P2 yt cover

https://dailynewslive.in/ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കാം എന്ന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി പട്ടിക തയ്യാറാക്കും. മരിച്ചവര്‍ക്കുള്ള ധന സഹായത്തിന് രണ്ട് സമിതികള്‍ രൂപീകരിക്കുകയും ചെയ്തു. തുടര്‍ നടപടികള്‍ക്കായി പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയുമാണ് രൂപീകരിക്കുക. പ്രാദേശിക സമിതി ആദ്യം മരിച്ചവരുടെ പട്ടിക തയ്യാറാക്കും. കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു.

https://dailynewslive.in/ എംഎല്‍എ സ്ഥാനം രാജിവെച്ച് നിലമ്പൂരില്‍ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടും പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ തിടുക്കത്തില്‍ തീരുമാനം വേണ്ടെന്ന് നേതൃത്വം. മലപ്പുറം ഡിസിസി പ്രസിഡണ്ട് വിഎസ് ജോയിയെ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ച അന്‍വറിന്റെ നടപടിയില്‍ കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന് അമര്‍ഷമുള്ളതിനാലാണിത്. ഉപതെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപനം വന്ന് മതി അന്‍വര്‍ വിഷയത്തില്‍ തീരുമാനമെന്ന നിലയ്ക്കാണ് കോണ്‍ഗ്രസിലെ നീക്കങ്ങള്‍.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ജനുവരി 13 ലെ വിജയി : സതീഷ് വി, മഞ്ഞളൂര്‍ പോസ്റ്റ്, പാലക്കാട്*

https://dailynewslive.in/ പിവി അന്‍വറിനോട് മതിപ്പും എതിര്‍പ്പും ഇല്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. നിലമ്പൂരിലെ സ്ഥാനാര്‍ത്ഥി ആര് എന്നതടക്കം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അന്‍വറിന്റെ നിര്‍ദേശം തള്ളാനും കൊള്ളാനും ഇല്ലെന്നും നിലമ്പൂരില്‍ ജോയി മത്സരിക്കട്ടെ എന്ന് അന്‍വര്‍ പറഞ്ഞതില്‍ ദുഷ്ടലാക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ പി ശശി വീണ്ടും പി വി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ചു. ശശി അന്‍വറിന് അയക്കുന്ന നാലാമത്തെ വക്കീല്‍ നോട്ടീസാണിത്. വി ഡി സതീശനെതിരായ അഴിമതി ആരോപണം ഉന്നയിക്കാന്‍ ആവശ്യപ്പെട്ടത് ശശിയാണെന്ന പരാമര്‍ശത്തിലാണ് നടപടി. പി വി അന്‍വറിന്റെ ആരോപണം അടിസ്ഥാനരഹിതമെന്നും പിന്‍വലിക്കണമെന്നും പി ശശിയുടെ വക്കീല്‍ നോട്ടീസില്‍ പറയുന്നു.

https://dailynewslive.in/ യുഡിഎഫില്‍ മാപ്പപേക്ഷ എഴുതി തയ്യാറായി നില്‍ക്കുകയാണ് പി വി അന്‍വറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പി ശശിയെ ശത്രുവായി പ്രഖ്യാപിച്ചത് കൊണ്ടാണ് പിവി അന്‍വര്‍ അദ്ദേഹത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന് തയ്യാറാണെന്നും മണ്ഡലത്തില്‍ സ്വതന്ത്രന്‍ വരുമോയെന്നൊക്കെ അപ്പോള്‍ നോക്കാമെന്നും ഗോവിന്ദന്‍ പറഞ്ഞു. അതേസമയം എന്‍ എം വിജയന്റെ മരണത്തില്‍ കടത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations

*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ജയിലില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. ബോബിക്കെതിരെ ശക്തമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചതെങ്കിലും ജാമ്യം അനുവദിക്കാമെന്ന് വാക്കാലാണ് പറഞ്ഞത്. പ്രതി സ്ഥിരമായി ഇത്തരം പരമാര്‍ശങ്ങള്‍ നടത്തുന്നയാളെന്നും ബോബി ചെമ്മണ്ണൂരിനെതിരായ പൊലീസ് നടപടി സമൂഹത്തിന് പാഠമാകണമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, പ്രതി റിമാന്‍ഡിലായപ്പോള്‍തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞെന്നായിരുന്നു കോടതിയുടെ മറുപടി.

https://dailynewslive.in/ നടി ഹണി റോസിന്റെ പരാതിക്ക് ആധാരമായ ഉദ്ഘാടന പരിപാടിയുടെ വീഡീയോ ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി ബോബി ചെമ്മണ്ണൂരിന്റെ കമന്റുകള്‍ ദ്വയാര്‍ഥ പ്രയോഗമല്ലാതെ മറ്റെന്താണെന്ന്് ചോദിച്ചു. നടിയുടെ മാന്യത കൊണ്ടാണ് പൊതുമധ്യത്തില്‍ അവരുടെ അനിഷ്ടം പ്രകടിപ്പിക്കാതിരുന്നതെന്നും സ്വയം സെലിബ്രിറ്റിയായി കരുതുന്ന ഈ മനുഷ്യന്‍ എന്തിനാണ് ഇങ്ങനെയൊക്കെ പെരുമാറുന്നതെന്നും കോടതി ആരാഞ്ഞു.

https://dailynewslive.in/ ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബോബി ചെമ്മണൂരിന് വി.ഐ.പി. പരിഗണനയെന്ന് സൂചന. ബോബി ചെമ്മണൂരിനെ മൂന്നു വി.ഐ.പികള്‍ ജയിലില്‍ സന്ദര്‍ശിച്ചുവെന്നാണ് വിവരം. ഇവരുടെ പേരുകള്‍ സന്ദര്‍ശക രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ട് തിരുവനന്തപുരത്തെ ജയില്‍ ആസ്ഥാനത്ത് ലഭിച്ചു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ സഹകരണ ബാങ്കില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ സുഹൃത്ത് ബെന്നി 15 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയുമായി നീലഗിരി സ്വദേശി അനീഷ് ജോസഫ്. എംഎല്‍എയുടെയും കോണ്‍ഗ്രസ് നേതാവ് കെ വിനയന്റെയും അറിവോടെയാണ് പണം വാങ്ങിയതെന്നും പരാമര്‍ശമുണ്ട്. എന്നാല്‍ പരാതി പുറത്തായതോടെ എല്ലാം പരിഹരിച്ചുവെന്നും തനിക്ക് പരാതിയില്ലെന്നും അനീഷ് ജോസഫ് പറഞ്ഞു.

https://dailynewslive.in/ ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ രാത്രി സമയങ്ങളില്‍ വനപാതകളിലൂടെ സഞ്ചരിക്കരുതെന്നും വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും മന്ത്രി ഒ.ആര്‍ കേളു. വന്യജീവികള്‍ നാട്ടിലിറങ്ങിയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

https://dailynewslive.in/ പല ഘട്ടങ്ങളിലായി വിവിധ കാരണങ്ങളാല്‍ കോണ്‍ഗ്രസ് വിട്ടു പോയവരെ സംഘടനയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ നേതൃത്വം മുന്‍കൈ എടുക്കണമെന്ന് ചെറിയാന്‍ ഫിലിപ്പ്. സംസ്ഥാന തലം മുതല്‍ വാര്‍ഡ് തലം വരെ പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് പാരമ്പര്യവും സംസ്‌കാരവുമുള്ള നിരവധി നേതാക്കളെയും പ്രവര്‍ത്തകരെയും പാര്‍ട്ടിയില്‍ വീണ്ടും സജീവമാക്കാന്‍ കെപിസിസിയും ഡിസിസികളും ഒരു സമഗ്രപരിപാടി തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ നവകേരള സദസ്സിന് പരസ്യ ബോര്‍ഡ് സ്ഥാപിക്കാനായി സര്‍ക്കാര്‍ ചെലവിട്ടത് 2.86 കോടി രൂപയാണെന്ന് കണക്കുകള്‍. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കണക്ക് പുറത്ത് വന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും പടം വച്ച് പരിപാടിക്ക് വേണ്ടി 25.40 ലക്ഷം പോസ്റ്ററാണ് അടിച്ചത്. ഇതുവരെ 55 ലക്ഷം രൂപയാണ് പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനായി അനുവദിച്ചത്. സ്വകാര്യ ഏജന്‍സികള്‍ക്ക് 2.31 കോടി രൂപ കുടിശ്ശികയാണെന്നും മറുപടിയിലുണ്ട്.

https://dailynewslive.in/ കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് ഒളിച്ച് കളി തുടര്‍ന്ന് സ്റ്റേഡിയം ഉടമസ്ഥരായ ജിസിഡിഎ. ഉമ തോമസ് എംഎല്‍എയ്ക്ക് അപകടം പറ്റിയതിന് പിന്നാലെ ജനുവരി 4 ന് പ്രഖ്യാപിച്ച സസ്പെന്‍ഷന്‍ ഉത്തരവ് ഇതുവരെ നടപ്പായില്ല. സ്റ്റേഡിയത്തിനുള്ളിലെ നിയമലംഘനം കണ്ടെത്താത്തതില്‍ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയറെ സസ്പെന്റ് ചെയ്തായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഇത് നടപ്പായില്ലെന്നാണ് വിവരം.

https://dailynewslive.in/ താരസംഘടനയായ അമ്മയിലെ ട്രഷറര്‍ സ്ഥാനം രാജിവച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. താന്‍ സന്തോഷപൂര്‍വ്വം പ്രവര്‍ത്തിച്ച സ്ഥാനം ആണെങ്കിലും സിനിമകളുടെ വര്‍ധിച്ചുവരുന്ന തിരക്കുകള്‍ക്കൊപ്പം ഈ ചുമതലകള്‍ ഒപ്പം കൊണ്ടുപോവുക പ്രയാസകരമാണെന്ന് മനസിലാക്കിയാണ് രാജി തീരുമാനമെന്ന് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മറ്റൊരാള്‍ വരുന്നതുവരെ ട്രഷറര്‍ സ്ഥാനത്ത് താന്‍ ഉണ്ടാവുമെന്നും കുറിപ്പിലുണ്ട്.

https://dailynewslive.in/ നെയ്യാറ്റിങ്കരയിലെ ഗോപന്‍ സ്വാമിയുടെ സമാധി പൊളിക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ഗോപന്‍ സ്വാമിയുടെ മകന്‍ സനന്ദന്‍. നിയമ നടപടിയെ കുറിച്ച് ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും, സമാധി പോസ്റ്റര്‍ അച്ചടിച്ചത് താനാണെന്നും വ്യാഴാഴ്ച ആലുംമൂടിലുള്ള സ്ഥലത്ത് നിന്നാണ് പ്രിന്റ് എടുത്തതെന്നും ഗോപന്‍ സ്വാമിയുടെ മകന്‍ പറഞ്ഞു. പൊലീസ് ഇന്നലെയും മൊഴി രേഖപ്പെടുത്തിയിരുന്നു എന്നാല്‍ ഇതുവരെ പൊലീസ് നോട്ടീസ് നല്‍കിയിട്ടില്ലെന്നും സനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമമായ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ പങ്കെടുക്കുന്നതിന് യുഎഇ പ്രത്യേക സംഘത്തെ അയക്കും. സംഗമത്തില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണം യുഎഇ സ്വീകരിച്ചു. യുഎഇ കാബിനറ്റ് മിനിസ്റ്റര്‍ ഓഫ് ഇന്‍വെസ്റ്റ്മെന്റ് മുഹമ്മദ് ഹസന്‍ അല്‍ സുവൈദി, വ്യവസായ മന്ത്രി പി.രാജീവുമായി അബുദാബിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

https://dailynewslive.in/ ഇടുക്കിയില്‍ റിസര്‍വ് വനത്തിനുള്ളില്‍ തോക്കുകളുമായി അതിക്രമിച്ചു കടന്ന് നായാട്ടിന് ശ്രമിച്ച നാലംഗ സംഘത്തില്‍ ഒരാളെ പീരുമേട് മുറിഞ്ഞപുഴ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. വനപാലകരെ തോക്ക് ചൂണ്ടി ആക്രമിക്കാന്‍ ശ്രമിച്ച സംഘത്തെ സാഹസികമായി തോക്ക് പിടിച്ചു വാങ്ങിയാണ് കീഴ്പ്പെടുത്തിയത്. കണയങ്കവയല്‍ വടകര വീട്ടില്‍ ഡൊമിനിക് ജോസഫിനെയാണ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന മൂന്നു പേര്‍ ഓടി രക്ഷപെട്ടു.

https://dailynewslive.in/ താമരശ്ശേരിയില്‍ ജനവാസ കേന്ദ്രത്തിലെ കെട്ടിടത്തില്‍ മാലിന്യ സംഭരണം. ദുര്‍ഗന്ധം അസഹനീയമായതോടെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി. ഇന്നലെ രാത്രി മാലിന്യവുമായെത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞു. പഞ്ചായത്ത് അധികൃതരുടെ പരാതിയെ തുടര്‍ന്ന് ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നഗരത്തിലെ മാളുകള്‍, ആശുപത്രികള്‍, ഫ്ലാറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യമാണ് ഇവിടെ എത്തിക്കുന്നതെന്നാണ് ആരോപണം.

https://dailynewslive.in/ ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ ജാമ്യം തേടിയുള്ള രണ്ടാം പ്രതി അനുശാന്തിയുടെ ഹര്‍ജി തള്ളണമെന്ന് സംസ്ഥാനം. കുറ്റകൃതൃവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ അനുശാന്തിക്ക് കൃത്യമായ പങ്കുണ്ടെന്നും കണ്ണിന് കാഴ്ച്ച നഷ്ടമായത് പൊലീസ് അതിക്രമത്തില്‍ എന്ന ആരോപണം വ്യാജമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. അനു ശാന്തിയുമായി ഗൂഢാലോചന നടത്തി കേസിലെ ഒന്നാം പ്രതി നിനോ മാത്യ അനുശാന്തിയുടെ മൂന്നര വയസ്സായ മകളെയും ഭര്‍തൃ മാതാവിനെയും വെട്ടിക്കൊല്ലപ്പെടുത്തിയെന്നാണ് കേസ്.

https://dailynewslive.in/ എറണാകുളം തൃക്കാക്കരയില്‍ ഫ്ലാറ്റിലെ സ്വിമ്മിങ് പൂളില്‍ പതിനേഴുകാരനായ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജോഷ്വയെ മരിച്ച നിലയില്‍ കണ്ടെത്തി. സമീപത്തെ കെട്ടിടത്തില്‍ നിന്നും വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരന്‍ നടത്തിയ പരിശോധനയിലാണ് പൂളില്‍ മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

https://dailynewslive.in/ സംസ്ഥാനത്ത് കള്ളക്കടല്‍ ഭീഷണി. കേരള- തമിഴ്‌നാട് തീരങ്ങളില്‍ നാളെ രാത്രി 11.30 വരെ അര മീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

https://dailynewslive.in/ ഉക്രൈന്‍ ആക്രമണത്തില്‍ റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയ തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടത് ഡ്രോണ്‍ ആക്രമണത്തിലെന്ന് സുഹൃത്ത് ജയിന്‍. ബിനിലിനെ അഞ്ചാം തീയതിയാണ് മറ്റൊരു സംഘത്തിനൊപ്പം അയച്ചതെന്നും രണ്ടാമത്തെ സംഘത്തിനൊപ്പം പോകുന്നതിനിടെ ബിനിലിന്റെ മൃതദേഹം കണ്ടെന്ന് ജയിന്‍ ബിനിലിന്റെ കുടുംബത്തെ അറിയിച്ചു. തൊട്ടുപിന്നാലെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ജയിനും പരിക്കേറ്റു. ജയിനിപ്പോള്‍ മോസ്‌കോയില്‍ ചികിത്സയിലാണ്.

https://dailynewslive.in/ വിഴുപ്പുറത്ത് നിന്ന് പുതുച്ചേരിയിലേയ്ക്ക് പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിനിന്റെ അഞ്ച് കോച്ചുകള്‍ പാളം തെറ്റി. ആളപായമില്ലെന്നാണ് വിവരം. വളവിലായിരുന്നതിനാല്‍ ട്രെയിനിന് വേഗം കുറവായിരുന്നുവെന്നും വലിയ ശബ്ദം കേട്ടതിന് പിന്നാലെ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് ട്രെയിന്‍ പെട്ടെന്ന് നിര്‍ത്തിയതും വന്‍ അപകടം ഒഴിവാക്കാന്‍ സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ ഇന്ത്യാ സഖ്യ നേതാക്കളായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളും തമ്മില്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വാക്പോര്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ വ്യാജ വാഗ്ദാനങ്ങളുടെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അരവിന്ദ് കെജ്രിവാളും തുല്യരാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. എന്നാല്‍, രാഹുലിന്റെ പോരാട്ടം കോണ്‍ഗ്രസിനെ രക്ഷിക്കാനാണെന്നും തന്റേത് രാജ്യത്തെ രക്ഷിക്കാനാണെന്നും അരവിന്ദ് കെജ്രിവാള്‍ തിരിച്ചടിച്ചു.

https://dailynewslive.in/ അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയിലൂടെ ഇന്ത്യക്ക് യഥാര്‍ത്ഥ്യ സ്വാതന്ത്ര്യം സ്ഥാപിക്കപ്പെട്ടെന്ന വിവാദ പരാമര്‍ശവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഇന്ത്യക്ക് നേരത്തെ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും അത് സ്ഥാപിക്കപ്പെട്ടിരുന്നില്ലെന്നും ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം ലഭിച്ച ഇസ്രായേലും ജപ്പാനും ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയെ സ്വയം ഉണര്‍ത്താനാണ് രാമക്ഷേത്രത്തിനായുള്ള മുന്നേറ്റമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കര്‍ണാടക മന്ത്രി ലക്ഷ്മി ഹെബ്ബാല്‍കര്‍ സഞ്ചച്ചിരുന്ന കാര്‍ റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറി. ബെല്‍ഗാവി ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന ഒരു നായയെ രക്ഷിക്കാനായി മന്ത്രിയുടെ ഡ്രൈവര്‍ വാഹനം പെട്ടെന്ന് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. മന്ത്രിക്ക് നിസാര പരിക്കുകള്‍ മാത്രമേയുള്ളൂ എന്നാണ് വിവരം.

https://dailynewslive.in/ ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയെന്ന് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് മോചിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം 1000 പലസ്തീനി തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കുന്നതിലും ചര്‍ച്ച തുടരുകയാണ്. ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്മാരുടെ മോചനം ആവശ്യപ്പെട്ടുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ കരടുരേഖ, മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍, ഇസ്രയേല്‍ – ഹമാസ് അധികൃതര്‍ക്ക് കൈമാറി.

https://dailynewslive.in/ ജപ്പാനിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ ടിബറ്റിലും ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 120 ലധികം ആളുകള്‍ കൊല്ലപ്പെട്ട ഭൂകമ്പത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ടിബറ്റില്‍ ഭൂകമ്പമുണ്ടാകുന്നത്. 10 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് സീസ്മോളജി അറിയിച്ചു.

https://dailynewslive.in/ അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തെ ലോസ് ആഞ്ചെലെസില്‍ പടര്‍ന്നുപിടിച്ച തീപ്പിടുത്തങ്ങള്‍ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. പാലിസേഡിസ് തീപ്പിടുത്തം പതിനഞ്ച് ശതമാനത്തോളവും ഈറ്റണ്‍ തീപ്പിടുത്തം മുപ്പത്തിമൂന്ന് ശതമാനത്തോളവും നിയന്ത്രണ വിധേയമായെന്നാണ് ഔദ്യോഗിക അറിയിപ്പ്. ലോസ് ആഞ്ചെലെസിലെ വിവിധയിടങ്ങളില്‍ പിങ്ക് നിറത്തിലുള്ള Phos-Chek എന്ന പദാര്‍ഥമാണ് അഗ്നിശമനത്തിനായി ജലത്തിന് പുറമെ ഉപയോഗിക്കുന്നത്.

https://dailynewslive.in/ ന്യൂറാലിങ്ക് ബ്രെയിന്‍ ചിപ്പ് പരീക്ഷണം അടുത്ത ഘട്ടത്തിലേക്ക് കടന്നതായി കമ്പനി ഉടമ ഇലോണ്‍ മസ്‌ക്. മൂന്നാം തവണയും ന്യൂറാലിങ്ക് മനുഷ്യരില്‍ ഘടിപ്പിച്ചിരിക്കുകയാണ്. നിലവില്‍ ന്യൂറാലിങ്ക് ഘടിപ്പിച്ചവരെല്ലാം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുവെന്ന് മസ്‌ക് പറയുന്നു. ഈ വര്‍ഷം ചുരുങ്ങിയത് 20-30 പേരിലെങ്കിലും ചിപ്പ് ഘടിപ്പിക്കാനാണ് പദ്ധതിയെന്നും മസ്‌ക് വ്യക്തമാക്കി. ഇലോണ്‍ മസ്‌കിന്റെ ബ്രെയിന്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പാണ് ന്യൂറാലിങ്ക്. മനുഷ്യരുടെ തലച്ചോറില്‍ ‘ടെലിപ്പതി’ എന്ന ഉപകരണം ഘടിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങളുള്ളവരിലും കൈകാലുകള്‍ തളര്‍ന്നു കിടക്കുന്നവരിലുമാണ് ന്യൂറാലിങ്ക് ടെലിപ്പതി പരീക്ഷിക്കുന്നതെന്നും മനുഷ്യര്‍ക്ക് ‘സൂപ്പര്‍പവര്‍’ നല്‍കാനാണ് ന്യൂറാലിങ്ക് ലക്ഷ്യമിടുന്നതെന്നും മസ്‌ക് വ്യക്തമാക്കി.

https://dailynewslive.in/ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തുടരാന്‍ അനുവദിക്കണമെന്ന് രോഹിത് ശര്‍മ ബിസിസിഐയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അന്താരാഷ്ട്ര കരിയറിന് വിരാമമിടാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് രോഹിത് ബിസിസിഐയെ അറിയിച്ചെന്നാണ് വിവരം. ചാംപ്യന്‍സ് ട്രോഫി വരെയാണ് രോഹിത്തിനെ ക്യാപ്റ്റനായി നിലനിര്‍ത്താന്‍ ധാരണയായത്.

https://dailynewslive.in/ ഖോ ഖോ ലോകകപ്പില്‍ ഇന്ത്യക്ക് ജയത്തോടെ തുടക്കം. ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയുടെ പുരുഷ ടീം നേപ്പാളിനെ 42-37ന് തോല്‍പ്പിച്ചു. പ്രതീക് വൈകാറിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്തു. അതോടൊപ്പം വനിതകള്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. ദക്ഷിണ കൊറിയയാണ് എതിരാളി.

https://dailynewslive.in/ അമേരിക്കയുടെ 47-ാമത്തെ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് ജനുവരി 20ന് വൈറ്റ് ഹൗസില്‍ എത്തുമ്പോള്‍ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗയിന്‍’ എന്ന മുദ്രാവാക്യവുമായി നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വന്‍കിട കമ്പനികളില്‍ നിന്ന് ഒഴുകിയെത്തുന്നത് കോടികളുടെ സംഭാവന. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റ നല്‍കുന്ന സംഭാവന 10 ലക്ഷം ഡോളര്‍ (8.60 കോടി രൂപ). യു.എസില്‍ വിശ്വാസലംഘന കേസ് നേരിടുന്ന ഗൂഗ്ള്‍ കമ്പനിയും 10 ലക്ഷം ഡോളര്‍ സംഭാവന നല്‍കുന്നുണ്ട്. 10 ലക്ഷം ഡോളര്‍ നല്‍കുന്ന മറ്റൊരു കമ്പനിയാണ് വിമാന നിര്‍മാണ മേഖലയിലെ അതികായരായ ബോയിംഗ്. ഇ-കൊമേഴ്‌സ് രംഗത്തെ പ്രമുഖരായ ആമസോണും 10 ലക്ഷം ഡോളര്‍ നല്‍കും. സംഭാവന നല്‍കാന്‍ ക്യൂമൈക്രോസോഫ്റ്റ്, യൂബര്‍, ഫോര്‍ഡ്, ടയോട്ട, അഡോബ്, ഓപ്പണ്‍ എ.ഐ, ആപ്പിള്‍ തുടങ്ങിയ കമ്പനികളും ഭാരിച്ച തുകയുടെ സംഭാവനയുമായി വരി നില്‍ക്കുന്നു. ഉദ്ഘാടന നിധിയിലേക്ക് ഇതിനകം 20 കോടി ഡോളര്‍ ഇതിനകം സമാഹരിച്ചുവെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട്. 2021ല്‍ ജോ ബിഡന്റെ സ്ഥാനാരോഹണത്തിന് സമാഹരിച്ച 6.2 കോടി ഡോളറുമായി തട്ടിച്ചു നോക്കിയാല്‍ ഇത് മൂന്നിരട്ടിയില്‍ കൂടുതലാണ്. ട്രംപിനെ വൈറ്റ് ഹൗസില്‍ എത്തിക്കാന്‍ ലോകത്തെ അതിസമ്പന്നരില്‍ മുമ്പനായ ഇലോണ്‍ മസ്‌ക് 27 കോടി ഡോളറാണ് സംഭാവനയായി ചെലവിട്ടത്.

https://dailynewslive.in/ 2024ലും ആപ്പിളിനെ പിന്തള്ളി ആഗോള ഫോണ്‍ വിപണിയിലെ രാജാക്കന്‍മാരായി ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്. 2024ല്‍ 19 ശതമാനം മാര്‍ക്കറ്റ് ഷെയറുമായാണ് സാംസങ് ലോകത്ത് ഒന്നാംസ്ഥാനത്ത് തുടരുന്നത്. 18 ശതമാനം വിപണി വിഹിതവുമായി ആപ്പിളാണ് രണ്ടാമതെന്നും കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള ഫോണ്‍ വിപണിയില്‍ മേധാവിത്വം തുടരുകയാണ് സാംസങ്. 2024ലും ആപ്പിളിനെ പിന്നിലാക്കി സാംസങ് ഒന്നാംസ്ഥാനം നിലനിര്‍ത്തി. എന്നാല്‍ മുന്‍ വര്‍ഷവുമായി (2023) താരതമ്യം ചെയ്യുമ്പോള്‍ വിപണി വിഹിതത്തില്‍ നേരിയ തളര്‍ച്ച ഇരു കമ്പനികളും അഭിമുഖീകരിച്ചു. 2023ല്‍ സാംസങിന് 20 ഉം, ആപ്പിളിന് 19 ഉം ശതമാനം വിപണി വിഹിതം ഉണ്ടായിരുന്നു. അതേസമയം ആകെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പന ലോകമാകെ നാല് ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയ വര്‍ഷം കൂടിയാണ് 2024. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തിരിച്ചുവരവിന്റെ സൂചനയാണ് ഇത് നല്‍കുന്നത്.

https://dailynewslive.in/ സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പന്‍ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പ്രാവിന്‍കൂട് ഷാപ്പ്’ എന്ന ചിത്രത്തിലെ ആദ്യത്തെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം പകര്‍ന്ന് അപര്‍ണ്ണ ഹരികുമാര്‍, പത്മജ ശശികുമാര്‍, ഇന്ദു സനാഥ്, വിഷ്ണു വിജയ് എന്നിവര്‍ ആലപിച്ച ചെത്ത് സോംഗ് ആണ് റിലീസായത്. ജനുവരി പതിനാറിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ ചാന്ദ്‌നി ശ്രീധരന്‍, ശിവജിത് പത്മനാഭന്‍, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന്‍ കെ എസ് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ് നിര്‍വ്വഹിക്കുന്നു. ഡാര്‍ക്ക് ഹ്യൂമര്‍ ശൈലിയില്‍ ഒരുക്കുന്ന ഈ ചിത്രത്തിനു വേണ്ടി തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിഷ്ണു വിജയ് സംഗീതം ഒരുക്കുന്നു.

https://dailynewslive.in/ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ കരിയറിലെ മികച്ച സിനിമകളില്‍ ഒന്നാണ് ‘ബാഷ’. ഇന്നും ആരാധകര്‍ക്ക് ആവേശമാണ് ബാഷയും ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും. ഇപ്പോള്‍ ആരാധകരെ ഒന്നാകെ ആവേശത്തിലാക്കിക്കൊണ്ട് ബാഷ വീണ്ടും തിയറ്ററിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ 30ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് റിലീസ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ 4കെ മികവിലുള്ള പ്രിന്റായിരിക്കും ആരാധകര്‍ക്കായി വീണ്ടും തിയറ്ററിലേക്ക് എത്തുന്നത്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രം 1995ലാണ് റിലീസ് ചെയ്തത്. നഗ്മ നായികയായി എത്തിയ ചിത്രത്തില്‍ രഘുവരനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഓട്ടോക്കാരനായി കുടുംബം നോക്കുന്ന ഒരു ആധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. ദേവയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. ആര്‍ എം വീരപ്പനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

https://dailynewslive.in/ എംജി മോട്ടോര്‍ ഇന്ത്യ കോമറ്റ് ഇ വിയുടെ വില വര്‍ദ്ധിപ്പിച്ചു. വാഹനത്തിന്റെ വില കമ്പനി 3.36 ശതമാനത്തോളം വര്‍ധിപ്പിച്ചു. അങ്ങനെ കോമറ്റ് ഇവിയുടെ വില നിലവില്‍ 32,000 രൂപയോളം കൂടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ബേസ് വേരിയന്റിന് 1000 രൂപയോളമാണ് കൂടിയത്. അടുത്തിടെ എംജി ബാസ് പ്ലാനിനൊപ്പം 4.99 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയില്‍ കോമറ്റ് പുറത്തിറക്കിയിരുന്നു ഈ വിലയ്ക്ക് വാഹനം വാങ്ങിയ ശേഷം, കിലോമീറ്ററിന് 2.5 രൂപ ബാറ്ററി വാടക നല്‍കേണ്ടി വരും. അതായത് ഈ പുതിയ സ്‌കീം കാരണം ഈ വാഹനത്തിന്റെ വില ഇത്രയും കുറഞ്ഞു. ഇനി നിങ്ങള്‍ക്ക് ബാറ്ററി വാടകയ്‌ക്കെടുക്കുന്ന ഈ ഓപ്ഷനില്‍ താല്‍പ്പര്യമില്ലെങ്കിലും ഈ കാര്‍ വാങ്ങാം. പക്ഷേ അപ്പോള്‍ ഈ വാഹനത്തിന്റെ പ്രാരംഭ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 6.99 ലക്ഷം രൂപ മുതലായിരിക്കും എന്നുമാത്രം. എംജി കോമറ്റ് ഇവിക്ക് 17.3 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക് ഉണ്ട്. അത് ഒറ്റ ചാര്‍ജില്‍ 230 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. കാറില്‍ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് മോട്ടോറിന് പരമാവധി 42 ബിഎച്ച്പി കരുത്തും 110 എന്‍എം പരമാവധി ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും.

https://dailynewslive.in/ വ്യത്യസ്തരായ യാത്രികരും പരിചിതവും അപരിചിതവുമായ കാഴ്ചകളും അനുഭവങ്ങളും കയറിയിറങ്ങിപ്പോകുന്നതാണ് ഓരോ ഡ്രൈവറുടെയും ജീവിതം. നിറഞ്ഞ യാത്രക്കാരുള്ള വാഹനത്തിലും ഏകാന്തതയുടെയും ഏകാഗ്രതയുടെയും ഒറ്റക്കല്ലില്‍ ചടഞ്ഞിരുന്ന് ചുറ്റുപാടും കാണുന്ന സംഗതികളെ കഥകളായും ഓര്‍മ്മകളായുമൊക്കെ ഒപ്പിയെടുക്കുന്നവര്‍. അത്തരം കാഴ്ചകളാണ് സുധീറിന്റെ എഴുത്തുകള്‍ക്കു പ്രേരകമായത്. ഓട്ടോറിക്ഷയുടെ മുന്‍സീറ്റിലിരുന്ന് പിന്നിലേക്കു നോക്കുകയാണ് ഈ ഡ്രൈവര്‍. ഒരു ഓട്ടോറിക്ഷാഡ്രൈവറുടെ അനുഭവങ്ങളും ഓര്‍മ്മകളും പകര്‍ത്തിയെഴുതുന്ന പുസ്തകം. ‘ഒരു ഓട്ടോക്കാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍’. സുധീര്‍ പെരുമ്പിലാവ്. മാതൃഭൂമി. വില 204 രൂപ.

https://dailynewslive.in/ പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഒന്നാണ് ഗ്രീന്‍ പീസ്. ഫൈബര്‍, പ്രോട്ടീന്‍, കാത്സ്യം, അയേണ്‍, പൊട്ടാസ്യം, വിറ്റാമിന്‍ എ, സി, ഇ, കെ എന്നിവ ഗ്രീന്‍ പീസില്‍ അടങ്ങിയിരിക്കുന്നു. നാരുകളാല്‍ സമ്പന്നമായ ഗ്രീന്‍ പീസ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. ഗ്രീന്‍ പീസില്‍ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്. പൊട്ടാസ്യം, ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ ഗ്രീന്‍ പീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയ ഗ്രീന്‍ പീസ് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പ്രോട്ടീനിന്റെ കലവറയാണ് ഗ്രീന്‍ പീസ്. അതിനാല്‍ ശരീരത്തിന് ഊര്‍ജം ലഭിക്കാനും ഇവ ഗുണം ചെയ്യും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഗ്രീന്‍ പീസ് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തത് നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഗ്രീന്‍ പീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാനും അതുവഴി വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 86.57, പൗണ്ട് – 105.94. യൂറോ – 88.89, സ്വിസ് ഫ്രാങ്ക് – 94.77, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.69, ബഹറിന്‍ ദിനാര്‍ – 229.80, കുവൈത്ത് ദിനാര്‍ -281.52, ഒമാനി റിയാല്‍ – 224.86, സൗദി റിയാല്‍ – 23.06, യു.എ.ഇ ദിര്‍ഹം – 23.57, ഖത്തര്‍ റിയാല്‍ – 23.87, കനേഡിയന്‍ ഡോളര്‍ – 60.26.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *