◾https://dailynewslive.in/ സംസ്ഥാനത്തെ സ്‌കൂള്‍ അവധിക്കാലം ജൂണ്‍, ജൂലായ് മാസങ്ങളിലേക്ക് മാറ്റണോ? സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങളില്‍ നിന്ന് മാറ്റുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങളില്‍ നിന്ന് മഴക്കാലമായ ജൂണ്‍, ജൂലായ് മാസങ്ങളിലേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള പൊതുചര്‍ച്ചയ്ക്ക് തുടക്കമിടുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. വിഷയത്തില്‍ ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റായി അറിയിക്കാമെന്ന് മന്ത്രി പറഞ്ഞു. മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലായ് മാസങ്ങളില്‍ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുള്ളതാണ് ഇത്തരമൊരു ആലോചനക്ക് പ്രേരണയായതെന്നും മന്ത്രി സൂചിപ്പിക്കുന്നുണ്ട്.
◾https://dailynewslive.in/
◾https://dailynewslive.in/ ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കായി ആത്മാര്‍ത്ഥമായി ഇടപെടുന്നത് ബിജെപിയാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി ശ്രമം തുടരുകയാണെന്നും ജാമ്യാപേക്ഷ നല്‍കിയത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയാണെന്നും അതുകൊണ്ടാണ് തള്ളിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
◾https://dailynewslive.in/ കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ കോണ്‍ഗ്രസും ഇടതുപക്ഷവും നടത്തുന്നത് വെറും നാടകവും അവസരവാദ രാഷ്ട്രീയവും മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍. അതൊരിക്കലും ജനങ്ങളെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ജയിലിനും കോടതിക്കും പുറത്തുവെച്ച് നടത്തിയ അനാവശ്യമായ നാടകങ്ങളും പ്രതിഷേധങ്ങളും ഛത്തീസ്ഗഢിലെ കന്യാസ്ത്രീകള്‍ നേരിടുന്ന സാഹചര്യത്തെ കൂടുതല്‍ വഷളാക്കാനും സങ്കീര്‍ണ്ണമാക്കാനും മാത്രമാണ് ഉപകരിച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളെ മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി. കേന്ദ്രം കനിഞ്ഞാല്‍ മാത്രമേ കന്യാസ്ത്രീകള്‍ക്ക് ജയില്‍ മോചിതരാകാന്‍ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡ് സര്‍ക്കാര്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണെന്നും സഭയുടെ ആശങ്ക പരിഹരിക്കപ്പെടുന്നില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് എറണാകുളം അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍ ഇന്ന് അങ്കമാലിയില്‍ നടക്കുന്ന പ്രതിഷേധ സംഗമം ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ ചെറുതോണിയിലും ബഹുജന പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തും.
◾https://dailynewslive.in/ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയില്‍ നിന്ന് വിവരങ്ങള്‍ തേടി ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്നലെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടാത്തതിന്റെ വിശദാംശം തേടിയതായാണ് വിവരം. എംപിമാര്‍ നല്കിയ പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് അമിത് ഷായ്ക്ക് കൈമാറി. അമിത് ഷാ പ്രധാനമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്തെന്നും സൂചനയുണ്ട്.
◾https://dailynewslive.in/ കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തിലെ ജില്ലാകളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് സത്യസന്ധമല്ലെന്നും സര്‍ക്കാരിന് ഇഷ്ടപെട്ട റിപ്പോര്‍ട്ടെഴുതി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള കുറുക്കുവഴിയാണ് നടക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിലവിലെ അന്വേഷണ റിപ്പോര്‍ട്ടില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ല. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു നടപടിയും എടുക്കില്ലെന്നും അപകടത്തെ തേച്ച്മായ്ച്ച് കളയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. ദാരുണമായ സംഭവങ്ങളുണ്ടാകുമ്പോള്‍ സര്‍ക്കാര്‍ പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കുന്ന പ്രാകൃത രീതിയാണ് അവലംബിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ വിവാദ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെച്ച പാലോട് രവിയെ വീട്ടിലെത്തി കണ്ട് വാമനപുരം ബ്ലോക്ക് സെക്രട്ടറി എ ജലീല്‍. എ ജലീലുമായുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് വിവാദമായിരുന്നത്. പറ്റിയ തെറ്റിന് മാപ്പ് പറഞ്ഞെന്നും ഇരുവര്‍ക്കും ഇടയിലെ പ്രശ്നം പരിഹരിച്ചെന്നും പാലോട് രവി തന്നെ സന്തോഷത്തോടെ സ്വീകരിച്ചു എന്നും ജലീല്‍ പുറഞ്ഞു.
◾https://dailynewslive.in/ പട്ടികജാതി സംവരണ മണ്ഡലങ്ങളില്‍ പോലും കേരളത്തില്‍ ജയിച്ചുവരാനുള്ള അവസരം യഥാര്‍ത്ഥ പട്ടികജാതിക്കാര്‍ക്കില്ലെന്നും, ഇടതും വലതും ജയിപ്പിക്കുന്നവരിലധികവും നാമധാരി പട്ടികജാതിക്കാര്‍ മാത്രമെന്ന സുരേന്ദ്രന്റെ പരാമര്‍ശം അപലപനീയമാണെന്ന് മന്ത്രി ശിവന്‍കുട്ടി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക്, പ്രാതിനിധ്യം ഉറപ്പാക്കാന്‍ സംവരണം അത്യന്താപേക്ഷിതമാണെന്നും അതിനെ ”നാമധാരി” എന്ന് പറഞ്ഞ് തരംതാഴ്ത്തുന്നത് അവരുടെ അവകാശങ്ങളെ നിഷേധിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
◾https://dailynewslive.in/ പത്തനംതിട്ട സിപിഎമ്മിലെ സൈബര്‍ പോര് രൂക്ഷമാകുന്നു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ആര്‍ സനല്‍ കുമാറിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റ്. കപ്പല്‍ മുങ്ങിയാലും കപ്പിത്താന്‍ ചത്താല്‍ മതി എന്നാണ് സനലിന്റെ നിലപാട് എന്നാണ് വിമര്‍ശനം. ആറന്മുളയുടെ ചെമ്പട എന്ന അക്കൗണ്ടിലൂടെയാണ് വീണ ജോര്‍ജിനെ അനുകൂലിച്ചും സനല്‍ കുമാറിനെ വിമര്‍ശിച്ചും തുടര്‍ച്ചയായി പോസ്റ്റുകള്‍ വരുന്നത്.
◾https://dailynewslive.in/ യുഡിഎഫിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധം എന്ന് സുരേഷ് കുറുപ്പ്. 1972 മുതല്‍ ഇന്നുവരെയും സിപിഎം അനുഭാവിയാണെന്നും സിപിഎമ്മിനോട് ഒരു രാഷ്ട്രീയ അഭിപ്രായ വ്യത്യാസവുമില്ലെന്നും പാര്‍ട്ടി രാഷ്ട്രീയ ജീവിതത്തിന്റെ പ്രതിരൂപവും പതാകയും ആണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം മറന്ന് ഏതെങ്കിലും സ്ഥാനമാനങ്ങളുടെ പുറകെ പായുന്ന ആളല്ലെന്നും തെരഞ്ഞെടുപ്പുകളോ സ്ഥാനലബ്ധികളോ പ്രധാനം അല്ലെന്നും സ്വന്തം രാഷ്ട്രീയമാണ് മുഖ്യമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
◾https://dailynewslive.in/ കൊല്ലം തേവലക്കര ബോയ്സ് സ്‌കൂളില്‍ ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ മരിച്ച സംഭവത്തില്‍ നടപടിയെടുത്ത് കെഎസ്ഇബി. തേവലക്കര സെക്ഷനിലെ ഓവര്‍സിയറായ ബിജു എസിനെ സസ്പെന്‍ഡ് ചെയ്തു. മരണത്തിന് പിന്നാലെ പ്രഥാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യുകയും കൊല്ലം തേവലക്കര ബോയ്സ് സ്‌കൂള്‍ മാനേജ്മെനറ് പിരിച്ചുവിട്ട് സ്‌കൂളിന്റെ ഭരണം വിദ്യാഭ്യാസവകുപ്പ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
◾https://dailynewslive.in/ താരസംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ അവസാനിക്കും. നാല് മണിക്ക് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനും തമ്മിലുള്ള മത്സരത്തിനാണ് സാധ്യത. ആരോപണ വിധേയനായ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് കൂടുതല്‍ താരങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും മത്സരതീരുമാനത്തില്‍ തന്നെ ഉറച്ച് നില്‍കുകയാണ് ബാബുരാജ്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.
◾https://dailynewslive.in/ താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പിന്റെ മത്സരത്തില്‍ നിന്ന് നടന്‍ ജഗദീഷ് പിന്‍മാറി. മോഹന്‍ലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് സംസാരിച്ചിരുന്നു. വനിത പ്രസിഡന്റ് വരട്ടയെന്ന നിലപാടിലാണ് ജഗദീഷ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് ജഗദീഷ് പിന്‍മാറിയത്. മോഹന്‍ലാലും മമ്മൂട്ടിയും സമ്മതിച്ചാല്‍ ജഗദീഷ് പത്രിക പിന്‍വലിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
◾https://dailynewslive.in/ അമ്മ’ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് പിന്മാറിയെന്ന വാര്‍ത്തകള്‍ക്കുപിന്നാലെ വിശദീകരണവുമായി നടന്‍ ബാബുരാജ്. ‘അമ്മ’യുമായി ബന്ധപ്പെട്ട സംഘടനാ പ്രവര്‍ത്തനത്തില്‍നിന്ന് എന്നേക്കുമായി താന്‍ പിന്മാറുകയാണെന്ന് ബാബുരാജ് പ്രഖ്യാപിച്ചു. തീരുമാനം ആരേയും ഭയന്നിട്ടല്ലെന്നും ബാബുരാജ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച തുറന്ന കത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ എട്ട് വര്‍ഷക്കാലം അമ്മ സംഘടനയില്‍ പ്രവര്‍ത്തിച്ച തനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ റാപ്പര്‍ വേടനെതിരെ ബലാത്സംഗ പരാതിയുമായി യുവ വനിതാ ഡോക്ടര്‍. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. 2021 ല്‍ പരിചയപ്പെട്ട തന്നെ 2023 ജൂലൈ മുതല്‍ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. ലഹരി നല്‍കി പിഡീപ്പിച്ചുവെന്നും ടോക്സിക്കും പൊസസ്സീവുമാണെന്ന് പറഞ്ഞ് വേടന്‍ ബന്ധത്തില്‍നിന്ന് പിന്മാറിയെന്നും പരാതിയില്‍ പറയുന്നുണ്ട്. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
◾https://dailynewslive.in/ വ്യവസായിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കാനൊരുങ്ങി ഹണിട്രാപ് കേസില്‍ പ്രതിയായ യുവതി. തൃശ്ശൂര്‍ സ്വദേശിനിയെയും ഭര്‍ത്താവിനേയും ഐടി വ്യവസായിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം കൊച്ചി സെന്‍ട്രല്‍പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു . എന്നാല്‍ ഹണിട്രാപ് ആരോപണം വ്യാജമാണെന്നും വ്യവസായി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. ആദ്യ ഘട്ടത്തില്‍ കൈമാറിയ 50000 രൂപ തനിക്ക് ബാക്കി കിട്ടാനുള്ള ശമ്പളം കുടിശികയാണെന്നും യുവതി പൊലീസിന് മൊഴി നല്‍കി.
◾https://dailynewslive.in/ കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ ലോക്കല്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിലുള്‍പ്പെടെ പോലീസിന് വീഴ്ചയുണ്ടായതായാണ് റിപ്പോര്ട്ട്. കേസിലെ നിര്‍ണായ തെളിവായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചില്ലെന്നും, സിസിടിവി മനപ്പൂര്‍വം ശേഖരിക്കാതിരുന്നതാണെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വിലയിരുത്തല്‍.
