yt cover 30

https://dailynewslive.in/ സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വീണ്ടും രണ്ട് മരണം. കണ്ണൂര്‍ ആറളം ഫാമിലെ പതിമ്മൂന്നാം ബ്ലോക്കിലെ ആദിവാസി ദമ്പതികളായ വെള്ളി, ഭാര്യ ലീല എന്നിവരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഇവരെ ആന ആക്രമിച്ചത്. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവമുണ്ടായത്.

https://dailynewslive.in/ കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വനംവകുപ്പിനെതിരെ വ്യാപക പ്രതിഷേധം. കളക്ടര്‍ വരാതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. സണ്ണി ജോസഫ് എംഎല്‍എ ഇടപെട്ടിട്ടും നാട്ടുകാരുടെ പ്രതിഷേധത്തിന് പരിഹാരമായില്ല. ആനയെ വെടിവെച്ച് കൊല്ലണമെന്ന് സണ്ണി ജോസഫ് എംഎല്‍എയുടെ പ്രതികരണം. സംഭവത്തില്‍ സര്‍ക്കാര്‍ നിസ്സംഗരായി ഇരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു.അതേസമയം സങ്കടകരമെന്നായിരുന്നു വനംമന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം. ആന മതില്‍ നിര്‍മാണം നീണ്ടുപോയതടക്കം വന്യമൃഗശല്യത്തിന് കാരണമായിട്ടുണ്ടെന്നും വകുപ്പുകളുടെ ഏകോപനക്കുറവ് ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ആറളത്ത് യുഡിഎഫ് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഫെബ്രുവരി 23 ലെ വിജയി : തസ്‌നി റിന്‍സ്, എടവെട്ടി പോസ്റ്റ്, ഇടുക്കി*

https://dailynewslive.in/ എ ഐ സാങ്കേതികവിദ്യയില്‍ ഇന്ത്യ വളരെയധികം മുന്നോട്ട് നീങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വരാനിരിക്കുന്ന അന്താരാഷ്ട്ര വനിതാദിനത്തില്‍ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ സ്ത്രീകള്‍ കൈകാര്യം ചെയ്യുമെന്നും വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച സ്ത്രീകള്‍ അവരുടെ അനുഭവങ്ങള്‍ പ്രധാനമന്ത്രിയുടെ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കുമെന്നും മന്‍കീ ബാത്തില്‍ പ്രധാനമന്ത്രി അറിയിച്ചു.

https://dailynewslive.in/ വേതന വര്‍ദ്ധനവ് അടക്കം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം രണ്ടാഴ്ച പിന്നിടുമ്പോഴും തിരിഞ്ഞുനോക്കാതെ സര്‍ക്കാര്‍. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വി.എം.സുധീരനടക്കമുള്ള നേതാക്കള്‍ സമരവേദിയിലെത്തി. നിരോധിത സംഘടനകള്‍ക്ക് സമരവുമായി ബന്ധമുണ്ടെന്ന ആരോപിച്ച് വിരട്ടാന്‍ നോക്കേണ്ടെന്നാണ് സമരസമിതിയുടെ മറുപടി.

https://dailynewslive.in/ ആശ വര്‍ക്കര്‍മാരോട് സര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് അവരുടെ അവകാശങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. സെക്രട്ടേറിയറ്റിനുമുന്നില്‍ സമരം നടത്തുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാക്രമം സ്ത്രീകളോടല്ലെന്നും സര്‍ക്കാര്‍ ദുരഭിമാനം വെടിയണമെന്നും അവര്‍ ആവശ്യപ്പെടുന്നത് ഔദാര്യമല്ല അവരുടെ അവകാശമാണെന്നും ആശ വര്‍ക്കര്‍മാരുടെ അവസ്ഥ മനസിലാക്കി സംസ്ഥാന സര്‍ക്കാര്‍ തിരുത്തണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

*

class="selectable-text copyable-text false x117nqv4">Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സ്‌*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പത്തനംതിട്ട റാന്നിയില്‍ വെച്ചാണ് ഔദ്യോഗിക പരിപാടി കഴിഞ്ഞു മടങ്ങിയ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. ആശാ പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാത്തതില്‍ ആയിരുന്നു പ്രതിഷേധം. പ്രതിഷേധം കണ്ട് വാഹനം നിര്‍ത്തി മന്ത്രി പുറത്തിറങ്ങി. നടുറോഡില്‍ മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാഗ്വാദവുമുണ്ടായി. പിന്നീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

https://dailynewslive.in/ ആശ വര്‍ക്കര്‍മാരുടെ സമര സമിതി നേതാവ് എസ് മിനിക്ക് വക്കീല്‍ നോട്ടീസ് അയച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ്. മന്ത്രിയുടെ വീട്ടില്‍ ചെന്നപ്പോള്‍ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് മന്ത്രിയെ കാണാന്‍ കൂട്ടാക്കിയില്ല എന്ന പരാമര്‍ശത്തിലാണ് നോട്ടീസ് അയച്ചത്. ആരോപണം ശരിയല്ലെന്നും മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് ജോര്‍ജ് ജോസഫ് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നത്. അതേ സമയം നോട്ടീസ് കിട്ടിയില്ലെന്നും കിട്ടിയ ശേഷം പ്രതികരിക്കാമെന്നും മിനി അറിയിച്ചു.

https://dailynewslive.in/ സര്‍ക്കാര്‍ വയനാട്ടിലെ ദുരന്തബാധിതര്‍ക്കൊപ്പമാണെന്നും മനപ്പൂര്‍വ്വമായ ഒരു കാലതാമസത്തിനും ഇട വരുത്തിയിട്ടില്ലെന്നും റവന്യൂ മന്ത്രി കെ രാജന്‍. വയനാട് ദുരന്തം നടന്ന് 61 ദിവസത്തിനുള്ളില്‍ കൂട്ടായി പാര്‍ക്കാനുള്ള സ്ഥലം കണ്ടെത്തി തത്വത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചുവെന്നും അന്നുതന്നെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിരുന്നു എങ്കില്‍ പകുതിയോളം പൂര്‍ത്തിയാകുമായിരുന്നുവെന്നും നിര്‍ഭാഗ്യവശാല്‍ കോടതി ഇടപെട്ടുവെന്നും മന്ത്രി പറഞ്ഞു. ദുരിതബാധിതര്‍ക്ക് ഒരു പേടിയുടെയും ആവശ്യമില്ലെന്നും ഒരു സമരത്തിനും ഇറങ്ങേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ മോദി സര്‍ക്കാര്‍ ഫാസിസ്ററ് ആയെന്ന് മുമ്പും പറഞ്ഞിട്ടില്ലെന്ന് സിപിഎം നേതൃത്വം. ഫാസിസ്റ്റ് പ്രവണതകള്‍ കാണിക്കുന്നു എന്നാണ് നേരത്തെയും സ്വീകരിച്ച നിലപാടെന്നും ഫാസിസ്റ്റ് സര്‍ക്കാരായാല്‍ പിന്നെ എല്ലാവരെയും ചേര്‍ത്ത് എതിര്‍ക്കാന്‍ ഐക്യമുന്നണി രൂപീകരിക്കുകയേ വഴിയുള്ളൂവെന്നും സിപിഎം പുതിയ നയം സ്വീകരിച്ചു എന്നത് ദുര്‍വ്യഖ്യാനം എന്നും നേതൃത്വം വ്യക്തമാക്കി.

https://dailynewslive.in/ മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ അല്ലെന്ന നിലപാട് സിപിഎമ്മിന് തിരുത്തേണ്ടിവരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആര്‍ എസ് എസ് നയിക്കുന്ന മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ തന്നെയാണെന്നും ആര്‍ എസ് എസ് പൂര്‍ണ ഫാസിസ്റ്റു സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം വേണമെന്ന ആവശ്യം പരസ്യമാക്കി ശശി തരൂര്‍. കേരളത്തില്‍ സമഗ്രമാറ്റം കൊണ്ടുവരാനുള്ള ഉത്തരവാദിത്തം രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം ഏറ്റെടുക്കാന്‍ സന്നദ്ധനാണെന്നാണ് തരൂര്‍ പറഞ്ഞത്. പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ മറ്റ് വഴികളുണ്ടെന്ന് വ്യക്തമാക്കുന്ന തരൂര്‍, കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രധാന നേതാവിന്റെ അഭാവമുണ്ടെന്നും നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ മൂന്നാം തവണയും കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നും തരൂര്‍ തുറന്നടിച്ചു.

https://dailynewslive.in/ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തിനായി ശശി തരൂര്‍ നടത്തുന്ന പരസ്യ പ്രതികരണങ്ങളില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഒന്നടങ്കം അമര്‍ഷമെന്ന് റിപ്പോര്‍ട്ട്. യുഡിഎഫിനെ അധികാരത്തിലെത്തിക്കാന്‍ തരൂരും വേണമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ അദ്ദേഹം ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കട്ടെയെന്നാണ് മറുചേരിയുടെ നിലപാട്.

https://dailynewslive.in/ ശശി തരൂര്‍ ചെയ്തത് ശരിയായില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. മാധ്യമങ്ങളിലൂടെയുള്ള ശശി തരൂര്‍ നടത്തിയ പ്രതികരണം ശരിയായില്ലെന്നും അദ്ദേഹത്തെ പിന്തുണച്ചുള്ള ആളാണ് താനെന്നും കെ സുധാകരന്‍ പറഞ്ഞു. തരൂര്‍ പാര്‍ട്ടി വിടില്ലെന്നും സിപിഎമ്മില്‍ പോകുമെന്ന് കരുതുന്നില്ലെന്നും തരൂരിന് ഇനിയും തിരുത്താമെന്നും സുധാകരന്‍ പറഞ്ഞു. തരൂര്‍ തന്നെ തിരുത്തക്കോട്ടെയെന്നും പ്രവര്‍ത്തി അതിരുവിട്ട് പോകരുത് എന്ന് ആഗ്രഹം ഉണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി

https://dailynewslive.in/ വിമര്‍ശിക്കുന്നവരെ 52 വെട്ട് വെട്ടുന്ന പാര്‍ട്ടി അല്ല കോണ്‍ഗ്രസെന്ന് കെ.സി.വേണുഗോപാല്‍. ജനവിരുദ്ധ സര്‍ക്കാരിനെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടാകാമെന്നും എല്ലാവര്‍ക്കും അഭിപ്രായം പറയാമെന്നും അതാണ് കോണ്‍ഗ്രസിന്റെ സൗന്ദര്യമെന്നും വേണുഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടുള്ള ശശി തരൂരിന്റെ നിലപാടില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ നേതൃപ്രശ്നങ്ങള്‍ കോണ്‍ഗ്രസ് ഗൗരവമായി പരിഗണിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകണമെന്നും കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു പരിധി കടന്ന് ലീഗ് ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം വിവാദങ്ങള്‍ ഗുണം ചെയ്യില്ലെന്ന് സാദിഖലി ശിഹാബ് തങ്ങളും പ്രതികരിച്ചു.

https://dailynewslive.in/ കോണ്‍ഗ്രസ് വിട്ടാലും കേരള രാഷ്ട്രീയത്തില്‍ ശശി തരൂര്‍ അനാഥനാകില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്. തരൂര്‍ ഇത്രകാലം കോണ്‍ഗ്രസില്‍ തുടര്‍ന്നത് അത്ഭുതമാണെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

https://dailynewslive.in/ ശശി തരൂരിനെതിരെ വിമര്‍ശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഞാനാണ് ഏറ്റവും കേമനെന്നു ഒരാള്‍ സ്വയം പറഞ്ഞാല്‍ അതില്‍പരം അയോഗ്യത വേറെ ഉണ്ടോയെന്നു തരൂരിന്റെ പേരെടുത്തു പറയാതെ അദ്ദേഹം സമൂഹമാധ്യമത്തിലെ കുറിപ്പില്‍ വിമര്‍ശിച്ചു. കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങള്‍ അനുഭവിച്ചിട്ട് അധികാരക്കൊതി തീരാതെ, എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും ‘കാല്’ മാറുകയും ചെയ്യുന്നവരോടു സാധാരണ ജനങ്ങള്‍ക്കു പുച്ഛമുണ്ടാകുമെന്നും അത് ആരായാലും ഏതു പ്രസ്ഥാനം ആയാലുമെന്നും അദ്ദേഹം കുറിച്ചു.

https://dailynewslive.in/ സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ നിക്ഷേപകര്‍ ഒപ്പിട്ട ഓരോ താത്പര്യപത്രവും യാഥാര്‍ത്ഥ്യമാക്കാന്‍ സമയബന്ധിത പരിപാടിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. താത്പര്യപത്രങ്ങളുടെ വിശകലനം രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്തുമെന്നും വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

https://dailynewslive.in/ പീച്ചിയെ കൂടുതല്‍ സഞ്ചാരി സൗഹൃദമാക്കി നവീകരിക്കാന്‍ വേണ്ടുന്ന വിപുലമായ വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി കെ രാജന്‍. ഉന്നത ഉദ്യോഗസ്ഥ, വിദഗ്ധ സംഘത്തോടൊപ്പം പീച്ചി ഹൗസ് സന്ദര്‍ശിച്ച ശേഷം പദ്ധതികള്‍ വിശദീകരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

https://dailynewslive.in/ ദേശീയ ഗെയിംസില്‍ വെള്ളി നേടിയ ബീച്ച് ഹാന്‍ഡ്ബോള്‍ വനിതാ ടീമിനെ അവഹേളിച്ച കായിക മന്ത്രി വി അബ്ദുറഹ്‌മാനെതിരെ പരസ്യ പ്രതികരണവുമായി ഹാന്‍ഡ് ബോള് അസോസിയേഷന്‍. ടീമിനെ പിന്തുണച്ചതിന്റെ പേരില്‍ തന്നെ തിരുവനന്തപുരം ജില്ലാ സ്പോര്ട്സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്നും വനിതാ താരങ്ങളെ അപമാനിച്ച മന്ത്രി മാപ്പു പറയുകയാണ് വേണ്ടതെന്നും ഹാന്‍ഡ്ബോള്‍ അസോസിയേഷന് സംസ്ഥാന സെക്രട്ടറി ജനറല്‍ പറഞ്ഞു.

https://dailynewslive.in/ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അധ്യക്ഷനായിരുന്ന ടി പി ശ്രീനിവാസനെ മര്‍ദ്ദിച്ച നടപടിയെ ന്യായീകരിച്ച എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി മുരളി തുമ്മാരുകൂടി. ഒരിക്കലും ന്യായീകരിക്കാന്‍ പറ്റാത്ത കാര്യമാണ് ടി.പി ശ്രീനിവാസനെ തല്ലി വീഴ്ത്തിയതെന്നും ഒരു പതിറ്റാണ്ടു കഴിഞ്ഞും ഓരോ തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് അതിനെ ന്യായീകരിക്കുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുന്നുവെന്നും മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിച്ചു. ‘തെറി പറഞ്ഞിട്ടില്ല എന്ന് ശ്രീനിവാസന്‍ പറഞ്ഞിട്ടില്ല’ എന്നാണ് ഇപ്പോഴത്തെ ന്യായമെന്നും എന്നാല്‍ അദ്ദേഹം നേരത്തെ തന്നെ ഇത് നിഷേധിച്ചിരുന്നുവെന്നും തുമ്മാരുക്കുടി ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പരിഭാഷ കൂടി തന്റെ കുറിപ്പില്‍ ഉള്‍പ്പെടുത്തി വിമര്‍ശിക്കുന്നു.

https://dailynewslive.in/ അനന്തര സ്വത്തില്‍ മുസ്ലിം പുരുഷന് തുല്യമായ അവകാശം മുസ്ലീം സ്ത്രീക്കും അനുവദിച്ചുകിട്ടുന്നതുവരെ ദില്ലി ജന്തര്‍മന്തറിയില്‍ ആരംഭിച്ച നിരാഹാര സമരം താത്കാലികമായി അവസാനിപ്പിച്ച് വിപി സുഹ്റ. വൈകിട്ടോടെ വിപി സുഹ്റയെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ചശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു. അനുവദിച്ചതിലും കൂടുതല്‍ സമയം സമരം തുടര്‍ന്ന സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്ത് നീക്കിയതെന്നാണ് പൊലീസ് പറയുന്നത്.

https://dailynewslive.in/ കേരളത്തില്‍ സള്‍ഫ്യൂരിക് ആസിഡ് പ്ലാന്റ് സ്ഥാപിക്കാന്‍ ഖത്തര്‍ ആസ്ഥാനമായുള്ള മലയാളി സംരംഭകരുടെ കമ്പനിയായ ബിയ്വു ഇന്റര്‍നാഷണല്‍. എറണാകുളം അമ്പലമേട്ടില്‍ സള്‍ഫ്യൂറിക് ആസിഡ് പ്ലാന്റ് സ്ഥാപിക്കാനുള്ള ധാരണാപത്രം സംസ്ഥാന സര്‍ക്കാരിന് കൈമാറി.

https://dailynewslive.in/ പട്ടയത്തിന് 50,000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍. ഓപ്പറേഷന്‍ സ്പോട്ട് ട്രാപ്പിന്റെ ഭാഗമായി മലപ്പുറം വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയില്‍ തിരുവാലി വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നിഹമത്തുള്ളയാണ് പിടിയിലായത്.

https://dailynewslive.in/ കൊല്ലം കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വെച്ചത് ട്രെയിന്‍ അട്ടിമറിക്കാനെന്ന് എഫ്ഐആര്‍. ട്രെയിന്‍ അപകടമുണ്ടാക്കി ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെയാണ് പാളത്തില്‍ പോസ്റ്റ് കൊണ്ടിട്ടതെന്നും കുണ്ടറ പൊലീസ് എഫ്ഐആറില്‍ വ്യക്തമാക്കുന്നു. പ്രതികളായ അരുണിനെയും രാജേഷിനെയും സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.

https://dailynewslive.in/ എറണാകുളം, കണ്ണൂര്‍, കാസര്‍കോട് എന്നീ മൂന്ന് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 25-ാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ അഞ്ച് ജില്ലകളിലും മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്.

https://dailynewslive.in/ കണ്ണൂര്‍ ഉളിക്കലില്‍ യുവതിയെ ഭര്‍ത്താവ് വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്ന് പരാതി. സംഭവത്തില്‍ വയത്തൂര്‍ സ്വദേശി അഖിലിനും ഭര്‍തൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

https://dailynewslive.in/ കോഴിക്കോട് കൊയിലാണ്ടിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെങ്ങോട്ടുകാവ് കൂഞ്ഞിലാരി മുക്കാടിക്കണ്ടി സഫ്‌ന(38) ആണ് മരിച്ചത്. ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

https://dailynewslive.in/ ആചാരാനുഷ്ഠാനങ്ങളെ കളിയാക്കുന്നവര്‍ സമൂഹത്തിലെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ബലഹീനമാക്കാന്‍ വിദേശ ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും അത്തരം വിദേശ ശക്തികള്‍ സമൂഹത്തെ ഭിന്നിപ്പിച്ച് ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന കുംഭമേള ഐക്യത്തിന്റെ പ്രതീകമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ദില്ലി മുന്‍ മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി മര്‍ലേനയെ ദില്ലി നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. ഇത് ആദ്യമായാണ് ദില്ലി സര്‍ക്കാരിന്റെ പ്രതിപക്ഷ സ്ഥാനത്തേക്ക് വനിതാ നേതാവ് എത്തുന്നത്. ബിജെപിയുടെ വനിതാ മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്കെതിരെ പ്രതിപക്ഷത്തെ ഇനി അതിഷി മര്‍ലേന നയിക്കും.

https://dailynewslive.in/ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില അപകടനിലയില്‍ തുടരുന്നതായി റിപ്പോര്‍ട്ട്. അണുബാധ രക്തത്തിലേക്ക് വ്യാപിച്ച് ‘സെപ്‌സിസ്’ എന്ന അവസ്ഥയിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതിനാല്‍ അദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

https://dailynewslive.in/ തെലങ്കാനയിലെ നാഗര്‍കുര്‍ണൂലില്‍ ടണല്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍ കുടുങ്ങിയ എട്ട് പേരെ രക്ഷപ്പെടുത്തുന്നതില്‍ നിര്‍ണായക പുരോഗതി. ടണലിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണ് തകര്‍ന്ന ബോറിംഗ് മെഷീന്റെ അടുത്ത് വരെ ദൗത്യസംഘം എത്തി. കുടുങ്ങിക്കിടക്കുന്നവരോട് ലൗഡ് സ്പീക്കര്‍ വഴി സംസാരിക്കാന്‍ ദൗത്യ സംഘം ശ്രമിച്ചു. എന്നാല്‍ മറുപടിയൊന്നും ലഭിക്കുന്നില്ലെന്നും ജാഗ്രതയോടെ മുന്നോട്ട് നീങ്ങുന്നുവെന്നും സംഘം അറിയിച്ചു.

https://dailynewslive.in/ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

https://dailynewslive.in/ പെറുവില്‍ ഷോപ്പിങ് മാളിന്റെ മേല്‍ക്കൂര തകര്‍ന്ന് വന്‍ ദുരന്തം. ആറ് പേര്‍ മരിച്ചു. 78 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളുടെ കളിസ്ഥലത്തിന് മുകളിലേക്കാണ് മേല്‍ക്കൂര വീണത്. അപകട കാരണം വ്യക്തമല്ല.

https://dailynewslive.in/ അന്താരാഷ്ട്ര ബഹിരാകാശ നിലയം മുന്‍നിശ്ചയിച്ചതിലും നേരത്തെ പ്രവര്‍ത്തനരഹിതമാക്കണം എന്ന ആവശ്യവുമായി സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്‌ക്. ഐഎസ്എസിന്റെ പ്രവര്‍ത്തനം 2030ല്‍ അവസാനിപ്പിക്കാന്‍ നാസയും രാജ്യാന്തര പങ്കാളികളും തീരുമാനിച്ചിരിക്കേയാണ് അതിലും നേരത്തെ നിലയം പൊളിച്ചടുക്കണമെന്ന മസ്‌ക്കിന്റെ ആവശ്യം.

https://dailynewslive.in/ ആദ്യഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായുള്ള 602 പലസ്തീന്‍ തടവുകാരുടെ മോചനം നീട്ടിവെച്ച് ഇസ്രയേല്‍. അടുത്ത ഘട്ടത്തില്‍ മോചിപ്പിക്കപ്പെടുന്ന ഇസ്രയേലി ബന്ദികളുടെ കാര്യത്തില്‍ ഉറപ്പു വേണമെന്ന് കാട്ടിയാണ് നടപടി. 63 ഇസ്രയേലി ബന്ദികള്‍ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ ഇനിയും മോചിപ്പിക്കപ്പെടാനുണ്ട്. അതിനായി ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് തടവുകാരുടെ മോചനം നീട്ടിവെച്ച ഇസ്രയേല്‍ നടപടി.

https://dailynewslive.in/ യുദ്ധത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ യുക്രൈനെതിരെ ഡ്രോണ്‍ ആക്രമണം അഴിച്ചുവിട്ട് റഷ്യ. ഖാര്‍കീവ്, പൊള്‍താവ, സുമി, കീവ്, ചെര്‍ണിവ്, ഒഡേസ തുടങ്ങിയ പ്രധാനപ്പെട്ട ഇടങ്ങളുള്‍പ്പെടെ 13 സ്ഥലത്താണ് റഷ്യ ഒറ്റദിവസം ഒരേസമയം വ്യാപകമായ ഡ്രോണ്‍ ആക്രമണം നടത്തിയത്. യുക്രൈനെതിരേ റഷ്യ ഇതുവരെ നടത്തിയതില്‍ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യാ- പാക് പോരാട്ടത്തില്‍ വിജയം ഇന്ത്യക്കൊപ്പം. പാകിസ്താനെ ആറു വിക്കറ്റിന് തോല്‍പിച്ച ഇന്ത്യ സെമി ഉറപ്പിച്ചു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.62 റണ്‍സെടുത്ത സൗദ് ഷക്കീലാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗിനായിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 42.3 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. 51-ാം ഏകദിന സെഞ്ചുറി നേടിയ വിരാട് കോലി 100 റണ്‍സുമായി പുറത്താകാതെ നിന്ന് പടനയിച്ചപ്പോള്‍ 56 റണ്‍സടിച്ച ശ്രേയസ് അയ്യരും 46 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലും ഇന്ത്യക്കായി തിളങ്ങി.

https://dailynewslive.in/ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പിന്റെ പ്രഖ്യാപനം. വിഴിഞ്ഞം തുറമുഖം വികസിപ്പിക്കുകയും തിരുവനന്തപുരത്ത് വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന ഗ്രൂപ്പ് ലോജിസ്റ്റിക്‌സ്, ഇ-കോമേഴ്സ് ഹബ് വികസിപ്പിക്കുന്നതിനൊപ്പം സംസ്ഥാനത്ത് സിമന്റ് ഉല്‍പ്പാദന ശേഷി വികസിപ്പിക്കുകയും ചെയ്യുമെന്നും അറിയിച്ചു. വിഴിഞ്ഞം തുറമുഖം വികസിപ്പിക്കുന്നതിനായി അദാനി ഗ്രൂപ്പ് ഇതിനകം 5,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. കേരളത്തില്‍ 20,000 കോടി രൂപയുടെ അധിക നിക്ഷേപം നടത്തും. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ശേഷി പ്രതിവര്‍ഷം 45 ലക്ഷം യാത്രക്കാരില്‍ നിന്ന് 1.2 കോടിയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 5500 കോടിയുടെ നിക്ഷേപം കൂടി നടത്തും. ഇതിന് പുറമേ കൊച്ചിയില്‍ ഒരു ലോജിസ്റ്റിക്‌സ്, ഇ-കോമേഴ്സ് ഹബ് സ്ഥാപിക്കുകയും കൊച്ചിയില്‍ സിമന്റ് ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

https://dailynewslive.in/ ഒരു ഗൈനക്കോളജിസ്റ്റിന്റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് മാറുന്ന കാലത്തിന്റെ കഥ പറഞ്ഞിരിക്കുന്ന ഗെറ്റ് സെറ്റ് ബേബിക്ക് തിയേറ്ററുകള്‍ തോറും മികച്ച പ്രതികരണം. ബുക്ക് മൈ ഷോയില്‍ 9.6 റേറ്റിംഗുമായി ട്രെന്‍ഡിംഗിലേക്ക് കുതിക്കുകയാണ് ചിത്രം. ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഏറെ നാളുകള്‍ക്ക് ശേഷം ഗൈനക്കോളജി പഠിക്കാനെത്തുന്ന ഏക ആണ്‍തരിയില്‍ നിന്ന് തുടങ്ങി അയാള്‍ നഗരത്തിലെ ശ്രദ്ധേയനായ മെയില്‍ ഗൈനക്കോളജിസ്റ്റായി മാറുന്നതും ഐവിഎഫ് സ്പെഷലിസ്റ്റായുള്ള അയാളുടെ വളര്‍ച്ചയും അതിനിടയില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളും മറ്റുമൊക്കെ ചിത്രം മികച്ച രീതിയില്‍ സ്‌ക്രീനില്‍ കാണാം. ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചെത്തിയിരിക്കുന്ന ചിത്രം എന്ന പ്രത്യേകയും ഗെറ്റ് സെറ്റ് ബേബിക്കുണ്ട്. സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേര്‍ന്നാണ്.

https://dailynewslive.in/ സുരാജ് വെഞ്ഞാറമൂട്, ഷറഫുദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന ‘പടക്കളം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം 29 സെപ്റ്റംബര്‍ വര്‍ക്സ് എന്ന ബാനറില്‍ വിജയ് സുബ്രമണ്യവും കൂടി ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 2025 മെയ് രണ്ടാം തീയതി തീയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ഷറഫുദീന്‍ എന്നിവര്‍ക്കൊപ്പം ഒരു യുവതാരനിരയുമുണ്ട്. ഫ്രൈഡേ ഫിലിം ഹൌസ് നിര്‍മ്മിക്കുന്ന 22-ാം ചിത്രമാണ് പടക്കളം. ഈ 22 ചിത്രങ്ങള്‍ വഴി അവര്‍ അവതരിപ്പിച്ച പുതുമുഖ സംവിധായകരില്‍ 16 -മത്തെ ആളാണ് മനു സ്വരാജ് എന്ന പ്രത്യേകതയുമുണ്ട്. സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ്, സാഫ് ബോയ്, അരുണ്‍ പ്രദീപ്, അരുണ്‍ അജികുമാര്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

https://dailynewslive.in/ ഇറ്റാലിയന്‍ സൂപ്പര്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഡ്യുക്കാട്ടി തങ്ങളുടെ അത്ഭുതകരമായ ബൈക്കായ പാനിഗേല്‍ വി4 ന്റെ പുതുക്കിയ പതിപ്പ് മാര്‍ച്ച് 5 ന് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുന്നു. ഈ സൂപ്പര്‍ബൈക്ക് കഴിഞ്ഞ വര്‍ഷമാണ് ആഗോള വിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ ഇത് രാജ്യത്തുടനീളമുള്ള ഷോറൂമുകളില്‍ ലഭ്യമാണ്. പുതിയ പാനിഗേല്‍ വി4 അതിന്റെ മുന്‍ മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 1,103 സിസി വി4 എഞ്ചിനാണ് ഈ ബൈക്കിന് കരുത്ത് പകരുന്നത്. ഇത് 13,500 ആര്‍പിഎമ്മില്‍ 214 ബിഎച്പി കരുത്തും 11,250 ആര്‍പിഎമ്മില്‍ 120.9 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ഈ എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു, കൂടാതെ ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്ററും ലഭിക്കുന്നു.

https://dailynewslive.in/ മനുഷ്യവംശത്തെ മുടിക്കുന്ന മഹാമാരിയെക്കാള്‍, സാംക്രമിക രോഗങ്ങളെക്കാള്‍ വിനാശകരമാണ് യുദ്ധങ്ങള്‍. സാഹോദര്യത്തിന്റെ ശാന്തസുന്ദരമായ മുഖംമൂടിയണിഞ്ഞ രാഷ്ട്രഭൂമികയില്‍ സംഭവിക്കുന്ന സംഘര്‍ഷങ്ങള്‍ പ്രത്യയശാസ്ത്രങ്ങളെ അപഹാസ്യ മാക്കുന്നത് എങ്ങനെയെന്ന് യുക്രെയ്‌ന്റെ മേല്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ നാം കണ്ടതാണ്. ആ പൈശാചികത കൃത്യമായി അടയാളപ്പെടുത്തി സമകാലിക ചരിത്രത്തെ തപോമയമാക്കിയ യുദ്ധാനുഭവങ്ങള്‍ അതിശക്തമായി കോറിയിടുകയാണ് നസീറ ‘മൃത്യുഗര്‍ത്തം’ എന്ന നോവലില്‍ യുദ്ധം രക്തവര്‍ണ്ണമാക്കിയ റഷ്യയുടെ അടങ്ങാത്ത ചോര ക്കൊതി സൂക്ഷ്മവും സത്യാത്മകവുമായി ആഖ്യാനം ചെയ്തിരിക്കുന്നു. ‘മൃത്യുഗര്‍ത്തം’. നസീറ. കറന്റ് ബുക്സ് തൃശൂര്‍. വില 350 രൂപ.

https://dailynewslive.in/ അറുപതു കഴിഞ്ഞവരില്‍ ഡിമെന്‍ഷ്യ ഇപ്പോള്‍ ഒരു സാധാരണ രോഗാവസ്ഥയായി മാറിയിരിക്കുകയാണ്. ഡിമെന്‍ഷ്യ സാധ്യത വര്‍ധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ് പ്രായം. തലച്ചോറിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു രോഗാവസ്ഥയാണിത്. ഓര്‍ക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്ന അവസ്ഥയാണ് ഡിമെന്‍ഷ്യ. എന്നാല്‍ ദിവസവും ഒരു അഞ്ച് മിനിറ്റ് വ്യായാമത്തിനായി മാറ്റി വെക്കുകയാണെങ്കില്‍ പ്രായമായവരില്‍ ഡിമെന്‍ഷ്യ സാധ്യത 41 ശതമാനം വരെ കുറയ്ക്കാമെന്ന് പുതിയ പഠനം. ദിവസവും വളരെ കുറഞ്ഞ തോതില്‍ വ്യായാമം ചെയ്യുന്നതു പോലും ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് പോസ്റ്റ്-അക്യൂട്ട് ആന്റ് ലോങ് ടേം കെയര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 90,000 പോരാണ് പഠനത്തിന്റെ ഭാഗമായത്. പഠനത്തില്‍ ആഴ്ചയില്‍ 35 മിനിറ്റ് മിതമായ വ്യായാമം അല്ലെങ്കില്‍ ദിവസവും അഞ്ച് മിനിറ്റ് നേരം വ്യായാമം ചെയ്യുന്നത് ഡിമെന്‍ഷ്യ സാധ്യത 41 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനം വെളിപ്പെടുത്തി. കൂടുതല്‍ വ്യായാമം ഡിമെന്‍ഷ്യയ്ക്കുള്ള കുറഞ്ഞ സാധ്യത പ്രകടിപ്പിച്ചതായി പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ആഴ്ചയില്‍ 36 മുതല്‍ 70 മിനിറ്റ് വരെ വ്യായാമം ചെയ്യുന്നത് ഡിമെന്‍ഷ്യ സാധ്യത 60 ശതമാനം വരെ കുറച്ചു. 71 മുതല്‍ 140 മിനിറ്റ് വരെ വ്യായാമം ചെയ്യുന്നത് 63 ശതമാനം വരെ ഡിമെന്‍ഷ്യ സാധ്യത കുറച്ചതായും പഠനത്തില്‍ പറയുന്നു. 140 മിനിറ്റ് മുകളില്‍ വ്യായാമം ചെയ്യുന്നവരില്‍ ഡിമെന്‍ഷ്യ സാധ്യത 69 ശതമാനം വരെ കുറഞ്ഞതായും ഗവേഷകര്‍ വ്യക്തമാക്കി.

*ശുഭദിനം*

*കവിത കണ്ണന്‍*

ഒരിക്കല്‍ ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു: ഗുരോ, ഞാന്‍ എത്രയാണ് സമ്പാദിക്കേണ്ടത്? ഗുരു ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. ഒരു പാത്രം നിറയെ കോഴിമുട്ടകള്‍ കൊണ്ടുവന്നു. ശിഷ്യനോട് കൈകള്‍ നീട്ടാന്‍ പറഞ്ഞു. ശിഷ്യന്‍ രണ്ടുകൈകളും നീട്ടി. ഗുരു ഓരോന്നായി മുട്ടകള്‍ എടുത്ത് ശിഷ്യന്റെ കൈകളിലേക്ക വെച്ചുകൊടുക്കാന്‍ തുടങ്ങി. മൂന്നെണ്ണം വെച്ചപ്പോള്‍ കൈനിറഞ്ഞു. ഒരു വിധത്തില്‍ നാലാമത്തെ മുട്ടയും വെച്ചു. അതിനുമുകളില്‍ അഞ്ചാമത്തെ മുട്ടവെച്ചപ്പോള്‍ അയാളുടെ കൈവിറക്കാന്‍ തുടങ്ങി. ഗുരു പാത്രത്തില്‍ നിന്നും ആറാമത്തെ മുട്ടയും എടുത്തപ്പോള്‍ ശിഷ്യന്‍ പറഞ്ഞു: വേണ്ട ഗുരോ, ഇനിയും വെച്ചാല്‍ അത് താഴെ വീണ് ഉടഞ്ഞുപോകും. അപ്പോള്‍ ഗുരു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ഇപ്പോള്‍ നിന്റെ ചോദ്യത്തിനുളള ഉത്തരമായി. നിനക്ക് സ്വന്തമായി കൈകാര്യം ചെയ്യാന്‍ പറ്റുന്നതിനുമപ്പുറം ആര്‍ത്തിയോടെ സമ്പാദിക്കുന്നതെല്ലാം നശിച്ചുപോകും. എന്നാല്‍ നിനക്ക് അധ്വാനശേഷിയുണ്ടെങ്കില്‍ അത് ഒരു അനുഗ്രഹമായി കരുതുക. നിനക്ക് ജീവിക്കാന്‍ ആവുന്നതിലും കൂടുതല്‍ സമ്പാദിച്ചാല്‍ അത് അര്‍ഹതപ്പെട്ടവര്‍ക്ക് ദാനം ചെയ്യക. അവരുടെ സന്തോഷം നിന്റെ വിജയത്തിന്റെ ഊര്‍ജ്ജമായിരിക്കും. ഗുരു പറഞ്ഞുനിര്‍ത്തി. സമ്പാദിക്കാനുളള വ്യഗ്രതയില്‍ നന്മകളെ പലതും നാം കണ്ടില്ലെന്ന് നടിക്കാനിടയാകുന്നു. സമ്പാദിക്കന്നതിനുമൊപ്പം ചുററുമുളളവരെക്കൂടി സഹായിക്കുമ്പോഴാണ് ഒരാള്‍ യഥാര്‍ത്ഥത്തില്‍ കര്‍മ്മഫലം ആസ്വദിക്കുന്നത്. അവിടെയാണ് ആത്മസംതൃപ്തി കണ്ടെത്താനാകുക – ശുഭദിനം.