yt cover 4

https://dailynewslive.in/ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ പി.വി. അന്‍വര്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പി.വി. അന്‍വര്‍ എം.എല്‍.എ. ഉള്‍പ്പെടെ കണ്ടാലറിയുന്ന 11 പേര്‍ക്കെതിരെയാണ് കേസ്. പി.വി. അന്‍വര്‍ എം.എല്‍.എ ഒന്നാംപ്രതിയാണ്. കേസില്‍ അറസ്റ്റിലായ പി.വി. അന്‍വര്‍ എം.എല്‍.എയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. തവനൂര്‍ സബ് ജയിലിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. പോരാട്ടം തുടരുമെന്ന് പി.വി. അന്‍വര്‍ റിമാന്‍ഡിന് പിന്നാലെ പറഞ്ഞു.

https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് തന്റെ അറസ്റ്റെന്നായിരുന്നു പി.വി. അന്‍വറിന്റെ ആദ്യ പ്രതികരണം. പിണറായിയുടെ ഇഷ്ടം എന്താണോ അത് നടക്കുമെന്നും ഗുണ്ടാത്തലവനെ കൊണ്ടുപോകുന്നരീതിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഈ നാടകമെന്നും ഭരണകൂടഭീകരതയുടെ ഏറ്റവും വലിയ തെളിവാണിതെന്നും അന്‍വര്‍ പറഞ്ഞു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ജനുവരി 5 ലെ വിജയി : ആര്യ, ചാഴൂര്‍, പഴുവില്‍, തൃശൂര്‍*

https://dailynewslive.in/ കരുളായി ഉള്‍വനത്തില്‍ ശനിയാഴ്ച രാത്രി മണി എന്ന ആദിവാസിയെ കാട്ടാന അടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഡി.എം.കെ. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാര്‍ അടച്ചിട്ട നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ. ഓഫീസിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കയറി സാധന സാമഗ്രികള്‍ നശിപ്പിച്ചു. ജില്ലാ ആശുപത്രിയിലെത്തിയും പ്രതിഷേധിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് തുടര്‍ന്നാണ് പോലീസിന്റെ നടപടി.

https://dailynewslive.in/ പൊതുമുതല്‍ നശിപ്പിച്ച കേസിന്റെപേരില്‍ പി.വി. അന്‍വറിന്റെ വീടുവളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റുചെയ്യേണ്ട രാഷ്ട്രീയസാഹചര്യം എന്താണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. അന്‍വര്‍ പൊതുപ്രവര്‍ത്തകനും എം.എല്‍.എ.യുമാണെന്നും പിടികിട്ടാപ്പുള്ളിയല്ലെന്നും അറസ്റ്റിന് പോലീസ് അമിതവ്യഗ്രത കാണിച്ചുവെന്നും അതിനുപിന്നിലെ ഉന്നത രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണെന്നും സുധാകരന്‍ പറഞ്ഞു.

https://dailynewslive.in/ പി.വി. അന്‍വറിനെ രാത്രി വീടുവളഞ്ഞ് അറസ്റ്റുചെയ്ത പോലീസ് നടപടി ഭരണകൂട ഭീകരതയാണെന്ന് രമേശ് ചെന്നിത്തല. അദ്ദേഹം ഒരു എം.എല്‍.എ. ആണെന്നും അദ്ദേഹത്തിന്റെ വീടുവളഞ്ഞ് രാത്രിയില്‍ അറസ്റ്റുചെയ്യേണ്ട സാഹചര്യങ്ങളൊന്നും നിലവിലില്ലെന്നും ചെന്നിത്തല പറഞ്ഞു. മുന്‍കാലങ്ങളില്‍ നടന്ന രാഷ്ട്രീയപ്രശ്നങ്ങളുടെ തുടര്‍ച്ചയായി സര്‍ക്കാര്‍ ഭരണകൂടഭീകരതയുടെ ഏറ്റവും വൃത്തികെട്ട മുഖം കാണിക്കുന്ന സംഭവമാണിതെന്നും ചെന്നിത്തല പ്രതികരിച്ചു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ നിലമ്പൂര്‍ കരുളായി വനത്തില്‍ കാട്ടാന ആക്രമണത്തില്‍ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി കൊല്ലപ്പെട്ട സംഭവം വനം വകുപ്പ് നടത്തിയ കൊലപാതകമാണെന്ന് പി വി അന്‍വര്‍ എം.എല്‍.എ. മണി എന്ന യുവാവ് രണ്ടര മണിക്കൂര്‍ രക്തം വാര്‍ന്ന് കിടന്നുവെന്നും ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകിയെന്നും തെരുവ് പട്ടിയുടെ വില പോലും മനുഷ്യ ജീവന് നല്‍കുന്നില്ലെന്നും എംഎല്‍എ പ്രതികരിച്ചു. പി വി അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പ്രതിഷേധത്തില്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്തിരുന്നു.

https://dailynewslive.in/ മലപ്പുറം കരുളായിയില്‍ ശനിയാഴ്ച രാത്രിയുണ്ടായ കാട്ടാന ആക്രമണത്തില്‍ മരിച്ച ആദിവാസി യുവാവ് മണിയുടെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് വനംവകുപ്പ്. മണിയുടെ ഭാര്യയ്ക്ക് വനംവകുപ്പില്‍ താത്ക്കാലിക ജോലി നല്‍കുമെന്നും, ഭിന്നശേഷിക്കാരിയായ മൂത്ത മകളുടെ ചികിത്സ വനംവകുപ്പ് ഏറ്റെടുക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു. മണിയുടെ കുടുംബത്തിനുള്ള 10 ലക്ഷം രൂപ ധനസഹായം ഉടന്‍ നല്‍കുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അറിയിച്ചു.