◾https://dailynewslive.in/ മലേഗാവ് സ്ഫോടന കേസില്‍ ബിജെപി നേതാവ് പ്രഗ്യാസിങ് താക്കൂര്‍ ഉള്‍പ്പെടെയുള്ള ഏഴു പ്രതികളെയും വെറുതെവിട്ടു. അന്വേഷണ ഏജന്‍സി പൂര്‍ണമായും പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് വിധി പറഞ്ഞത്. 2008 സെപ്തംബര്‍ 29 ന് നടന്ന സ്ഫോടന കേസിലാണ് വിധി. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവിലെ ഒരു മുസ്ലിം പള്ളിക്ക് അടുത്ത് മോട്ടോര്‍ സൈക്കിളില്‍ കെട്ടിയിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
◾https://dailynewslive.in/ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച് വീട്ടിലേക്കു പടര്‍ന്നു. മമ്പുറം മഖാമിന് മുന്‍വശം എ പി അബ്ദുല്‍ ലത്തീഫിന്റെ വീട്ടിലാണ് അപകടം. വീടിനും സാധനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രാത്രി 12.30 ഓടെയായിരുന്നു അപകടം. തീ വളരെ വേഗം വീടിന്റെ ജനലുകളിലേക്കും മുറിയിലേക്കും പടരുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടിയതുകൊണ്ട് ആളപായം ഒഴിവായി.
◾https://dailynewslive.in/ യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് നിലമ്പൂര്‍-കോട്ടയം എക്സ്പ്രസില്‍ കോച്ചുകള്‍ വര്‍ധിപ്പിച്ചു. റെയില്‍വേ മന്ത്രി അശ്വിനി വൈഷണവ് ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ 12-ല്‍ നിന്ന് 14 കോച്ചുകളായാണ് വര്‍ധിപ്പിച്ചത്. 2025 മെയ് 21 മുതല്‍, ട്രെയിനില്‍ ഒരു ജനറല്‍ ക്ലാസ് കോച്ചും ഒരു ചെയര്‍ കാര്‍ കോച്ചും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
◾https://dailynewslive.in/ കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ മൃതദേഹം മറവ് ചെയ്തെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്തെ മൂന്നാം ദിവസത്തിലെ പരിശോധനയില്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയെന്ന് വിവരം. സ്പോട്ട് നമ്പര്‍ ആറില്‍ നിന്നാണ് അസ്ഥികൂടത്തിന്റെ ഭാഗം കണ്ടെത്തിയത്. രണ്ടടി താഴ്ചയില്‍ കുഴിച്ചപ്പോഴാണ് അസ്ഥികള്‍ കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥിയാണോ എന്ന് അറിയാന്‍ വിശദമായ പരിശോധന വേണമെന്ന് അന്വേഷണ സംഘം അറിയിച്ചു.
◾https://dailynewslive.in/ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 25% അധിക തീരുവ ചുമത്തിയ നടപടി പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം ഒരുങ്ങുന്നു. വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും നോട്ടീസ് നല്‍കി. മോദിയുടെ വിദേശ നയം രാജ്യത്തെ സാമ്പത്തിക രംഗത്തെ ബാധിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍, അമേരിക്കയുടെ നീക്കം ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ കാര്യമായി ബാധിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് മനീഷ് തിവാരി പ്രതികരിച്ചു.
◾https://dailynewslive.in/ തനിക്കു നേരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ പ്രതികരിച്ച് നടന്‍ വിജയ് സേതുപതി. ആരോപണത്തെ നിയമപരമായി നേരിടാനാണ് തന്റെ തീരുമാനമെന്നും സൈബര്‍ ക്രൈം എന്ന രീതിയിലാണ് തന്റെ അഭിഭാഷകന്‍ കേസ് നീക്കുന്നതെന്നും വിജയ് സേതുപതി പറഞ്ഞു. തന്റെ പുതിയ ചിത്രം തിയറ്ററുകളില്‍ മികച്ച വിജയം നേടുന്ന സമയത്തുതന്നെ ഈ ആരോപണം വന്നതില്‍ സംശയമുണ്ടെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ഉത്തരേന്ത്യയില്‍ മഴക്കെടുതി തുടരുന്നു. ഒഡീഷയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അയ്യായിരത്തിലേറെ പേരെ മാറ്റിപാര്‍പ്പിച്ചു. മുപ്പതിനായിരത്തിലധികം ആളുകളെ വെള്ളം പൊക്കം ബാധിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 170 ആയി. സംസ്ഥാനത്ത് നാല് ജില്ലകളില്‍ മണ്ണിടിച്ചില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
◾https://dailynewslive.in/ കുവൈത്തില്‍ വാടക വീടുകളില്‍ മദ്യനിര്‍മ്മാണം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കെട്ടിട ഉടമകളുടെ പേരും വിവരങ്ങളും, അറസ്റ്റിലായ പ്രതികളുടെ ചിത്രങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് ആഭ്യന്തര മന്ത്രാലയം. മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള സാമൂഹിക വിപത്തുകളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഈ നടപടിയെന്ന് പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ വിഭാഗം ഡയറക്ടറും മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ബ്രിഗേഡിയര്‍ ജനറല്‍ നാസര്‍ ബൗസ്ലൈബ് വ്യക്തമാക്കി.
