◾https://dailynewslive.in/ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമെന്ന് വത്തിക്കാന്‍. ശ്വാസകോശ അണുബാധയെ തുടര്‍ന്നു റോമിലെ ജെമിലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിനിലാണ് വത്തിക്കാന്‍ വ്യക്തമാക്കിയിരിക്കുന്നത്. ആരോഗ്യനില ഗുരുതരമാണെന്നും ഇന്നലത്തേതിനേക്കാള്‍ വഷളായതായും വത്തിക്കാന്‍ അറിയിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആസ്ത്മയുടെ ഭാഗമായ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉയര്‍ന്ന അളവില്‍ ഓക്സിജന്‍ നല്‍കേണ്ടി വന്നുവെന്നും മെഡിക്കല്‍ ബുള്ളറ്റിന് പുറത്തുവന്നിരുന്നു.
◾https://dailynewslive.in/ വമ്പന്‍ നിക്ഷേപ പ്രഖ്യാപനത്തോടെ ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന് സമാപനം. കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തിലൂടെ കേരളത്തിലേക്ക് ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. ഇതിനോടകം കേരളത്തില്‍ പ്രവര്ത്തിക്കുന്നതുള്പ്പെടെ 374 കമ്പനികള്‍ നിക്ഷേപ താത്പര്യ കരാറില്‍ ഒപ്പിട്ടു. ആകെ 1,52,905 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചുവെന്നും മന്ത്രി അറിയിച്ചു. കേരളത്തിന്റെ തൊഴില്‍ സംസ്കാരം മാറിയെന്നും കമ്പനികളുടെ നിക്ഷേപത്തിന് സമയമെടുക്കുമെന്നും രാജീവ് വ്യക്തമാക്കി.
*കെ.എസ്.എഫ്.ഇ*
*സ്ക്രീന്‍ ഷോട്ട് മത്സരം*
സ്ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന് കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഫെബ്രുവരി 22 ലെ വിജയി : രമാ രഞ്ജിത്ത്, എടമുട്ടം പോസ്റ്റ്, തൃശ്ശൂര്‍*
◾https://dailynewslive.in/ ആശാവര്‍ക്കര്‍മാരുടെ സമരത്തിന് ഉത്തരവാദി കേന്ദ്രസര്‍ക്കാരെന്ന് മുതിര്‍ന്ന സിപിഐ നേതാവ് ആനി രാജ . ആശാവര്‍ക്കര്‍മാരെ കേന്ദ്രമിപ്പോഴും തൊഴിലാളികളായി അംഗീകരിച്ചിട്ടില്ലെന്നും അങ്ങനെ ചെയ്താല്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യം കിട്ടുമെന്നും ആനി രാജ പറഞ്ഞു. പ്രതിമാസം ഏഴായിരം രൂപ സംസ്ഥാനത്ത് കിട്ടുന്നത് വലിയ കാര്യമാണെന്നും മറ്റ് പല സംസ്ഥാനങ്ങളിലും ആയിരമോ, ആയിരത്തഞ്ഞൂറോ രൂപയാണ് കിട്ടുന്നതെന്നും പിഎസ്സിയിലെ ശമ്പള വര്‍ധനക്കും കെ വി തോമസിന്റെ യാത്രാബത്ത കൂട്ടിയതിനും തക്ക കാരണങ്ങളുണ്ടാകുമെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ മുഖ്യമന്ത്രി വിചാരിച്ചാല്‍ അര മണിക്കുര്‍ കൊണ്ട് തീരാവുന്ന വിഷയമാണ് ആശാ വര്‍ക്കര്‍മാരുടെതെന്ന് രമേശ് ചെന്നിത്തല. അവരുടെ പ്രയാസങ്ങള്‍ എന്തെന്ന് അറിയണമെന്നും വെറും 232 രൂപ കൊണ്ട് ഇക്കാലത്ത് ആര്‍ക്കാണ് ജീവിക്കാന്‍ കഴിയുകയെന്നും മുഖ്യമന്ത്രി ഈ പ്രശ്നം പരിഹരിക്കാന്‍ അടിയന്തിരമായി ഇടപെടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ സംസ്ഥാനത്തെ 28 തദ്ദേശവാര്‍ഡുകളില്‍ നാളെ വോട്ടെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന് അറിയിച്ചു. വോട്ടെടുപ്പ് നാളെ രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ ഉപതെരഞ്ഞെടുപ്പിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. വോട്ടെണ്ണല്‍ ഫെബ്രുവരി 25 ന് രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*