https://dailynewslive.in/ കലാപരമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ സാമ്പത്തികമായി പിന്നാക്കം ആയതിന്റെ പേരില്‍ ഒരുതരത്തിലും വിവേചനം അനുഭവിക്കാന്‍ പാടില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഓരോ സ്‌കൂളും മത്സരബുദ്ധിയോടെയാണ് വിദ്യാര്‍ത്ഥികളെ ഇതിനായി തയ്യാറെടുപ്പിക്കുന്നത്. അത്തരം ഘട്ടങ്ങളില്‍ ചില കുട്ടികള്‍ക്കെങ്കിലും അത് സാമ്പത്തിക ബാധ്യതയായി തീരുന്നുണ്ട്. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും അനാവശ്യ ധാരാളിത്തം ഒരിടത്തും ഇല്ലാതിരിക്കാനും അധ്യാപകര്‍ മുന്‍കൈ എടുക്കണമെന്നും മന്ത്രി പറഞ്ഞു. രണ്ടാം ദിനമായ ഇന്നലേയും ശിവന്‍കുട്ടി ഉച്ചക്ക് കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയിരുന്നു. ഇതുവരെ കലോത്സവം സംബന്ധിച്ച് പരാതികളൊന്നും എത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആര്‍ടിസി. പത്ത് ഇലക്ട്രിക്ക് ബസുകളാണ് കലോത്സവത്തിനായി സര്‍വീസ് നടത്തുന്നത്. വിവിധ വേദികളെ ബന്ധിപ്പിച്ച് രാവിലെ എട്ട് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തുന്നത്. വേദികളില്‍ നിന്നും പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കേന്ദ്രത്തിലേക്കാണ് പ്രധാനമായും ബസ് സര്‍വീസ്.

https://dailynewslive.in/ മന്ത്രിയെ മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോയി എന്‍സിപി. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാകില്ലെന്ന് മുഖ്യമന്ത്രി വീണ്ടും എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയോട് വ്യക്തമാക്കിയതോടെയാണ് എന്‍സിപി വഴങ്ങിയത്. ഇനി അവകാശവാദം ഉന്നയിക്കില്ലെന്ന് പിസി ചാക്കോ ഭാരവാഹിയോഗത്തെ അറിയിച്ചു

https://dailynewslive.in/ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട അഴിമതിയില്‍ സര്‍ക്കാരിനോട് അഞ്ചു ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അനില്‍ അംബാനിയുടെ കമ്പനികള്‍ സാമ്പത്തികമായി തകര്‍ന്നു കൊണ്ടിരിക്കുന്ന കാലത്ത് ആര്‍.സി.എഫ്.എല്ലില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ 60.80 കോടി രൂപ നിക്ഷേപിച്ച് സംസ്ഥാന ഖജനാവിന് 101 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ രമേശ് ചെന്നിത്തലയെ പുകഴ്ത്തി പാണക്കാട് സാദിഖലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്. പട്ടിക്കാട് ജാമിഅ സമ്മേളനത്തില്‍ മുഖ്യാതിഥിയായി കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം സമകാലിക രാഷ്ട്രീയ കാലാവസ്ഥയെ വരച്ചുകാട്ടുന്നതും, ഭാവി ഇന്ത്യയെ കുറിച്ചുള്ള പ്രതീക്ഷയുമെല്ലാമടങ്ങിയതായിരുന്നുവെന്നും സാദിഖലി തങ്ങള്‍ ഫേസ് ബുക്കില്‍ കുറിച്ചു.

https://dailynewslive.in/ മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചര്‍ച്ച അനാവശ്യമെന്നും ചര്‍ച്ച ചെയ്യേണ്ട സമയം ഇതല്ലെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. പങ്കെടുക്കുന്ന പരിപാടിയുടെ എണ്ണം നോക്കിയല്ല മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിപദവി യേക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇതെന്നും ആരെയെങ്കിലും പുകഴ്ത്തിയത് കൊണ്ട് തീരുമാനത്തില്‍ എത്തി എന്ന് പറയാന്‍ ആകില്ലെന്നും ലീഗ് നേതാവ് എം കെ മുനീറും പറഞ്ഞു. മുഖ്യമന്ത്രിയെ മുസ്ലിം ലീഗ് നിശ്ചയിച്ച് നല്‍കാറില്ലെന്നും അങ്ങനെ ഒരു കീഴ്വഴക്കം ലീഗിനില്ലെന്നും തിരഞ്ഞെടുപ്പിലേക്ക് ഇനി ഒരു വര്‍ഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രി ആവില്ലെന്നും എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ടെന്നും ആരെയും ഇകഴ്ത്താറില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എല്ലാ സമുദായങ്ങളും കോണ്‍ഗ്രസുകാരെ സ്വീകരിക്കുന്നത് നല്ല കാര്യമാണെന്നും എന്നാല്‍ മുഖ്യമന്ത്രി ആരെന്ന് ചര്‍ച്ച ചെയ്യാനുള്ള സമയമല്ല ഇതെന്നും മുരളീധരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗേയുമുള്ളപ്പോള്‍ മുഖ്യമന്ത്രിക്കാര്യം ഇവിടെ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ പെരിയ ഇരട്ടകൊലക്കേസിലെ കുറ്റവാളികളായ ഒന്‍പതു പേരെ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കുറ്റവാളികളായ രജ്ഞിത്ത്, സുധീഷ് ശ്രീരാഗ്, അനില്‍ കുമാര്‍, സജി, അശ്വിന്‍, പീതാംബരന്‍, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയില്‍ മാറ്റിയത്. കോടതി നിര്‍ദേശപ്രകാരമാണ് മാറ്റിയതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. തങ്ങളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് പ്രതികള്‍ തന്നെ ആവശ്യപ്പെട്ടിരുന്നു, ബന്ധുക്കള്‍ക്കടക്കം വന്നുകാണാന്‍ ഇതാണ് നല്ലതെന്നും പ്രതികള്‍ പറഞ്ഞിരുന്നു,

https://dailynewslive.in/ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ച പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ പി ജയരാജന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചു. കോടതിവിധി അന്തിമമല്ലെന്നും കമ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് പേടിപ്പിക്കണ്ട എന്നുമായിരുന്നു ജയരാജന്റെ പ്രതികരണം. സിപിഎംകാര്‍ കൊല്ലപ്പെടുമ്പോള്‍ ധാര്‍മിക ബോധം കാശിക്കുപോയോ എന്നും കമ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെടേണ്ടവരാണന്നാണോ ധാരണയെന്നും ജയരാജന്‍ ചോദിച്ചു.