◾https://dailynewslive.in/ 2025 ജൂണ്‍ 30 ന് അവസാനിച്ച ആദ്യ പാദത്തില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 32% വാര്‍ഷിക വളര്‍ച്ചയോടെ ?2,252 കോടിയിലെത്തി. എന്നിരുന്നാലും, ബാങ്കിന്റെ അറ്റ പലിശ വരുമാനം വാര്‍ഷിക വളര്‍ച്ചയോടെ 6,068 കോടിയായി. ഈ പാദത്തിലെ ആഗോള അറ്റ പലിശ മാര്‍ജിന്‍ 3.07% ല്‍ നിന്ന് 2.55% ആയി കുറഞ്ഞു. മൊത്ത നിഷ്‌ക്രിയ ആസ്തി 29% കുറഞ്ഞ് 19.640 കോടി രൂപയായി, അറ്റ നിഷ്‌ക്രിയ ആസ്തി 13% കുറഞ്ഞ് 4.950 കോടി രൂപയായി. ബാങ്കിന്റെ ആഗോള വായ്പകള്‍ 12.02% വളര്‍ച്ച കൈവരിച്ചപ്പോള്‍ ആഭ്യന്തര വായ്പകള്‍ 11.24% വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. ബാങ്കിന്റെ ആഗോള ബിസിനസ്സ് 15 ലക്ഷം കോടി കവിഞ്ഞു. റീട്ടെയില്‍ വായ്പകള്‍ വര്‍ഷം തോറും 20% വളര്‍ച്ച കൈവരിച്ചു, എംഎസ്എംഇ വായ്പകള്‍ 17% വളര്‍ച്ച കൈവരിച്ചു, തുടര്‍ന്ന് കാര്‍ഷിക വായ്പകള്‍ വര്‍ഷം തോറും 12% വളര്‍ച്ച കൈവരിച്ചു. ബാങ്കിന്റെ നിക്ഷേപങ്ങള്‍ വര്‍ഷം തോറും 9.07% വളര്‍ച്ച കൈവരിച്ചു, ആഭ്യന്തര നിക്ഷേപങ്ങള്‍ വര്‍ഷം തോറും 9.62% വളര്‍ച്ച കൈവരിച്ചു.
◾https://dailynewslive.in/ ലോകത്തിലെ ഏറ്റവും വലിയ 5ജി ടെലികോം ഓപ്പറേറ്റാണ് റിലയന്‍സ് ജിയോയെന്നും വരുംകാലങ്ങളില്‍ മികച്ച വളര്‍ച്ചയാകും കമ്പനി രേഖപ്പെടുത്തുകയെന്നും ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങള്‍. നേരത്തെ പ്രതീക്ഷിച്ച വരുമാന വളര്‍ച്ചയേക്കാള്‍ കൂടുതലാണ് ഏപ്രില്‍-ജൂണ്‍ മാസത്തിലെ വരുമാനം. താരിഫ് നിരക്ക് വര്‍ധനയ്ക്ക് ശേഷവും മില്യണ്‍ കണക്കിന് പേരാണ് വരിക്കാരായി എത്തിയത്. 5ജി ഉപയോക്താക്കളുടെ എണ്ണം 210 മില്യണ്‍ കവിഞ്ഞു. അതേസമയം വരുമാന വളര്‍ച്ച പ്രതീക്ഷിച്ചതിലും എആര്‍പിയു വരുമാനവളര്‍ച്ചയില്‍ നേരിയ വര്‍ധനവാണുണ്ടായതെന്നും സമീപകാലത്തുവന്ന താരിഫ് വര്‍ധനയുടെ ഫലങ്ങള്‍ വരും മാസങ്ങളില്‍ ദൃശ്യമാകുമെന്നും ജെപി മോര്‍ഗന്‍ പറയുന്നു. ജിയോ ഉള്‍പ്പടെയുള്ള ടെലികോം, ഡിജിറ്റല്‍ ബിസിനസുകളുടെ മാതൃകമ്പനിയായ ജിയോ പ്ലാറ്റ്‌ഫോംസ് ആദ്യപാദത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 7110 കോടി രൂപയുടെ അറ്റാദായമാണ്. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനമാണ് വര്‍ധന.
◾https://dailynewslive.in/ ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹഷിന്റെ സംവിധാനത്തില്‍ ഹര്‍ഷദ് തിരക്കഥ രചിച്ചിച്ച ‘വള’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ലുക്മാന്‍ അവറാന്‍, ധ്യാന്‍ ശ്രീനിവാസന്‍, രവീണ രവി, ശീതള്‍ ജോസഫ് എന്നിവരുള്‍പ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ഹാസ്യം നിറഞ്ഞ കുടുംബ ബന്ധങ്ങളുടെ കഥയാണ് സിനിമ പറയുന്നതെന്നാണ് പോസ്റ്ററിലൂടെ ലഭിക്കുന്ന സൂചന. ഫെയര്‍ബെ ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഒരുപാട് നിഗൂഢതകള്‍ നിറഞ്ഞ, തികച്ചും വേറിട്ടൊരു കഥയാണ് ഈ ചിത്രമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ചിത്രത്തില്‍ ലുക്മാന്‍ അവറാനെയും ധ്യാന്‍ ശ്രീനിവാസനെയും കൂടാതെ വിജയരാഘവനും ശാന്തി കൃഷ്ണയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രശസ്ത സംഗീതസംവിധായകനായ ഗോവിന്ദ് വസന്ത ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നു എന്നതും പ്രത്യേകതയാണ്. അബു സലീം, അര്‍ജുന്‍ രാധാകൃഷ്ണന്‍, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
◾https://dailynewslive.in/ ഹൊറര്‍ കോമഡി ഫാമിലി എന്റെര്‍റ്റൈനര്‍ സുമതി വളവിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. രഞ്ജിന്‍ രാജ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് സാധിക കെആറും ഹരിചരണും ചേര്‍ന്നാണ്. ദിന്‍ നാഥ് പുത്തഞ്ചേരി ആണ് വരികള്‍ എഴുതിയിരിക്കുന്നത്. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 1ന് തിയറ്ററുകളില്‍ എത്തും. കളിയും ചിരിയും നിറഞ്ഞ കല്ലേലികാവ് ഗ്രാമത്തിലെ രസകരമായ കുടുംബബന്ധങ്ങളുടെ കഥയും ആ നാടിനെ ഭീതിപ്പെടുത്തുന്ന സുമതിയുടെ കഥയും പ്രേക്ഷകരിലേക്കെത്തിക്കുന്ന ചിത്രമാണ് സുമതി വളവ്. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സുമതി വളവിന്റെ തിരക്കഥ അഭിലാഷ് പിള്ളയും, സംഗീത സംവിധാനം രഞ്ജിന്‍ രാജും നിര്‍വഹിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവിന്റെ കേരളത്തിലെ വിതരണം നിര്‍വഹിക്കുന്നത്.
◾https://dailynewslive.in/ പുതിയ കരാറില്‍ ഒപ്പുവച്ച് അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ല. ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍ജി എനര്‍ജി സെല്യൂഷനുമായി 4.3 ബില്ല്യണ്‍ ഡോളറിന്റെ ബാറ്ററി കരാറിലാണ് ടെസ്ല ഒപ്പുവച്ചത്. ബാറ്ററി പോലുള്ള പ്രധാന ആവശ്യങ്ങള്‍ക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെസ്ലയുടെ ഈ നീക്കം. 2027 ഓഗസ്റ്റ് മുതല്‍ 2030 ജൂലൈ വരെയാണ് ടെസ്ലയുമായുള്ള എല്‍ജിഇഎസിന്റെ കരാര്‍. ആവശ്യമനുസരിച്ച് കരാര്‍ നീട്ടാനും സാധിക്കും. ഈ കരാര്‍ പ്രകാരം യുഎസിലെ എല്‍ജിഇഎസ് ഫാക്ടറിയില്‍ നിന്ന് ലിഥിയം അയണ്‍ ഫോസ്ഫേറ്റ് (എല്‍എഫ്പി) ബാറ്ററികള്‍ ടെസ്ലയ്ക്ക് വിതരണം ചെയ്യും, അതിനാല്‍ ടെസ്ലയ്ക്ക് ചൈനയെ ആശ്രയിക്കേണ്ടിവരില്ല. യുഎസും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ടെസ്ലയുടെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ പ്രപഞ്ചത്തിന്റെ ചലനക്രമം മുതല്‍ അതിസൂക്ഷ്മമണ്ഡലങ്ങളില്‍ വരെ നിറഞ്ഞുനില്‍ക്കുന്ന ഗണിതപഠനത്തിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികളെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന പുസ്തകം. ഗണിതത്തിന്റെ പ്രായോഗികവശങ്ങളില്‍ ഊന്നിയുള്ള മുന്നയുടെയും കൂട്ടുകാരുടെയും അന്വേഷണം, ഉയര്‍ന്ന ശാസ്ത്രസാങ്കേതികമേഖലകളില്‍ എത്തിച്ചേരാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നതാണ്. കുട്ടികള്‍ക്ക് കണക്കിനോട് ഇഷ്ടം തോന്നാന്‍ പ്രചോദനമേകുന്ന പുസ്തകം. ‘മുന്നയുടെ ഗണിതവിശേഷങ്ങള്‍’. രേഖ കെ കര്‍ത്താ. മാതൃഭൂമി. വില 144 രൂപ.
◾https://dailynewslive.in/ ആഴ്ചയില്‍ മിതമായ അളവില്‍ മുട്ട കഴിക്കുന്നത് അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. പതിവായി മുട്ട കഴിക്കുന്ന പ്രായമായവരില്‍, മുട്ട കഴിക്കാത്തവരെ അപേക്ഷിച്ച് അല്‍ഷിമേഴ്‌സ് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത 47% കുറവാണെന്നാണ് ദി ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പഠനം പറയുന്നത്. പ്രോട്ടീന്‍, അയേണ്‍, ഫോസ്ഫറസ്, സെലീനിയം, വിറ്റാമിന്‍ എ, ബി, ഡി, ഇ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവയൊക്കെ അടങ്ങിയതാണ് മുട്ട. മുട്ടയില്‍ കാണപ്പെടുന്ന കോളിന്‍ ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും അല്‍ഷിമേഴ്‌സ് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. പ്രോട്ടീന്‍ സമ്പന്നമായ മുട്ട കഴിക്കുന്നത് പേശികളുടെ ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റ് ചെയ്യുന്നവര്‍ക്കും നല്ലതാണ്. മുട്ടയിലെ ഉയര്‍ന്ന പ്രോട്ടീന്‍ ഉള്ളടക്കം വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. മുട്ടയില്‍ അപൂരിത കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. വിറ്റാമിന്‍ ഡി അടങ്ങിയ മുട്ട കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ രണ്ട് ശക്തമായ ആന്റി ഓക്സിഡന്റുകളായ ല്യൂട്ടിന്‍, സിയാക്സാന്തിന്‍ എന്നിവയാല്‍ സമ്പന്നമാണ് മുട്ട. വിറ്റാമിനുകളും ബയോട്ടിനും അടങ്ങിയ മുട്ട കഴിക്കുന്നത് ചര്‍മ്മം, തലമുടി എന്നിവയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
◾https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 87.56, പൗണ്ട് – 115.97, യൂറോ – 100.25, സ്വിസ് ഫ്രാങ്ക് – 107.76, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.53, ബഹറിന്‍ ദിനാര്‍ – 232.24, കുവൈത്ത് ദിനാര്‍ -286.15, ഒമാനി റിയാല്‍ – 227.70, സൗദി റിയാല്‍ – 23.34, യു.എ.ഇ ദിര്‍ഹം – 23.84, ഖത്തര്‍ റിയാല്‍ – 24.05, കനേഡിയന്‍ ഡോളര്‍ – 63.24.
*ക്യൂബെക്ക് സിറ്റി*
*ഡെസ്റ്റിനേഷന്‍ ഡയറീസ് -21*
ക്യൂബെക്ക് സിറ്റി കനേഡിയന്‍ പ്രവിശ്യയായ ക്യൂബെക്കിന്റെ തലസ്ഥാന നഗരമാണ് . കാനഡയിലെ പന്ത്രണ്ടാമത്തെ വലിയ നഗരവും ഏഴാമത്തെ വലിയ മെട്രോപൊളിറ്റന്‍ പ്രദേശവുമാണിത് . ചൂടുള്ള വേനല്‍ക്കാലവും തണുപ്പും മഞ്ഞുവീഴ്ചയുമുള്ള ശൈത്യകാലത്തോടുകൂടിയ ഈര്‍പ്പമുള്ള ഭൂഖണ്ഡാന്തര കാലാവസ്ഥയാണ് ഇവിടെയുള്ളത് .വടക്കേ അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന യൂറോപ്യന്‍ വാസസ്ഥലങ്ങളില്‍ ഒന്നാണ് ക്യൂബെക്ക് സിറ്റി , മെക്‌സിക്കോയ്ക്ക് വടക്കുള്ള ഒരേയൊരു കോട്ടകെട്ടിയ നഗരവും ഇതാണ്അതിന്റെ മതിലുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ക്യൂബെക്ക് സിറ്റി അതിന്റെ വിന്റര്‍ കാര്‍ണിവല്‍ , വേനല്‍ക്കാല സംഗീതോത്സവം , സെന്റ്-ജീന്‍-ബാപ്റ്റിസ്റ്റ് ദിനാഘോഷങ്ങള്‍ എന്നിവയ്ക്ക് പേരുകേട്ടതാണ്. മോണ്ട്മോറന്‍സി വെള്ളച്ചാട്ടം , സെയ്ന്റ്-ആന്‍-ഡി-ബ്യൂപ്രെയിലെ ബസിലിക്ക , മോണ്ട്-സെയ്ന്റ്-ആന്‍ സ്‌കീ റിസോര്‍ട്ട്, ഐസ് ഹോട്ടല്‍ എന്നിവയാണ് മറ്റ് വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍. ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ദി ബാറ്റില്‍ഫീല്‍ഡ്‌സ് പാര്‍ക്ക് , 50 ചരിത്ര പീരങ്കികളും അബ്രഹാമിന്റെ സമതലങ്ങളും ഇവിടെയുണ്ട് . സെന്റ് ലോറന്‍സ് നദിയുടെ കാഴ്ചകള്‍ ഈ പാര്‍ക്കില്‍ കാണാം, കൂടാതെ ജോണ്‍ ഓഫ് ആര്‍ക്ക് ഓണ്‍ ഹോഴ്സ്ബാക്ക് , രണ്ട് മാര്‍ട്ടെല്ലോ ടവറുകള്‍ പോലുള്ള നിരവധി ചരിത്ര ഘടനകളും പ്രതിമകളും ഇവിടെയുണ്ട് . ക്യൂബെക്ക് നഗരത്തിലെ ഏറ്റവും വലിയ പാര്‍ക്ക് പാര്‍ക്ക് ചൗവ്യൂ ആണ് , ഇത് നഗരം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന സെന്റ്-ചാള്‍സ് നദിയുടെ സബര്‍ബന്‍ ഭാഗത്തിലൂടെ കടന്നുപോകുന്നു. നിരവധി പ്രകൃതിമനോഹരമായ കാഴ്ചകള്‍ കൊണ്ട് നിറഞ്ഞതാണ് ഇവിടം. സഞ്ചാരികള്‍ക്ക് കാണാനും മനസ്സിലാക്കാനുമുള്ള വലിയൊരു ചരിത്രം തന്നെ ഇവിടെയുണ്ട്.
*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*