പുളിമൂട്ടില്‍ സില്‍ക്സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്തുകൊണ്ട് 3 ലക്ഷത്തിലധികം പേര് കാന്‍സര്‍ സ്ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ 1381 സര്‍ക്കാര്‍ ആശുപത്രികളില്‍ സ്ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തിയാല്‍ സ്ത്രീകള്‍ക്ക് കാന്‍സര്‍ സ്ക്രീനിംഗ് നടത്താവുന്നതാണ്. എല്ലാ സ്ത്രീകളും സ്ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
◾https://dailynewslive.in/ മുണ്ടക്കയം ചൂരല്‍മല പുനരധിവാസ പാക്കേജില്‍ നിന്ന് എല്ലാത്തരത്തിലും സര്‍ക്കാര്‍ പിന്മാറിയിരിക്കുകയാണെന്ന് കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ദിഖ്. ചൂരല്‍മല മുണ്ടക്കൈ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് എന്തെങ്കിലും ചോദിച്ചാല്‍ ജീവന് ഇല്ലാത്തവരോട് സംസാരിക്കുന്നതിനു തുല്യമാണെന്നും എംഎല്‍എ കല്‍പ്പറ്റയില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
◾https://dailynewslive.in/ ചോദ്യ പേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ എം എസ് സൊല്യൂഷന്‍സ് സി ഇ ഒ എം ഷുഹൈബ്. നേരത്തെ അറസ്റ്റിലായ അധ്യാപകരാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയതെന്നും ഷുഹൈബ് ക്രൈംബ്രാഞ്ചിന് മൊഴി നല്കി. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഷുഹൈബ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന് മുമ്പില്‍ ഹാജരായത്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ താന്‍ അവതരിപ്പിച്ച ചോദ്യങ്ങള്‍ പ്രവചനം മാത്രമാണെന്നും ഷുഹൈബ് ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.
*
class="selectable-text copyable-text false x117nqv4">കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റില്‍. ഇന്നലെ പുലര്‍ച്ചെ തമിഴ്നാട്ടിലെ ഹൊസൂരില്‍ നിന്നാണ് സന്തോഷ് എന്നറിയപ്പെടുന്ന രവിയെ കേരള തീവ്രവാദ വിരുദ്ധ സ്ക്വാഡ് ശ്രമകരമായ ദൗത്യത്തിലൂടെ പിടികൂടിയത്. 2013 മുതല്‍ നാടുകാണി, കബനി, നാടുകാണി ദളങ്ങളില്‍ സന്തോഷ് സജീവമായിരുന്നു. സന്തോഷ് കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ഏകദേശം 45 ഓളം യുഎപിഎ കേസുകളില്‍ പ്രതിയാണ്.
◾https://dailynewslive.in/ മണാലിയിലേക്ക് വിനോദയാത്ര പോയ നബീസുമ്മയെ വിമര്‍ശിച്ച കാന്തപുരം വിഭാഗം നേതാവും മതപണ്ഡിതനുമായ ഇബ്രാഹിം സഖാഫിയെ ന്യായീകരിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്. ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ വീട്ടിലിരിക്കണമെന്നായിരുന്നു ഇബ്രാഹിം സഖാഫിയുടെ പ്രസ്താവന. ഇതിനെ പിന്തുണച്ച്, സ്ത്രീകള്‍ക്ക് യാത്ര പോകാന്‍ ഭര്‍ത്താവ് അല്ലെങ്കില്‍ പിതാവോ മകനോ കൂടെ വേണം എന്നാണ് കാന്തപുരത്തിന്റെ പ്രതികരണം.
◾https://dailynewslive.in/ കോഴിക്കോട് യുവതിയെ സൈബര്‍ തട്ടിപ്പിനിരയാക്കി 3.6 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശി വിശ്വനാഥനെയാണ് കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. അത്തോളി സ്വദേശിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. ഓണ്‍ലൈനില്‍ ടാസ്ക്കുകള് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഇത്തരത്തില്‍ 3,59,050 രൂപയാണ് യുവതിക്ക് നഷ്ടമായത്.
◾https://dailynewslive.in/ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ പേരില്‍ വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്ത് വ്യാജ ഫേസ് ബുക്ക് പേജ് വഴി തട്ടിപ്പ് നടത്തിയതിനെതിരെ കേസ്. കെഎഫ്സി യുടെ പരാതിയില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. കേരള സര്‍ക്കാരിന്റെ ലോഗോ പ്രൊഫൈല്‍ പിക്ച്ചറുള്ള അപ്ലൈ ടുഡേ ഓണ്‍ലൈന്‍ സര്‍വീസ് എന്ന എന്ന ഫേസ് ബുക്ക് പേജ് വഴിയാണ് ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ്.
◾https://dailynewslive.in/ കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആര്‍എസ് ഉദ്യോഗസ്ഥന്റെയും അമ്മയുടെയും സഹോദരിയുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്മോര്ട്ടത്തിനുശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ടെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ കാക്കനാട് അത്താണിയിലെ പൊതുസ്മശാനത്തില്‍ സംസ്കരിച്ചു.
◾https://dailynewslive.in/ കന്യാകുമാരി തീരത്ത് ഇന്ന് കള്ളക്കടല്‍ ജാഗ്രത നിര്‍ദ്ദേശം. ഇന്ന് ഉച്ചയ്ക്ക് 02.30 മുതല്‍ രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം എന്നും അറിയിച്ചിട്ടുണ്ട് .
◾https://dailynewslive.in/ കൊല്ലം കുണ്ടറയില്‍ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുകയാണ്. പ്രതികള്‍ മുമ്പും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും പൊലീസുകാരനെ ആക്രമിച്ച കേസില്‍ പ്രതിയാണ് ഒരാളെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ് കഷണങ്ങളായി കിട്ടാന്‍ റെയില്‍വേ ട്രാക്കിലിട്ടെന്നാണ് പ്രതികള്‍ പറയുന്നത്. അതേസമയം പാലരുവി എക്സ്പ്രസിനെ അപായപ്പെടുത്താനായിരുന്നു നീക്കമെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു.
◾https://dailynewslive.in/ ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് തുടര്‍ന്നുള്ള വിദഗ്ധ പരിചരണം ഉറപ്പാക്കി. കുഞ്ഞിന്റെ സംരക്ഷണം വനിത ശിശുവികസന വകുപ്പ് ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിനും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
◾https://dailynewslive.in/ തൃശൂര്‍ ഇരിഞ്ഞാലക്കുടയില്‍ ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ വന്‍ നിക്ഷേപ തട്ടിപ്പ്. ബില്യണ്‍ ബീസ് എന്ന സ്ഥാപനത്തിന്റെ ഉടമകളായ ബിബിന്‍ കെ ബാബുവും സഹോദരങ്ങളുമാണ് 150 കോടി തട്ടിയെടുത്ത് മുങ്ങിയത്. 10 ലക്ഷം മുടക്കിയാല്‍ പ്രതിമാസം 30,000 മുതല്‍ അര ലക്ഷം രൂപ വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇരിങ്ങാലക്കുട പോലീസ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 32 പേരാണ് ഇതുവരെ പരാതി നല്‍കിയത്. വിദേശത്തുള്ള പ്രതികളെ നാട്ടിലേക്ക് മടക്കികൊണ്ടുവരാന്‍ പോലീസിന്റെ ശ്രമങ്ങള്‍ തുടരുകയാണ്.
◾https://dailynewslive.in/ സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ലഹരിയുടെ കേന്ദ്രങ്ങളാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ഇതിനായി ജില്ലാതലങ്ങളില്‍ ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സുമായി സംയോജിച്ചു പ്രവര്‍ത്തിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ്. മയക്കുമരുന്നിനും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും സംസ്ഥാന പൊലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്കി. പോലീസ് ആസ്ഥാനത്ത് പോയവര്‍ഷത്തിലെ കുറ്റകൃത്യങ്ങളുടെയും തുടര്‍നടപടികളുടെയും അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ ലോകത്ത് അസാധാരണമായ സ്വയം ശുദ്ധീകരണ ശക്തിയുള്ള നദിയാണ് ഗംഗയെന്ന് അവകാശപ്പെട്ട് പ്രമുഖ ശാസ്ത്രജ്ഞന്റെ പഠനം. 60 കോടിയിലധികം ആളുകള്‍ കുംഭമേളയില്‍ സ്നാനം നടത്തിയിട്ടും ഗംഗ രോഗാണുക്കളില്‍ നിന്ന് മുക്തമായി തുടരുകയാണെന്നും അതിന് കാരണം മറ്റൊരു നദിക്കുമില്ലാത്ത സ്വയം ശുദ്ധീകരണ ശക്തിയാണെന്നുമാണ് പഠനം നടത്തിയ ശസ്ത്രജ്ഞന്‍ പത്മശ്രീ ഡോ. അജയ് സോങ്കര്‍ പറയുന്നു.
◾https://dailynewslive.in/ എയര്‍ ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്. ഭോപ്പാലില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ തനിക്ക് ലഭിച്ചത് തകര്‍ന്ന സീറ്റാണെന്നും യാത്രക്കാരെ വഞ്ചിക്കുന്ന നടപടിയാണ് എയര്‍ ഇന്ത്യ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടാറ്റ ഏറ്റെടുത്തതിനുശേഷം എയര്‍ ഇന്ത്യയുടെ സേവനം മെച്ചപ്പെട്ടു എന്ന് കരുതിയെങ്കിലും യാഥാര്‍ത്ഥ്യം അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ തെലങ്കാനയില്‍ നിര്‍മാണപ്രവൃത്തികള്‍ക്കിടെ തുരങ്കം തകര്‍ന്നു. ഏഴ് തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട് . നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് തകര്‍ന്നത്. തുരങ്കത്തിന്റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. തുരങ്കത്തില്‍ നിന്നു.14 കിലോമീറ്ററോളാം ഉള്ളിലാണ് അപകടം നടന്നതെന്നാണ് വിവരം.
◾https://dailynewslive.in/ കേന്ദ്രം പതിനായിരം കോടി രൂപ ഫണ്ട് നല്‍കാമെന്ന് വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാനയം തമിഴ്നാട്ടില്‍ നടപ്പിലാക്കില്ലെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ എന്നതില്‍ മാത്രമല്ല വിദ്യാര്‍ത്ഥികളുടെ ഭാവിയിലും സാമൂഹിക നീതി വ്യവസ്ഥയിലും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന മറ്റുനിരവധി ഘടങ്ങള്‍ ഇതിലുണ്ടെന്നും എം.കെ. സ്റ്റാലിന് പറഞ്ഞു. തമിഴ്നാട്ടിലെ കടലൂരില്‍ വെച്ച് നടന്ന രക്ഷാകര്‍തൃ- അധ്യാപക സംഘടനയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ ഭാഷയ്ക്ക് വേണ്ടി ജീവന് വരെ കളഞ്ഞവരാണ് തമിഴരെന്നും അക്കാര്യത്തില്‍ കളിക്കരുതെന്നും നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്ഹാസന്. ഭാഷാപരമായ അഭിമാനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ നിയമിച്ചു. നിലവിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയ്ക്ക് പുറമെയാണ് ശക്തികാന്ത ദാസ് കൂടി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്നത്.
◾https://dailynewslive.in/ ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ യുഎസ് എയിഡ് ഫണ്ട് ഉപയോഗിച്ചത് ആശങ്കാജനകമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ആര്‍ക്കാണ് കിട്ടിയതെന്ന് പരിശോധിക്കണം എന്നും ജയശങ്കര്‍ വ്യക്തമാക്കി. അതേസമയം, തന്റെ സുഹൃത്ത് മോദിക്ക് യുഎസ് എയിഡ് കിട്ടിയെന്ന ട്രംപിന്റെ പ്രസ്താവനയില്‍ മോദി വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസും തിരിച്ചടിച്ചു.
◾https://dailynewslive.in/ ഇന്ത്യയിലെ തിരഞ്ഞെടുപ്പിനായി യു.എസ്. ഫണ്ട് നല്‍കിയിരുന്നുവെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം തെറ്റെന്ന് അമേരിക്കയിലെ മുന്‍നിര ദിനപത്രമായ വാഷിങ്ടണ്‍ പോസ്റ്റ്. തിരഞ്ഞെടുപ്പിലെ ജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനായി യു.എസ്.എ.ഐ.ഡിയില്‍ നിന്ന് ഇന്ത്യയ്ക്ക് 2.1 കോടി ഡോളര്‍ നല്‍കിയെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇലോണ്‍ മസ്കിന് കീഴിലുള്ള ‘ഡോജും’ പറഞ്ഞത്.
◾https://dailynewslive.in/ മെക്സിക്കോയുമായുള്ള അതിര്‍ത്തി അടച്ചും യുഎസ് സൈനിക തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അതിര്‍ത്തി അടച്ച വിവരം ട്രംപ് അറിയിച്ചത്. യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ മെക്സിക്കോ അതിര്‍ത്തി അടയ്ക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
◾https://dailynewslive.in/ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ലീഗില്‍ രണ്ടാംസ്ഥാനത്തുള്ള ഗോവ എഫ്.സി.യോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ഈ തോല്‍വിയോടെ കേരളത്തിന്റെ പ്ലേ ഓഫ് സാധ്യത തീര്‍ത്തും മങ്ങി. മൂന്ന് കളി മാത്രം ശേഷിക്കെ 24 പോയിന്റുമായി നിലവില്‍ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
◾https://dailynewslive.in/ ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് അഞ്ച് വിക്കറ്റിന്റെ അതിഗംഭീര വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 143 പന്തില്‍ 163 റണ്‍സെടുത്ത ബെന്‍ ഡക്കറ്റിന്റെ മികവോടെ 8 വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെടുത്തിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 86 പന്തില്‍ പുറത്താവാതെ 120 റണ്‍സെടുത്ത ജോഷ് ഇന്‍ഗ്ലിസിന്റെ സെഞ്ചുറി കരുത്തില്‍ 47.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 69 റണ്‍സെടുത്ത അലക്സ് ക്യാരിയുടെയും 63 റണ്‍സെടുത്ത മാത്യു ഷോര്‍ട്ടിന്റെയും ഇന്നിംഗ്സുകള്‍ ഓസ്ട്രേലിയയുടെ വിജയത്തില്‍ നിര്‍ണായകമായി. ഒരു ഐസിസി ടൂര്‍ണമെന്റില്‍ ഇത്രയും ഉയര്‍ന്ന സ്കോര്‍ പിന്തുടര്ന്ന് വിജയിക്കുന്നത് ഇതാദ്യമാണ്.
◾https://dailynewslive.in/ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് ഇന്ത്യാ-പാക് പോരാട്ടം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30ന് മത്സരം ആരംഭിക്കും. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചുള്ള ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. അതേസമയം ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റ ആതിഥേയര്‍ക്ക് ഇന്നത്തെ മത്സരത്തില്‍ വിജയിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ കാണാതെ പുറത്ത് പോവേണ്ടി വരും.
◾https://dailynewslive.in/ ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയെ കാത്തിരിക്കുന്നത് വലിയ നഷ്ടമെന്ന് വിലയിരുത്തല്‍. 2,000 കോടി മുതല്‍ 3,000 കോടി രൂപ വരെ നഷ്ടം വിമാന കമ്പനികള്‍ നേരിടുമെന്നാണ് ക്രെഡിറ്റ് റേറ്റിംഗ് കമ്പനിയായ ഐസിആര്‍എയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം 1,600 കോടി രൂപ ലാഭമുണ്ടാക്കിയ വ്യോമയാന വിപണിയെ ഈ വര്‍ഷം കാത്തിരിക്കുന്നത് വിവിധ പ്രതിസന്ധികളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടിക്കറ്റ് നിരക്ക് കുറക്കാനുള്ള വിപണി സമ്മര്‍ദ്ദം, എടിഎഫ് ഇന്ധനത്തിന്റെ ഉയര്‍ന്ന വില തുടങ്ങി ഒട്ടേറെ കാരണങ്ങളാണ് നഷ്ടം വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുമെങ്കിലും ടിക്കറ്റ് നിരക്കുകളില്‍ മല്‍സരം വരുന്നത് വരുമാനം കുറക്കും. ഇന്ധന വില വര്‍ധിക്കുന്നതിനൊപ്പം പുതിയ വിമാനങ്ങള്‍ വാടകക്കെടുക്കുന്നതിലൂടെ വലിയ സാമ്പത്തിക ബാധ്യതകളാണ് വിമാന കമ്പനികളെ കാത്തിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പുള്ള കനത്ത നഷ്ടത്തില്‍ നിന്ന് വിപണി കരകയറി വരികയാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 23,500 കോടി രൂപയും 2023 വര്‍ഷത്തില്‍ 17,400 കോടിയുമായിരുന്നു നഷ്ടം. ഇന്ത്യന്‍ വ്യോമയാന മേഖല നേരിടുന്നത് താല്കാലിക പ്രതിസന്ധിയാണെന്നും പതിയെ ഇത് മറികടക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
◾https://dailynewslive.in/ ഷാഹി കബീര്‍ തിരക്കഥ എഴുതി സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് ‘റോന്ത്’ എന്ന് പേരിട്ടു. ദിലീഷ് പോത്തനും റോഷന് മാത്യുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രമുഖ താരങ്ങള്‍ പുറത്തിറക്കി. ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന് ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രവും ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പോലീസ് സ്റ്റോറിയാണ്. ഫെസ്റ്റിവല്‍ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകന് രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ.വി.എം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിന്റെ വിനീത് ജെയിനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിര്‍മ്മാതാവ്. ടൈംസ് ഗ്രൂപ്പിന്റെ സബ്സിഡറി കമ്പനിയായ ജംഗ്ലീ പിക്ച്ചേഴ്സ് ആദ്യമായാണ് മലയാളത്തില്‍ ഒരു ചിത്രം നിര്‍മ്മിക്കുന്നത്. രാത്രി പട്രോളിനിറങ്ങുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഒരു രാത്രിയില്‍ നേരിടേണ്ടിവരുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്. സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്, നന്ദൂട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങെള അവതരിപ്പിക്കുന്നത്.
◾https://dailynewslive.in/ മാര്‍ക്കോ എന്ന കരിയറിലെ ഏറ്റവും വലിയ വിജയത്തിന് ശേഷം ഉണ്ണി മുകുന്ദന്റേതായി തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. കോഹിനൂര്‍, കിളി പോയി എന്നീ സിനിമകള്‍ക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അര്ജുന് ബാലകൃഷ്ണന് എന്ന ഗൈനക്കോളജിസ്റ്റ് ആണ് ഉണ്ണി മുകുന്ദന് അവതരിപ്പിക്കുന്ന കഥാപാത്രം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. അതിശയം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സാം സി എസിന്റേതാണ് സംഗീതം. പാടിയിരിക്കുന്നക് കപില്‍ കപിലന്. നിഖില വിമലാണ് ചിത്രത്തില്‍ നായിക. ഉണ്ണി മുകുന്ദനും നിഖില വിമലിനുമൊപ്പം ചെമ്പന്‍ വിനോദ്, ജോണി അന്റണി, ശ്യാം മോഹന്‍, അഭിരാം രാധാകൃഷ്ണന്, സുധീഷ്, കൃഷ്ണ പ്രസാദ്, ദിനേശ് പ്രഭാകര്‍, ഭഗത് മാനുവല്‍, ദിലീപ് മേനോന്, വിജയ് ജേക്കബ്, സുരഭി ലക്ഷ്മി, മുത്തുമണി, പുണ്യ എലിസബത്ത്, ഷിബില ഫറ, മീര വാസുദേവ്, വര്‍ഷ രമേഷ്, ജുവല്‍ മേരി, ഗംഗ മീര, അതുല്യ ആഷാടം, കെ പി എ സി ലീല തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്.
◾https://dailynewslive.in/ ചൈനീസ് വാഹന ബ്രാന്‍ഡായ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ നിരവധി പുതിയ മോഡലുകള്‍ പ്രദര്‍ശിപ്പിച്ചു. ഇവയില്‍ ഏറ്റവും പ്രത്യേകതയുള്ളത് സൈബര്‍സ്റ്റര്‍ സ്പോര്‍ട്സ് കാറും ഒരു ഇലക്ട്രിക് കണ്‍വെര്‍ട്ടിബിള്‍ സ്പോര്‍ട്സ് കാറുമായിരുന്നു. ഈ രണ്ട് കാറുകളും ഈ വര്‍ഷം ആദ്യ പകുതിയില്‍ വിപണിയില്‍ പുറത്തിറങ്ങും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സൈബര്‍സ്റ്ററും ങ9 ഉം ബ്രാന്‍ഡിന്റെ പുതിയ പ്രീമിയം റീട്ടെയില്‍ ശൃംഖലയായ ങഏ സെലക്ട് വഴിയായിരിക്കും വില്‍ക്കുക. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, എംജി ഇന്ത്യയിലുടനീളം 12 ഡീലര്‍ പങ്കാളികളുമായി കരാര്‍ ഒപ്പിട്ടു. ഇപ്പോള്‍ എംജി സൈബര്‍സ്റ്ററും എം9 ഉം മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഒറ്റ ചാര്‍ജില്‍ ഏകദേശം 430 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഈ ഇലക്ട്രിക് വാഹനത്തിന് കഴിയും. ഈ ഇലക്ട്രിക് വാഹനത്തിന്റെ എക്സ്-ഷോറൂം വില 65 ലക്ഷം രൂപ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
◾https://dailynewslive.in/ ഹൃദയംകൊണ്ടും ധൈഷണികതകൊണ്ടും വായിച്ചെടുക്കേണ്ടുന്ന കഥകളാണ് രേഖ തോപ്പിലിന്റേത്. രണ്ടാമത്തെ ചെറുകഥാ സമാഹാരമാണിത്. ഓരോ വായനയിലും പുതിയ ഭാവതലങ്ങള്‍ വായനക്കാരന്റെ മനസ്സില്‍ രൂപം കൊള്ളുമാറുള്ള അവതരണ ശൈലി, അതേസമയം ലാഘവത്വത്തിന്റെ താരള്യവും. ഒറ്റ വായനയില്‍ തന്നെ ഈ കഥകള്‍ നമ്മോടൊപ്പം സഞ്ചരിക്കുന്നു. വാക്കില്‍നിന്ന് അടര്‍ന്നുവീഴുന്ന അനുഭവത്തിന്റെ പിടച്ചില്‍ ഒപ്പിയെടുത്തുകൊണ്ടാണ് ഒരുപക്ഷെ നമ്മുടെ യാത്ര. അതിനിടം നല്കുന്ന കഥാകാരിയുടെ രചനാവൈഭവം കണ്ടില്ലെന്ന് നടിക്കാനാവില്ല. എവിടെയും തലപൊക്കുന്ന ആധിപത്യത്തിന്റെ കരിനാളങ്ങള്‍ കഥാലോകത്തെ ഈ പുതുനക്ഷത്രത്തെ മറ ക്കാനും മായ്ക്കാനും നോക്കിയാലും ഒരു പുതുനാമ്പിന്റെ പിറവി പോലെ രേഖ തോപ്പില്‍ ഇവിടെതന്നെ ഉണ്ടാകും. അതിന്റെ സാക്ഷി ഇതാ ഇക്കഥകള്തന്നെ. ‘അഴകന്’. രേഖ തോപ്പില്‍. കറന്റ് ബുക്സ് തൃശൂര്‍. വില 140 രൂപ.
◾https://dailynewslive.in/ ആഗോളതലത്തില്‍ വളരെ സാധാരണയായി കാണപ്പെടുന്ന അര്‍ബുദങ്ങളിലൊന്നാണ് ചര്‍മാര്‍ബുദം. അതുപോലെ തന്നെ നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചുമാറ്റാവുന്നതുമാണ് ഇത്. സ്കിന്‍ കാന്‍സര്‍ അഥവ ചര്‍മാര്‍ബുദം വളരെ നേരത്തെ തന്നെ കണ്ടെത്താനുള്ള ഏറ്റവും എളുപ്പ മാര്‍ഗമാണ് സ്കിന്‍ കെയര്‍ സെല്‍ഫ് എക്സാം. എക്സാം എന്ന് കേട്ട് ഭയപ്പടേണ്ട കാര്യമില്ല. വീട്ടില്‍ തന്നെ സ്വയം ചെയ്യാവുന്ന ലളിതമായ ഒന്നാണിത്. ശരീരത്തിന്റെ സൂര്യപ്രകാശം ഏല്ക്കുന്ന ഭാഗങ്ങളിലാണ് ചര്‍മാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍ എന്നാല്‍ മറ്റ് ഭാഗങ്ങളില്‍ കാന്‍സര്‍ വികസിക്കാനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല. തല മുതല്‍ കാല് വരെ കാണാവുന്ന തരത്തിലുള്ള വലിയൊരു കണ്ണാടിയും ഒരു കൈ കണ്ണാടിയുമാണ് സ്കിന്‍ കെയര്‍ സെല്‍ഫ് എക്സാം വേണ്ട ഉപകരണങ്ങള്‍. വലിയ കണ്ണാടിയും കൈ കണ്ണാടിയും ഉപയോഗിച്ച് തലയോട്ടി മുതല്‍ കാല് പാദം വരെയുള്ള ചര്‍മം വിശദമായി പരിശോധിക്കുക. മോണയിലോ നാവിന്റെ മുകളിലോ താഴെയോ കവിളിനുള്ളിലോ വെളുത്ത പാടുകളോ കറുത്ത പാടുകളോ ഉണ്ടോയെന്ന് ശ്രദ്ധിക്കുക. ചര്‍മത്തിലെ മറുകുകള്‍, പുള്ളികള്‍ എന്നിവയിലെ മാറ്റങ്ങള്‍, ചര്‍മ അവസ്ഥകളെയോ അണുബാധകളെയോ സൂചിപ്പിക്കുന്ന പുതിയ പാടുകള്‍ ഉണ്ടോയെന്നും പരിശോധിക്കാം. മാസത്തിലൊരിക്കല്‍ സ്വയം ചര്‍മ പരിശോധന നടത്തുന്നത് ചര്‍മാര്‍ബുദം മാത്രമല്ല എക്സിമ, അലര്‍ജി, ചര്‍മ സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടെത്താന്‍ സഹായിക്കും. മറുകു വളരുന്നതും മുറിവുണങ്ങാത്തതും സൂചനയാണ്; കണ്ടില്ലെന്ന് നടിക്കരുത്, സ്കിന്‍ കാന്‍സര്‍ നേരത്തെ തിരിച്ചറിയാം.
*ശുഭദിനം*
*കവിത കണ്ണന്*
ആ ഗുരുവിന് ധാരാളം ശിഷ്യന്മാരുണ്ടായിരുന്നു. ഗുരു മരണാസന്നനായി കിടക്കുന്നതറിഞ്ഞ് ഒരാളൊഴികെ എല്ലാ ശിഷ്യന്മാരും അദ്ദേഹത്തിന്റെ ചുറ്റിലും കൂടി. ആ ഒരു ശിഷ്യന് വണ്ടിയെടുത്ത് പട്ടണത്തിലേക്ക് പോകാന്‍ തുടങ്ങുന്നത് കണ്ട് മറ്റൊരു ശിഷ്യന് ചോദിച്ചു: ഗുരു മരണാസന്നനായി കിടക്കുമ്പോള്‍ നീ എവിടേക്കാണ് പോകുന്നത്? അയാള്‍ പറഞ്ഞു: ഗുരുവിന് ഏറ്റവും ഇഷ്ടമുളള ഒരു കേക്കുണ്ട്. ഞാന്‍ അത് വാങ്ങാന്‍ പോവുകയാണ്. അയാള്‍ പട്ടണത്തിലെ എല്ലാ കടകളിലും ഗുരുവിന് ഇഷ്ടപ്പെട്ട കേക്ക് അന്വേഷിച്ചു. അവസാനം ഒരു ചെറിയ കടയില്‍ നിന്നും അയാള്‍ ആ കേക്ക് കിട്ടി. ശിഷ്യന് അതുമായി വേഗത്തില്‍ ഗുരുവിനടുത്തെത്തി. ഒരു ചെറിയ കഷ്ണം എടുത്ത് ഗുരുവിന്റെ ചുണ്ടിനോട് ചേര്‍ത്തുവെച്ചു. തന്റെ ശോഷിച്ച ചുണ്ടുകള്‍ കൊണ്ട് ഗുരു കേക്കിന്റെ ഒരു ചെറിയ ഭാഗം സന്തോഷത്തോടെ നുണച്ചിറക്കി. മറ്റൊരു ശിഷ്യന് ഗുരുവിനോട് ചോദിച്ചു: അങ്ങേക്ക് അവസാനമായി ഞങ്ങളോട് എന്താണ് പറയാനുളളത്? ക്ഷീണിച്ച ശബ്ദത്തില്‍ ഗുരു പറഞ്ഞു: നല്ല രുചിയുളള കേക്ക്.. ഇത് പറഞ്ഞ് ഗുരു അന്ത്യവിശ്രമത്തിലാണ്ടു. ജീവിച്ചിരിക്കുന്ന നിമിഷമാണ് പ്രധാനം. തൊട്ടടുത്ത നിമിഷം എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെടേണ്ട കാര്യമില്ല. ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും ആനന്ദകരമാക്കാന്‍ ശ്രമിക്കുക – ശുഭദിനം.