https://dailynewslive.in/ അന്തര്‍ദേശീയ നിലവാരത്തിലുള്ള കെട്ടിടങ്ങളും അതിനനുയോജ്യമായ സൗകര്യങ്ങളും പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനുള്ള കേരള സര്‍ക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. അടാട്ട് ഗ്രാമ പഞ്ചായത്തിലെ ചൂരക്കാട്ടുക്കര ഗവ. യു.പി. സ്‌കൂളില്‍ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

https://dailynewslive.in/ ഉമാ തോമസിന് പരുക്കേറ്റ കൊച്ചിയിലെ പരിപാടിയെപ്പറ്റി ഗിന്നസ് ബുക്ക് അധികൃതരോട് വിവരം തേടാന്‍ കൊച്ചി സിറ്റി പൊലീസ്. ഗിന്നസുമായി മൃദംഗവിഷന്‍ ഒപ്പിട്ട കരാര്‍ രേഖകള്‍ കൈമാറണമെന്നാവശ്യപ്പെട്ട് കത്തയക്കുമെന്നും അറിയിച്ചു. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് തീരുമാനം. അതേ സമയം അപകടത്തില്‍പ്പെട്ട ഉമതോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതിയെന്ന് അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഉണ്ടായ അപകടത്തിനു കാരണം ജിസിഡിഎയും കോര്‍പ്പറേഷനും തമ്മില്‍ ആശയവിനിമയം ഉണ്ടാകാതിരുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്. 29-ാം തീയതിയിലെ പരിപാടിക്ക് കോര്‍പ്പറേഷനില്‍ അപേക്ഷ നല്‍കിയത് 28ന് വൈകീട്ടാണെന്നും ദീപ്തി മേരി വര്‍ഗീസ് ആരോപിച്ചു.

https://dailynewslive.in/ വയനാട്ടിലെ ഡിസിസി ട്രഷററുടെയും മകന്റെയും മരണം കൊലപാതകം തന്നെയെന്ന വിമര്‍ശനവുമായി എല്‍ഡിഎഫ് മുന്‍ കണ്‍വീനര്‍ ഇ പി ജയരാജന്‍. വെട്ട് നോക്കി നടക്കുന്നവര്‍ ഇതേക്കുറിച്ച് പറയുന്നുണ്ടോയെന്നും, വെട്ടിന്റെ കണക്ക് നോക്കി സിദ്ധാന്തം എഴുതാനാണ് പലര്‍ക്കും താത്പര്യമെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

https://dailynewslive.in/ തൃശൂര്‍ പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിലെ വകുപ്പുകളുടെ വീഴ്ച സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി മനോജ് എബ്രഹാം സര്‍ക്കാരിന് കൈമാറി. വനം, തദ്ദേശം, ഫയര്‍ഫോഴ്സ്, ജില്ലാ ഭരണ കൂടം, എക്സ്പ്ലോസീവ് തുടങ്ങിയ വകുപ്പുകളുടെ വീഴ്ചയാണ് എഡിജിപി മനോജ് എബ്രഹാം അന്വേഷിച്ചത്. ഇതിലാണ് പൊലീസ് ഒഴികെ മറ്റു വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് കണ്ടെത്തിയത്.

https://dailynewslive.in/ വിമാനത്തില്‍ വെച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയ മലയാളി യാത്രക്കാരനെതിരെ കേസെടുത്തു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദോഹയില്‍ നിന്നുമെത്തിയ തൃശൂര്‍ സ്വദേശി സൂരജിനെതിരെയാണ് കേസെടുത്തത്. മദ്യപിച്ച സൂരജ് വിമാനത്തില്‍ വെച്ച് ബഹളമുണ്ടാക്കുകയായിരുന്നു. യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കിയ സൂരജിനെതിരെ വിമാന ജീവനക്കാരുടെ പരാതിയെ തുടര്‍ന്നാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്.

https://dailynewslive.in/ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മന്ത്രി സജി ചെറിയാനും രമേശ് ചെന്നിത്തലയും നേരത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു. കൊല്ലത്ത് പൊതുയോഗങ്ങളില്‍ പങ്കെടുത്തശേഷം കണിച്ചുകുളങ്ങരയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വെള്ളാപ്പള്ളിയെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

https://dailynewslive.in/ പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള നീക്കം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തല്‍സ്ഥിതി ഒരു മാസം വരെ തുടരാന്‍ ഇന്നലത്തെ യോഗത്തില്‍ തീരുമാനമായി. വിദഗ്ധ സമിതിയെ തീരുമാനിച്ച് ഒരു മാസത്തിനകം വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തും. അടുത്ത ഫെബ്രുവരി 5 വരെ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കില്ല.

