൂന്നി നില്‍ക്കുന്ന ഈ കഥകളുടെ അടിത്തട്ടില്‍ പ്രവാസജീവിതത്തില്‍ ഒന്നാം തലമുറ അനുഭവിക്കുന്ന വിരഹം, നഷ്ടബോധം, നൊമ്പരങ്ങള്‍, അന്യതാബോധം, കുതൂഹലങ്ങള്‍, തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷം, സാംസ്‌കാരികമായ വിടവ്, അല്‍പ്പത്തരങ്ങള്‍, പൊങ്ങച്ചം എന്നിവയെല്ലാം വന്നു നിറയുന്നു. അങ്ങനെയാണ് അമേരിക്കന്‍ ഡയസ്പോറ ജീവിതത്തിന്റെ നേര്‍സാക്ഷ്യങ്ങളായി ഈ കഥകള്‍ മാറുന്നത്. ‘ഹിമ’. ഷാജന്‍ ആനിത്തോട്ടം. മാതൃഭൂമി. വില 237 രൂപ.

https://dailynewslive.in/ വണ്ണം കുറയ്ക്കുന്നതിന് അത്താഴം ഒഴിവാക്കുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ഇത് പെട്ടെന്ന് ശരീരഭാരം കുറയ്ക്കാന്‍ ഇടയാക്കുമെങ്കിലും ഇത് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു. കൂടാതെ, ഒഴിഞ്ഞ വയറുമായി ഉറങ്ങാന്‍ പോകുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിലേക്കും നയിച്ചേക്കാം. കാരണം ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഒഴിഞ്ഞ വയറോടെ കിടക്കുന്നത് മൂലം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പ്രാതലിന് അമിത അളവില്‍ ഭക്ഷണം കഴിക്കുന്നതിനും ഇടയാക്കും. ഇത് മെറ്റബോളിസം മന്ദഗതിയിലാക്കുകയും ചെയ്യും. അതിന്റെ ഫലമായി ശരീരഭാരം കൂടുകയും ചെയ്യാം. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത്താഴം പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് പകരം ഏറ്റവും കുറഞ്ഞ അളവില്‍ പോഷക സമൃദ്ധമായ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. കൂടാതെ, അത്താഴം ഒഴിവാക്കുന്നത് ശരീരം കോര്‍ട്ടിസോളിന്റെ (സ്ട്രെസ് ഹോര്‍മോണ്‍) ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിക്കും. ഇത് കൂടുതല്‍ സമ്മര്‍ദ്ദത്തിനും അമിത വിശപ്പിനും ഇടയാക്കും. അത്താഴം ഒഴിവാക്കുന്നത് ദൈനംദിന കലോറി ഉപഭോഗം കുറയ്ക്കാന്‍ സഹായിച്ചേക്കാം. പക്ഷേ ഇത് നല്ലൊരു ശീലമല്ല. പകലോ രാത്രിയോ അമിതമായി ഭക്ഷണം കഴിക്കാന്‍ ഇടയാക്കും. ഇത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും പോഷകാഹാര കുറവുകളുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും വിദഗ്ധര്‍ പറയുന്നു. കൂടാതെ, രാത്രി ആഹാരം പൂര്‍ണ്ണമായും ഒഴിവാക്കുന്നത് നെഞ്ചെരിച്ചില്‍, അസിഡിറ്റി, മലബന്ധം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുമെന്നും ആരോ?ഗ്യ വിദഗ്ധര്‍ പറയുന്നു. എപ്പോഴും രാത്രി കിടക്കുന്നതിന് രണ്ടോ മൂന്നോ മണിക്കൂര്‍ മുമ്പ് തന്നെ അത്താഴം കഴിക്കുന്നത് പതിവാക്കുക.

*ശുഭദിനം*

*കവിത കണ്ണന്‍*

ആ രണ്ട് പലചരക്കുകടകളും അടുത്തടുത്തായാണ് ഉണ്ടായിരുന്നത്. ആദ്യത്തെയാള്‍ തന്റെ കടക്കുമുമ്പില്‍ ഒരു ബോര്‍ഡ് വെച്ചു. ‘ കാല്‍ കിലോ നെയ് 100 രൂപ’ ഇതു കണ്ട് രണ്ടാമത്തെ കടക്കാരനും അതേ വിലക്ക് തന്നെ നെയ്യ് വില്‍ക്കേണ്ടിവന്നു. കുറച്ച് നാള്‍ കഴിഞ്ഞ് ആദ്യത്തെ കടക്കാരന്‍ നെയ്യ്വില 80 രൂപയാക്കി മാറ്റി. അടുത്ത കടക്കാരനും 80 രൂപയ്ക്ക തന്നെ നെയ്യ് വിറ്റുകൊണ്ടിരുന്നു. ആദ്യത്തെ കടക്കാരനോട് സുഹൃത്ത് ചോദിച്ചു: 80 രൂപക്ക് നെയ്യ് വിറ്റാല്‍ നിങ്ങള്‍ക്ക് എന്ത് ലാഭം കിട്ടാനാണ്? കടക്കാരന്‍ പറഞ്ഞു: ഞാന്‍ നെയ്യ് വില്‍ക്കുന്നില്ല. ആരെങ്കിലും നെയ്യ് ചോദിച്ചുവന്നാല്‍ സ്റ്റോക്കില്ല എന്ന് പറയും. അപ്പോള്‍ അവര്‍ അടുത്ത കടയില്‍ നിന്നും നെയ്യ് വാങ്ങും. അടുത്ത കടക്കാരന് അല്‍പം പോലും ലാഭം കിട്ടുന്നില്ല എന്ന് ഉറപ്പുവരുത്തുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഇത് സ്വാര്‍ത്ഥതയാണ്. മറ്റുളളവരെ എങ്ങിനെ തകര്‍ക്കാം എന്ന ചിന്ത. സ്വാര്‍ത്ഥത നാം പോലുമറിയാതെ നമ്മുടെ സന്തോഷത്തേയും സമാധാനത്തേയും തകര്‍ക്കുന്നുണ്ട്. സ്വന്തം കഴിവ് തെളിയിക്കാന്‍ മറ്റുളളവരോട് മത്സരിക്കുന്നതില്‍ തെറ്റില്ല. അത് കഠിനപ്രയത്‌നത്തിലൂടെ സ്വന്തം നിലവാരം മെച്ചപ്പെടുത്തിയായിരിക്കണം ചെയ്യേണ്ടത്. – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *