◾https://dailynewslive.in/ രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രി, പര്‍വ്വേശ് വര്‍മ്മ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത ആയിരിക്കും ഡല്‍ഹി സ്പീക്കര്‍. എ ബി വി പിയിലൂടെ രാഷ്ട്രീയത്തിലെത്തിയ രേഖ, ദില്ലി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചുകയറിയതുമുതല്‍ രാജ്യ തലസ്ഥാനത്തെ ബി ജെ പിയുടെ പ്രിയ നേതാവായി വളരുകയായിരുന്നു. മഹിളാ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് കൂടിയാണ് രേഖ ഗുപ്ത. 27 വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ ഭരണം പിടിച്ചെടുത്ത ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ ആയിരിക്കും നിയോഗിക്കുക എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിനിര്‍ണായക ചര്‍ച്ചകള്‍ക്കൊടുവിലാണ് ബിജെപിയുടെ പ്രഖ്യാപനം.
◾https://dailynewslive.in/ പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മ്മാണ ശാല സ്ഥാപിക്കാനുള്ള തീരുമാനത്തിന് ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗം അംഗീകാരം നല്‍കി. സിപിഐയും ആര്‍ജെഡിയും എതിര്‍പ്പറിയിച്ചു. എന്നാല്‍ മുന്നോട്ട് തന്നെയെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. പദ്ധതിയില്‍ ആശങ്ക വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും യോഗത്തില്‍ വ്യക്തമാക്കി.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഫെബ്രുവരി 19 ലെ വിജയി : ആദര്‍ശ്, മാതറ, ചായ്‌ക്കോട്ടുകോണം, അമരവിള പി.ഒ, നെയ്യാറ്റിന്‍കര, തിരുവനന്തപുരം.*
◾https://dailynewslive.in/ പാലക്കാട് ബ്രൂവറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഇടതുപക്ഷ തീരുമാനം വിശദീകരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. 2023-2024-ല്‍ കേരളത്തിന്റെ മദ്യനയം പ്രഖ്യാപിച്ചപ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വ്യക്തമാക്കിയിട്ടുള്ള കാര്യമാണ് കേരളത്തിനാവശ്യമായ സ്പിരിറ്റും മദ്യവും ഇവിടെ ഉദ്പ്പാദിപ്പിക്കുന്നതിനാവശ്യമായ നിലപാട് സ്വീകരിക്കുമെന്ന്. അതിന് നേരത്തേതന്നെ ശ്രമം തുടങ്ങിയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കിഫ്ബി സംരക്ഷിക്കേണ്ടത് കേരളത്തിന്റെ ഭാവി വികസനത്തിന് ആവശ്യമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
◾https://dailynewslive.in/ യുജിസി കരടിനെതിരായ കണ്‍വെന്‍ഷനില്‍ അമര്‍ഷം പ്രകടിപ്പിച്ച് കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഗവര്‍ണര്‍ അമര്‍ഷം പ്രകടിപ്പിച്ചു. സര്‍ക്കാര്‍ ചെലവില്‍ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന സര്‍ക്കുലര്‍ ചട്ടവിരുദ്ധമെന്ന് രാജ്ഭവന്‍ പ്രതികരിച്ചു. കേരളം സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷന്‍ ഇന്നാണ്. ഗവര്‍ണര്‍ ഉടക്കിയതോടെ വിസിമാര്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്.
◾https://dailynewslive.in/ യുജിസിയുടെ കരട് ഭേദഗതിക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നടത്തുന്ന കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ അമര്‍ഷം രേഖപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ തിരുത്തി. യുജിസി കരടിന് ‘എതിരായ’ എന്ന പരാമര്‍ശം നീക്കി, പകരം യുജിസി റെഗുലേഷന്‍ – ദേശീയ ഉന്നത വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ എന്നാക്കി മാറ്റി. യുജിസിയുടെ കരട് ഭേദഗതിക്കെതിരെ സംസ്ഥാനത്തിന് പരിപാടി സംഘടിപ്പിക്കാന്‍ കഴിയില്ലെന്നും അതില്‍ ചട്ട ലംഘനം ഉണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചിരുന്നു.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ തന്റെ നിലപാടുകള്‍ വിവാദമാക്കേണ്ട കാര്യമില്ലെന്നും വിവാദമുണ്ടാക്കാനല്ല ലേഖനമെഴുതിയതെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നും ശശി തരൂര്‍ എംപി. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച പോസിറ്റീവായിരുന്നുവെന്നും തരൂര്‍ വ്യക്തമാക്കി. പല വിഷയങ്ങളും ചര്‍ച്ചയായെന്നും എന്നാല്‍ പുറത്തു പറയില്ലെന്നും തരൂര്‍ പറഞ്ഞു. ആരെക്കുറിച്ചും പരാതികളില്ലെന്നും അഭിപ്രായങ്ങള്‍ മാത്രമാണ് പറഞ്ഞതെന്നും തന്നെ എതിര്‍ക്കാനെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ചതില്‍ സന്തോഷമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ അനുനയ ചര്‍ച്ച നടന്നെങ്കിലും ശശി തരൂരിന്റെ തുടര്‍ നീക്കങ്ങള്‍ നിരീക്ഷിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ദേശീയ തലത്തിലും സംസ്ഥാനത്തും പാര്‍ട്ടിക്കുള്ളില്‍ നേരിടുന്ന അവഗണനയിലും ആക്രമണത്തിലും കടുത്ത നീരസമാണ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ തരൂര്‍ അറിയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടി നയത്തില്‍ നിന്ന് വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിയും തരൂരിനെ ധരിപ്പിച്ചിരുന്നു. അതേസമയം ഡേറ്റയുടെ അടിസ്ഥാനത്തിലാണ് താന്‍ ലേഖനം എഴുതിയതെന്നും ഡേറ്റകള്‍ സിപിഎമ്മിന്റെത് അല്ലല്ലോയെന്നും വേറെ കണക്ക് കിട്ടിയാല്‍ മാറ്റാമെന്നും പറഞ്ഞ തരൂര്‍ കേരളത്തിനുവേണ്ടി മാത്രമാണ് സംസാരിക്കുന്നതെന്നും പറഞ്ഞു.
◾https://dailynewslive.in/ ഈ മാസം 21 വരെ കോഴിക്കോട് ജില്ലയില്‍ നടക്കുന്ന ക്ഷേത്രോത്സവങ്ങളില്‍ ഒരാനയെ വീതം എഴുന്നള്ളിക്കാന്‍ അനുമതി. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ നിന്നുള്ള ആനകളെ മാത്രമേ ഉത്സവത്തില്‍ പങ്കെടുപ്പിക്കാന്‍ പാടൂള്ളൂ. .ഈ മാസം 21ന് ശേഷം കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുന്നതിന് അനുമതി നല്‍കുന്ന കാര്യം പരിശോധിക്കും.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ പി.എസ്.എസി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും അലവന്‍സും കുത്തനെ കൂട്ടിയത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തുച്ഛ വേതനത്തിന് വേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം കണ്ടില്ലെന്നു നടിക്കുന്നവരാണ് ലക്ഷങ്ങള്‍ വാങ്ങുന്നവര്‍ക്ക് വീണ്ടും ലക്ഷങ്ങള്‍ കൂട്ടിക്കൊടുത്തതെന്നും സതീശന്‍ വിമര്‍ശിച്ചു. അടിസ്ഥാനവര്‍ഗത്തിന്റെ ആനുകൂല്യങ്ങള്‍ നിരന്തരം വെട്ടിക്കുറയ്ക്കുന്ന സര്‍ക്കാരിന്റെ മുന്‍ഗണനാക്രമം എന്താണെന്ന് വ്യക്തമായെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
◾https://dailynewslive.in/ കേരളം കാത്തിരിക്കുന്ന ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് നാളെ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയില്‍ കേന്ദ്ര – സംസ്ഥാന മന്ത്രിമാരും വിദേശരാജ്യ പ്രതിനിധികളും സംബന്ധിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് അറിയിച്ചു. ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ദ്വിദിന ഉച്ചകോടി നടക്കുന്നത്.
◾https://dailynewslive.in/ സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാരുടെ സമരം പത്താം ദിനം പിന്നിടുന്നു. സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഇന്നലെയെത്തി. സമരക്കാരോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ സമന്‍സ് നല്‍കിയ നടപടിയ സതീശന്‍ വിമര്‍ശിച്ചു. കേരളത്തില്‍ സ്റ്റാലിന്റെ യുഗമല്ലെന്നായിരുന്നു വിമര്‍ശനം. രണ്ട് മാസത്തെ വേതന കുടിശ്ശിക അനുവദിച്ചെങ്കിലും സമരം ശക്തമായി തുടരാനാണ് ആശാവര്‍ക്കര്‍മാരുടെ തീരുമാനം.
◾https://dailynewslive.in/ കാര്യവട്ടം ക്യാമ്പസിലെ റാഗിങ്ങില്‍ പ്രതികളായ ഏഴ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. വിദ്യാര്‍ത്ഥികളായ വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ത്ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചത്. സംഭവത്തില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ റാഗിങ്ങിന് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് കഴക്കൂട്ടം പോലീസ് വിദ്യാര്‍ത്ഥികളെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
◾https://dailynewslive.in/ എയ്ഡഡ് സ്‌കൂള്‍ അധ്യാപികയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് മരിച്ചത്. വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂള്‍ അധ്യാപികയാണ്. ആറ് വര്‍ഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അലീനയുടെ കുടുംബം ആരോപിച്ചു.
◾https://dailynewslive.in/ കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂള്‍ അധ്യാപിക അലീന ബെന്നിയുടെ മരണത്തില്‍ താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റിനെതിരെ ആരോപണവുമായി പിതാവ് ബെന്നി. മകള്‍ക്ക് ശമ്പളം നല്‍കിയില്ലെന്നും മകളുടെ നിയമനം ശരിയാക്കാന്‍ സര്‍ക്കാരിന് രേഖകള്‍ നല്‍കിയില്ലെന്നും അടക്കം ഗുരുതര ആരോപണങ്ങളാാണ് അലീനയുടെ പിതാവ് ഉന്നയിക്കുന്നത്. അതേസമയം അധ്യാപികയുടെ നിയമനം വൈകിപ്പിച്ചത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും കാത്തലിക് ടീച്ചേര്‍സ് ഗില്‍ഡ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥതയും കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥരുടെ അലംഭാവവും മൂലം വര്‍ഷങ്ങളായി നിയമനാംഗീകാരവും ശമ്പള ആനുകൂല്യങ്ങളും ലഭിക്കാതെ കഷ്ടപ്പെടുന്ന അധ്യാപകരുടെ രക്തസാക്ഷിയാണ് അലീനയെന്നായിരുന്നു കാത്തലിക് ടീച്ചേര്‍സ് ഗില്‍ഡിന്റെ പ്രതികരണം.
◾https://dailynewslive.in/ മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം മൂന്നായി. കന്യാകുമാരിയില്‍ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. മൂന്നാറിലെ മാട്ടുപെട്ടിയില്‍ വെച്ചാണ് അപകടമുണ്ടായത്. ആദിക, വേണിക, സുതന്‍ എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. 40 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.കുണ്ടള ഡാം സന്ദര്‍ശിയ്ക്കാന്‍ പോകുന്നതിനിടെ ബസ് എക്കോ പോയിന്റിന് സമീപം വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
◾https://dailynewslive.in/ നെന്‍മാറ ഇരട്ടക്കൊലപാതക കേസില്‍ കുറ്റസമ്മത മൊഴി നല്‍കാന്‍ തയ്യാറല്ലെന്ന് പ്രതി ചെന്താമര. അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ചെന്താമര നിലപാട് മാറ്റിയിരിക്കുന്നത്. ചിറ്റൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇന്ന് ഉച്ചക്ക് ശേഷം ചെന്താമരയെ ഹാജരാക്കിയത്. കുറ്റസമ്മത മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളുണ്ടായിരുന്നു.ആ ചോദ്യങ്ങള്‍ക്കെല്ലാം കൂസലില്ലാതെ ആയിരുന്നു പ്രതിയുടെ മറുപടി. ‘
◾https://dailynewslive.in/ ബെവ്കോ ഔട്ട് ലെറ്റുകളില്‍ നിന്നും മദ്യം മോഷ്ടിച്ചാല്‍ ഇനി കൈയോടെ പിടിവീഴും. ബില്ലടക്കാതെ കുപ്പിയുമായി പുറത്തേക്ക് ആര്‍ക്കും കടക്കാന്‍ കഴിയില്ല. കുപ്പികളില്‍ പുതിയ മാഗ്നറ്റിക് സംവിധാനം ഘടിപ്പിച്ചാണ് മോഷണം തടയുക. വലിയ കച്ചവടമുള്ള പ്രീമിയം കൗണ്ടറുകളില്‍ മദ്യമോഷണം പതിവായതോടെയാണ് സംവിധാനം കൊണ്ടുവരുന്നത്.
◾https://dailynewslive.in/ ബസിന് റൂട്ട് പെര്‍മിറ്റ് അനുവദിക്കാന്‍ കൈക്കൂലിയായി പണവും മദ്യവും വാങ്ങിയ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറും, രണ്ട് ഏജന്റുമാരും ചെല്ലാനം സ്വദേശിയുടെ പരാതിയില്‍ വിജിലന്‍സ് പിടിയിലായി എറണാകുളം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ ആര്‍.ടി.ഒ ജെര്‍സണിനെയും, ഏജന്റുമാരായ സജി, രാമപടിയാര്‍ എന്നിവരെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും കൈക്കൂലിയായി വാങ്ങിയ 5,000 രൂപയും ഒരു കുപ്പി മദ്യവും എറണാകുളം വിജിലന്‍സ് പിടികൂടി.
◾https://dailynewslive.in/ എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ ബഹളമുണ്ടാക്കിയയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു സ്വകാര്യ സ്ഥാപനത്തിലെ സെക്യുരിറ്റി ജീവനക്കാരന്‍ ബഹളമുണ്ടാക്കിയത്. ഉടന്‍ തന്നെ പൊലീസുകാര്‍ ഇയാളെ വേദിക്കു പുറത്തേക്ക് കൊണ്ടുപോയി. മദ്യപിച്ചതിന്റെ ലഹരിയിലാണ് ഇയാള്‍ ബഹളമുണ്ടാക്കിയതെന്നും പെറ്റി കേസെടുത്ത് വിട്ടയച്ചതായും കന്റോണ്‍മെന്റ് പൊലീസ് അറിയിച്ചു.
◾https://dailynewslive.in/ വയനാട് അമ്പലവയലില്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടയില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ മരണ കാരണം തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമെന്ന് വിവരം. അമ്പലവയല്‍ കുപ്പക്കൊല്ലി സ്വദേശി സല്‍മാന്‍ (20) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി വ്യായാമം ചെയ്യുന്നതിനിടയിലാണ് സല്‍മാന്‍ കുഴഞ്ഞുവീണത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം സ്വന്തം നാടായ വയനാട്ടിലെ അമ്പലവയലിലേക്ക് കൊണ്ടുപോയി.
◾https://dailynewslive.in/ ബിസിനസ് സംബന്ധമായ തര്‍ക്കങ്ങളെ തുടര്‍ന്ന് കൊടുവള്ളി ഓമശ്ശേരിയില്‍ സ്വകാര്യ മാര്‍ക്കറ്റിംഗ് സ്ഥാപനത്തിലെ മാനേജറായി ജോലി ചെയ്യുന്ന ഷബീര്‍ അലിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സ്ഥാപനത്തിന്റെ എംഡിയായ ഫിറോസ് ഖാനാണ് ഇതിന് പിന്നിലെന്നാണ് ഷബീറലി പറയുന്നത്. മാര്‍ക്കറ്റിംഗ് ഏജന്‍സി ഉടമയായ തിരെ ഷബീറലി പൊലീസില്‍ പരാതി നല്‍കി. കോടഞ്ചേരിയിലെ റിസോര്‍ട്ടില്‍ എത്തിച്ചും താമരശ്ശേരിയിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ചും പൂര്‍ണ നഗ്‌നനാക്കിയ ശേഷം തന്നെ ഭീകരമായി ആക്രമിക്കുകയും തുടര്‍ന്ന് ശരീരത്തില്‍ മുളകുപൊടി തേച്ചതായും യുവാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അവശാനായ തന്നെ ഫിറോസ് ഖാന്‍ കഴിഞ്ഞ ദിവസം രാവിലെ താമരശ്ശേരി ടൗണില്‍ ഉപേക്ഷിച്ചതാണെന്നും ഷബീര്‍ പറയുന്നു.
◾https://dailynewslive.in/ കര്‍ണാടകയിലെ മുഡാ ഭൂമി അഴിമതി കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്തയുടെ ക്ലീന്‍ ചിറ്റ്. സിദ്ധരാമയ്യ, ഭാര്യ, മറ്റ് പ്രതികള്‍ തുടങ്ങിയവര്‍ക്കെതിരെ തെളിവുകളില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ലോകായുക്ത ക്ലീന്‍ ചിറ്റ് നല്‍കിയത്. അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ 138 ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്.
◾https://dailynewslive.in/ മൈസൂര്‍ നഗരവികസന അതോറിറ്റിയുടെ (മുഡ) ഭൂമി കുംഭകോണ കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഭാര്യക്കും എതിരെ അന്വേഷണം നടത്താന്‍ തെളിവുകളില്ലെന്ന് കര്‍ണാടക ലോകായുക്തയുടെ നിലപാട് സര്‍ക്കാറിനും കോണ്‍ഗ്രസിനും ആശ്വാസമാകുന്നു. മുഡ കേസ് ഉയര്‍ത്തി പ്രതിപക്ഷം സിദ്ധരാമയ്യക്കെതിരെ ആക്രമണം ശക്തമാക്കാനിരിക്കെയാണ് ലോകായുക്തയുടെ നിലപാട്.
◾https://dailynewslive.in/ കാര്‍വാര്‍ നാവിക താവളത്തെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയതിന് ഉത്തര കന്നഡ ജില്ലയില്‍ നിന്നുള്ള രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഹൈദരാബാദ് സ്വദേശികളായ വേതന ടന്‍ഡെലിനെയും ഹലവള്ളിയില്‍ നിന്നുള്ള അക്ഷയ് നായികിനെയുമാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.
◾https://dailynewslive.in/ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ശീതയുദ്ധമില്ലെന്ന് തുറന്ന് പറഞ്ഞ് ഉപമുഖ്യമന്ത്രിയും ശിവസേന ഷിന്‍ഡെ വിഭാഗം നേതാവുമായ ഏകനാഥ് ഷിന്‍ഡെ. താനും ഫഡ്‌നാവിസും തമ്മില്‍ ‘ടണ്ടാ ടണ്ട, കൂള്‍ കൂള്‍’ ബന്ധമാണുള്ളതെന്നും മഹായുതിയില്‍ ആഭ്യന്തര കലഹങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മഹായുതി സഖ്യത്തില്‍ വിള്ളലുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി ഷിന്‍ഡെ രംഗത്തെത്തിയത്.
◾https://dailynewslive.in/ കുംഭമേള നടക്കുന്ന പ്രയാഗ്രാജിലെ ഗംഗയിലെയും യമുനയിലെയും വെള്ളം കുളിയ്ക്കാന്‍ യോഗ്യമല്ലെന്നും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അമിതമാണെന്നുമുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് തള്ളി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മനുഷ്യ-മൃഗ വിസര്‍ജ്യത്തില്‍നിന്നാണ് പ്രധാനമായി വെള്ളത്തില്‍ കോളിഫോം ബാക്ടീരിയ ഉണ്ടാകുന്നത്. മതപരമായ സമ്മേളനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്രചാരണമെന്ന് യോഗി ആരോപിച്ചു. സംഗം വെള്ളം വിശുദ്ധ സ്‌നാനത്തിന് തികച്ചും അനുയോജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ ഇന്ത്യയിലെ വോട്ടിങ് പ്രോത്സാഹിപ്പിക്കുന്നതിനായി നല്‍കിയിരുന്ന 21 മില്യണ്‍ ഡോളര്‍ യുഎസ് ധനസഹായം നിര്‍ത്തലാക്കിയതില്‍ വിശദീകരണവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കുതിച്ചുയരുന്ന സമ്പദ്വ്യവസ്ഥയും ഉയര്‍ന്ന നികുതി നിരക്കുമുള്ള രാജ്യത്തിന് സാമ്പത്തിക പിന്തുണയുടെ ആവശ്യകത എന്തെന്ന് ട്രംപ് ചോദിച്ചു. അതേസമയം ഇന്ത്യയോടും അവരുടെ പ്രധാനമന്ത്രിയോടും തനിക്ക് വളരെയധികം ബഹുമാനമുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ അമേരിക്കയിലെ 265 മില്യണ്‍ ഡോളര്‍ കൈക്കൂലി ആരോപണത്തില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കെതിരെ അന്വേഷണത്തിനായി ഇന്ത്യയുടെ സഹായം തേടി യുഎസിലെ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍. അന്വേഷണത്തിനുള്ള സഹായം സംബന്ധിച്ച് കേന്ദ്ര നിയമ-നീതി മന്ത്രാലയത്തിന് കത്തെഴുതിയതായി യുഎസ് റെഗുലേറ്റര്‍ ന്യൂയോര്‍ക്ക് കോടതിയെ അറിയിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
◾https://dailynewslive.in/ അല്‍പ്പമെങ്കിലും നയതന്ത്രജ്ഞത ഉള്ള നേതാവായിരുന്നു യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലെന്‍സ്‌കിയെങ്കില്‍ യുക്രൈന് കാര്യമായ നഷ്ടം ഉണ്ടാകാതെ പണ്ടേ യുദ്ധം അവസാനിപ്പിക്കാമായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിങ്ങള്‍ യുദ്ധം തുടങ്ങാന്‍ പാടില്ലായിരുന്നുവെന്നും സെലിന്‍സ്‌കിക്ക് നാല് ശതമാനം യുക്രൈന്‍കാരുടെ പിന്തുണ മാത്രമേയുള്ളൂവെന്നും അവിടെ വേഗം തെരഞ്ഞെടുപ്പ് നടത്തണമെന്നുമുള്ള റഷ്യന്‍ വാദവും ട്രംപ് ആവര്‍ത്തിച്ചു. അമേരിക്കയും റഷ്യയും നടത്തിയ സമാധാന ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കിയതില്‍ യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലെന്‍സ്‌കി പ്രതിഷേധം അറിയിച്ചിരുന്നു. അതിനു മറുപടിയായാണ് സെലന്‍സ്‌കിക്കും യുക്രൈനുമെതിരെ കുറ്റപ്പെടുത്തലുമായി ട്രംപ് രംഗത്തെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാന് തോല്‍വി. ന്യൂസിലന്‍ഡിനെിതരായ മത്സരത്തില്‍ 60 റണ്‍സിനാണ് പാകിസ്ഥാന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് 118 റണ്‍സെടുത്ത ടോം ലാഥത്തിന്റേയും 107 റണ്‍സെടുത്ത വില്‍ യംഗിന്റേയും സെഞ്ചുറിയുടെ പിന്‍ബലത്തില്‍ 320 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 47.2 ഓവറില്‍ 260ന് എല്ലാവരും പുറത്താവുകയായിരുന്നു.
◾https://dailynewslive.in/ ഇടപാടുകള്‍ കൂടുതുല്‍ സുരക്ഷിതമാക്കാന്‍ ഡിവൈസ് ടോക്കണൈസേഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഫോണ്‍ പേ. ഉപയോക്താക്കള്‍ക്ക് ഫോണ്‍ പേ ആപ്പില്‍ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ടോക്കണൈസ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയും. ബില്‍ പേയ്മെന്റുകള്‍, റീചാര്‍ജുകള്‍, യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യല്‍, തുടങ്ങിയ ഇടപാടുകള്‍ക്ക് കാര്‍ഡ് ടോക്കണുകള്‍ തടസ്സമില്ലാതെ ഉപയോഗിക്കാനും കഴിയും. തുടക്കത്തില്‍, വിസ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമാകുക. ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ക്ക് പകരം ടോക്കണുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നതാണ് ടോക്കണൈസേഷന്‍. ഇത് ഓണ്‍ലൈന്‍ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതാണ്. ഇടപാടുകള്‍ നടത്തുമ്പോള്‍ ഉപയോക്താവിന്റെ യഥാര്‍ത്ഥ കാര്‍ഡ് വിവരങ്ങള്‍ നല്‍കാത്തതിനാല്‍ ടോക്കണൈസ് ചെയ്ത കാര്‍ഡ് ഇടപാട് കൂടുതല്‍ സുരക്ഷിതമായി കണക്കാക്കപ്പെടുന്നു. ഡിവൈസുകളുമായി ബന്ധിപ്പിച്ച ടോക്കണൈസ് ചെയ്ത കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിലൂടെ കാര്‍ഡുകളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്ന തട്ടിപ്പ് കുറയ്ക്കാന്‍ കഴിയും. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു.
◾https://dailynewslive.in/ ചെറുകര ഫിലിംസിന്റെ ബാനറില്‍ മനോജ് ചെറുകര നിര്‍മ്മിച്ച്, ഗോവിന്ദന്‍ നമ്പൂതിരി സഹ നിര്‍മാതാവായി, ജയിന്‍ ക്രിസ്റ്റഫര്‍ സംവിധാനവും,ക്യാമറയും നിര്‍വഹിക്കുന്ന പുതിയ ചിത്രം ‘കാടകം’ വരുന്നു. ചിത്രം അടുത്ത മാസം ആദ്യവാരം റിലീസ് ചെയ്യും. 2002-ല്‍ ഇടുക്കിയിലെ മുനിയറയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയണ് ചിത്രത്തിന്റ കഥയൊരു ക്കിയിരിക്കുന്നത്. സുധീഷ് കോശിയുടെതാണ് രചന. ഒരു പ്രത്യേക ലക്ഷ്യവുമായി കാട് കയറുന്ന ഒരു കൂട്ടം യുവാക്കള്‍ അവര്‍ നേരിടുന്ന പ്രതിസന്ധികള്‍, അതിനെ തരണം ചെയ്യാനുള്ള അവരുടെ പരിശ്രമങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്, മലയാളത്തിലെ അപൂര്‍വം അതിജീവനം പ്രമേയമായ സിനിമകളില്‍ നിന്നും വ്യത്യസ്തമായി ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ ദ്രശ്യവിഷ്‌കാരമാണ് ഈ സിനിമ. ഡോ. രതീഷ് കൃഷ്ണ, ഡോ:ആരോമല്‍, റ്റി. ജോസ്ചാക്കോ,ഗോവിന്ദന്‍ നമ്പൂതിരി, മനു തെക്കേടത്ത്, അജേഷ് ചങ്ങനാശേരി, ഷിബു, ശ്രീരാജ്,ജോസ് പാലാ,നന്ദന, ടിജി ചങ്ങനാശ്ശേരി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍.
◾https://dailynewslive.in/ സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘മറുവശം’ 28ന് തിയേറ്ററില്‍ റിലീസ് ചെയ്യും. ജയശങ്കര്‍കാരി മുട്ടമാണ് ചിത്രത്തിലെ നായകന്‍. കള്ളം, കല്ല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അനുറാം സ്വന്തമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് മറുവശം. ഷെഹിന്‍ സിദ്ദിഖ്, പ്രശാന്ത് അലക്സാണ്ടര്‍, കൈലാഷ്, ശീജിത്ത് രവി എന്നിവരും മറുവശത്തിലെ ശ്രദ്ധേയരായ അഭിനേതാക്കളാണ്. മറുവശത്തിലൂടെയാണ് ആദ്യമായി ജയശങ്കര്‍ നായകനിരയിലേക്ക് എത്തുന്നത്. അഥിതി മോഹന്‍ , അഖില്‍ പ്രഭാകരന്‍, സ്മിനു സിജോ, നദി ബക്കര്‍, റ്റ്വിങ്കിള്‍ ജോബി,ബോബന്‍ ആലുമ്മൂടന്‍, ക്രിസ്സ് വേണുഗോപാല്‍. ഹിസ്സാന്‍, സജിപതി, ദനില്‍ കൃഷ്ണ, സഞ്ജു സലിം പ്രിന്‍സ്. റോയ് .തുടങ്ങിയവരാണ് താരങ്ങള്‍.
◾https://dailynewslive.in/ ആഡംബര ഇവിയുടെ ഉയര്‍ന്ന പ്രകടനശേഷിയുള്ള വേരിയന്റായ ബ്ലാക്ക് ബാഡ്ജ് സ്‌പെക്ട്രെ അന്താരാഷ്ട്ര വിപണികളില്‍ അവതരിപ്പിച്ച് റോള്‍സ് റോയ്‌സ് മോട്ടോര്‍ കാര്‍സ്. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ ഇലക്ട്രിക് കാറാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോള്‍ഡ് എക്സ്റ്റീരിയര്‍ ഫിനിഷുകള്‍, ഉജ്ജ്വലമായ ഇന്റീരിയര്‍ വിശദാംശങ്ങള്‍, വിപുലീകരിച്ച കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ എന്നിവ ഈ മോഡലില്‍ ഉള്‍പ്പെടുന്നു. 1075 എന്‍എം ടോര്‍ക്ക് ഔട്ട്പുട്ടും 650 ബിഎച്പി പവര്‍ റേറ്റിംഗും ഉള്ള ഇത് ഇന്നുവരെയുള്ള ഏറ്റവും ശക്തമായ റോള്‍സ് റോയ്‌സാക്കി മാറ്റുന്നു. ബ്ലാക്ക് ബാഡ്ജ് സ്‌പെക്ടറിന് ബോള്‍ഡ് ഡിസൈനും കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും ലഭിക്കുന്നു. 44,000-ത്തിലധികം കളര്‍ ഓപ്ഷനുകളും കസ്റ്റമൈസ് ഷേഡുകളും ലഭ്യമാണ്. നിലവില്‍, ഈ കാറിന്റെ ഇന്ത്യയിലെ ലോഞ്ച് സംബന്ധിച്ച് റോള്‍സ് റോയ്‌സ് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാല്‍, കമ്പനി ഇതിനകം തന്നെ ഇന്ത്യന്‍ വിപണിയില്‍ ബ്ലാക്ക് ബാഡ്ജ് കാര്‍ പുറത്തിറക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഈ പുതിയ ഇലക്ട്രിക് വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്താനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ 1857 -ലെ വിപ്ലവം കഴിഞ്ഞാല്‍ ഏറ്റവും അധികം വ്യക്തികള്‍ ബന്ധസ്ഥരാക്കപ്പെട്ടത് 1921-ലെ മലബാര്‍ സമരവുമായി ബന്ധപ്പെട്ടാണ്. കൊളോണിയല്‍ ഭരണകൂടം ജയിലുകളെ കേവലം ശിക്ഷാ കേന്ദ്രങ്ങളായിമാത്രമല്ല ഭരണകൂടത്തിന്റെ എതിരാളികളെ നേരിടാനുള്ള രാഷ്ട്രീയ ഉപകരണമായും ഉപയോഗിച്ചിരുന്നു. അത്തരത്തില്‍ 1921-ലെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട മദ്രാസ് പ്രവിശ്യയിലെയും ആന്‍ഡമാനിലെയും ജയിലുകളില്‍ ബന്ധനസ്ഥരാക്കിയ പതിനായിരത്തിലേറെ വരുന്ന രാഷ്ട്രീയ തടവുകാരുടെ ഇരുളടഞ്ഞ ചരിത്രത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഈ പുസ്തകം. കൊളോണിയല്‍ രേഖകളില്‍ പരാമര്‍ശിക്കുന്നതില്‍നിന്നും നേര്‍വിപരീതമായി മര്‍ദ്ദനത്തിനും ചൂഷണത്തിനും വിധേയരാക്കപ്പെട്ട തടവുകാരുടെ ദൈനംദിന ജീവിതത്തെക്കുറിച്ചും അവര്‍ നടത്തിയ പ്രതിരോധങ്ങളെ സംബന്ധിച്ചും സൂക്ഷ്മമായി അന്വേഷിക്കുന്ന പുസ്തകം. ‘മലബാര്‍ കലാപ കാലത്തെ ജയിലുകള്‍’. ഷുമൈസ് യു. ഡിസി ബുക്സ്. വില 435 രൂപ.
◾https://dailynewslive.in/ വാര്‍ദ്ധക്യം ശരീരത്തിന് അണുബാധകളെ ചെറുക്കാനുള്ള കഴിവിനെ ദുര്‍ബലപ്പെടുത്തുകയും ഓറല്‍ ബാക്ടീരിയകളെ കൂടുതല്‍ അപകടകരമാക്കുകയും ചെയ്യുന്നു. പലപ്പോഴും പ്ലാക്ക് അടിഞ്ഞു കൂടുന്നത് മൂലമുണ്ടാകുന്ന വിട്ടുമാറാത്ത മോണരോഗം (പീരിയോണ്‍ഡൈറ്റിസ്) ശരീരത്തില്‍ വീക്കം വര്‍ധിക്കും. ഇത് അല്‍ഷ്യമേഴ്സ്, ഹൃദ്രോഗം പോലുള്ള രോഗങ്ങളിലേക്കും നയിക്കും. വാര്‍ദ്ധക്യത്തില്‍ ഓറല്‍ ഹെല്‍ത്ത് മെച്ചപ്പെടുത്താന്‍ ആന്റി-ഏജിങ് ടൂത്ത് പേസ്റ്റുകള്‍ക്ക് സാധിക്കും. ഇനാമല്‍ പുനസ്ഥാപിക്കുന്നതിനും പല്ലുകളിലെ പോടുകള്‍ കുറയ്ക്കുന്നതിനും ഫ്ലൂറൈഡ് സഹായിക്കും. പ്രായമാകുന്തോറും ഇനാമലിന് സ്വാഭാവികമായും തേയ്മാനം സംഭവിക്കുകയും പല്ലുകള്‍ നശിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റുകള്‍ പല്ലുകള്‍ ദ്രവിക്കുന്നതില്‍ നിന്ന് സംരക്ഷിക്കാനും യുവത്വം നിറഞ്ഞ പുഞ്ചിരി നിലനിര്‍ത്താനും സഹായിക്കുന്നു. കോഎന്‍സൈം ക്യു 10, ഗ്രീന്‍ ടീ സത്ത്, വിറ്റാമിന്‍ ഇ തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ടൂത്ത് പേസ്റ്റുകള്‍ സെല്ലുലാര്‍ തലത്തില്‍ വാര്‍ദ്ധക്യത്തിന് കാരണമാകുന്ന ഓക്‌സിഡേറ്റീവ് സമ്മര്‍ദത്തെ ചെറുക്കാന്‍ സഹായിക്കുന്നു. കൂടാതെ, മോണ വീക്കവും രക്തസ്രാവവും കുറയ്ക്കാന്‍ ആന്റി-ഇന്‍ഫ്ലമേറ്ററി ഏജന്റുകള്‍ സഹായിക്കും. ഇത് മോണയിലെ വാര്‍ദ്ധക്യ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നത് തടയുന്നു. കാപ്പി, ചായ, വൈന്‍, മറ്റ് ജീവിതശൈലി ഘടകങ്ങള്‍ എന്നിവ കാരണം പല്ലുകളില്‍ കറ പിടിക്കാം. ഹൈഡ്രജന്‍ പെറോക്സൈഡ് അല്ലെങ്കില്‍ ബേക്കിങ് സോഡ പോലുള്ള വെളുപ്പിക്കല്‍ ഏജന്റുകള്‍ അടങ്ങിയിട്ടു ടൂത്ത് പേസ്റ്റുകള്‍ നിങ്ങളുടെ പല്ലുകളിലെ കറകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
അവിടം കിളികള്‍ കൂട്ടമായി താമസിക്കുന്ന ഇടമാണ്. ഒരിക്കല്‍ കര്‍ഷകന്‍ അവിടെ വിത്തുകള്‍ വിതറുന്നത് കണ്ട കുരുവി എല്ലാ പക്ഷികളോടുമായി പറഞ്ഞു: അയാളെ സൂക്ഷിക്കണം. അയാള്‍ വിതയ്ക്കുന്ന വിത്തുകള്‍ അപകടകാരിയാണ്. അവര്‍ കാരണമന്വേഷിച്ചു. കുരുവി പറഞ്ഞു: അത് ചണത്തിന്റെ വിത്തുകളാണ്. ഇപ്പോള്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ നമുക്ക് അത് ദുരന്തമായി മാറും. മറ്റു കിളികള്‍ പറഞ്ഞു: ഇപ്പോള്‍ ഞങ്ങള്‍ തിരക്കിലാണ്. പിന്നെ നോക്കാം. ദിവസങ്ങള്‍ കടന്നുപോയി. ചെടികള്‍ വളര്‍ന്നു. കര്‍ഷകന്‍ അതില്‍ നിന്നും നൂലുണ്ടാക്കി. ആ നൂലുകള്‍ ഉപയോഗിച്ച് അയാള്‍ വലനെയ്തു. വലയില്‍ പക്ഷികളെല്ലാം അകപ്പെട്ടു. മുന്നറിയിപ്പുകള്‍ പ്രവചനങ്ങളാണ്. മുന്‍കൂട്ടി അറിഞ്ഞില്ലെങ്കിലോ അവഗണിച്ചാലോ അരുതാത്തത് സംഭവിക്കുമെന്നുള്ളത് കൊണ്ടാണ് താക്കീതുകള്‍ നല്‍കപ്പെടുന്നത്. മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ചാല്‍ രണ്ട് ഗുണങ്ങളുണ്ട്. പല ദുരന്തങ്ങളും ഒഴിവാകും. കൂടുതല്‍ മുന്നൊരുക്കങ്ങളിലൂടെയും പ്രതിരോധത്തിലൂടെയും ജീവിതം മെച്ചപ്പെടുത്താം. അപകടരഹിതവഴികള്‍ എവിടെയും ഉണ്ടാകില്ല. എല്ലാ അത്യാഹിതങ്ങളേയും അനുഭവിച്ചറിയാനുമാകില്ല. തനിക്ക് പറ്റിയ അബദ്ധം മറ്റാര്‍ക്കും സംഭവിക്കരുതെന്ന് ദിശാസൂചകങ്ങളായി നില്‍ക്കുന്നവര്‍ക്ക് ഉണ്ടാകാം. പരിഹസിക്കപ്പെടാനും അവഗണിക്കപ്പെടാനും സാധ്യതയുണ്ടെന്ന ഉത്തമബോധ്യത്തോടെയാണ് പലരും ഗുണദോഷികളുടെ വേഷമണിയുന്നത്. ചൂണ്ടുപലകകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചിരുന്നുവെങ്കില്‍ വഴിതെറ്റുന്നവരുടെ എണ്ണത്തില്‍ എത്രയോ കുറവുണ്ടായേനെ.. ഭാവികാലം എന്നത് വര്‍ത്തമാനകാലത്തിന്റെ ബാക്കിപത്രം മാത്രമാണ്. നാളെ എന്നൊന്നില്ല. ഇന്ന് മാത്രമാണ് യാഥാര്‍ത്ഥ്യം. ഈ ദിവസം അടുക്കുചിട്ടയോടെ നമുക്ക് ഉപയോഗിച്ചാല്‍ വരാനിരിക്കുന്ന സമയം ഗുണപ്രദമായിരിക്കും.. ഇന്നിനെ നമുക്ക് തെളിമയുളളതാക്കാം – ശുഭദിനം.