https://dailynewslive.in/ കഴിഞ്ഞ ഒരു വര്‍ഷം കേരളത്തില്‍ നടന്ന അപകടങ്ങളെ കുറിച്ചും അതില്‍ മരണം സംഭവിച്ചവരെ കുറിച്ചുമുള്ള കണക്ക് പുറത്തുവിട്ട് മോട്ടോര്‍ വാഹന വകുപ്പ്. 2023-ല്‍ സംസ്ഥാനത്ത് ഉണ്ടായ 48091 അപകടങ്ങളില്‍ 4080 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം 48836 അപകടങ്ങള്‍ ഉണ്ടായെങ്കിലും മരണപ്പെട്ടവരുടെ എണ്ണം 3714 ആണ്. ചെറുതല്ല ആശ്വാസമെന്ന തലക്കെട്ടോടെയാണ് അപകട മരണനിരക്ക് കുറഞ്ഞ കണക്ക് എംവിഡി പങ്കുവച്ചത്.

https://dailynewslive.in/ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനായി സര്‍വ്വേ നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതിനായുള്ള സര്‍വേ ജനുവരി 6 മുതല്‍ 12 വരെ നടക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

https://dailynewslive.in/ എറണാകുളം പറവൂര്‍ ചാലാക്കയില്‍ ഹോസ്റ്റലില്‍ നിന്ന് വീണ് എംബിബിഎസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കോളേജ് മാനേജ്മെന്റ്. കൈവരിക്ക് മുകളില്‍ ഇരുന്നു ഫോണ്‍ ചെയ്തപ്പോള്‍ അപ്രതീക്ഷിതമായി താഴെ വീഴുകയായിരുന്നു എന്നാണ് കോളേജ് മാനേജ്മെന്റ് വാര്‍ത്താ കുറിപ്പിലൂടെ നല്‍കുന്ന വിശദീകരണം. കോളേജിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ കണ്ണൂര്‍ സ്വദേശിനി ഫാത്തിമത് ഷഹാന ആണ് മരിച്ചത്.

https://dailynewslive.in/ പുല്‍പ്പള്ളി പാതിരിയില്‍ മകന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മ മൊഴി നല്‍കാത്തതിനാല്‍ പൊലീസ് കേസെടുത്തില്ല. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ മെല്‍ബിന്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് അന്വേഷണവുമായി പൊലീസ് മുന്നോട്ടുപോകുന്നതിനിടെയാണ് അമ്മ മൊഴി നല്‍കില്ലെന്ന് പൊലീസിനെ അറിയിച്ചത്. തനിക്ക് പരാതിയില്ലെന്ന് അമ്മ വത്സല അറിയിക്കുകയായിരുന്നു.

https://dailynewslive.in/ ദില്ലിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയുടെ ദുരന്തമാണ് എഎപി എന്നും ഇത്തവണ ദില്ലിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് ജനങ്ങള്‍ അവസരം നല്‍കണമെന്നും മോദി അഭ്യര്‍ത്ഥിച്ചു. ദില്ലിയില്‍ എല്ലാ വികസനവും നടപ്പാക്കുന്നതും, ചേരി പ്രദേശത്തുള്ള ആളുകള്‍ക്ക് വീടുകള്‍ നല്‍കുന്നതും കേന്ദ്രമാണെന്നും ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ബിജെപി പ്രവര്‍ത്തകരോട് മോദി ആഹ്വാനം ചെയ്തു. കേന്ദ്രത്തിലേത് പോലെ സംസ്ഥാനത്തും ബിജെപി അധികാരത്തില്‍ എത്തണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബി.ജെ.പി. നല്‍കിയ വാഗ്ദാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കെജ്രിവാള്‍ മോദിയെ വെല്ലുവിളിച്ചു. ഡല്‍ഹിക്കുവേണ്ടി ഒന്നും ചെയ്യാത്ത ബി.ജെ.പിക്ക് എങ്ങനെയാണ് വോട്ടുചോദിക്കാന്‍ ധൈര്യംവരുന്നതെന്നും അദ്ദേഹം ചോദിച്ചു.

https://dailynewslive.in/ വയനാട് എം.പിയും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബി.ജെ.പി. നേതാവ് രമേശ് ബിധുരി. താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുപോലെ മിനുസമുള്ളതാക്കുമെന്നായിരുന്നു മുന്‍ എം.പിയുടെ പരാമര്‍ശം.

https://dailynewslive.in/ പിയങ്കാ ഗാന്ധിക്കെതിരായ രമേശ് ബിധുരിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ബി.ജെ.പി. സ്ത്രീവിരുദ്ധ പാര്‍ട്ടിയാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത്, ബിജെപി ഉന്നതനേതൃത്വം പ്രിയങ്കയോട് കൈകൂപ്പി മാപ്പുചോദിക്കണമെന്നും ആവശ്യപ്പെട്ടു. ബിധുരിയുടെ പരാര്‍ശത്തിനെതിരെ ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി.

https://dailynewslive.in/ പ്രിയങ്കാ ഗാന്ധിക്കെതിരായി നടത്തിയ സ്ത്രീവിരുദ്ധപരാമര്‍ശം വിവാദമായതോടെ പിന്‍വലിച്ച് ബി.ജെ.പി. മുന്‍ എം.പിയും ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ രമേശ് ബിധുരി. പരാമര്‍ശത്തില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വാക്കുകള്‍ തിരിച്ചെടുക്കുന്നുവെന്നും ബിധുരി പറഞ്ഞു.

https://dailynewslive.in/ വരാനിരിക്കുന്ന ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുക ആളുകളുടെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനായിരിക്കുമെന്ന് സൂചന. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനം കുറയുക കൂടി ചെയ്തതിനാല്‍ ആദായനികുതി സ്ലാബ് പരിഷ്‌കരിച്ചിട്ടാണെങ്കിലും ഉപഭോഗം കൂട്ടുന്നതിനായിരിക്കും ധനമന്ത്രി ശ്രമിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പുലര്‍ച്ചെ 4.10 നാണ് ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ ചുറ്റിക്കറങ്ങുന്നതാണ് ശ്രദ്ധയില്‍പ്പെട്ടത്. ഏകദേശം 30 മിനിറ്റോളം ആകാശത്ത് ഡ്രോണ്‍ സാന്നിധ്യം ഉണ്ടായിരുന്നു. ഡ്രോണ്‍ പറത്താന്‍ പാടില്ലാത്ത മേഖലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

https://dailynewslive.in/ മലേഷ്യയിലേക്ക് പോകേണ്ട യാത്രക്കാര്‍ പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനെതുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങി. ശനിയാഴ്ച രാത്രി 11 ന് മലേഷ്യയിലേക്ക് മലിന്‍ഡോ വിമാനത്തില്‍ പോകേണ്ടിയിരുന്ന 140 യാത്രക്കാരാണ് കുടുങ്ങിയത്. ഇതേ തുടര്‍ന്ന് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. മറ്റൊരു പൈലറ്റ് എത്തി ഇന്നലെ വൈകിട്ട് മാത്രമേ യാത്രക്കാരെ മലേഷ്യയിലേക്ക് കൊണ്ടുപോകുകയുള്ളു. ഒരു പൈലറ്റിന് നിശ്ചിത സമയം മാത്രമാണ് വിമാനം പറത്താന്‍ അനുമതിയുള്ളത്.

https://dailynewslive.in/ കെഎസ്ആര്‍ടിസി കര്‍ണാടകയിലേക്ക് നടത്തുന്ന സര്‍വീസുകളില്‍ ടിക്കറ്റ് നിരക്കില്‍ വര്‍ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് നടപടി. ബസ് നിരക്ക് 15 ശതമാനം വര്‍ധിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമ, പാര്‍ലമെന്ററി കാര്യ മന്ത്രി എച്ച് കെ പാട്ടീലാണ് അറിയിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

https://dailynewslive.in/ ഗുജറാത്തിലെ ഗാന്ധിനഗറിലെ സ്റ്റാച്യു ഓഫ് യൂണിറ്റി പ്രതിമയ്ക്ക് സമീപം കൃഷ്ണമൃഗത്തെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നു. മറ്റ് 7 കൃഷ്ണമൃഗങ്ങള്‍ പുള്ളിപ്പുലിയുടെ ആക്രമണത്തെ തുടര്‍ന്നുണ്ടായ ഞെട്ടലും പരിഭ്രാന്തിയും കാരണം ഓടിയപ്പോള്‍ ഷോക്കേറ്റ് ചത്തെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ തുടര്‍ന്ന് പാര്‍ക്ക് 48 മണിക്കൂര്‍ താല്‍ക്കാലികമായി അടച്ചിട്ടു.

https://dailynewslive.in/ ഗുജറാത്തിലെ പോര്‍ബന്തറില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു. കോസ്റ്റ് ഗാര്‍ഡ് വിമാനത്താവളത്തിന് സമീപമാണ് സംഭവം. ഇന്ത്യന്‍ കോസ്റ്റുകാര്‍ഡിന്റെ എ എല്‍ എച്ച് ധ്രുവ് എന്ന ഹെലികോപ്റ്റര്‍ ആണ് തകര്‍ന്നത്. പതിവ് പരിശീലന പറക്കലിനിടെയായിരുന്നു അപകടം.

https://dailynewslive.in/ ഛത്തീസ്ഗഡില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം ബസ്തറിലെ പ്രമുഖ കരാറുകാന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. ബസ്തര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകനും യൂട്യൂബറുമാണ് കൊല്ലപ്പെട്ട മുകേഷ് ചന്ദ്രകാര്‍. മുകേഷിന്റെ യൂട്യൂബ് ചാനലിലൂടെ സുരേഷ് ചന്ദ്രകാറെന്ന കരാറുകാരന്‍ കോടികള്‍ ചിലവിട്ട് റോഡ് നിര്‍മ്മിച്ചതിലെ അഴിമതി ചൂണ്ടിക്കാട്ടി ചെയ്ത റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.

https://dailynewslive.in/ ഇന്ത്യയില്‍ ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്ന് ആറ് വിപിഎന്‍ ആപ്പുകള്‍ പിന്‍വലിച്ച് ആപ്പിളും ഗൂഗിളും. ഇന്ത്യയുടെ 2022ലെ സൈബര്‍ സുരക്ഷാ ചട്ടം പ്രകാരമാണ് ഈ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിളും ആപ്പ് സ്റ്റോറില്‍ നിന്ന് ആപ്പിളും പിന്‍വലിച്ചത് എന്നാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.

https://dailynewslive.in/ സ്പേഡെക്‌സ് ദൗത്യത്തിലെ രണ്ട് സാറ്റ്‌ലൈറ്റുകളില്‍ ഒന്നായ ചേസര്‍ ഉപഗ്രഹം പകര്‍ത്തിയ സെല്‍ഫി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച് ഐഎസ്ആര്‍ഒ. ബഹിരാകാശത്ത് വച്ച് ചേസര്‍ ഉപഗ്രഹം പകര്‍ത്തിയ ആദ്യ വീഡിയോയില്‍ നീലഗോളമായ ഭൂമിയെ വ്യക്തമായി കാണാം. ഭൂമിയിലെ മഹാസമുദ്രങ്ങളും മീതെയുള്ള മേഘങ്ങളും കാണുന്ന തരത്തിലാണ് ചേസറിന്റെ സെല്‍ഫി വീഡിയോ. ബഹിരാകാശ ഡോക്കിംഗിനുള്ള ടാര്‍ഗറ്റ് ഉപഗ്രഹത്തെ പിന്തുടരുന്നതിനിടെ ചേസര്‍ കൃത്രിമ ഉപഗ്രഹത്തിലെ വീഡിയോ മോണിറ്റര്‍ ക്യാമറ 4.8കിലോമീറ്റര്‍ അകലെ വച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

https://dailynewslive.in/ 2024 ഡിസംബര്‍ 30 നു കെനിയയിലെ മുകുകു ഗ്രാമത്തില്‍ ഏകദേശം 2.5 മീറ്റര്‍ വ്യാസവും 500 കിലോഗ്രാം ഭാരവുമുള്ള കൂറ്റന്‍ ലോഹവളയം ആകാശത്ത് നിന്ന് പതിച്ചതായി കെനിയ സ്പേസ് ഏജന്‍സി സ്ഥിരീകരിച്ചു. ഇതൊരു ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ സെപ്പറേഷന്‍ റിങ് ആണെന്നാണ് കെനിയ ബഹിരാകാശ ഏജന്‍സിയുടെ പ്രാഥമിക നിഗമനം. ഇത് അസാധാരണ സംഭവമാണെന്നും രാജ്യാന്തര ബഹിരാകാശ നിയമങ്ങളുടെ ചട്ടക്കൂട് അനുസരിച്ച് ഈ സംഭവം അന്വേഷിക്കുമെന്നും ഏജന്‍സി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

https://dailynewslive.in/ കരിങ്കടലില്‍ എണ്ണ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ക്രിമിയയില്‍ റഷ്യ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം യുക്രൈനില്‍ നിന്ന് റഷ്യ പിടിച്ചെടുത്ത സ്ഥലമാണിത്. കെര്‍ച്ച് കടലിടുക്കിന്റെ ഇരുവശത്തുമുള്ള ടണ്‍ കണക്കിന് മണലും മണ്ണും നീക്കം ചെയ്യുന്ന പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നത്.

https://dailynewslive.in/ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ ഏകദേശം 300 യാത്രക്കാരുമായി പറന്നുയരാന്‍ തുടങ്ങുന്നതിനിടെ വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിന് തീപിടിച്ച് രണ്ട് ചക്രങ്ങള്‍ പൊട്ടിത്തെറിച്ചു. മെല്‍ബണ്‍ വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ഇ വൈ 461 വിമാനം ടേക്ക് ഓഫ് ചെയ്ത നിമിഷങ്ങളിലാണ് സംഭവം.

https://dailynewslive.in/ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പഞ്ചാബ് എഫ്സിക്കെതിരായ മത്സരത്തില്‍ കേരള ബ്ലാഴ്സ്റ്റേഴിന് ജയം. രണ്ട് പേര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി ഒമ്പത് പേരായി ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചു. നിലവില്‍ 17 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീം അഞ്ച് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ എട്ടെണ്ണം പരാജയപ്പെട്ടു.

https://dailynewslive.in/ ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ബിസിസിഐ ഇന്ന് യോഗം ചേരും. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി നഷ്ടമായതിന് പിന്നാലെയാണ് പെട്ടെന്ന് യോഗം ചേരാന്‍ ബിസിസിഐ തീരുമാനിച്ചത്. രോഹിത് ശര്‍മ തന്നെയായിരിക്കും ടീമിനെ നയിക്കുക. നേരത്തെ രോഹിത്തിനെ ഒഴിവാക്കുമെന്നും ഹാര്‍ദിക് പാണ്ഡ്യ നായകനായേക്കുമെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു.

https://dailynewslive.in/ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പത്ത് വര്‍ഷത്തിനു ശേഷം തിരിച്ചു പിടിച്ച് ഓസ്ട്രേലിയ. അഞ്ചാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസീസ് ടെസ്റ്റ് പരമ്പര ജയിച്ച് കിരീടം തിരിച്ചുപിടിച്ചത്. 3-1 നാണ് ഓസീസ് പരമ്പര നേടിയത്. തോല്‍വിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മോഹവും അസ്തമിച്ചു. ആറിന് 141 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് കേവലം 16 റണ്‍സ് കൂടി നേടിയപ്പോള്‍ ശേഷിച്ച നാല് വിക്കറ്റും നഷ്ടമായിരുന്നു. തുടര്‍ന്ന് 171 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിന്റെ മൂന്ന് വിക്കറ്റുകള്‍ തുടക്കത്തിലെ വീഴ്ത്തി പ്രസിദ്ധ് കൃഷ്ണ പ്രതീക്ഷ നല്‍കിയെങ്കിലും 34 റണ്‍സെടുത്ത ട്രാവിസ് ഹെഡും 39 റണ്‍സെടുത്ത ബ്യൂ വെബ്സറ്ററും ചേര്‍ന്ന് ഓസീസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇരുടീമിലേയും ബൗളര്‍മാര്‍ നിറഞ്ഞാടിയ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ജസ്പ്രീത് ബുംറയ്ക്ക് ബൗള്‍ ചെയ്യാനാകാതെ വന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. ഒന്നും അഞ്ചും ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച ജസ്പ്രീത് ബുറയാണ് പരമ്പരയിലെ താരം. 10 വിക്കറ്റ് വീഴ്ത്തിയ ബോളണ്ട് കളിയിലെ താരമായി.

https://dailynewslive.in/ ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 96,605 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കും ആണ് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്. കഴിഞ്ഞയാഴ്ചയും സെന്‍സെക്‌സ് മുന്നേറി. 524 പോയിന്റിന്റെ മുന്നേറ്റമാണ് കാഴ്ചവെച്ചത്. എച്ച്ഡിഎഫ്‌സി ബാങ്കിന് മാത്രം 37,025 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഇതോടെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 13,37,919 കോടിയായി താഴ്ന്നു. ഐസിഐസിഐ ബാങ്ക് 29,324 കോടി, ടിസിഎസ് 24,856 കോടി, എസ്ബിഐ 5,399 കോടി എന്നിങ്ങനെയാണ് വിപണി മൂല്യത്തില്‍ ഉണ്ടായ നഷ്ടം. അതേസമയം റിലയന്‍സ് അടക്കമുള്ള ആറു കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന ഉണ്ടായി. റിലയന്‍സിന് മാത്രം 41,138 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. 16,93,373 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഹിന്ദുസ്ഥാന്‍ യൂണിലിവറും എല്‍ഐസിയുമാണ് തൊട്ടുപിന്നില്‍. യഥാക്രമം 15,331 കോടിയും 13,282 കോടിയുമാണ് ഈ രണ്ടു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന.

https://dailynewslive.in/ വര്‍ഷങ്ങള്‍ക്ക് ശേഷമിപ്പോള്‍ ബിഗ് സ്‌ക്രീനിലേക്ക് വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ജഗതി ശ്രീകുമാര്‍. ‘വല’ എന്ന ചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്. നടന്‍ അജു വര്‍ഗീസ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. പ്രൊഫസര്‍ അമ്പിളി അഥവ അങ്കിള്‍ ലൂണാര്‍ എന്നാണ് ജഗതിയുടെ കഥപാത്രത്തിന്റെ പേര്. ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ഗഗനചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ഒരു ജോണര്‍ പരിചയപ്പെടുത്തിക്കൊടുത്ത സംവിധായകന്‍ അരുണ്‍ ചന്തുവിന്റെ അടുത്ത ചിത്രമാണ് വല. സയന്‍സ് ഫിക്ഷന്‍ മോക്യുമെന്ററിയായ ഗഗനചാരിക്ക് ശേഷം എത്തുന്ന ചിത്രവും പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലത്തിലുമാണ് വരുന്നത്. സോംബികളുമായാണ് വല എന്ന പുതിയ ചിത്രമെത്തുന്നത്. ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം അനാര്‍ക്കലി മരിക്കാര്‍, കെ ബി ഗണേഷ് കുമാര്‍, ജോണ്‍ കൈപ്പള്ളില്‍, അര്‍ജുന്‍ നന്ദകുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മാധവ് സുരേഷും ഭഗത് മാനുവലും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

https://dailynewslive.in/ ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചലച്ചിത്രം ‘മാര്‍ക്കോ’ 100 കോടി ക്ലബ്ബില്‍. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് പതിനാറ് ദിവസത്തിലാണ് ആഗോളതലത്തില്‍ മാര്‍ക്കോ നൂറ് കോടി നേടിയിരിക്കുന്നത്. ബേബി ജോണ്‍ ഉള്‍പ്പടെയുള്ള പുത്തന്‍ റിലീസുകളെ പിന്നിലാക്കിയായിരുന്നു ഹിന്ദിയില്‍ മാര്‍ക്കോ കസറിയത്. ജനുവരി ഒന്നിന് തെലുങ്ക് പതിപ്പും ജനുവരി മൂന്നിന് തമിഴ് പതിപ്പും മാര്‍ക്കോയുടേതായി റിലീസ് ചെയ്തു. ഈ രണ്ട് പതിപ്പുകള്‍ക്കും മികച്ച കളക്ഷന്‍ തന്നെ ലഭിച്ചു. 1.75 കോടി ആയിരുന്നു തെലുങ്കില്‍ മാര്‍ക്കോയുടെ ആദ്യദിന കളക്ഷന്‍. അതേസമയം, 30 കോടിയാണ് മാര്‍ക്കോയുടെ ബജറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം മുടക്കുമുതലിന്റെ 52.50% മാര്‍ക്കോ തിരിച്ചു പിടിച്ചു. ബാഹുബലിയ്ക്ക് ശേഷം തെന്നിന്ത്യയില്‍ നിന്നും കൊറിയയില്‍ റിലീസ് ചെയ്യുന്ന ചിത്രം കൂടിയാണിത്. ഏപ്രിലില്‍ 100ഓളം സ്‌ക്രീനുകളില്‍ ഇവിടെ റിലീസ് ചെയ്യും.

https://dailynewslive.in/ 2024 ഡിസംബറില്‍, ഹ്യൂണ്ടായ് ക്രെറ്റ വീണ്ടും രാജ്യത്തെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്യുവിയായി മാറി. ഇതിനുപുറമെ, കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച 10 വില്‍പ്പനയുള്ള കാര്‍ പട്ടികയില്‍ ഹ്യുണ്ടായ് ക്രെറ്റ ഏഴാം സ്ഥാനത്ത് തുടര്‍ന്നു. ഈ കാലയളവില്‍ 36 ശതമാനം വാര്‍ഷിക വര്‍ദ്ധനവോടെ ഹ്യുണ്ടായ് ക്രെറ്റ മൊത്തം 12,608 യൂണിറ്റ് എസ്യുവികള്‍ വിറ്റഴിച്ചു. കൃത്യം ഒരു വര്‍ഷം മുമ്പ് ഇത് 9,243 യൂണിറ്റായിരുന്നു. എഴുപതിലധികം സുരക്ഷാ ഫീച്ചറുകളാണ് കാറില്‍ കമ്പനി നല്‍കിയിരിക്കുന്നത്. ഹ്യുണ്ടായ് ക്രെറ്റയില്‍, ഉപഭോക്താക്കള്‍ക്ക് ലെവല്‍-2 അഡാസ് സാങ്കേതികവിദ്യയും 6-എയര്‍ബാഗുകളും 360-ഡിഗ്രി ക്യാമറയും സുരക്ഷാ ഫീച്ചറുകളായി ലഭിക്കുന്നു. ക്രെറ്റയുടെ പവര്‍ട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കില്‍, എസ്യുവിക്ക് 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയുണ്ട്. 11 ലക്ഷം മുതല്‍ 20.30 ലക്ഷം വരെയാണ് ഹ്യൂണ്ടായ് ക്രെറ്റയുടെ എക്‌സ് ഷോറൂം വില.

https://dailynewslive.in/ ആയിരത്താണ്ടുകള്‍ക്ക് മുമ്പേ മഹാ സാമ്രാജ്യമെന്നറിയപ്പെട്ട ചൈനയുടെ പ്രാചീന ചരിത്രവും ഭൂമിശാസ്ത്രവും സമകാലിക രാഷ്ട്രീയ ഗതിവിഗതികളും ജനജീവിതവും ആഗോള രാഷ്ട്രീയ നിലപാടുകളും പ്രത്യേകിച്ച് ഒരു തത്വശാസ്ത്രത്തിന്റെയും പരിമിതികളില്‍ ഒതുങ്ങാതെ അവതരിപ്പിക്കുന്ന ക്യതി. ചൈനയെപ്പറ്റി ഇന്നോളമുണ്ടായിട്ടുള്ള യാത്രയെഴുത്തുകളില്‍ സമീപനവും ശൈലിയും കൊണ്ട് വ്യത്യസ്തമാണ് ഈ യാത്രാവിവരണം. ‘മാറിയ ചൈന’. മധുനായര്‍ ന്യൂയോര്‍ക്ക്. സൈന്‍ ബുക്സ്. വില 152 രൂപ.

https://dailynewslive.in/ പപ്പായയില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിരാവിലെ വെറും വയറ്റില്‍ പപ്പായ കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളെ അകറ്റി നിര്‍ത്തുന്നതിന് സഹായിക്കുന്നു. പപ്പായയില്‍ നാരുകള്‍, പൊട്ടാസ്യം, വിറ്റാമിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. വിറ്റാമിനുകളായി ബി, സി, ഇ, ബീറ്റാ കരോട്ടിന്‍, ലൈക്കോപീന്‍ എന്നിവ പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ അടിഞ്ഞ് കൂടുന്ന മോശം കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് സഹായകമാണ്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്‌നും ആന്റിഓക്‌സിഡന്റുകളും മുഖത്തെ ചുളിവുകള്‍ തടയുക ചെയ്യുന്നു. ദഹനപ്രശ്‌നങ്ങളുള്ളവര്‍ ദിവസവും പപ്പായ കഴിക്കുന്നത് നിര്‍ബന്ധമാണ്. പപ്പായ ദഹനവ്യവസ്ഥയിലെ സമ്മര്‍ദ്ദം ഇല്ലാതാക്കുകയും ഭക്ഷണത്തെ വേഗത്തില്‍ ദഹിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പപ്പായയില്‍ പപ്പൈന്‍ എന്ന എന്‍സൈം അടങ്ങിയിരിക്കുന്നതിനാല്‍. ഭക്ഷണം വേഗത്തില്‍ വിഘടിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. കൂടാതെ, ഉയര്‍ന്ന ജലാംശമുള്ള ഒരു പഴമാണ് പപ്പായ. ഇത് മലബന്ധത്തിനുള്ള സാധ്യത തടയുകയും ആരോഗ്യകരമായ ദഹനനാളത്തിനും ഗുണം ചെയ്യും. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ പപ്പായ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനും സഹായിക്കും. പപ്പായയിലെ കരോട്ടിന്‍ ഈസ്ട്രജന്‍ ഹോര്‍മോണുകളുടെ ഉത്പാദനവും വര്‍ദ്ധിപ്പിക്കുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

അയല്‍ക്കാരനോട് അസൂയമൂത്ത അയാള്‍ കഴുതയെ അയല്‍ക്കാരന്റെ കൃഷിയിടത്തിലേക്ക് അഴിച്ചുവിട്ടു. കഴുത അവിടത്തെ വിളവുകളെല്ലാം നശിപ്പിച്ചു. ഇത് കണ്ട അയല്‍ക്കാരന്റെ ഭാര്യ ആ കഴുതയെ കൊന്നു. കഴുതയെ കൊന്നതറിഞ്ഞ അതിന്റെ ഉടമസ്ഥന്‍, അയല്‍ക്കാരന്റെ ഭാര്യയെ കൊന്നു. തന്റെ ഭാര്യയെ കൊന്ന കഴുതയുടെ ഉടമസ്ഥനെ അയല്‍ക്കാരന്‍ കൊന്നു. ഈ പക രണ്ടു വീടുകളിലും തുടര്‍ന്നുകൊണ്ടേയിരുന്നു. രണ്ടുവീടുകളിലേയും ആളുകള്‍ മരിച്ചുവീണു. അയല്‍ക്കാരന്റെ അസൂയയായിരുന്നു ഇതിനെല്ലാം കാരണം. വയലില്‍ തുടങ്ങിയത് ജീവിതങ്ങളിലേക്ക് വ്യാപിച്ചു. അത് പിന്നീട് സര്‍വ്വനാശത്തില്‍ കലാശിച്ചു. നമ്മുടെയൊക്കെ മനസ്സിലേക്ക് അഹന്തയെ അഴിച്ചുവിടുന്ന ഒരു അസൂയക്കാരന്‍ നമുക്ക് ചുറ്റുമുണ്ട്. അഹന്തയെന്ന കഴുതയെ അഴിച്ചുവിട്ട് അത് വിതക്കുന്ന നാശം കണ്ട് ആ അസൂയക്കാരന്‍ സന്തോഷിക്കും. മനുഷ്യന്റെ സമാധാനത്തെ നശിപ്പിക്കുന്ന അഹന്തയെ താലോലിക്കുന്നവരും അതിലൂടെ മുതലെടുക്കുന്നവരും ഏറെയുണ്ട്. വിവേകമുളളവര്‍ അതില്‍ നിന്നുമൊഴിഞ്ഞുമാറും. വിഢ്ഢികള്‍ അത് കണ്ടപാടെ , കേട്ടപാടെ ആയുധമെടുത്ത് സ്വയം നശിക്കും. നമുക്ക് വിവേകം നഷ്ടപ്പെടുത്താതെ ജീവിക്കാന്‍ ശീലിക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *